Connect with us

main stories

ഗസ്സ യുദ്ധം നിര്‍ത്തണം; ഇറാനെ ആക്രമിക്കില്ല – നെതന്യാഹുവിനോട് ട്രംപ്

ഗസ്സ അധിനിവേശം ഇനിയും നീട്ടിക്കൊണ്ടു പോകരുതെന്നും താല്‍ക്കാലിക വെടിനിര്‍ത്തല്‍ അല്ല, സ്ഥിരമായുള്ള സൈനിക പിന്മാറ്റമാണ് വേണ്ടതെന്നും ട്രംപ് ആവശ്യപ്പെട്ടു.

Published

on

തെല്‍ അവിവ്: ഗസ്സ അധിനിവേശം സ്ഥിരമായി നിര്‍ത്താന്‍ ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഇരുവരും തമ്മില്‍ തിങ്കളാഴ്ച നടന്ന 40 മിനുട്ട് ഫോണ്‍ സംഭാഷണത്തിലാണ് ട്രംപ് ഇക്കാര്യം ആവശ്യപ്പെട്ടതെന്നും ഇറാനെ ആക്രമിക്കാന്‍ ഇപ്പോള്‍ ഉദ്ദേശ്യമില്ലെന്നും ട്രംപ് നെതന്യാഹുവിനോട് പറഞ്ഞതായി ഇസ്രാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഗസ്സ അധിനിവേശം ഇനിയും നീട്ടിക്കൊണ്ടു പോകരുതെന്നും താല്‍ക്കാലിക വെടിനിര്‍ത്തല്‍ അല്ല, സ്ഥിരമായുള്ള സൈനിക പിന്മാറ്റമാണ് വേണ്ടതെന്നും ട്രംപ് ആവശ്യപ്പെട്ടു. മിഡില്‍ ഈസ്റ്റിലെ യുഎസ് പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്കോഫ് മുന്നോട്ടുവച്ച 60 ദിവസ വെടിനിര്‍ത്തല്‍ കൊണ്ട് കാര്യമില്ലെന്നും ട്രംപ് അറിയിച്ചു. ഇസ്രാഈലിലെ ചാനല്‍ 12, കാന്‍ പബ്ലിക് ബ്രോഡ്കാസ്റ്റര്‍ എന്നിവയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഇറാന്റെ ആണവ പദ്ധതി നിയന്ത്രിക്കുന്നതിനായി ഒമാന്റെ മധ്യസ്ഥതയില്‍ നടന്നുവരുന്ന ചര്‍ച്ച പരാജയപ്പെട്ടാലും ഇറാനെ ആക്രമിക്കുക എന്നത് ഇപ്പോള്‍ പദ്ധതിയില്‍ ഇല്ലെന്ന് ട്രംപ് പറഞ്ഞു. ചര്‍ച്ച പരാജയപ്പെടുകയാണെങ്കില്‍ ഇസ്രാഈലിന് ഇറാനെ ആക്രമിക്കാമോ എന്ന നെതന്യാഹുവിന്റെ ചോദ്യത്തിന് ട്രംപ് വ്യക്തമായ മറുപടി നല്‍കിയില്ല. – റിപ്പോര്‍ട്ടില്‍ പറയുന്നു.

kerala

കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് പിരിച്ചുവിടാം; ഗവര്‍ണര്‍ക്ക് നിയമോപദേശം

രാജ്ഭവന്‍ അഭിഭാഷകന്‍ അഡ്വ. ശ്രീകുമാറും സ്വകാര്യ അഭിഭാഷകരും നിയമോപദേശം നല്‍കി.

Published

on

സര്‍വകലാശാല വിഷയത്തില്‍ കടുത്ത നടപടിയുമായി രാജ്ഭവന്‍. കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് പിരിച്ചുവിടാമെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം. രാജ്ഭവന്‍ അഭിഭാഷകന്‍ അഡ്വ. ശ്രീകുമാറും സ്വകാര്യ അഭിഭാഷകരും നിയമോപദേശം നല്‍കി. ഗവര്‍ണറുടെ തീരുമാനം നാളെ. ഡോ. സിസ തോമസിന്റെ റിപ്പോര്‍ട്ടിലാണ് നിയമോപദേശം.

രജിസ്ട്രാര്‍ കെ എസ് അനില്‍ കുമാറിന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയ നടപടി അസാധുവാക്കും. സിന്‍ഡിക്കേറ്റിന്റെ തീരുമാനം നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിസ തോമസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. ഇന്നലെ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം സിസ തോമസ് ഇറങ്ങിയതിന് ശേഷവും തുടരുകയും കെഎസ് അനില്‍ കുമാറിന്റെ സസ്പെന്‍ഷന്‍ റദ്ദാക്കുകയും ചെയ്തിരുന്നു. ഇത് നിയമവിരുദ്ധമാണെന്നായിരുന്നു സിസ തോമസിന്റെ റിപ്പോര്‍ട്ട്. തുടര്‍ന്ന് രാജ്ഭവന്‍ നിയോമപദേശം തേടുകയായിരുന്നു.

അതേസമയം നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയതായി കണ്ടെത്തിയാല്‍ സിന്‍ഡിക്കേറ്റിനെ പിരിച്ചുവിടാമെന്നാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്. കൂടാതെ യോഗത്തിലെ തീരുമാനങ്ങള്‍ അസാധവാക്കുകയും ചെയ്യാം. ഈ രണ്ട് നിയമോപദേശങ്ങളാണ് രാജ്ഭവന് നല്‍കിയിരിക്കുന്നത്. വിഷയത്തില്‍ കടുത്ത നടപടിയെടുക്കാനാണ് രാജ്ഭവന്റെ തീരുമാനം.

ഗവര്‍ണര്‍ നേരിട്ട് പങ്കെടുക്കുന്ന പരിപാടി റദ്ദാക്കാന്‍ രജിസ്ട്രാര്‍ തീരുമാനിക്കുകയും വിസിയുടെ അനുവാദമില്ലാതെ പരിപാടി റദ്ദാക്കിയെന്നുള്ള അറിയിപ്പ് നേരിട്ട് നല്‍കുകയും ചെയ്തതിന് പിന്നാലെയാണ് രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്തത്. ഈ സസ്‌പെന്‍ഷന്‍ ആണ് സിന്‍ഡിക്കേറ്റ് ചേര്‍ന്ന് റദ്ദാക്കിയത്. താത്കാലിക വിസിയായ സിസ തോമസിന്റെ എതിര്‍പ്പ് മറികടന്നായിരുന്നു സിന്‍ഡിക്കേറ്റ് തീരുമാനം.

Continue Reading

kerala

സര്‍ക്കാറിന് തിരിച്ചടി; സൂംബക്കെതിരെ അഭിപ്രായം പറഞ്ഞ അധ്യാപകന്റെ സസ്‌പെന്‍ഷന്‍ ഹൈക്കോടതി റദ്ദാക്കി

നടപടി പുനഃപരിശോധിക്കാന്‍ ഹൈക്കോടതി മാനേജ്മെന്റിന് നിര്‍ദേശം നല്‍കി.

Published

on

ലഹരിക്കെതിരെ സൂംബ ഡാന്‍സ് എന്ന ആശയത്തെ എതിര്‍ത്ത അധ്യാപകനെ സസ്പെന്റ് ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി. നടപടി പുനഃപരിശോധിക്കാന്‍ ഹൈക്കോടതി മാനേജ്മെന്റിന് നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് മാനേജ്മെന്റ് നടപടി സ്വീകരിച്ചത്. അധ്യാപകന് പറയാനുള്ളത് പോലും കേള്‍ക്കാന്‍ നില്‍ക്കാതെ നടപടിയെടുത്തതാണ് ചോദ്യം ചെയ്യപ്പെട്ടത്.
ഹൈക്കോടതി നിര്‍ദേശം സര്‍ക്കാരിന് വന്‍ തിരിച്ചടിയായിരിക്കുകയാണ്.

Continue Reading

kerala

ലഹരി ഒഴുക്കി സര്‍ക്കാര്‍; 9 വര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തില്‍ 825 പുതിയ ബാറുകള്‍

നാല് വര്‍ഷത്തിനുള്ളില്‍ ബാര്‍ ലൈസന്‍സ് പുതുക്കുന്നതിനായി സര്‍ക്കാറിലേക്ക് ലഭിച്ചത് 1225.57 കോടി രൂപയാണ്.

Published

on

ഒമ്പതുവര്‍ഷംകൊണ്ട് കേരളത്തിലെ ബാറുകള്‍ 29ല്‍നിന്ന് 854ലേക്ക്. 9 വര്‍ഷത്തെ എല്‍.ഡി.എഫ് ഭരണത്തില്‍ 825 പുതിയ ബാറുകളാണ് അനുവദിക്കപ്പെട്ടത്. നാല് വര്‍ഷത്തിനുള്ളില്‍ ബാര്‍ ലൈസന്‍സ് പുതുക്കുന്നതിനായി സര്‍ക്കാറിലേക്ക് ലഭിച്ചത് 1225.57 കോടി രൂപയാണ്. 35 ലക്ഷം രൂപയാണ് ബാര്‍ ലൈസന്‍സ് ഫീസ്. ഏറ്റവുമധികം ലൈസന്‍സ് ഫീസ് ലഭിച്ചത് എറണാകുളത്തുനിന്നാണ്. കാസര്‍കോടാണ് ഏറ്റവും കുറവ്.

കൊച്ചിയിലെ പ്രോപ്പര്‍ ചാനല്‍ സംഘടന പ്രസിഡന്റ് എം.കെ. ഹരിദാസിന് വിവരാവകാശ നിയമ പ്രകാരം എക്സൈസ് കമീഷണറേറ്റില്‍ നിന്ന് ലഭിച്ച മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്.

Continue Reading

Trending