Connect with us

editorial

പി.എം ശ്രീയിലെ സി.ജെ.പി രാഷ്ട്രീയം

പി.എം ശ്രീ പദ്ധതിയില്‍ ഒപ്പുവെക്കുന്നതിന് സംസ്ഥാന സര്‍ ക്കാറിനും കേന്ദ്ര സര്‍ക്കാറിനുമിടയില്‍ മധ്യസ്ഥത വഹിക്കാന്‍ ജോണ്‍ ബ്രിട്ടാസ് എം.പിയെ നിയമിച്ചതിലൂടെ വെ ളിവായത് സി.പി.എമ്മിന്റെ സംഘ്പരിവാര്‍ ദാസ്യമാണ്.

Published

on

കേരളത്തിലെ വിദ്യാഭ്യാസമടക്കമുള്ള സുപ്രധാന മേഖലകളെ ദൂരവ്യാപകമായി സ്വാധീനിക്കുന്ന പി.എംശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവെച്ചതിന് പിന്നാലെ ഉയരുന്ന രാഷ്ട്രീയ വിവാദങ്ങള്‍ അതീവ ഗൗരവതരമാണ്. പി.എം ശ്രീ പദ്ധതിയില്‍ ഒപ്പുവെക്കുന്നതിന് സംസ്ഥാന സര്‍ ക്കാറിനും കേന്ദ്ര സര്‍ക്കാറിനുമിടയില്‍ മധ്യസ്ഥത വഹിക്കാന്‍ ജോണ്‍ ബ്രിട്ടാസ് എം.പിയെ നിയമിച്ചതിലൂടെ വെ ളിവായത് സി.പി.എമ്മിന്റെ സംഘ്പരിവാര്‍ ദാസ്യമാണ്. പി.എം ശ്രീ പദ്ധതിയില്‍ കേരളത്തെ പണയപ്പെടുത്താനുള്ള സി.പി.എം നീക്കത്തിന് പിറകില്‍ ഗൗരവസ്വഭാവത്തിലു ള്ള ഗൂഢാലോചനകളും ആസൂത്രണങ്ങളും നടന്നിട്ടുണ്ടന്നാണ് വ്യക്തമാകുന്നത്. സി.പി.എമ്മിന്റെ ആര്‍.എസ്.എസ് ബാന്ധവത്തെ കേരളീയ സമൂഹം ശക്തമായി ചോദ്യം ചെയ്യും. ജോണ്‍ ബ്രിട്ടാസ് മോദിക്കും പിണറായിക്കുമിടയിലുള്ള പാലമാണ്. ജോണ്‍ ബ്രിട്ടാസിനെ മധ്യസ്ഥനായി നിയമിച്ചു എന്ന വെളിപ്പെടുത്തല്‍, കേരള രാഷ്ട്രീയത്തില്‍ സി.പി.എമ്മിന്റെ സംഘ്പരിവാര്‍ ബന്ധങ്ങളെക്കുറിച്ചുള്ള ഗുരുതരമായ ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്.

ഒരു പാര്‍ലമെന്റ് അംഗം കേന്ദ്ര-സംസ്ഥാന ബന്ധങ്ങളില്‍ ക്രിയാത്മകമായി ഇടപെടുന്നത് സ്വാഭാവികമാണ്. എന്നാല്‍, ഒരു സി.പി.എം എം.പിയെ ഇത്തരമൊരു നിര്‍ണ്ണായക വിഷയത്തില്‍ പ്രധാനമന്ത്രിയുമായും കേന്ദ്രമന്ത്രിമാരുമായും ഡീല്‍ ഉറപ്പിക്കാന്‍ ചുമതലപ്പെടുത്തിയതിലൂടെ സി.പി.എം നേതൃത്വം എന്താണ് ലക്ഷ്യമിടുന്നത് എന്ന് വ്യക്തമാക്കേണ്ടതുണ്ട്. സി.പി.എമ്മിന്റെ എം.പിമാര്‍ എന്ന് മുതലാണ് ആര്‍.എസ്.എസ് നേതൃത്വവുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ ക്കുള്ള ദൗത്യമേല്‍ക്കുന്നവര്‍ ആയത് എന്ന പ്രതിപക്ഷത്തി ന്റെ ചോദ്യം ഇവിടെ പ്രസക്തമാകുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയിലെത്തുമ്പോള്‍ കൂടിക്കാഴ്ചകള്‍ ഏര്‍പ്പാടാക്കുന്നതിനും പല കാര്യങ്ങളിലും പ്രധാനമന്ത്രിയു മായി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നതിനും ജോണ്‍ ബ്രിട്ടാസ് ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്നു എന്ന ആരോപണം, കേവലം ഒരു എം.പിയുടെ ഇടപെടലായി മാത്രം കാണാനാവില്ല. കഴിഞ്ഞ ഒക്ടോബര്‍ 10-ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായും ആഭ്യന്തര മന്ത്രിയുമായും കൂടിക്കാഴ്ച നട ത്തിയതിന് തൊട്ടുപിന്നാലെ ഒക്ടോബര്‍ 16-ന് പി.എം ശ്രീ പദ്ധതിയില്‍ ഉദ്യോഗസ്ഥര്‍ ഒപ്പുവെച്ച നടപടി, ഈ ‘ഇടനില’ ചര്‍ച്ചകളുടെ ഫലമാണ് എന്നതിന് അടിവരയിടുന്നു.

സി.പി.എമ്മിന്റെ ആര്‍.എസ്.എസ് ബാന്ധവത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിലെ ചില പ്രാദേശിക അഡ്ജസ്റ്റ്മെന്റ്‌റ് ധാരണകളുമായി ബന്ധിപ്പിക്കുമ്പോള്‍, വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നു. ചിലയിടങ്ങളില്‍ ബി.ജെ.പിക്ക് സ്ഥാനാര്‍ഥികള്‍ ഇല്ലാത്തതും ശക്തരായ സി.പി.എം സ്ഥാനാര്‍ഥികള്‍ ഉള്ളിടത്ത് ബി.ജെ.പി ദുര്‍ബലരെ നിര്‍ത്തുന്നതുമായ സംഭവങ്ങള്‍ ഈ ആരോപണത്തിന് ശക്തി പകരുന്നു. ഇത് ബി.ജെ.പി-സി.പി.എം സഖ്യം എന്ന പ്രതിപക്ഷ ആരോപണത്തെ സാധൂകരിക്കുന്ന തരത്തിലുള്ള സാഹചര്യങ്ങളാണ് ഉണ്ടാക്കുന്നത്. കേരളത്തില്‍ ബി.ജെ.പി-സി.പി.എം സഖ്യമാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ കാണാനാവുന്നത്. 500 ഓളം സീറ്റുകളില്‍ ബി.ജെ.പിക്ക് സ്ഥാനാര്‍ഥികളില്ല. ഏറ്റവും കരുത്തരെന്ന് അവകാശപ്പെടുന്ന തിരുവനന്തപുരത്ത് ബി.ജെ.പിക്ക് 50 ഇടങ്ങളില്‍ സ്ഥാനാര്‍ഥികളില്ല. ഇതെല്ലാം അഡ്ജസ്റ്റ് മെന്ററാണ്.കേരളത്തിലെ പൊതുസമൂഹത്തിന് മുന്നില്‍ സി.പി.എം എന്നും സംഘ്പരിവാര്‍ രാഷ്ട്രീയത്തിന്റെ കടുത്ത എതിരാളികളാണ് നടക്കാറുള്ളത്.

എന്നാല്‍, പ്രധാനപ്പെട്ട പദ്ധതികളില്‍ ഒപ്പിടുന്നതിലും തിരഞ്ഞെടുപ്പ് തന്ത്രങ്ങളിലും കാണുന്ന രഹസ്യ ധാരണകള്‍, സി.പി.എമ്മിന്റെ പ്രഖ്യാപിത നിലപാടുകളെ ദുര്‍ബലപ്പെടുത്തുന്നതാണ്. പി.എം ശ്രീ പദ്ധതിയില്‍ ഒപ്പുവെക്കാനുള്ള നീക്കം കേരളത്തെ കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ അജണ്ടകള്‍ക്ക് പണയം വെക്കാനുള്ള ഗൗരവ സ്വഭാവത്തിലുള്ള ഗൂഢാലോചനകളുടെ ഭാഗമാണോ എന്ന് കേരളീയ സമൂഹം ശക്തമായി ചോദ്യം ചെയ്യും. ജോണ്‍ ബ്രിട്ടാസ് എം.പിക്ക് ഇത്തരമൊരു ഇടനില ദൗത്യം നല്‍കാന്‍ സി.പി.എം. നേതൃത്വം തീരുമാനിച്ചത് എപ്പോഴാണ്? സംഘ്പരിവാര്‍ രാഷ്ട്രീയവുമായി ഡീലുകള്‍ ഉറപ്പിക്കുന്നതിനുള്ള ചുമതല സി.പി.എം എം.പിമാര്‍ക്ക് നല്‍കിയത് എന്തിനാണ്? പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം, മന്ത്രിസഭയില്‍ പോലും വിശദമായ ചര്‍ച്ചയില്ലാതെ പദ്ധതിയില്‍ ഒപ്പുവെക്കേണ്ടി വന്നതിന്റെ രാഷ്ട്രീയ സമ്മര്‍ദ്ദം എന്തായിരുന്നു? ഇടതുപക്ഷത്തിന്റെ പ്രത്യയശാസ്ത്രപരമായ നിലനില്‍പ്പിന് വെല്ലുവിളി ഉയര്‍ത്തുന്ന ഈ ആരോപണങ്ങള്‍ക്ക് പിണറായി വിജയനും സി.പി.എമ്മും വ്യക്തമായ മറുപടി നല്‍കണം. സി.പി.എമ്മിന്റെ ആര്‍.എസ്.എസ് ബാന്ധവത്തെക്കുറിച്ചുള്ള ഈ സംശയങ്ങള്‍ നീങ്ങാതെ, കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തില്‍ ഈ വിഷയം ഒരു കനലായി തുടരുമെന്ന് ഓര്‍ക്കുന്നത്.

 

editorial

ഉമീദ് രജിസ്ട്രേഷൻ എന്ന വഖഫ് കുരുക്ക്

ഈ മാസം അഞ്ചിന് രാത്രി 12 വരെയാണ് രജിസ്ട്രേഷനുള്ള അവസാന സമയം.

Published

on

പുതിയ കേന്ദ്ര വഖഫ് നിയമത്തിൻ്റെ പശ്ചാത്തലത്തിൽ നിലവിൽവന്ന വഖഫ് പോർട്ടലിൽ ഉമീദ് രജിസ്ട്രേഷനു ള്ള സമയപരിധി നീട്ടണമെന്ന ഹരജി സുപ്രീം കോടതി തള്ളിയതോടെ രാജ്യത്തെ വഖഫ് സ്വത്തുക്കളുടെ അവസ്ഥ കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ഈ മാസം അഞ്ചിന് രാത്രി 12 വരെയാണ് രജിസ്ട്രേഷനുള്ള അവസാന സമയം. 1.82 ലക്ഷം വഖ്ഫ് സ്വത്തുക്കളാണ് രാജ്യത്തു ള്ളത്. ഇതിൽ ചെറിയൊരു ശതമാനം വഖഫുകൾ മാത്ര മാണ് ഉമീദിൽ ഇതുവരെ രജിസ്റ്റർ ചെയ്ത‌ത്‌. സംസ്ഥാന ത്ത് മൊത്തം 13,000 ത്തോളം വഖഫ് സ്ഥാപനങ്ങളാണു ള്ളത്. ഇതിൽ നാലായിരത്തോളം മാത്രമാണ് രജിസ്റ്റർ ചെ യ്തത്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ വഖ്ഫ് സ്വത്തു ക്കളുള്ളത്. രാജ്യത്ത് കർണാടകയും ജമ്മു കശ്‌മീരുമാ ണ് രജിസ്ട്രേഷൻ്റെ കാര്യത്തിൽ അൽപ്പം മുന്നിലെത്തിയത്.

ഏറ്റവും കൂടുതൽ വഖ്ഫുകളുള്ള ഉത്തർപ്രദേശ് ര ജിസ്ട്രേഷന്റെ കാര്യത്തിൽ വളരെ പിന്നിലാണ്. 2025 ജൂൺ ആറിനാണ് ഉമീദ് വഖ്ഫ് പോർട്ടൽ നിലവിൽ വന്നത്. വഖ് ഫ് ഭേദഗതി നിയമം നടപ്പാക്കുന്നതിന്റെ ആദ്യപടിയായാ ണ് ഉമീദ് സെൻട്രൽ പോർട്ടൽ ന്യൂനപക്ഷകാര്യ മന്ത്രാല യം അവതരിപ്പിച്ചത്. രജിസ്റ്റർ ചെയ്യുന്ന ഫോൺ നമ്പറി ലേക്ക് വരുന്ന ഒ.ടി.പി മുഖേനയാണ് തുടർന്നുള്ള എൻട്രി കൾ പൂർത്തിയാക്കാൻ കഴിയുക. രജിസ്ട്രേഷൻ പൂർത്തി യാകുമ്പോൾ 17 അക്ക ഏകീകൃത ഐ.ഡി നമ്പർ ലഭിക്കും.

അതേസമയം, ഉമീദ് പോർട്ടലിൽ വഖഫ് സ്വത്തുക്കൾ ര ജിസ്റ്റർ ചെയ്യാനുള്ള സമയപരിധി അവസാനിക്കാൻ ദിവ സങ്ങൾ മാത്രം അവശേഷിക്കേ വഖഫ് മുതവല്ലിമാരും ക മ്മിറ്റി ഭാരവാഹികളും വലിയ പ്രയാസമനുഭവിക്കുകയാണ്. പോർട്ടലിൽ ആവശ്യപ്പെടുന്ന രേഖകളിൽ പലതും ശരി പ്പെടുത്തിയെടുക്കേണ്ട ഉത്തരവാദിത്വത്തിനൊപ്പം സൈ റ്റിൽ അപ്ലോഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ മിക്ക സമയ ങ്ങളിലും പോർട്ടൽ ഹാങ് ആകുന്ന അവസ്ഥയാണ്. അർ ധരാത്രിയിലടക്കം രജിസ്ട്രേഷൻ പൂർത്തീകരിക്കാനുള്ളശ്രമങ്ങളാണ് നടക്കുന്നത്.

പുതിയവഖഫ് നിയമത്തിനെതിരെ സമർപ്പിക്കപ്പെട്ട 65 അ പ്പീലുകൾ കോടതിയുടെ പരിഗണനയിലിരിക്കെയാണ്, നി യമ ഭേദഗതി നിലവിൽ വന്ന് ആറുമാസത്തിനകംതന്നെ നിലവിൽ രജിസ്റ്റർ ചെയ്യപ്പെട്ട മുഴുവൻ വഖഫുകളുടെയും വിശദാംശങ്ങൾ പുതിയ ഉമീദ് പോർട്ടലിലും ഡാറ്റാ ബേ സിലും രജിസ്റ്റ‌ർ ചെയ്യാനുള്ള നിർദ്ദേശം കേന്ദ്രസർക്കാർ പുറപ്പെടുവിച്ചത്. ഇതിൽ വീഴ്ച്ചവരുത്തുന്ന മുതവല്ലിമാർ ക്ക് തടവും പിഴയും ശിക്ഷവരെ നിയമത്തിൽ പറയുന്നു ണ്ട്. അഖിലേന്ത്യാ മുസ്‌ലിം പേഴ്സനൽ ലോ ബോർഡ് മു തൽ മഹല്ല് കൂട്ടായ്മ‌കൾവരെ ഹെൽപ് ഡെസ്ക്‌കുകൾ ആ രംഭിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയിലെ മഹാഭൂരിപക്ഷം വഖഫ് സ്വത്തുക്കളും റജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ല. മൂന്നുഘട്ട രജിസ് ട്രേഷന്റെ ആദ്യപടി പൂർത്തീകരിക്കാൻ മാത്രമേ ഇപ്പോഴും പലസ്ഥാപനങ്ങൾക്കും സാധിച്ചിട്ടുള്ളൂ. സുപ്രീംകോടതി വിധിയിലായിരുന്നു പ്രതീക്ഷയെങ്കിലും കഴിഞ്ഞ ദിവസ ത്തെ വിധിയോടെ അതും അസ്ഥാനത്തായിരിക്കുകയാണ്.

കോടതി വിധിയും അനുകൂലമല്ലാതായി മാറിയ സാ ഹചര്യത്തിൽ രജിസ്ട്രേഷൻ പൂർത്തീകരിക്കാനുള്ള ഊർ ജ്ജിത ശ്രമങ്ങൾ വഖഫ് സ്ഥാപനങ്ങളുടെ ഭാഗത്തുനിന്നു ണ്ടാവുന്നുണ്ടെങ്കിലും പോർട്ടലിൻറെ സാങ്കേതിക പ്രശ്‌ന ങ്ങളും റവന്യൂ രേഖകൾ ലഭ്യമല്ലാത്തതും രജിസ്ട്രേഷൻ സങ്കീർണമാക്കുകയാണ്. നിലവിൽ വഖഫ് രജിസ്ട്രേഷ നുള്ള സ്ഥാപനത്തിന് മാത്രമേ പോർട്ടലിൽ രജിസ്ട്രേഷൻ ചെയ്യാനുള്ള അർഹതയുള്ളൂ എന്നത് ഏറ്റവും വലിയ തി രിച്ചടിയാണ്. കോടാനുകോടികളുടെ വഖഫ് സ്വത്തുകളുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് സ്ഥിതി ഏറെ സങ്കീർണമായി തുടരുന്നത്.

രജിസട്രേഷൻ പ്രശ്‌നത്തിന് പരിഹാരംകാണണമെന്ന വശ്യപ്പെട്ട് ഗുജറാത്ത് വഖഫ് ബോർഡ് തന്നെ കേന്ദ്ര സർ ക്കാറിന് അപേക്ഷ നൽകിയിട്ടുണ്ട്. പോർട്ടലിലെ പിഴവു കൾ ഹരിയാനയിൽ വഖഫ് ബോർഡ് അംഗം മാധ്യമങ്ങ ളോട് തുറന്നുപറഞ്ഞിരുന്നു. പോർട്ടൽ തയാറാക്കിയ ഒ രാളും മുമ്പ് വഖഫ് ബോർഡ് എങ്ങനെയാണ് ഇത് കൈ കാര്യം ചെയ്തിരുന്നതെന്ന് പഠിച്ചിട്ടില്ലെന്നും ആവശ്യമാ യ ചർച്ചകളോ ആലോചനകളോ നടത്താതെയാണ് പോർ ട്ടൽ നിർമിച്ചതെന്നും മുൻ ഐ.എസ്.എഫ് ഉദ്യോഗസ്ഥനും നിലവിൽ മുതവല്ലിയുമായ ജബ്ബാർ ഖാൻ ചൂണ്ടിക്കാ ട്ടിയിരുന്നു. രജിസ്ട്രേഷൻ കാലാവധി പൂർത്തിയാക്കാൻ വെറും രണ്ടു ദിവസം മാത്രം അവശേഷിക്കെ നാലിലൊ ന്ന് സ്വത്തുക്കൾ മാത്രമേ ഉമീദ് പോർട്ടലിൽ രജിസ്‌റ്റർ ചെയ്തിട്ടുള്ളൂ എന്നതാണ് വസ്‌തുത.

പുതിയ വഖഫ് ഭേദഗ തി ബില്ലിന്റെ മേന്മയായി സർക്കാർ അവകാശപ്പെടുന്ന വഖഫ് സംരക്ഷണം എന്നതിനോട് വല്ല ആത്മാർത്ഥതയു മുണ്ടെങ്കിൽ ആശങ്കകൾ അകറ്റി, നിലവിൽ വഖഫ് ബോർ ഡിൽ രജിസ്‌റ്റർ ചെയ്‌തിട്ടുള്ള മുഴുവൻ വസ്‌തുവകകൾ ക്കും നിബന്ധനകളും സാങ്കേതിക കുരുക്കുകളുടെ നൂലാമാലകളുമില്ലാതെ മനസ്സമാധാനത്തോടെ പോർട്ടലിൽ രജിസ്‌റ്റർ ചെയ്യാനുള്ള സൗകര്യം ഒരുക്കുകയാണ് വേണ്ട ത്. എന്നാൽ സർക്കാറിൻ്റെ ഈ സമീപനം പുതിയ വഖഫ് നിയമവുമായി ബന്ധപ്പെട്ട് സമുദായം ഉയർത്തിയ എല്ലാ ആശങ്കകൾക്കും അടിവരയിട്ടുകൊണ്ടിരിക്കുകയാണ് എ ന്നതാണ് യാഥാർത്ഥ്യം.

Continue Reading

editorial

ഇ.ഡി നോട്ടീസ് എന്ന അന്തര്‍നാടകം

തദ്ദേശ തിരഞ്ഞെടുപ്പിന്റെ പോര്‍ക്കളത്തില്‍, വികസനമുരടിപ്പും അഴിമതിയും കെടു കാര്യസ്ഥതയും കാരണം പൊറുതിമുട്ടുന്ന പിണറായി സര്‍ക്കാര്‍ ജനശ്രദ്ധ തിരിച്ചുവിടാനുള്ള കഠിന പരിശ്രമത്തിലാണ്.

Published

on

മുഖ്യമന്ത്രി പിണറായി വിജയന്‍ എപ്പോഴൊക്കെ പ്രതിസന്ധിയിലാകുന്നുവോ അപ്പോഴൊക്കെ ഇ.ഡി രക്ഷക്കെത്തുമെന്ന ബി.ജെ.പി നേതാവിന്റെ പ്രസ്താവന അച്ചട്ടായിമാറിയ അന്തര്‍ നാടകങ്ങള്‍ക്കാണ് കേരളം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പോര്‍ക്കളത്തില്‍, വികസനമുരടിപ്പും അഴിമതിയും കെടു കാര്യസ്ഥതയും കാരണം പൊറുതിമുട്ടുന്ന പിണറായി സര്‍ക്കാര്‍ ജനശ്രദ്ധ തിരിച്ചുവിടാനുള്ള കഠിന പരിശ്രമത്തിലാണ്. വിലക്കയറ്റവും ആരോഗ്യ മേഖലയുടെ തകര്‍ച്ചയും പി.എം ശ്രീയും ശബരിമലയുമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ജനങ്ങള്‍ സഗൗരവത്തോടെയാണ് ചര്‍ച്ചകള്‍ക്ക് വിഷയീഭവിപ്പിച്ചുകൊണ്ടിരിക്കുന്നത്.

തിരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പ് നടത്തിയിട്ടുള്ള പ്രഖ്യാപനപ്പെരുമഴപോലും അവര്‍ അതര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളഞ്ഞിട്ടുണ്ട്. ഈ അവസരത്തിലാണ് ഇ.ഡി നോട്ടീസ് എന്ന ഉമ്മാക്കിയുമായി ബി.ജെ.പിയും സി.പി.എമ്മും ഒരുപോലെ മുതലെടുപ്പിനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. കിഫ്ബി മസാലബോണ്ട് ഇടപാടിലാണ് മുഖ്യമന്ത്രിക്ക് എന്‍ഫോഴ്‌സസ്‌മെന്റ്‌റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. മുന്‍ മന്ത്രി ഡോ. തോമസ് ഐസക്കിനും കിഫ്ബി ഉദ്യോഗസ്ഥര്‍ക്കും നോട്ടീസയച്ചിട്ടുണ്ട്. കിഫ്ബി ചെയര്‍മാന്‍ എന്ന നിലയിലാണ് മുഖ്യമന്ത്രിക്ക് നോട്ടീസ് നല്‍കിയത്. മസാല ബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാന വികസന പദ്ധതികള്‍ക്ക് വിനിയോഗിച്ചത് ചട്ടലംഘനമെന്നാണ് നോട്ടീസില്‍ പറയുന്നത്. 2019 ല്‍ 9.72 ശതമാനം പലിശയിലായിരുന്നു ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് വഴി മസാല ബോണ്ട് ഇറക്കി രണ്ടായിരത്തിലധികം കോടി സമാഹരിച്ചത്.

ഇ.ഡി നോട്ടീസിനു പിന്നാലെ പിണറായി വിജയന് പാര്‍ട്ടിയും സര്‍ക്കാറും ഒരുപോലെ നല്‍കിക്കൊണ്ടിരിക്കുന്ന വിരപരിവേശം തന്നെമതി ഈ അന്തര്‍നാടകത്തിന്റെ ചുരുളഴിക്കാന്‍. എല്ലാ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നെയും മുഖ്യ മന്ത്രിക്ക് ഇ.ഡി നോട്ടീസ് വരാറുണ്ടെന്നും ഇത്തവണ എന്തേ വരാത്തത് എന്ന് നോക്കിയിരിക്കുകയായിരുന്നുവെന്നുമാണ് പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദനും മന്ത്രി പി. രാജീവും പ്രതികരിച്ചിരിക്കുന്നത്. ഒന്നും രണ്ടും പിണറായി സര്‍ക്കാറിന്റെ കാലത്ത് നടന്നിട്ടുള്ള കേന്ദ്ര ഏജന്‍സികളുടെ കീഴിലുള്ള അന്വേഷണങ്ങളുടെ ജാതകം പരിശോധിക്കുമ്പോഴും ഈ യാഥാര്‍ത്ഥ്യം തെളിഞ്ഞുവരും. ഇ.ഡി.യും സി.ബി.ഐയും ഉള്‍പ്പെടെ അരഡസനോളം അന്വേഷണ ഏജന്‍സികള്‍ സെക്രട്ടറിയേറ്റിനുമുകളിലൂടെ വട്ടമിട്ടുപറക്കുന്ന കാഴ്ച്ചയായിരുന്നു ഒന്നാംപിണറായി സര്‍ക്കാറിന്റെ അവസാനകാലത്ത് കേരളം ദര്‍ശിച്ചിരുന്നത്. എന്നാല്‍ സ്ഫടികസമാനം തെളിമയുള്ള തെളിവുകളുടെ കുത്തൊഴുക്ക് തന്നെയുണ്ടായിട്ടും അതൊന്നും പിണറായി വിജയനിലേക്കെത്തിയില്ലെന്നത് അന്തര്‍ധാരയുടെ ആഴവും പരപ്പുമാണ് അടയാളപ്പെടുത്തിയത്. നയത ചാനല്‍ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കരന്‍ അറസ്റ്റിലായിട്ടും കേന്ദ്ര ഏജന്‍സികള്‍ ഒരുഘട്ടത്തില്‍ പോലും സെക്ര ട്ടറിയേറ്റിലേക്കോ ക്ലിഫ് ഹൗസിലേക്കോ അന്വേഷണവുമായി എത്തിയിട്ടില്ല. സ്വര്‍ണക്കടത്തിലാകട്ടേ എന്‍.ഐ.എ അന്വേഷണവും തുടങ്ങിയിരുന്നു. അത് എവിടെയെത്തിയെന്ന് ഇനിയും വ്യക്തമല്ല. ക്ലിഫ് ഹൗസില്‍ കേന്ദ്ര ഏജന്‍സിയുടെ നോട്ടീസ് ലഭിക്കാത്തത് മുഖ്യമന്ത്രിയുടെ ഭാര്യ കമലക്ക് മാത്രമാണ്. രണ്ട് മക്കളും ഇത്തരത്തില്‍ നോട്ടീസ് ലഭിച്ചവരാണ്.

മകള്‍ വീണ ഒന്നിലധികം കേന്ദ്ര ഏജന്‍സികളുടെ അന്വേഷണപരിധിയിലാണ്. വീണയുടെ കമ്പനിയായ എക്സാലോജിക്‌സുമായി ബന്ധപ്പെട്ടാണ് കേസുകള്‍. കരിമണല്‍ കമ്പനി യായ സി.എം.ആര്‍.എല്ലില്‍ നിന്നും നല്‍കാത്ത സേവനത്തിന് പണം കൈപ്പറ്റിയെന്ന മാസപ്പടി ആരോപണത്തില്‍ എസ്.എഫ്.ഐ.ഒ അന്വേഷണം നടക്കുകയാണ്. ഈ കേസില്‍ വീണയെ കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ലാവ്ലിന്‍ കേസ് 40 തവണയാണ് മാറ്റിവെച്ചത്. പിണറായിയുടെ രാഷ്ട്രീയ ജീവിതത്തില്‍ ഉണ്ടായ ഏറ്റവും വലിയ കേസാണ് സി.പി.എം- ബി.ജെ.പി അന്തര്‍ധാരയുടെ അടിസ്ഥാനത്തില്‍ എങ്ങുമെത്താതെ പോയത്. കോടതി ഏതുസമയം പറഞ്ഞാലും വാദിക്കാന്‍ തയ്യാറാണെന്ന് സി.ബി.ഐ ഇപ്പോഴും വ്യക്തമാക്കുന്നു. എന്നാല്‍ സി.ബി.ഐയെ നിയന്ത്രിക്കുന്നവര്‍ പിണറായിക്ക് കവചമൊരുക്കുകയാണ്.

മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ കരിമണല്‍ കമ്പനിയില്‍ നിന്നും മാസപ്പടി വാങ്ങിയതുമായി ബന്ധപ്പെട്ട കേസ് എവിടെയുമെത്തിയില്ല. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഈ കേസ് തന്നെ മറന്നതുപോലെയാണ്. കേസില്‍ വീണ വിജയനെ പ്രതി ചേര്‍ത്തിട്ടും ഒന്നും സംഭവിച്ചില്ല. ചെയ്യാത്ത സേവനത്തിനാണ് മുഖ്യമന്ത്രിയുടെ മകള്‍ വിവാദ കമ്പനിയില്‍ നിന്ന് മാസപ്പടി വാങ്ങിയതെന്ന ഗുരുതരമായ കണ്ടെത്തലാണ് എസ്.എഫ്.ഐ.ഒയുടെ അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്. വസ്തുത ഇതായിരിക്കെ പുതിയ ഇ.ഡി നോട്ടീസും ഒരു പൊളിറ്റിക്കല്‍ ഗിമ്മിക്കാണെന്നതിന് മലയാളികള്‍ക്ക് ഏറെ തെളിവുകളുടെയൊന്നും ആവശ്യംവരുന്നേയില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

 

Continue Reading

editorial

എസ്.ഐ.ആറിലെ കുറ്റസമ്മതം

പുതിയ സര്‍ക്കുലര്‍ പ്രകാരം വിവര ശേഖരണ നടപടികള്‍ ഈ മാസം 11 വരെ തുടരും

Published

on

കേരളം ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന എസ്.ഐ.ആര്‍ നടപടികള്‍ ഒരാഴ്ചത്തേക്ക് നീട്ടിവെക്കാനുള്ള തീരുമാനം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ കുറ്റസമ്മതമാണെന്ന കാര്യത്തില്‍ സംശയമില്ല. പുതിയ സര്‍ക്കുലര്‍ പ്രകാരം വിവര ശേഖരണ നടപടികള്‍ ഈ മാസം 11 വരെ തുടരും. നേരത്തെ ഡിസംബര്‍ നാലിന് മുമ്പ് എന്യൂമറേഷന്‍ പൂര്‍ത്തിയാക്കാനാണ് ബി.എല്‍.ഒ മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നത്. ഡിസംബര്‍ ഒമ്പതിന് കരടു വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കില്‍ പുതിയ സര്‍ക്കുലര്‍ പ്രകാരം കരടു വോട്ടര്‍ പട്ടിക പ്രസിദ്ധീകരണം ഡിസംബര്‍ 16 ലേക്കും ഫെബ്രുവരി ഏഴിന് നിശ്ചയിച്ചിരുന്ന എസ്.ഐ.ആര്‍ അടിസ്ഥാനത്തിലുള്ള അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരണം ഫെബ്രുവരി 14 ലേക്കും നീട്ടിയിട്ടുണ്ട്.

പേരിനുമാത്രമുള്ള ഈ ഒരു തീരുമാനത്തിലേക്ക്‌പോലും കമ്മീഷന് എത്തിച്ചേരാന്‍ ശക്തമായ ജനകീയ വികാരവും 30 മനുഷ്യജീവനുകളുടെ വിലയും വേണ്ടിവന്നു എന്നതാണ് ഏറെ സങ്കടകരം. എസ്.ഐ.ആറിനെതിരെ കര്‍ശനമായ നിലപാടെടുത്ത കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഉരുക്കുമുഷ്ടി ഉപയോഗിച്ചാണ് കമ്മിഷന്‍ മുന്നോട്ടു നീങ്ങിയത്. ഒരു കാരണവശാലും പിന്നോട്ടില്ലെന്നറിയച്ച അവര്‍, തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തല ത്തില്‍ പദ്ധതി നടപ്പാക്കുന്നത് നീട്ടിവെക്കാനെങ്കിലും തയാറാകാണമെന്ന നിര്‍ദ്ദേശംപോലും മുഖവിലക്കെടുത്തിരുന്നില്ല.

തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പദ്ധതി നടപ്പാക്കേണ്ട ബി.എല്‍.ഒമാരും അവരെ സഹായിക്കാന്‍ ഉത്തരവാദപ്പെട്ട രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ ബി.എല്‍.എ മാരും സര്‍വോപരി സാധാരണ ജനങ്ങളും ഏറെ പ്രതിസന്ധികള്‍ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പായിരുന്നു അഞ്ചു തവണകളിലായിനടന്ന സര്‍വകക്ഷിയോഗങ്ങളിലും കേരളത്തിലെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും മുന്നോട്ടുവെച്ചത്. എന്നാല്‍ എന്യൂമറേഷനും ഡിജിറ്റലൈസേഷനുമെല്ലാം രേഖാമൂലം അനുവദിച്ച ഡിസംബര്‍ നാലിന് പകരം നവംബര്‍ 26 നു മുമ്പ് തന്നെ പൂര്‍ത്തീകരിക്കാനുള്ള സമ്മര്‍ദ്ദം ചെലുത്തിയും കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുന്നത് തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടം നടക്കുന്ന ഒമ്പതിലേക്ക് നിജപ്പെടുത്തിയുമായിരുന്നു കമ്മീഷന്റെ പ്രതികാരം.

രാഷ്ട്രീയ പാര്‍ട്ടികള്‍ സൂചിപ്പിച്ചതുപോലെ തന്നെ, തിരക്കുപിടിച്ചുള്ള സമയക്രമങ്ങള്‍ പദ്ധതി പ്രവര്‍ത്തനങ്ങളെ മനുഷ്യസാധ്യമല്ലാതാക്കിമാറ്റുകയും കേരളത്തിലുള്‍പ്പെടെ രാജ്യത്താകമാനം സമ്മര്‍ദ്ദം താങ്ങാനാവാ തെ ബി.എല്‍.ഒമാര്‍ വ്യാപകമായി ജീവിതം അവസാനിപ്പിക്കുന്നതുമായ കാഴ്ച്ചയാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്. നിശ്ചയിക്കപ്പെട്ട സമയപരിധിക്കുള്ളില്‍ എന്യുമറേഷന്‍ പ്രവര്‍ത്തനങ്ങളും ഡിജിറ്റലൈസേഷനും ഒരിക്കലും പൂര്‍ത്തീകരിക്കാനാകില്ലെന്ന് ബോധ്യമായ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതിയെങ്കിലും ഫലമുണ്ടായിരുന്നില്ല. ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദം കുറക്കാന്‍ സുംബാഡാന്‍സും മാനസികോ ല്ലാസ പരിപാടികളുമെല്ലാം ഏര്‍പ്പെടുത്തി പരിഹാസ്യമാ യ സമീപനമായിരുന്നു കമ്മീഷന്റെ ഭാഗത്തുനിന്നുണ്ടായിക്കൊണ്ടിരുന്നത്.എണ്ണപ്പെട്ട ദിവസങ്ങള്‍ മാത്രം മാറ്റംവരുത്തിയ കമ്മീഷന്റെ സമീപനംപോലും സോദ്ദേശപരമല്ലെന്നത് സുവ്യക്തമാണ്.

പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ഇന്ന് തുടങ്ങാനിരിക്കെ പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ ചെറുക്കാനുള്ള ചെപ്പടി വിദ്യമാത്രമായേ ഇതിനെ കാണാന്‍ കഴിയുകയുള്ളൂ. എസ്.ഐ.ആര്‍ തന്നെയായിരിക്കും ഈ സെഷനിലും പ്രതിപക്ഷത്തിന്റെ പ്രധാന ആയുധമെന്ന് വ്യക്തമായ സാഹചര്യത്തില്‍ വിശേഷിച്ചും. കേരളവും തമിഴ്നാടും പശ്ചിമബംഗാളും ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളില്‍ നടക്കുന്ന വോട്ടര്‍ പട്ടിക തീവ്ര പുനഃപരിശോധനയുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കാണിക്കുന്ന അനാവശ്യധൃതി, പിടിവാശി, ബി.എല്‍.ഒമാരുടെ ജീവന്‍ പോലും കുരുതികൊടുക്കുന്ന തരത്തിലുള്ള അമിത സമ്മര്‍ദ്ദം, തിരഞ്ഞെടുപ്പ് കമ്മീഷനെ കളിപ്പാവയാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കം എന്നിവയെല്ലാം ഉയര്‍ത്തിയാവും പ്രതിപക്ഷം സര്‍ക്കാറിനും തിരഞ്ഞെടുപ്പ് കമ്മീഷനുമെതി രെ ആഞ്ഞടിക്കുക.

എസ്.ഐ.ആര്‍ വിഷയത്തില്‍ പ്രത്യേ ക ചര്‍ച്ച വേണമെന്ന് സഭാസമ്മേളനത്തിനു മുന്നോടിയായി ഇന്നലെ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിലും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറിന്റെ ഹിഡന്‍ അജണ്ടകള്‍ക്ക് കൂട്ടുനിന്ന് നടപടിക്രമങ്ങളെല്ലാം കാറ്റില്‍ പറത്തി അനാവശ്യ തിടുക്കത്തോടെയുള്ള ഈ നീക്കം രാഷ്ട്രീയമായും നിയമപരമായും മാത്രമല്ല ജനകീയമായും തിരഞ്ഞെടുപ്പ് കമ്മീഷന് കനത്ത പ്രതിരോധത്തി ലാക്കിയിരിക്കുകയാണ്. എസ്.ഐ. ആറിന്റെ തിയ്യതി നീട്ടേണ്ടിവന്നത് ഇതിന്റെ ആദ്യ പടിയാണെങ്കില്‍ പ്രതിപക്ഷത്തിന്റെ പോരാട്ടവും നീതിപീഠത്തിന്റെ ഇടപെടലും തെറ്റായ സമീപനങ്ങള്‍ക്കുള്ള കടുത്ത താക്കീതായിത്തീരുക തന്നെ ചെയ്യും.

 

Continue Reading

Trending