Connect with us

kerala

19കാരിയെ കൊന്നത് കാമുകന്‍ തന്നെ, മദ്യലഹരിയില്‍ കല്ലുകൊട്ട് തലക്കടിച്ചു; ബൈക്കില്‍ പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്‌

ഞായറാഴ്ച രാത്രി ഒരുമണിക്ക് ചിത്രപ്രിയ സുഹൃത്തുക്കള്‍ക്കൊപ്പം ബൈക്കില്‍ പോകുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.

Published

on

മലയാറ്റൂരില്‍ രണ്ടു ദിവസം മുമ്പ് കാണാതായ 19കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ചിത്രപ്രിയയുടെ സുഹൃത്ത് അലനെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ അലനില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതായാണ് വിവരം. മദ്യലഹരിയില്‍ ഇയാള്‍ തന്നെയാണ് കൃത്യം നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. രാവിലെ പത്ത് മണിക്കാണ് ചിത്രപ്രിയയുടെ പോസ്റ്റ്‌മോര്‍ട്ടം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളു. അതിനിടെ ഞായറാഴ്ച രാത്രി ഒരുമണിക്ക് ചിത്രപ്രിയ സുഹൃത്തുക്കള്‍ക്കൊപ്പം ബൈക്കില്‍ പോകുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.

മലയാറ്റൂര്‍ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പില്‍ ഷൈജുവിന്റെയും ഷിനിയുടെയും മകള്‍ ചിത്രപ്രിയ (19)യെയാണ് വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജീര്‍ണിച്ചു തുടങ്ങിയ മൃതദേഹത്തിന് 2 ദിവസത്തെ പഴക്കമുണ്ട്. ചിത്രപ്രിയയുടെ തലയ്ക്കു പിന്നില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. അതുകൊണ്ടു തന്നെ ഇതൊരു കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ. ചിത്രപ്രിയയുടെ മൃതദേഹത്തിന് സമീപം വലിയ കല്ലും കണ്ടെടുത്തിരുന്നു. കല്ലില്‍ രക്തക്കറയും കണ്ടെത്തിയിരുന്നു.

ബംഗളരുവില്‍ ഏവിയേഷന്‍ ബിരുദ വിദ്യാര്‍ഥിയായ ചിത്രപ്രിയയെ ശനിയാഴ്ച മുതലാണ് കാണാതായത്. അടുത്തുള്ള കടയില്‍ പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടി പിന്നീട് തിരിച്ചു വന്നില്ല. തുടര്‍ന്ന് വീട്ടുകാര്‍ കാലടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തിനിടെയാണ് പറമ്പില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നുവെന്ന നാട്ടുകാരുടെ അറിയിപ്പിനെ തുടര്‍ന്ന് പൊലീസ് പരിശോധന നടത്തുന്നതും മൃതദേഹം കണ്ടെത്തുന്നതും. മലയാറ്റൂര്‍ മണപ്പാട്ട് ചിറയ്ക്ക് സമീപത്തെ സെബിയൂര്‍ റോഡിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കാണപ്പെട്ടത്.

kerala

പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ ബോംബ് ഭീഷണി

എല്‍ടിടിഇയുടെയും ഐഎസ്‌ഐയുടെയും ഡിഎംകെയുടെയും ഇ മെയില്‍ വഴി പേരിലാണ് ഭീഷണി സന്ദേശമെത്തിയത്.

Published

on

പാലക്കാട് വാണിയംകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ബോംബ് ഭീഷണി. എല്‍ടിടിഇയുടെയും ഐഎസ്‌ഐയുടെയും ഡിഎംകെയുടെയും ഇ മെയില്‍ വഴി പേരിലാണ് ഭീഷണി സന്ദേശമെത്തിയത്.

ഓപ്പറേഷന്‍ സിന്ദൂറിനുള്ള മറുപടിയാണെന്ന് ഇമെയില്‍ സന്ദേശത്തില്‍ പറയുന്നു. ഉച്ചയ്ക്ക് 1.50 ന് സ്‌ഫോടനുമുണ്ടാകുമെന്നും ആളുകളെ മാറ്റണമെന്നുമാണ് സന്ദേശം. രാവിലെ 9.40 നാണ് സന്ദേശമെത്തിയത്. ബോംബ് സ്‌ക്വാഡുകളും പൊലീസും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Continue Reading

kerala

നമ്മുടെ വീട്ടുമുറ്റത്തെ സര്‍ക്കാരിനെ തെരഞ്ഞെടുക്കുമ്പോള്‍

കേരളത്തിന്റെ സമഗ്രമായ വളര്‍ച്ചയില്‍ ഈ പ്രാദേശിക ഭരണകൂടങ്ങള്‍ വഹിക്കുന്ന പങ്ക് അത്രമേല്‍ വലുതും അടിസ്ഥാനപരവുമാണ്.

Published

on

കെ. സൈനുല്‍ ആബിദീന്‍

കേരളം ചരിത്രപരവും നിര്‍ണ്ണായകവുമായ ഒരു തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ പടിവാതിലില്‍ എത്തിനില്‍ക്കുകയാണ്. പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ എന്നിങ്ങനെയുള്ള നമ്മുടെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഈ തിരഞ്ഞെടുപ്പ്, കേവലം ഒരു രാഷ്ട്രീയ മത്സരമായി മാത്രമല്ല കേരളത്തിലെ ജനങ്ങള്‍ കാണുന്നത്.

മറിച്ച്, നമ്മുടെ നാടിന്റെ ഭാവി വികസനത്തിന്, സമൂഹത്തിന്റെ സമഗ്ര വളര്‍ച്ചയ്ക്ക്, ഓരോ പൗരന്റെയും ജീവിത നിലവാരം ഉയര്‍ത്തുന്നതിന് അടിത്തറയിടുന്ന നിര്‍ണ്ണായകമായ ഒരു പ്രക്രിയായാണ് സാക്ഷര കേരളം കാണുന്നത്. സ്വന്തം വീട്ടുമുറ്റത്തെ സര്‍ക്കാര്‍ പ്രതിനിധിയെയോ സ്ഥാപനത്തെയോ തെരഞ്ഞെടുക്കുന്ന പ്രതീതിയാണ് ഇക്കാര്യത്തില്‍ ഓരോ കേരളീയനുമുള്ളത്. കേരളത്തിന്റെ സമഗ്രമായ വളര്‍ച്ചയില്‍ ഈ പ്രാദേശിക ഭരണകൂടങ്ങള്‍ വഹിക്കുന്ന പങ്ക് അത്രമേല്‍ വലുതും അടിസ്ഥാനപരവുമാണ്.

നമ്മുടെ ഭരണഘടനയുടെ 73, 74 ഭേദഗതികളിലൂടെ ശക്തിപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കേവലം പദ്ധതികള്‍ നടപ്പാക്കുന്ന ഏജന്‍സികള്‍ക്കപ്പുറം, യഥാര്‍ത്ഥത്തില്‍ നമ്മുടെ ഭരണ സംവിധാനത്തിന്റെ ഏറ്റവും താഴെത്തട്ടിലുള്ള സര്‍ക്കാരുകളാണ്. വികേന്ദ്രീകൃത ആസൂത്രണം എന്ന മഹത്തായ ആശയം യാഥാര്‍ത്ഥ്യമാക്കുന്നത് ഈ സ്ഥാപനങ്ങളാണ്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്‌കരിക്കുന്ന കാഴ്ചപ്പാടുകള്‍, ഓരോ വാര്‍ഡിലും ഗ്രാമത്തിലും എത്തിച്ച്, അവിടുത്തെ മണ്ണിനും മനുഷ്യനും അനുയോജ്യമായ രീതിയില്‍ പരിവര്‍ത്തനം ചെയ്ത് നടപ്പിലാക്കുന്ന വികസനത്തിന്റെ ചാലകശക്തി തദ്ദേശസ്ഥാപനങ്ങളാണ്.

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ മരണ കയത്തിലേക്ക് തള്ളിവിടുന്ന പല നിയമഭേദഗതികളും നിയമനിര്‍മ്മാണങ്ങളും നടത്തിയ ഇടത് സര്‍ക്കാരിന് മറുപടി നല്‍കാനുള്ള അവസരം കൂടിയായിട്ടാണ് ജനങ്ങള്‍ ഈ തെരഞ്ഞടെുപ്പിനെ കാണുന്നത്.

അധികാര വികേന്ദ്രീകരണത്തിന്റെ ഉത്തമ ഉദാഹരണമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ജനകീയമാക്കുന്നതിലും അതിന്റെ സ്വയം ഭരണാശയങ്ങളെ പ്രായോഗികമാക്കുന്നതിലും മികച്ച ഇടപെടലുകളായിരുന്നു യു.ഡി.എഫ് സര്‍ക്കാരുകളുടെ കാലത്ത് നടത്തിയിരുന്നത്. ഭരണഘടന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ വിഭാവനം ചെയ്യുന്നത് നമ്മുടെ ഭരണ സംവിധാനത്തിന്റെ മൂന്നാമത്തെ നിലയായിട്ടാണ്. കേന്ദ്ര ഗവണ്‍മെന്റിനെപോലെ സംസ്ഥാന ഗവണ്‍മെന്റിനെപോലെ സ്വയം ഭരണ അധികാരമുള്ള പ്രാദേശിക ഭരണഘടനാ സ്ഥാപനങ്ങളുടെ അധികാരങ്ങള്‍ തിരിച്ചെടുക്കാന്‍ വ്യഗ്രത കാണിച്ച സര്‍ക്കാരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നതെന്നും നമ്മള്‍ ഓര്‍ക്കണം.

ചരിത്ര താളുകള്‍ പരിശോധിച്ചു നോക്കുമ്പോള്‍ തദ്ദേശ സ്ഥാപനങ്ങളുടെ അധികാര വികേന്ദ്രീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കനത്ത സംഭാവന നല്‍കിയത് മുസ്്ലിം ലീഗും യു.ഡി.എഫുമാണെന്ന് വ്യക്തമാവും. കേരളത്തില്‍ ആദ്യത്തെ പഞ്ചായത്ത്/മുന്‍സിപ്പല്‍ ആക്ട് നിലവില്‍ വന്നത് ബഹുമാനപ്പെട്ട പട്ടംതാണുപ്പിള്ള മുഖ്യമന്ത്രിയായകാലത്താണ്.

ആ മന്ത്രിസഭയില്‍ മുസ്്ലിം ലീഗുമുണ്ടായിരുന്നു. അധികാര വികേന്ദ്രീകരണ ചരിത്രത്തിലെ ഏറ്റവും വിപ്ലവകരമായ ഒരു ബില്ലുകൊണ്ട് വന്നത് തന്നെ മുസ്്ലിം ലീഗ് നേതാവായിരുന്ന അഹമ്മദ് കുരിക്കളാണ് വികസനവുമായി ബന്ധപ്പെട്ട എല്ലാ അധികാരങ്ങളും ജില്ലാ പരിഷത്തിന് കൈമാറണമെന്ന നിര്‍ദ്ദേശമായിരുന്നു അതില്‍ പ്രധാനപ്പെട്ടത്.

ജില്ലാ ഭരണബില്ല് നിയമസഭയില്‍ അവതരിപ്പിച്ച് നിയമമാക്കുന്ന വേളയില്‍ ബഹുമാനപ്പെട്ട സി.എച്ച് മുഹമ്മദ് കോയ സാഹിബ് പറഞ്ഞ വാക്കുകളാണ് ഓര്‍ത്തു പോവുകയാണ്.  താഴെ തലത്തില്‍ നടക്കേണ്ട ഒരുകാര്യത്തിനും ആരും തിരുവനന്തപുരത്ത് വരേണ്ടാത്ത അവസ്ഥ ഉണ്ടാകണം എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.  ഈ കാഴ്ചപ്പാട് കേരളത്തിലെ ജനങ്ങള്‍ക്ക് നല്‍കിയ വലിയ സൗകര്യം വിസ്മരിക്കാന്‍ കഴിയില്ല.

അടിത്തട്ടിലുള്ള ആസൂത്രണവും നിര്‍വ്വഹണവും: ജനകീയ ഭരണത്തിന്റെ ആത്മാവ്

പ്രാദേശിക വികസനത്തിന്റെ നട്ടെല്ലാണ് ഗ്രാമസഭകളും വാര്‍ഡ് സഭകളും വഴി നടക്കുന്ന ജനകീയ ആസൂത്രണം. ഏത് പദ്ധതിക്കാണ് മുന്‍ഗണന നല്‍കേണ്ടത്, ആര്‍ക്കാണ് സഹായം ലഭിക്കേണ്ടത്, റോഡാണോ വെള്ളമാണോ ആദ്യം വേണ്ടത് എന്ന് തീരുമാനിക്കുന്നത് ഈ വേദികളിലാണ്. ഇത് കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്.

തദ്ദേശ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്, തങ്ങള്‍ ഭരിക്കുന്ന പ്രദേശത്തെ ജനങ്ങളുടെ യഥാര്‍ത്ഥ ആവശ്യങ്ങള്‍ അടുത്തറിയാന്‍ സാധിക്കുന്നു. സംസ്ഥാന തലത്തില്‍ നിന്ന് താഴോട്ട് വരുന്ന പദ്ധതികളെ അവിടുത്തെ പ്രാദേശിക ആവശ്യങ്ങളുമായി കൂട്ടിയോജിപ്പിച്ച്, ഫലപ്രദമായ രീതിയില്‍ നടപ്പാക്കുമ്പോളാണ് വികേന്ദ്രീകൃത ആസൂത്രണം വിജയിക്കുന്നത്. ഇതിന് കഴിവുള്ളവരും, ജനകീയ പങ്കാളിത്തത്തെ മാനിക്കുന്നവരുമായ യു.ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി നമ്മള്‍ തെരഞ്ഞെടുപ്പിനിറങ്ങേണ്ട അനിവാര്യതയും ഇതാണ്.

അടിസ്ഥാന സൗകര്യ വികസനം: വികസനത്തിന്റെ നട്ടെല്ല്

നമ്മുടെ നാടുകളിലെയും നഗരങ്ങളിലെയും റോഡുകള്‍, പാലങ്ങള്‍, കലുങ്കുകള്‍, തെരുവ് വിളക്കുകള്‍, പൊതു മാര്‍ക്കറ്റുകള്‍, കമ്മ്യൂണിറ്റി ഹാളുകള്‍ തുടങ്ങിയവയുടെയെല്ലാം നിര്‍മ്മാണവും കൃത്യമായ പരിപാലനവുമെല്ലാം മികച്ച രീതിയില്‍ നടക്കേണ്ടതുണ്ട്. ഈ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുമ്പോളാണ് ഗതാഗതം സുഗമമാവുകയും, ചരക്ക് നീക്കവും വാണിജ്യവും മെച്ചപ്പെടുകയും, സാധാരണക്കാരുടെ ജീവിത നിലവാരം ഉയരുകയും ചെയ്യുന്നത്. കേവലം കോണ്‍ക്രീറ്റ് ചെയ്യുക എന്നതിലുപരി, സുസ്ഥിരവും ദീര്‍ഘവീക്ഷണത്തോടെയുമുള്ള അടിസ്ഥാന സൗകര്യ വികസനമാണ് ഈ കാലഘട്ടത്തില്‍ വേണ്ടത്. വിദേശ രാജ്യങ്ങളിലൊക്കെയുള്ള ഈ മാതൃകയെ നമ്മളും പിന്തുടരണം.

ആരോഗ്യം, ശുചിത്വം, കുടിവെള്ളം: മനുഷ്യന്റെ അടിസ്ഥാനാവകാശ സംരക്ഷണം

ഖര-ദ്രവമാലിന്യ സംസ്‌കരണം, ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം, സാംക്രമിക രോഗ നിയന്ത്രണം, സുരക്ഷിതമായ കുടിവെള്ള സ്രോതസ്സുകളുടെ സംരക്ഷണം, പൊതു ശുചിത്വ പരിപാടികള്‍ എന്നിവയെല്ലാം നമ്മുടെ നാട്ടില്‍ വളരെ വ്യവസ്ഥാപിതമായി നടപ്പിലാക്കേണ്ടതുണ്ട്. മാലിന്യമുക്ത കേരളം എന്ന ലക്ഷ്യം കൈവരിക്കണമെങ്കില്‍, പ്രാദേശിക തലത്തില്‍ ശക്തമായ മാലിന്യ സംസ്‌കരണ സംവിധാനങ്ങളും സംസ്‌കാരവും വളര്‍ത്തിയെടുക്കണം.

വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം: നാളത്തെ തലമുറയുടെ കരുത്ത്

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അങ്കണവാടികളുടെയും മേല്‍നോട്ടം, സാമൂഹ്യ സുരക്ഷാ പെന്‍ഷനുകളുടെ കൃത്യമായ വിതരണം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള ക്ഷേമപദ്ധതികള്‍ എന്നിവയെല്ലാം കാര്യക്ഷമമായി നടപ്പാക്കുന്നതിലും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള പദ്ധതികള്‍ രൂപകല്‍പ്പന ചെയ്ത് നടപ്പാക്കുന്നതിലും പ്രാപ്തരായ ആളുകള്‍ അധികാരത്തിലെത്തണം. മുസ്ലിം ലീഗിന്റെയും യു.ഡി.എഫിന്റെയും സ്ഥാനാര്‍ത്ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളെ ശരിയായ ദിശയിലേക്ക് നയിക്കാന്‍ സാധിക്കും.

പൊതുപണം ചെലവഴിക്കുന്നതില്‍ അതീവ ശ്രദ്ധയും കൃത്യതയും പാലിക്കുക. എല്ലാ പ്രവര്‍ത്തനങ്ങളും ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുക. പഴയ രീതികളിലൂന്നി നില്‍ക്കാതെ, സാങ്കേതിക വിദ്യയും പുതിയ ആശയങ്ങളും വികസനത്തിനായി ഉപയോഗിക്കുക. മാലിന്യം ഊര്‍ജ്ജമായി മാറ്റുന്നതുപോലുള്ള നൂതന പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുക.

മുസ്ലിം ലീഗ് ഭരിക്കുന്ന സ്ഥാപനങ്ങളില്‍ പൗര കേന്ദ്രീകൃത സേവനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുന്നു. സമയബന്ധിതമായ നിര്‍വ്വഹണം, അഴിമതിരഹിതമായ ഭരണം എന്നിവ ഞങ്ങളുടെ പ്രതിബദ്ധതയുടെ തെളിവുകളാണ്. പ്രാദേശിക വിഭവങ്ങള്‍ കണ്ടെത്തി അവ ഉപയോഗിച്ച് വികസനം യാഥാര്‍ത്ഥ്യമാക്കാന്‍ മുസ്ലിം ലീഗ് പ്രതിനിധികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. മികച്ച പ്രതിനിധിയെ തിരഞ്ഞെടുത്താല്‍, ആ തദ്ദേശ സ്ഥാപനം അടുത്ത അഞ്ചു വര്‍ഷം കൊണ്ട് എത്രമാത്രം മുന്നോട്ട് പോകുമെന്നതിന് യു.ഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ വളരെ വ്യക്തമായ പാരമ്പര്യമുണ്ട്.

വ്യക്തിപരമായ നേട്ടങ്ങള്‍ക്കപ്പുറം നാടിന്റെ സമഗ്ര പുരോഗതി ലക്ഷ്യമിടുന്ന, സേവനസന്നദ്ധരും കാര്യശേഷിയുള്ളവരുമായ സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കാന്‍ സാധിക്കണം.

കേരളത്തിന്റെ വികസന ചക്രവാളത്തില്‍ ദൂരെയെങ്ങും കാണുന്ന വന്‍ പദ്ധതികളെക്കുറിച്ചുള്ള വാഗ്ദാനങ്ങളെക്കാള്‍, നമ്മുടെ അടുക്കളയിലും മുറ്റത്തും അനുഭവപ്പെടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ പ്രാദേശിക ഭരണകൂടത്തിന് കഴിയണം. ശക്തമായ പ്രാദേശിക ഭരണത്തിലൂടെ മാത്രമേ സംസ്ഥാന തലത്തിലും രാജ്യത്തലത്തിലുമുള്ള പുരോഗതി പൂര്‍ണ്ണമാവുകയുള്ളൂ. അടിത്തറ ബലപ്പെട്ടാല്‍ മാത്രമേ കെട്ടിടം സുരക്ഷിതമാവുകയുള്ളൂ.

വികസനത്തില്‍ അധിഷ്ഠിതമായ ഒരു പ്രോഗ്രസ്സീവ്, ഇന്‍ക്ലൂസീവ്, വികസനോന്മുഖമായ കേരളം കെട്ടിപ്പടുക്കാന്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ഉള്‍ക്കൊള്ളുന്ന യു.ഡി.എഫ് പ്രതിജ്ഞാബദ്ധമാണ്. ജനങ്ങളുടെ ക്ഷേമം, സാമൂഹ്യ നീതി, അതിവേഗത്തിലുള്ള വികസനം, അഴിമതിരഹിത ഭരണം തുടങ്ങിയയാണ് മുസ്ലിം ലീഗ് മുന്നോട്ട് വെക്കുന്ന മുദ്രാവാക്യങ്ങള്‍.

ഈ തിരഞ്ഞെടുപ്പില്‍, വിവേകത്തോടെ വോട്ട് രേഖപ്പെടുത്തി, കേരളത്തിന്റെ തദ്ദേശ ഭരണ സംവിധാനത്തിന് പുതിയ ഊര്‍ജ്ജവും ദിശാബോധവും നല്‍കാന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ വലിയ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കല്‍ നമ്മുടെ ഉത്തരവാദിത്വമാണ്. നമുക്ക് ഒരുമിച്ച്, ശക്തമായ പ്രാദേശിക ഭരണത്തിലൂടെ ഒരു മികച്ച കേരളത്തെ യാഥാര്‍ത്ഥ്യമാക്കാം.

Continue Reading

kerala

വ്യാജരേഖ ചമച്ച് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തു; സിപിഎം സ്ഥാനാര്‍ഥി ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ കേസ്

മലപ്പുറം പുളിക്കല്‍ പഞ്ചായത്ത് പതിനാറാം വാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.ഒ നൗഫല്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസെടുത്തത്.

Published

on

വ്യാജരേഖ ചമച്ച് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തെന്ന പരാതിയില്‍ സിപിഎം സ്ഥാനാര്‍ഥി ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മലപ്പുറം പുളിക്കല്‍ പഞ്ചായത്ത് പതിനാറാം വാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.ഒ നൗഫല്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസെടുത്തത്.

18 വയസ് പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് തിരുത്തി വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്നാണ് പരാതി. 19-02-2007 എന്ന ജനനതീയതി 19-02-2006 എന്ന് തിരുത്തി പേരുചേര്‍ത്തെന്ന് യൂത്ത് ലീഗ് പരാതി നല്‍കിയ പരാതിയില്‍ പറയുന്നു.

Continue Reading

Trending