Connect with us

kerala

വിദ്വേഷ പരാമര്‍ശം; പി.സി ജോര്‍ജിനെതിരെ പരാതി നല്‍കി മുസ്‌ലിം യൂത്ത് ലീഗ്

മതവികാരം വ്രണപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ തുടരുന്ന പി.സി ജോര്‍ജിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യപ്പെട്ട് തൊടുപുഴ പൊലീസ് സ്‌റ്റേഷനിലാണു പരാതി നല്‍കിയത്.

Published

on

വിദ്വേഷ പരാമര്‍ശത്തില്‍ പി.സി ജോര്‍ജിനെതിരെ പരാതി നല്‍കി മുസ്‌ലിം യൂത്ത് ലീഗ്. മതവികാരം വ്രണപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ തുടരുന്ന പി.സി ജോര്‍ജിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യപ്പെട്ട് തൊടുപുഴ പൊലീസ് സ്‌റ്റേഷനിലാണു പരാതി നല്‍കിയത്.

മുന്‍ പ്രധാനമന്ത്രി ജവാഹര്‍ ലാല്‍ നെഹ്രുവിനെയടക്കം അപമാനിക്കുന്ന പരാമര്‍ശമാണ് പി.സി ജോര്‍ജ് രാവിലെ നടത്തിയത്. മുസ്ലിം സമുദായത്തിനെതിരെ വിദ്വേഷ പരാമര്‍ശം നടത്തുകയും, തനിക്കെതിരെ കേസെടുത്താല്‍ പോലും പ്രശ്‌നമില്ല എന്നും പി.സി ജോര്‍ജ് പറഞ്ഞു. നിലവില്‍ പര്യാപടിയുടെ ദൃശ്യങ്ങള്‍ പരിശോധിച്ച് കേസെടുക്കേണ്ടതുണ്ടെങ്കില്‍ കേസെടുക്കും എന്നാണ് പോലീസ് അറിയിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തൃശൂര്‍ കൈപ്പറമ്പില്‍ ബസ് മറിഞ്ഞ് 10 പേര്‍ക്ക് പരിക്ക്

തൃശൂര്‍-കുറ്റിപ്പുറം സംസ്ഥാനപാതയില്‍ കൈപ്പറമ്പില്‍ ബസ് മറിഞ്ഞ് 10 പേര്‍ക്ക് പരിക്ക്.

Published

on

തൃശൂര്‍-കുറ്റിപ്പുറം സംസ്ഥാനപാതയില്‍ കൈപ്പറമ്പില്‍ ബസ് മറിഞ്ഞ് 10 പേര്‍ക്ക് പരിക്ക്. പുറ്റെക്കരയില്‍ ഇന്ന് പുലര്‍ച്ചെ 5.30 നാണ് അപകടം നടന്നത്. കുന്ദംകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ‘ജീസസ്’ ബസാണ് മറിഞ്ഞത്. അപകടത്തില്‍ ബസിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. എതിരെ വന്ന കാറില്‍ ബസ് ഇടിക്കുകയും ശേഷം മരത്തിലിടിച്ച് റോഡിലേക്ക് മറിയുകയും ചെയ്തു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.

അപകടത്തെ തുടര്‍ന്ന് തൃശ്ശൂര്‍ -കുന്നംകുളം റോഡില്‍ ഗതാഗതം ഒരു മണിക്കുര്‍ സ്തംഭിച്ചു. ബസ് റോഡില്‍ നിന്നും ക്രെയിന് ഉപയോഗിച്ച് മാറ്റിയത്. പരിക്കേറ്റവരെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Continue Reading

News

മണ്ണിടിച്ചില്‍ ഭീഷണി: കാസര്‍കോട് വീരമലക്കുന്നിലും ബേവിഞ്ചയിലും വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി

ദേശീയപാത നിര്‍മ്മാണം നടക്കുന്ന വീരമലക്കുന്നിലും , ബേവിഞ്ചയിലും യാത്രാ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി.

Published

on

ദേശീയപാത നിര്‍മ്മാണം നടക്കുന്ന വീരമലക്കുന്നിലും , ബേവിഞ്ചയിലും യാത്രാ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. ശക്തമായ മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഹെവി വാഹനങ്ങള്‍ക്കും ,ആംബുലന്‍സിനും വിലക്കുകളില്ല. അറിയിപ്പുണ്ടാകുന്നത് വരെ ഈ വഴി ചെറുവാഹനങ്ങള്‍ക്ക് നിരോധനം തുടരുമെന്ന് കാസര്‍കോട് ജില്ലാ കലക്ടര്‍ അറിയിച്ചു.

മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരത്തില്‍ ചെറുവാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങി. മഴ ഇല്ലാത്ത സമയങ്ങളിലാണ് ചെറുവാഹനങ്ങള്‍ കടത്തിവിടുക. മഴ ശക്തമായാല്‍ ഗതാഗതം പൂര്‍ണമായും തടയും.

Continue Reading

kerala

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഫോണ്‍ ചെയ്യുന്നതിനിടെ തടവുകാരനെ കൈയ്യോടെ പിടിക്കൂടി

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി.

Published

on

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി. ഒന്നാം ബ്ലോക്കിലെ തടവുകാരനില്‍ നിന്നാണ് ഫോണ്‍ പിടികൂടിയത്. ആറ് മൊബൈല്‍ ഫോണുകളാണ് രണ്ടാഴ്ചക്കിടെ ജയിലില്‍ നിന്ന് പിടിച്ചത് . ഇന്നലെ വൈകിട്ട് നടത്തിയ പരിശോധനയിലാണ് ഒന്നാം ബ്ലോക്കിലെ തടവുകാരനില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ പിടികൂടിയത്. ഇയാള്‍ ഫോണ്‍ ഉപയോഗിക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

മൊബൈല്‍ ഫോണും പുകയില ഉല്‍പന്നങ്ങളും ജയിലിനുള്ളിലേക്ക് എറിഞ്ഞു കൊടുക്കുന്ന വ്യക്തിയെ കഴിഞ്ഞ ദിവസം പൊലീസ് പിടിക്കൂടിയിരുന്നു. പുതിയതെരു പനങ്കാവ് സ്വദേശി അക്ഷയ് പിടിയിലായത്. മൊബൈല്‍ ഫോണും ലഹരിയും എറിഞ്ഞു കൊടുക്കുന്നതിന് 1000 മുതല്‍ 2000 രൂപ വരെ കൂലി കിട്ടാറുണ്ടെന്ന് ഇയാള്‍ മൊഴി നല്‍കിയിരുന്നു.

Continue Reading

Trending