Connect with us

More

അതിര്‍ത്തി സംഘര്‍ഷം: ഇന്ത്യ സന്ദര്‍ശിക്കുന്ന പൗരന്മാര്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി ചൈന

Published

on

 

ബീജിങ്: സിക്കിം അതിര്‍ത്തി വിഷയത്തില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളായതിനെ തുടര്‍ന്ന് ഇന്ത്യ സന്ദര്‍ശിക്കുന്ന പൗരന്മാര്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി ചൈന. സ്വന്തം സുരക്ഷ ശ്രദ്ധിക്കണമെന്നും കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും ഇന്ത്യയിലെ ചൈനീസ് എംബസി മുന്നറിപ്പ് നല്‍കി. കഴിഞ്ഞ ദിവസവും സമാനമായ സന്ദേശം ചൈനീസ് വിദേശകാര്യ മന്ത്രാലയം നല്‍കിയിരുന്നു. ഇതോടൊപ്പം ഇന്ത്യന്‍ നിയമങ്ങളും നിയന്ത്രണങ്ങളും പിന്തുടരണമെന്നും ഇന്ത്യയില്‍ യാത്ര ചെയ്യുന്ന ചൈനീസ് പൗരന്‍മാര്‍ തിരിച്ചറിയല്‍ രേഖകള്‍ കൂടെ കരുതണമെന്നും എംബസി നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സുരക്ഷ ഉറപ്പുവരുത്തുന്നതിനായി യാത്രക്കു മുമ്പ് സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍, കുടുംബം തുടങ്ങിയവരെ വിവരമറിയിക്കണമെന്നും ചൈന പൗരന്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏതാണ്ട് രണ്ടു ലക്ഷത്തോളം ചൈനീസ് പൗരന്‍മാര്‍ ഒരു വര്‍ഷം ഇന്ത്യയില്‍ എത്തുന്നുവെന്നാണ് കണക്ക്. ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ നിരവധി ചൈനീസ് കമ്പനികളും തൊഴിലാളികളുമുണ്ട്. ഈ സാഹചര്യത്തിലാണ് സ്വന്തം പൗരന്മാര്‍ക്കു മുന്നറിയിപ്പുമായി ചൈനീസ് അധികൃതര്‍ രംഗത്തെത്തിയത്. ചൈനീസ് സര്‍ക്കാര്‍ പൗരന്‍മാരുടെ സുരക്ഷക്കും അവകാശങ്ങള്‍ക്കും വലിയ പ്രാധാന്യം നല്‍കുന്നുണ്ടെന്നായിരുന്നു ഇതേ കുറിച്ച് ചൈനീസ് വിദേശകാര്യ വക്താവ് ജെങ് ഷുവാങിന്റെ പ്രതികരണം. ഇന്ത്യയും ഭൂട്ടാനും ചൈനയും അതിര്‍ത്തി പങ്കിടുന്ന ദോക് ലാമില്‍ മൂന്നാഴ്ചയായി ഇന്ത്യയുടെയും ചൈനയുടെയും സൈന്യങ്ങള്‍ നേര്‍ക്കുനേര്‍ നില്‍ക്കുകയാണ്.

kerala

ഇടിമിന്നലിൽ കേടായ ക്യാമറകൾ എല്ലാം പ്രവർത്തനക്ഷമമായി

ആലപ്പുഴ എച്ച്.പി.സിയുടെ കൗണ്ടിങ് സെൻ്ററായി സെൻ്റ് ജോസഫ് സ് കോളേജിൽ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി 244 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്

Published

on

ആലപ്പുഴ: ഇടിമിന്നലിനെ തുടര്‍ന്ന് വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോംഗ് റൂമിലെ സിസി ടിവി ക്യാമറകള്‍ തകരാർ പരിഹരിച്ച് പ്രവർത്തനക്ഷമമാക്കി. ആലപ്പുഴ സെന്റ് ജോസഫ്സ്കോളജിൽ വോട്ടിംഗ്‌ യന്ത്രം സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ്‌റൂമിലെ സി.സി.റ്റി.വി ക്യാമറയാണ് ഇന്നലെ രാത്രി ഉണ്ടായ കനത്ത മഴയിലും മിന്നലിലും കേടുപാടുകൾ മൂലം തകരാറിലായത്.

ആലപ്പുഴ എച്ച്.പി.സിയുടെ കൗണ്ടിങ് സെൻ്ററായി സെൻ്റ് ജോസഫ് സ് കോളേജിൽ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി 244 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. കഴിഞ്ഞ രാത്രിയുണ്ടായി ഇടിമിന്നലിൽ 169 എണ്ണത്തിന് വിവിധ തരം തകരാറുകൾ സംഭവിച്ചിരുന്നു. ഇതിൽ സ്ട്രോങ് റൂമുമായി ബന്ധപെട്ട ക്യാമറകൾ ഇന്നലെ രാത്രി തന്നെ പ്രവർത്തനക്ഷമമാക്കി.. ഇന്ന് രാവിലെയോടെ എല്ലാ ക്യാമറകളും പൂർവ സ്ഥിതിതിയിലാക്കി പ്രവർത്തനക്ഷമമായതായി ജില്ലാ കളക്ടർ അറിയിച്ചു.

Continue Reading

kerala

മലപ്പുറത്ത് ക്ഷേത്ര അന്നദാനത്തിനെത്തി സൗഹൃദം പങ്കിട്ട് സാദിഖലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും

ക്ഷേത്രത്തിലെത്തിയവരോട് സൗഹൃദം പങ്കിട്ട സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും ക്ഷേത്രഭാരവാഹികള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചാണ് മടങ്ങിയത്

Published

on

മലപ്പുറം: കണ്ണമംഗലം കിളിനിക്കോട് കരിങ്കാളി കരുവന്‍കാവില്‍ കിരാതമൂര്‍ത്തി ക്ഷേത്രത്തിലെ അന്നദാനത്തില്‍ പങ്കെടുത്ത് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും. ഒരാഴ്ച നീണ്ടുനിന്ന താലപ്പൊലിയുടെ സമാപന ദിവസമായിരുന്നു തിങ്കളാഴ്ച. ക്ഷേത്രത്തില്‍ ഒരുക്കിയ സമൂഹ അന്നദാന ചടങ്ങില്‍ ഇന്ന് ഉച്ചക്ക് 11.30ഒടെയാണ് ഇരുനേതാക്കളും ക്ഷേത്രത്തിലെത്തി പരിപാടിയില്‍ പങ്കെടുത്തത്.

ക്ഷേത്രത്തിലെത്തിയവരോട് സൗഹൃദം പങ്കിട്ട സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും ക്ഷേത്രഭാരവാഹികള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചാണ് മടങ്ങിയത്. കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ് യു എം ഹംസ, ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് വി പി ഉണ്ണി കൃഷ്ണന്‍, വി പി രതീഷ്, കെ വി അനില്‍ കുമാര്‍, കെ വി അജീഷ്, സുജിത് കുട്ടന്‍, വി പി മനോജ് കുമാര്‍, വി പി ബാലകൃഷ്ണന്‍, വി പി സുരേഷ്, സി എം ശിവദാസന്‍ എന്നിവരാണ് നേതാക്കളെ സ്വീകരിച്ചത്.

Continue Reading

kerala

ബസിന് കുറുകെ കാര്‍ നിര്‍ത്തിയ സംഭവം: മേയര്‍ക്കും എംഎല്‍എക്കുമെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി

കെ.പി.സി.സി സെക്രട്ടറി അഡ്വ: സി.ആര്‍ പ്രാണകുമാറാണ് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്

Published

on

കെഎസ്ആര്‍ടിസി ബസ് യാത്രയ്ക്ക് തടസം വരുത്തിയ സച്ചിന്‍ ദേവ് എംഎല്‍എയ്ക്കും മേയര്‍ ആര്യ രാജേന്ദ്രനും എതിരെ കേസ് എടുക്കണം എന്നാവശ്യപ്പെട്ട് പരാതി നല്‍കി. കെ.പി.സി.സി സെക്രട്ടറി അഡ്വ: സി.ആര്‍ പ്രാണകുമാറാണ് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്.

ഏപ്പ്രില്‍ 27നാണ് സംഭവം. മേയറുടെയും എംഎല്‍എയുടെയും കാര്‍ പാളയം ജങ്ഷനില്‍ വച്ച് നിരവധി ജനങ്ങളുമായി യാത്ര ചെയ്തിരുന്ന കെഎസ്ആര്‍ടിസി ബസ്സിന് കുറുകെ കാറിട്ട് യാത്ര തടസ്സപ്പെടുത്തിയത്. പൗരന് പൊതു നിരത്തുകളില്‍ സുഗമമായി യാത്ര ചെയ്യാനുളള ഭരണഘടനാ അവകാശത്തിന്റെ ലംഘനമാണ് ഈ പ്രവര്‍ത്തിയെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു.

Continue Reading

Trending