Connect with us

kerala

ആശാ വര്‍ക്കര്‍മാരുടെ ജനുവരിയിലെ ഓണറേറിയം കുടിശ്ശിക അനുവദിച്ചു

എന്നാല്‍, സമരം അവസാനിപ്പിക്കില്ലെന്ന് ആശവര്‍ക്കര്‍മാര്‍ വ്യക്തമാക്കി

Published

on

ആശാ വര്‍ക്കര്‍മാരുടെ ജനുവരിയിലെ ഓണറേറിയം കുടിശ്ശിക അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇതോടെ മൂന്ന് മാസത്തെ കുടിശ്ശികയും തീര്‍ത്തു. ഇന്‍സെന്റീവിലെ കുടിശ്ശികയും കൊടുത്തുതീര്‍ത്തിട്ടുണ്ട്.

സമരം ആരംഭിച്ച് 18ാം ദിവസമാണ് സര്‍ക്കാര്‍ നടപടി. അതേസമയം, കുടിശ്ശിക നല്‍കണമെന്നത് സമരക്കാരുടെ ഒരാവശ്യം മാത്രമാണ്. ഓണറേറിയം വര്‍ധിപ്പിക്കണമെന്നതാണ് പ്രധാന ആവശ്യം. എന്നാല്‍, സമരം അവസാനിപ്പിക്കില്ലെന്ന് ആശവര്‍ക്കര്‍മാര്‍ വ്യക്തമാക്കി. ജോലി ചെയ്തതിന്റെ ശമ്പളമാണ് ലഭിച്ചത്. ജനുവരി മാസത്തെ ഇന്‍സെന്റീവ് തുക ലഭിച്ചു. ഓണറേറിയം അക്കൗണ്ടുകളില്‍ എത്തിയിട്ടില്ല.

നിലവില്‍ ഓണറേറിയം ലഭിച്ചത് സമരത്തിന്റെ ഒരു വിജയമായി കാണുന്നു. ഓണറേറിയം വര്‍ധിപ്പിക്കണം, പെന്‍ഷന്‍ ആനുകൂല്യം നല്‍കണം എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍. ഇത് അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്നും സമരക്കാര്‍ വ്യക്തമാക്കി.

kerala

കണ്ണൂരില്‍ വിവിധയിടങ്ങളിലായി മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

നെല്ലിപ്പറമ്പ് സ്വദേശി ഷാഹിദ്, പുതിയങ്ങാടി സ്വദേശി ഫൈറൂസ്, അലീന എന്നിവരാണ് മരിച്ചത്.

Published

on

കണ്ണൂരില്‍ വിവിധയിടങ്ങളിലായി മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. ചൂട്ടാട് ബീച്ചില്‍ കുളിക്കാനിറങ്ങിയ ഒരു വിദ്യാര്‍ഥിയാണ് മരിച്ചത്. പുതിയങ്ങാടി സ്വദേശി ഫൈറൂസ് (12) ആണ് മരിച്ചത്. ബീച്ചിനോട് ചേര്‍ന്ന അഴിമുഖത്താണ് അപകടം. പുതിയങ്ങാടി ജമാഅത്ത് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്. മൂന്നുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.

തള്ളിപ്പറമ്പ് കൂവേരി പുഴയിലാണ് മറ്റൊരു വിദ്യാര്‍ഥി മരിച്ചത്. നെല്ലിപ്പറമ്പ് സ്വദേശി ഷാഹിദ് (19) ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം.

പയ്യാവൂര്‍ കൊയിപ്രയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി മുങ്ങി മരിച്ചു. സഹോദരനൊപ്പം പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ അലീന (14) ആണ് മരിച്ചത്.

Continue Reading

kerala

സംസ്ഥാനത്ത് നാളെ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ പണിമുടക്കും

നാളെ രാവിലെ പത്ത് മണിയോടുകൂടി ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ എറണാകുളം കളക്ടറേറ്റിലേക്ക് പ്രത്യക്ഷ സമരം നയിക്കും.

Published

on

സംസ്ഥാനത്ത് നാളെ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ പണിമുടക്കും. വിവിധ യൂണിയനുകള്‍ സംയുക്തമായാണ് പണിമുടക്ക് നടത്തുക. യുബര്‍ അടക്കമുള്ള വന്‍കിട കുത്തക കമ്പനികളുടെ തൊഴില്‍ ചൂഷണത്തിനെതിരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ സ്വകാര്യ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്മാരെ തടയാനും കൊച്ചിയില്‍ പ്രത്യക്ഷ സമരത്തിലേക്ക് പോകാനും യൂണിയനുകള്‍ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ സിഐടിയു, എഐടിയുസി തുടങ്ങിയ യൂണിയനുകള്‍ സമരത്തിന് പിന്തുണ നല്‍കും.

ഈ സമരം ഏറ്റവും കൂടുതല്‍ ബാധിക്കുക കൊച്ചി നഗരത്തെ തന്നെയായിരിക്കും. നാളെ രാവിലെ പത്ത് മണിയോടുകൂടി ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ എറണാകുളം കളക്ടറേറ്റിലേക്ക് പ്രത്യക്ഷ സമരം നയിക്കും.

Continue Reading

kerala

കണ്ണൂരില്‍ ബീച്ചില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു; മൂന്ന് പേരെ രക്ഷപ്പെടുത്തി

പുതിയങ്ങാടി ജമാഅത്ത് സ്‌കൂളിലെ ആറാം ക്ലാസ്സ് വിദ്യാര്‍ഥി ആണ്.

Published

on

കണ്ണൂര്‍ ചൂട്ടാട് ബീച്ചില്‍ കുളിക്കാനിറങ്ങിയ ആറാം ക്ലാസ്സ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. പുതിയങ്ങാടി സ്വദേശി ഫൈറൂസ് (12) ആണ് മരിച്ചത്. പുതിയങ്ങാടി ജമാഅത്ത് സ്‌കൂളിലെ ആറാം ക്ലാസ്സ് വിദ്യാര്‍ഥി ആണ്.

ചൂട്ടാട് ബീച്ചിനോട് ചേര്‍ന്നുള്ള അഴിമുഖത്തായിരുന്നു അപകടം. നാല് പേരായിരുന്നു ബീച്ചില്‍ കുളിക്കാനിറങ്ങിയത്. മൂന്ന് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

Trending