Video Stories
വനിതാ ദിനവും ആശാസമരവും
EDITORIAL

ലോക വനിതാ ദിനമായ ഇന്ന് കേരളം ഏറ്റവും ഗൗരവത്തോടെ ചര്‍ച്ച ചെയ്തുകൊണ്ടരിക്കുന്നത് ഒരു വനിതാ സമരമാണ്. 25 ദിവസം പിന്നിട്ടുകഴിഞ്ഞ തിരുവനന്തപുരം സെക്രട്ടറിയേറ്റ് നടയിലെ ആശാ വര്‍ക്കര്‍മാരുടെ സമരത്തെക്കുറിച്ചാണത്. സേവന സന്നദ്ധത തൊഴിലായി സ്വീകരിച്ച ഒരു സമൂഹം, ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള പെടാപാട് കാരണം തീര്‍ത്തും ന്യായമായ ആവശ്യങ്ങളുമായി അധികാരികളുടെ ശ്രദ്ധക്ഷണിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനോടുള്ള ഭരണകൂടത്തിന്റെ നിഷേധാത്മക സമീപനം എന്തു സന്ദേശമാണ് സമൂഹത്തിനു നല്‍കുന്നതെന്നതാണ് ചര്‍ച്ചകള്‍ക്ക് വിഷയീഭവിക്കപ്പെടുന്നത്.
സ്ത്രീ സുരക്ഷയുടെ പേരുപറഞ്ഞ് അധികാരത്തിലേറിയ പിണറായി സര്‍ക്കാറിന്റെ സ്ത്രീകളോടുള്ള മനോഭാവത്തിന്റെ മകുടോദാഹരണമായി ഈ നിലപാട് മാറിയിരിക്കുകയാണ്. സര്‍ക്കാറിന് നേതൃത്വം നല്‍കുന്ന സി.പി.എമ്മിന്റെ സംസ്ഥാന സമ്മേളനത്തിലെ പ്രധാന ചര്‍ച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിക്കുന്ന ‘നവകേരളത്തെ നയിക്കാന്‍ പുതു വഴികള്‍’ എന്ന 41 പേജുള്ള റിപ്പോര്‍ട്ടാണ്. കഴിഞ്ഞ സമ്മേളനത്തിലെ ചര്‍ച്ചയാകട്ടേ മുഖ്യമന്ത്രി തന്നെ അവതരിപ്പിച്ചിരുന്ന ‘നവകേരളത്തിനുള്ള പാര്‍ട്ടി കാഴച്ചപ്പാട്’ ആയിരുന്നു. സി.പി.എമ്മും ഇടതു സര്‍ക്കാറും വിഭാവനം ചെയ്യുന്ന നവകേരളത്തില്‍ വനിതകളോടും വനിതാ സമരങ്ങളോടുമുള്ള സമീപനം ആശാവര്‍ക്കാര്‍മാരോടും അവരുടെ സമരത്തോടും സ്വീകരിച്ച രീതിയിലുള്ളതാണോയെന്നാണ് ജനം അറിയാന്‍ ആഗ്രഹിക്കുന്നത്.
ഒരു ഭരണകൂടത്തിനും ഒരു നിമിഷംപോലും കണ്ടില്ലെന്നു നടിക്കാന്‍ കഴിയാത്തത്രയും അടിയന്തിര പ്രാധാന്യമര്‍ഹിക്കുന്ന ആവശ്യങ്ങളാണ് ആശമാര്‍ ഉന്നയിച്ചിരിക്കുന്നത്. ഓണറേറിയം 21000 രൂപയാക്കണം, വേതനവും ഇന്‍സന്റീവും എല്ലാ മാസവും അഞ്ചിനകം വിതരണം ചെയ്യണം, വിരമിക്കല്‍ പ്രായത്തില്‍ വ്യക്തത വേണം, വിരമിക്കല്‍ ആനുകൂല്യം നല്‍കണം, ജോലി സ്ഥിരപ്പെടുത്തണം, യൂണിഫോം അനുവദിക്കണം തുടങ്ങിയ അടിസ്ഥാന കാര്യങ്ങളാണവ. ഗര്‍ഭിണികളുടെ കണക്കെടുപ്പ്, വിവിധ യോഗങ്ങളില്‍ സംബന്ധിക്കല്‍, രജിസ്റ്ററുകളുമായി വീടുകയറല്‍, സര്‍വേകളുടെ കണക്കു തയാറാക്കല്‍, പ്രതിരോധ കുത്തിവെപ്പുകള്‍, ജീവിത ശൈലീ രോഗ നിര്‍ണയ ക്യാമ്പുകള്‍, പാലിയേറ്റീവ് പരിചരണം, കിടപ്പുരോഗികളെ കാണല്‍, ഒറ്റപ്പെട്ടുപോയ രോഗികള്‍ക്ക് മാനസിക പിന്തുണ നല്‍കല്‍, സര്‍ക്കാര്‍ വിവിധ ഘട്ടങ്ങളില്‍ നടപ്പിലാക്കുന്ന കാര്യങ്ങളിലെ ആസൂത്രണം എന്നിങ്ങനെ ഇരു സര്‍ക്കാറുകളുടേതു മായി ഭാരിച്ച ഉത്തരവാദിത്തമാണ് അവര്‍ക്ക് നിര്‍വഹിക്കാനുള്ളത്. ആരോഗ്യ സംവിധാനത്തില്‍ ഏറ്റവും അടിത്തട്ടില്‍ പ്രവര്‍ത്തിക്കുകയും സര്‍ക്കാറിന്റെ വിവിധ പദ്ധതികള്‍ ജനങ്ങളിലേക്കെത്തിക്കുകയും സാധരണക്കാരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നവര്‍ എന്നനിലയില്‍ ഭരണകൂടങ്ങളുടെ ബ്രാന്റ് അംബാസിഡര്‍മാരായി സേവനം ചെയ്യുന്നവരാണവര്‍.
സന്നദ്ധ സേവകര്‍ എന്ന നിലയില്‍ കൃത്യമായ അവധിയോ ഒഴിവോ ഇല്ലാതെ ഏതു സാഹചര്യത്തിലും സര്‍ക്കാറിന്റെയും ജനങ്ങളുടെയും വിളിപ്പുറത്തുണ്ടാവേണ്ട ഇവര്‍ക്ക് മറ്റൊരു വരുമാന മാര്‍ഗത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കുകയില്ല. ആ നിലക്ക് ഇപ്പോള്‍ ലഭ്യമാകുന്ന ഈ തുച്ഛമായ വേതനം കൊണ്ട് എങ്ങനെ ജീവിതം മുന്നോട്ടുകൊണ്ടുപോകുമെന്ന ഇവരുടെ ചോദ്യത്തെ പരിഹസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് എന്തുമാത്രം അപഹാസ്യമാണ്.
കേന്ദ്രം നല്‍കാത്തതുകൊണ്ടാണെന്ന് കേരളവും എന്നാല്‍ തങ്ങളുടെ വിഹിതം പൂര്‍ണമായും നല്‍കിയിട്ടുണ്ടെന്ന് കേന്ദ്രവും പറയുമ്പോള്‍ ഇരുകൂട്ടരും ചേര്‍ന്നുള്ള ഒത്തുകളിയാണ് ഇവിടെ നടക്കുന്നതെന്ന് വ്യക്തമാവുകയാണ്. സംസ്ഥാന സര്‍ക്കാറാകാട്ടെ ധാര്‍ഷ്ട്യവും ധിക്കാരവും ഇതിന് മേമ്പൊടിയായി ചേര്‍ത്തുവെച്ചിമുണ്ട്. വകുപ്പ് മന്ത്രി ഒരു വനിതയായിരുന്നിട്ടു പോലും ഈയോരു സാഹചര്യം സംജാതമാവുമ്പോള്‍ വിഷയം കൂടുതല്‍ ഗൗരവതരമാവുകയാണ്. ഒരു ഘട്ടത്തില്‍ ആശമാരെ കേള്‍ക്കാന്‍പോലും തയാറാകാതിരുന്ന അവര്‍ പിന്നീട് പച്ചക്കള്ളം കൊണ്ട് പ്രതിരോധം തീര്‍ക്കാനാണ് ശ്രമിച്ചത്.
നിവൃത്തികേടുകൊണ്ടാണെങ്കില്‍പേലും ഏതാനും ആവശ്യങ്ങള്‍ പരിഗണിച്ചിട്ടു പോലും സമരം അവസാനിക്കാത്തത് ഈ ധിക്കാരികളെ എങ്ങനെ വിശ്വസിക്കുമെന്ന സമരക്കാരുടെ ആശങ്ക കാരണമാണ്. സ്ത്രീകളുടെ അവകാശത്തെക്കുറിച്ചും പ്രാതിനിധ്യത്തെക്കുറിച്ചുമെല്ലാം മറ്റുള്ളവര്‍ക്ക് ക്ലാസെടുത്തുനല്‍കുന്ന സി.പി.എമ്മിന്റെ തനിസ്വഭാവം പ്രകടമാക്കുന്നതാണ് ഉത്തരവാദപ്പെട്ട നേതാക്കന്‍മാരുടെ വിഷം വമിപ്പിക്കുന്ന പ്രസ്താവനകള്‍. കേന്ദ്ര മന്ത്രി സുരേഷ് ഗോപി സമരപ്പന്തല്‍ സന്ദര്‍ശിച്ചതിനെയും സമരക്കാര്‍ ഫണ്ട്കലക്ഷന്‍ നടത്തി യതിനെക്കുറിച്ചുമെല്ലാം കേട്ടാലറക്കുന്ന ഭാഷയില്‍ സംസാരിക്കുന്ന ഇവര്‍ ആട്ടിന്‍തോലണിഞ്ഞ ചെന്നായകളാണെന്ന് നിസംശയം പറയാന്‍ കഴിയും. ഏതായാലും ഈ വനിതാ ദിനത്തില്‍ വിചാരണ ചെയ്യപ്പെടേണ്ടത് ആശാ സമരത്തിന്റെ പരിപ്രേക്ഷ്യത്തില്‍ ഭരണകൂടത്തിന്റെ സ്ത്രീ സമൂഹത്തോടുള്ള സമീപനമാണ്.
Video Stories
50 ദശലക്ഷം സമ്മാനം; ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം
”ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡുകള്‍” നവംബറില്‍ സമ്മാനിക്കും

റസാഖ് ഒരുമനയൂര്‍
അബുദാബി: മാനവ വിഭവശേഷി മന്ത്രാലയം ഒരുക്കുയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍നഹ്യാന്റെ രക്ഷാകര്‍തൃത്വത്തില്‍ നല്‍കുന്ന അവാര്‍ഡിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി 2025 ഓഗസ്റ്റ് 31വരെ നീട്ടിയതായി മാ നവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.
അവാര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.ന്ന മൂന്നാമത് എമിറേറ്റ്‌സ് ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡുകള്‍ അര്‍ഹരായ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും നവംബറില്‍ സമ്മാനിക്കും. വിവിധ വിഭാഗങ്ങളില്‍നിന്ന് തെരഞ്ഞെടുക്കുന്നവര്‍ക്കായി മൊത്തം 50 ദശലക്ഷം ദിര്‍ഹം സമ്മാനമായി നല്‍കും. ഇ ത് മൂന്നാം തവണയാണ് ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡ് സമ്മാനിക്കുന്നത്.
കഴിഞ്ഞ രണ്ടുതവണ 84 പേരെയാണ് അവാര്‍ ഡിന് തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍ ഈ വര്‍ഷം 100 പേര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. വിജയികള്‍ക്ക് ക്യാഷ് റിവാര്‍ഡുകള്‍ ഉള്‍പ്പെടെ വിലപ്പെട്ട സമ്മാനങ്ങള്‍ ലഭിക്കും.
കമ്പനികള്‍ക്ക് ഗ ണ്യമായ സാമ്പത്തിക ലാഭവും തൊഴില്‍ വിഭാഗവുമായി ബന്ധപ്പെട്ട സേവനങ്ങളിലേക്ക് എളുപ്പത്തില്‍ പ്രവേശനം ഉറപ്പാക്കാനും സാധിക്കും. യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെ
ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡ് സ്വകാര്യ മേഖലയിലെ കമ്പനികളിലെ മികച്ചതും മുന്‍നിരയിലുള്ളതു മായ തൊഴില്‍ വിപണികളെ അംഗീകരിക്കുകയും തൊഴില്‍ മേഖലയിലെ വിശിഷ്ട അംഗങ്ങളെ ആദരിക്കുക യും ചെയ്യുന്നതാണ്. റിക്രൂട്ട്മെന്റ്, തൊഴില്‍ രംഗത്തെ ആരോഗ്യവും സുരക്ഷയും, സര്‍ഗ്ഗാത്മകത, നവീകര ണം, പ്രതിഭാ ആകര്‍ഷണം, തൊഴില്‍ ബന്ധങ്ങളും വേതനവും, സാമൂഹിക ഉത്തരവാദിത്തവും തുടങ്ങിയ പ്രധാന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെടുന്നത്.
അവാര്‍ഡിനുള്ള അപേക്ഷകള്‍ വിദഗ്ധ സമിതികള്‍ മൂല്യനിര്‍ണ്ണ യം നടത്തിയാണ് ജേതാക്കളെ തെരഞ്ഞടുക്കുക. ഈ വര്‍ഷത്തെ അവാര്‍ഡില്‍ ലേബര്‍ അക്കോമഡേഷന്‍സ് വിഭാഗത്തിന് കീഴില്‍ പുതിയ ഉപവിഭാ ഗം കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ അവധി ദിവസങ്ങളിലും മറ്റു ആഘോഷങ്ങളിലും തൊഴിലാളികള്‍ക്കായി വിനോദ സംരംഭങ്ങളും പ്രവര്‍ത്തനങ്ങളും സ്വീകരിക്കാന്‍ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രത്യേക പരിപാടിയാണ് ഇതിലൂടെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇത് തൊഴിലാളികളുടെ ഉല്‍പ്പാദന ക്ഷമത വര്‍ദ്ധിപ്പിക്കുകയും കരുണ, വിശ്വസ്ഥത, ദേശീയ ഐക്യം എന്നിവയും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും ക്ഷേമവും ജീവിത നിലവാരവും ഉറപ്പാക്കുകയും ചെയ്യുന്നു.
ആദ്യവിഭാഗത്തില്‍ റിക്രൂട്ട്മെന്റ്, ശാക്തീകരണം, പ്രതിഭാ ആകര്‍ഷണം, ജോലിസ്ഥല പരിസ്ഥിതി, തൊഴിലാളി ക്ഷേമം, നവീകരണം, ഭാവി സന്നദ്ധത എന്നിവയുള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ അടിസ്ഥാന മാക്കി എസ്റ്റാബ്ലിഷ്മെന്റ് വിഭാഗത്തില്‍ മികച്ച 40 കമ്പനികളൈയാണ് ആദരിക്കുക. രണ്ടാമത്തെ വിഭാഗത്തി ല്‍ ഔട്ട്സ്റ്റാന്‍ഡിംഗ് വര്‍ക്ക്ഫോഴ്സിലെ 30 വിജയികളെ മൂന്ന് ഉപവിഭാഗങ്ങളായി ആദരിക്കും.
നേട്ടം, വികസനം, സാമൂഹിക ഉത്തരവാദിത്തം എന്നിവയുടെ അടിസ്ഥാനത്തിലാണ് വിജയികളെ കണ്ടെത്തുക. മികച്ച ഗാര്‍ഹിക തൊഴിലാളികളെയും ആദരിക്കും. തൊഴിലാളികളുടെ ഭവന മാനദണ്ഡങ്ങള്‍, തൊഴില്‍ താമസ സൗകര്യങ്ങളിലെ മികച്ച നിക്ഷേപങ്ങള്‍ എന്നിവക്ക് ലേബര്‍ അക്കാമഡേഷന്‍സ് വിഭാഗത്തിന് കീഴില്‍ 10 വിജയികളെ ആദരിക്കും.
തൊഴിലാളികളുടെ ക്ഷേമം വര്‍ദ്ധിപ്പിക്കുന്നതിന് സുസ്ഥിര സംരംഭങ്ങ ള്‍ നടപ്പിലാക്കുന്ന കമ്പനികളെയാണ് ഇതിനായി തെരഞ്ഞെടുക്കുക. വിശ്വസ്തത, ദേശീയ ഐക്യം എന്നിവ വളര്‍ത്തുന്ന വിനോദ പരിപാടികളും പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുന്നതിനും ഈ വിഭാഗത്തിന് കീഴില്‍ പുതിയ ഉപവിഭാഗംകൂടി ചേര്‍ത്തിട്ടുണ്ട്. ബിസിനസ് സര്‍വീസസ് പാര്‍ട്‌ണേഴ്സ് വിഭാഗത്തില്‍ മൂന്ന് ഉപവിഭാഗങ്ങളിലായി മൂന്ന് വിജയികളെ ചടങ്ങില്‍ ആദരി ക്കും.
തൊഴിലാളികളുമായും ക്ലയന്റ് കുടുംബങ്ങളുമായും മികച്ച രീതികള്‍ പിന്തുടരുന്ന മുന്‍നിര റിക്രൂട്ട് മെന്റ്ഏജന്‍സികള്‍, തൊഴില്‍ വിപണിയിലേക്ക് വൈദഗ്ധ്യമുള്ള പ്രതിഭകളെ ആകര്‍ഷിക്കകയും പ്രോ ത്സാഹിപ്പിക്കുകയും ചെയ്യുന്ന ഏജന്‍സികള്‍, മികച്ച സേവനങ്ങള്‍ നല്‍കുന്ന ബിസിനസ്സ് സര്‍വീസ് സെന്റ റുകള്‍ എന്നിവരെയും ആദരിക്കും. പ്രത്യേക പരിഗണനയില്‍ രണ്ട് ഉപവിഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പുതിയ മേഖല കണ്ടെത്തിയ കമ്പനികളെയും തൊഴില്‍ വി പണിയെ സ്വാധീനിക്കുകയയും ചെയ്ത 12 വിജയികള്‍ക്കും അവാര്‍ഡ് നല്‍കും. തൊഴില്‍രഹിത ഇന്‍ഷുറ ന്‍സ് പദ്ധതി, സേവിംഗ്‌സ് സ്‌കീം, ആരോ ഗ്യ ഇന്‍ഷുറന്‍സ് സംവിധാനം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങ ളുമായി സഹകരിച്ച് പരിശീലനം, യോ ഗ്യത, റിക്രൂട്ട്‌മെന്റ് പ്രോഗ്രാമുകള്‍ വികസിപ്പിക്കുന്നതിലെ വിജയം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. യുഎഇ തൊഴില്‍ നിയമങ്ങളെയും സംരംഭങ്ങളെയും കുറിച്ചുള്ള അവബോ ധം വളര്‍ത്തുന്നതിനുള്ള സംഭാവനകള്‍ ചെയ്ത 3 വിജയികളെയും ആദരിക്കും.
Video Stories
രാജ്യത്തെ പിടിച്ചുലച്ച പഹല്‍ഗാം ആക്രമണത്തിന് ഒരു മാസം; ഭീകരകയ്‌ക്കെതിരായ ഇന്ത്യയുടെ വിട്ട്‌വീഴ്ച്ചയില്ലാ പോരാട്ടം തുടരുന്നു

രാജ്യത്തെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് ഒരു മാസം. 26 വിനോദ സഞ്ചാരികളാണ് പാക് ഭീകരരുടെ വെടിയേറ്റ് മരിച്ചു വീണത്. പാക് ഭീകരവാദകേന്ദ്രങ്ങള്‍ തകര്‍ത്ത ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യന്‍ സൈന്യം നീതി നടപ്പാക്കി.
ഏപ്രില്‍ 22ന് മഞ്ഞു മലകലുടെ പശ്ചാത്തലത്തില്‍ പൈന്‍ മരങ്ങളാല്‍ ചുറ്റപ്പെട്ട ബൈസരന്‍ താഴ്വര കുടുംബത്തോടൊപ്പം ആസ്വാദിക്കുകയായിരുന്ന 100 കണക്കിന് വിനോദസഞ്ചാരികള്‍ക്കിടയിലേക്കാണ് കയ്യില്‍ തോക്കേന്തിയ കൊടുംഭീകരര്‍ എത്തിയത്. പുരുഷന്‍ മാരെ മാറ്റി നിര്‍ത്തി, മതം ചോദിച്ചറിഞ്ഞതിന് ശേഷം പോയിന്റ് ബ്ലാങ്കില്‍ വെടിയുതിര്‍ക്കുകയായിരുന്നു. പ്രിയപ്പെട്ടവരുടെ കണ്‍മുന്നില്‍ വച്ചു മരിച്ചു വീണത് മലയാളിയായ രാമചന്ദ്രന്‍ അടക്കം 26 സാധു മനുഷ്യരായിരുന്നു.
മണിക്കൂറുകള്‍ക്കം തന്നെ ഭീകരവാദ സംഘടനയായ ലഷ്‌കര്‍ ത്വയ്ബ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ആക്രമണം നടത്തി പതിനഞ്ച് ദിവസത്തിനകം തന്നെ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. കണ്‍മുന്നില്‍ വെച്ച് ഭര്‍ത്താക്കന്മാരെ നഷ്ടപ്പെടുത്തിയ സാധുസ്ത്രീകള്‍ക്കായി അതിന് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന് പേര് നല്‍കുകയും ചെയ്തു
Video Stories
കട്ടപ്പനയില്‍ ലിഫ്റ്റ് തകര്‍ന്ന് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം
പവിത്ര ഗോള്‍ഡ് എം ഡി സണ്ണി ഫ്രാന്‍സിസ് (64) ആണ് മരിച്ചത്.

ഇടുക്കി കട്ടപ്പനയില്‍ ലിഫ്റ്റിനുള്ളില്‍ അകപ്പെട്ട് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം. പവിത്ര ഗോള്‍ഡ് എം ഡി സണ്ണി ഫ്രാന്‍സിസ് (64) ആണ് മരിച്ചത്.
ഇന്ന് ഉച്ചയോടെയാണ് അപകടം. സ്ഥാപനത്തിലെ ലിഫ്റ്റ് തകരാറിലായത് പരിശോധിക്കാന്‍ സണ്ണി ലിഫ്റ്റിനുള്ളിലേക്ക് കയറിയ അതേ സമയം, ലിഫ്റ്റ് മുകളിലത്തെ നിലയിലേക്ക് അതിവേഗം ഉയര്‍ന്നുപൊങ്ങി ഇടിച്ചു നിന്നു. ഇതിനിടെ ലിഫ്റ്റിലേക്കുള്ള വൈദ്യുതിയും മുടങ്ങി.
ലിഫ്റ്റ് വെട്ടിപ്പൊളിച്ച് സണ്ണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ലിഫ്റ്റില്‍ തലയിടിച്ചതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക വിവരം.
-
kerala3 days ago
ഡ്രൈവിങ്ങിനിടെ ഫോണിലൂടെ സംസാരിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു
-
kerala3 days ago
ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്ത് സുരേഷിന് പങ്ക് വ്യക്തമാക്കി ഹൈക്കോടതി
-
kerala3 days ago
കനത്ത മഴ; കോട്ടയം, കോഴിക്കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
-
india1 day ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
kerala3 days ago
മഴ ശക്തം; മൂന്ന് ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട്
-
kerala3 days ago
കനത്ത മഴ; മൂന്ന് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
-
kerala2 days ago
കൊച്ചിയില്‍ പരിപാടിക്കിടെ കമ്മ്യൂണിറ്റി ഹാളിലെ സീലിങ് തകര്‍ന്നുവീണു; നാല് കുട്ടികള്‍ക്ക് പരിക്ക്
-
kerala2 days ago
വയനാട്ടില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവം; പ്രതിക്കെതിരെ പോക്സോ കേസ്