Connect with us

News

ഗസ്സയുടെ പട്ടിണി മാറ്റാന്‍ ഏക മാര്‍ഗം യു.എന്‍.ആര്‍.ഡബ്ലു.എ

ഗസ്സ ഫലസ്തീന്‍ വിഭജനത്തിനായി യു.എന്നില്‍ വോട്ടെടുപ്പ് നടന്ന് രണ്ട് വര്‍ഷത്തിനു ശേഷം 1949 ഡിസംബറിലാണ് ഐക്യരാഷ്ട്രസഭ ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള ഏജന്‍സി രൂപീകരിച്ചത്.

Published

on

ഗസ്സ ഫലസ്തീന്‍ വിഭജനത്തിനായി യു.എന്നില്‍ വോട്ടെടുപ്പ് നടന്ന് രണ്ട് വര്‍ഷത്തിനു ശേഷം 1949 ഡിസംബറിലാണ് ഐക്യരാഷ്ട്രസഭ ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള ഏജന്‍സി (യു.എന്‍.ആര്‍.ഡ ബ്ലൂ.എ) രൂപീകരിച്ചത്. ഇതിനു ശേഷം ഇന്നുവരെ ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായി അര്‍പ്പിക്കപ്പെട്ട ഏക ഏജന്‍സിയും യു.എന്‍.ആര്‍.ഡബ്ല്യു.എ ആണ്. രുപികരണം കഴിഞ്ഞ് പിന്നിടുള്ള പതിറ്റാണ്ടുകളില്‍ ഭക്ഷ്യവിതരണം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി ഫലസ്തീനിയന്‍ ജീവിതത്തിന്റെ ഏതാണ്ടെല്ലാ മേഖലകളിലും യു.എന്‍.ആര്‍.ഡബ്ല്യു.എ ഇടപെട്ടിരുന്നു. എന്നാല്‍ 2023 ഒക്ടോബര്‍ ഏഴിന് ഇസ്രാഈല്‍ ഗസ്സയില്‍ വംശഹത്യ ആരംഭിച്ചതിന് പിന്നാലെ ഇസ്രാഈല്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി യു.എന്‍.ആര്‍.ഡബ്ലു.എയെ ഫലസ്തീനില്‍ നിന്നും പൂര്‍ണമായും തടയുകയായിരുന്നു. വീണ്ടും ഗസ്സയില്‍ വെടിനിര്‍ത്തലിനായി ചര്‍ച്ച നടക്കുമ്പോള്‍ ലക്ഷക്കണക്കിന് ഗസ്സ നിവാസികള്‍ കൊടും പട്ടിണിയിലാണ്. ഇതിന് അറുതി വരുത്താന്‍ ഏക മാര്‍ഗം യു.എന്‍.ആര്‍.ഡബ്ല്യൂ.എയെ പുനസ്ഥാപിക്കുക എന്നത് മാത്രമാണ്. കാരണം യോഗ്യരായവര്‍ക്ക് ഫലപ്രദമായ രീതിയില്‍ ഭക്ഷ്യ, സഹായ വിതരണത്തിനായുള്ള ഏക ഏജന്‍സി ഇത് തന്നെയാണ്. 2023 ഒക്ടോബര്‍ ഏഴിന് വംശഹത്യക്ക് ഇസ്രാഈല്‍ തുടക്കമിട്ട സമയത്തും യു.എന്‍.ആര്‍.ഡബ്ല്യു.എ മിക ച്ച രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഇസ്രാഈലിനെ പിന്തുണക്കുന്ന പാശ്ചാത്യ ശക്തികള്‍ യു.എന്‍ ഏജന്‍സിക്കെതിരെ കടുത്ത രീതിയിലുള്ള കാമ്പയ്ന്‍ ആരംഭിക്കുകയായിരുന്നു.

യു.എന്‍.ആര്‍.ഡബ്ല്യു.എ അംഗങ്ങളില്‍ ചിലര്‍ ആക്രമണങ്ങളില്‍ പങ്കാളികളാവുന്നു എന്ന ആരോപണവുമായി 2024 ജനുവരിയില്‍ ഇസ്രാഈല്‍ രംഗത്തു വന്നു. ഇതിന്റെ ഫലമായി 19 ജിവനക്കാര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. ചിലരെ പിരിച്ചുവിട്ടു. യു.എന്‍ ഏജന്‍സിക്കുള്ള ഫണ്ട് തടയാനായി പാ ശ്ചാത്യ രാജ്യങ്ങളെ ഒരുക്കുക എന്ന തന്ത്രമാണ് ഇസ്രാഈല്‍ ഇതുവഴി സ്വീകരിച്ചത്. യൂ.എന്‍.ആര്‍.ഡ ബ്ലു.എയെ പൂര്‍ണമായും ആശ്രയിച്ചിരുന്ന 20 ലക്ഷം ജനം ഇതോടെ വറുതിയിലേക്ക് വീണു. 2025 മാര്‍ച്ച് ണ്ടിന് ഇസ്രാഈല്‍ ഗസ്സയിലേക്കുള്ള സഹായ വസ്തുക്കള്‍ പൂര്‍ണമായും തടഞ്ഞു. കുറച്ച് നാളത്തെ വെടിനിര്‍ത്തിലിന് ശേഷം മാര്‍ച്ച് 19ന് ഇസ്രാഈല്‍ ഗസ്സയില്‍ വംശഹത്യ പുനരാരംഭിക്കുകയും ചെയ്തു. ഏപ്രില്‍ 25ന് ഭക്ഷ്യധാന്യങ്ങള്‍ പൂര്‍ണമായും തീര്‍ന്ന തായി യു.എന്‍.ആര്‍.ഡബ്ല്യു.എ അറിയിച്ചു. മറ്റു മനുഷ്യാവകാശ സംഘടനകള്‍ക്കൊപ്പം യു.എന്‍.ആര്‍.ഡബ്ലു.എയും പ്രവര്‍ത്തനം അവസാനിപ്പിച്ചതോടെ ഗസ്സ കൊടും പട്ടിണിയിലേക്ക് വീണു. ഇതിനിടയില്‍ 370 യു.എന്‍.ആര്‍.ഡബ്ല്യു.എ ജീവനക്കാരാണ് ഇസ്രാഈലിന്റെ കൂട്ടക്കുരുതിക്കിടെ കൊല്ലപ്പെട്ടത്. ഒരു മാസം ക ഴിഞ്ഞതോടെ കുപ്രസിദ്ധമായ ഇസ്രാഈലി-അമേരിക്കന്‍ ഏജന്‍സി ഗസ്സ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേ ഷന്‍ (ജി.എച്ച്.എഫ്) ഗസ്സയില്‍ രംഗപ്രവേശനം ചെയ്തു. പിന്നെ നടന്നത് ഭക്ഷണം മോഹിപ്പിച്ചുള്ള കൂട്ടക്കൊലകളായിരുന്നു. ജി.എച്ച്.എഫ് സഹായ കേന്ദ്രത്തിലേക്ക് ഭക്ഷ്യ ധാന്യങ്ങള്‍ തേടി എത്തിയ നൂറുകണക്കിന് പേര്‍ ഇസ്രാഈലി സൈനികരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ഓരോ ദിവസവും നിശ്ചിത ഭക്ഷ്യ ധാന്യം മാത്രം എത്തിച്ച് ആയിരങ്ങളെ ഇതിനായി മത്സരിപ്പിച്ച് കൂട്ടക്കുരുതി നടത്തുക എന്നതാണ് ഇസ്രാഈല്‍ ചെയ്തത്. ജി.എച്ച്.എഫ് കേന്ദ്രങ്ങളില്‍ സഹായം തേടിയെത്തിയ 2500 പേരാണ് കൊല്ലപ്പെട്ടത്.

പട്ടിണി ഗസ്സയില്‍ ഇന്നൊരു പുതിയ വിഷയമല്ല. ഗസ്സക്കാര്‍ പട്ടിണി കിടന്ന് എല്ലും തോലുമാകുന്നു. ദിവസങ്ങളോളം പട്ടിണി കിടന്നിട്ടും ഒരു നേരത്തെ ആഹാരം പോലും ലഭ്യമാവാത്ത അവസ്ഥ. യു.എന്‍.ആര്‍.ഡബ്ല്യു.എക്കുള്ള സഹായം ഇസ്രാഈലിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി രാജ്യങ്ങള്‍ നിര്‍ത്തലാ ക്കിയപ്പോള്‍ 20 ലക്ഷത്തിലധികം ജനങ്ങളെ കൊടും പട്ടിണിയിലേക്ക് തള്ളിയിട്ട ക്രൂരതക്കാണ് ഈ രാജ്യങ്ങള്‍ കൂട്ടു നിന്നത്. ആധുനിക കാലത്ത് പട്ടിണി മുലം ഇത്രമേല്‍ ദുരിതമനുഭവിക്കുന്ന മറ്റൊരു ജനത മ റ്റെങ്ങും ഉണ്ടാവില്ല. ഈ കൊടും ദുരിതത്തില്‍ നിന്നും തിരിച്ചു കയറണമെങ്കില്‍ ഗസ്സന്‍ ജനതയുടെ ജീവ നാടിയായ യു.എന്‍.ആര്‍.ഡബ്ല്യൂ.എയെ പുനസ്ഥാപിക്കുക മാത്രമാണ് നിലവിലെ ഏക വഴി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending