Connect with us

Sports

കൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ആറു റണ്‍സിന് കേരളത്തിന് തോല്‍വി

187 റണ്‍സിന്റെ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സില്‍ ഇറങ്ങിയ കേരളം 180 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു.

Published

on

ഹസാരിബാഗ്: കൂച്ച് ബെഹാര്‍ ട്രോഫിയില്‍ ആവേശകരമായ മത്സരത്തിനൊടുവില്‍ ഝാര്‍ഖണ്ഡിനോട് കേരളം അരനാഴിക മാത്രം വിട്ട് തോല്‍വിയേറ്റു. 187 റണ്‍സിന്റെ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്‌സില്‍ ഇറങ്ങിയ കേരളം 180 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ 127 റണ്‍സിന്റെ ലീഡുമായി മികച്ച തുടക്കം നേടിയിട്ടും അവസാനം വിജയം കൈവിട്ടു.

ഒന്നാം വിക്കറ്റിന് 11 റണ്‍സ് എന്ന നിലയില്‍ അവസാന ദിവസത്തെ കളി ആരംഭിച്ചകേരളത്തിന് 25 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ തുടര്‍ച്ചയായി മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ജോബിന്‍ ജോബി (19), ദേവഗിരി (10), തോമസ് മാത്യു (5) എന്നിവരാണ് വീണത്. തുടര്‍ന്ന് അമയ് മനോജ് (17)ഹൃഷികേശ് (23) കൂട്ടുകെട്ട് 34 റണ്‍സ് നല്‍കിയെങ്കിലും ശേഷം മൂന്ന് വിക്കറ്റുകള്‍ വീണ്ടും വീണത് കേരളത്തെ പ്രതിസന്ധിയിലാക്കി.

ക്യാപ്റ്റന്‍ മാനവ് കൃഷ്ണ (71)യും സഹോദരന്‍ മാധവ് കൃഷ്ണ (19)യും ചേര്‍ന്ന് 30 റണ്‍സ് നേടിയെങ്കിലും മാധവ് പുറത്തായതോടെ 8 വിക്കറ്റിന് 112 എന്ന നിലയിലായിരുന്നു കേരളം. പിന്നീട് മാനവ് കൃഷ്ണകെ.വി. അഭിനവ് (11) കൂട്ടുകെട്ട് 67 റണ്‍സ് നേടിയതോടെ മത്സരം വീണ്ടും ജീവന്‍ പ്രാപിച്ചു. പക്ഷേ അന്‍മോല്‍ രാജ് തന്റെ തുടര്‍ രണ്ട് ഓവറുകളില്‍ ഇരുവരെയും പുറത്താക്കി ഝാര്‍ഖണ്ഡിന് ആറു റണ്‍സിന്റെ വിജയം ഉറപ്പിച്ചു.

ഝാര്‍ഖണ്ഡിന് വേണ്ടി ഇഷാന്‍ ഓം 5 വിക്കറ്റും അന്‍മോല്‍ രാജ്, ദീപാന്‍ശു റാവത്ത് എന്നിവര്‍ 2 വിക്കറ്റ് വീതവും നേടി. നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ കേരളത്തിന് നിരാശയും ഝാര്‍ഖണ്ഡിന് ത്രില്ലിംഗ് വിജയം കൂടിയാണ് ലഭിച്ചത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Sports

ഗില്ലിന്റെ പ്രകടനങ്ങളില്‍ കടുത്ത നിരാശ; 13 ഇന്നിങ്‌സില്‍ ഒരു ഫിഫ്റ്റിയും ഇല്ല

കരിയറില്‍ 34 ടി-20 മത്സരങ്ങളില്‍ 841 റണ്‍സാണ് ഗില്ലിന്റെ ആകെ നേട്ടം.

Published

on

കഴിഞ്ഞ 13 ഇന്നിങ്സുകളില്‍ ഗില്‍ വെറും രണ്ടുതവണ മാത്രമാണ് 40 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്തത്. ഇതുവരെ ഒരു സെഞ്ചുറിയോ അര്‍ധസെഞ്ചുറിയോ പോലും വന്നിട്ടില്ല. ഓപ്പണറായി അഭിഷേക് ശര്‍മ്മ-സഞ്ജു സാംസണ്‍ കൂട്ടുകെട്ട് മികച്ച ഫോമിലായിരിക്കെ ശുഭ്മന്‍ ഗില്ലിനെ ഏഷ്യാ കപ്പിന് മുന്നോടിയായി ടി-20 ടീമില്‍ ഉള്‍പ്പെടുത്തി വൈസ്-ക്യാപ്റ്റന്‍ പദവി നല്‍കുകയും പിന്നാലെ സഞ്ജുവിനെ മാറ്റി ഗില്ലിനെ ഓപ്പണിങ്ങില്‍ സ്ഥിരപ്പെടുത്തുകയും ചെയ്തിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ ആദ്യ മത്സരത്തില്‍ നാല് റണ്‍സിന് പുറത്തായതോടെ വിമര്‍ശനം ശക്തമായി. ഏഷ്യാ കപ്പില്‍ യുഎഇക്കെതിരെ പുറത്താകാതെ നേടിയ 20 റണ്‍സും തുടര്‍ന്ന് ബംഗ്ലാദേശിനെതിരെ 47, ഓസ്ട്രേലിയയ്ക്കെതിരെ 46 എന്നിങ്ങനെയാണ് ശ്രദ്ധേയമായ സ്‌കോറുകള്‍.

കരിയറില്‍ 34 ടി-20 മത്സരങ്ങളില്‍ 841 റണ്‍സാണ് ഗില്ലിന്റെ ആകെ നേട്ടം. അതേസമയം ഓപ്പണിങ്ങില്‍ നിന്ന് നീക്കപ്പെട്ട സഞ്ജു 43 ഇന്നിങ്സുകളില്‍ 995 റണ്‍സും മൂന്ന് സെഞ്ചുറിയും മൂന്ന് അര്‍ധസെഞ്ചുറിയും സ്വന്തമാക്കിയിട്ടുണ്ട്. മികച്ച ഫോമിലുള്ള യശസ്വി ജയ്സ്വാളിനും അവസരം നല്‍കണമെന്ന് ആവശ്യപ്പെടുന്ന ശബ്ദങ്ങളും ഉയര്‍ന്നിരിക്കുന്ന പശ്ചാത്തലത്തില്‍ പരമ്പരയിലെ ഇനിയുള്ള മത്സരങ്ങള്‍ ഗില്ലിന്റെ സ്ഥാനത്തിന് നിര്‍ണായകമാകാനാണ് സാധ്യത.

 

 

Continue Reading

Sports

ജൂനിയര്‍ ഹോക്കി ലോകകപ്പ്; അര്‍ജന്റീനയെ പരാജയപ്പെടുത്തി ഇന്ത്യയ്ക്ക് വെങ്കലം

മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള മത്സരത്തില്‍ (ലൂസേഴ്സ് ഫൈനല്‍) മലയാളിതാരം പിആര്‍ ശ്രീജേഷ് പരിശീലിപ്പിച്ച ഇന്ത്യ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് അര്‍ജന്റീനയെ തോല്‍പ്പിച്ചത്.

Published

on

ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ അര്‍ജന്റീനയെ തോല്‍പ്പിച്ച് ഇന്ത്യയ്ക്ക് വെങ്കലം. മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള മത്സരത്തില്‍ (ലൂസേഴ്സ് ഫൈനല്‍) മലയാളിതാരം പിആര്‍ ശ്രീജേഷ് പരിശീലിപ്പിച്ച ഇന്ത്യ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് അര്‍ജന്റീനയെ തോല്‍പ്പിച്ചത്. ഇന്ത്യ രണ്ട് ഗോളുകള്‍ക്ക് പിന്നിട്ട് നിന്ന ശേഷമാണ് നാല് ഗോളുകള്‍ തിരിച്ചടിച്ചത്.

ചെന്നൈ എഗ് മോറിലെ മേയര്‍ രാധാകൃഷ്ണന്‍ ഹോക്കി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലെ 49-ാം മിനുട്ടില്‍ അങ്കിത് പാല്‍, 52-ാം മിനുട്ടില്‍ മന്‍മീത് സിംഗ്, 57-ാം മിനിറ്റില്‍ ശാരദ നന്ദ് തിവാരി, 58-ാം മിനിറ്റില്‍ അന്‍മോള്‍ എക്ക എന്നിവരാണ് ഇന്ത്യക്കായി ഗോളുകള്‍ നേടിയത്. 2001-ലും 2016 ലും ചാമ്പ്യന്‍മാരായ ഇന്ത്യ ഒന്‍പത് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ജൂനിയര്‍ ലോക കപ്പില്‍ മെഡല്‍ നേടുന്നത്.

ജൂനിയര്‍ ഹോക്കി ലോക കപ്പിലെ മെഡല്‍ നേട്ടം യുവതാരങ്ങള്‍ക്ക് പ്രചോദനമാകുമെന്നും രണ്ട് ഗോളിന് പിന്നിലായ ശേഷം നേടിയ വിജയം തീര്‍ത്തും ആവേശകരമായിരുന്നുവെന്നും കോച്ച് ശ്രീജേഷ് പറഞ്ഞു. മത്സരത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെയായിരുന്നു ശ്രീജേഷിന്റെ പ്രതികരണം. ഫൈനലില്‍ പ്രവേശിക്കാന്‍ ഇന്ത്യന്‍ ടീമിനായില്ലെങ്കിലും മറ്റു മത്സരങ്ങളിലെല്ലാം നന്നായി കളിക്കാന്‍ താരങ്ങള്‍ക്ക് കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

Continue Reading

Sports

സൂപ്പര്‍ ലീഗ് കേരള; സെമി ഫൈനല്‍ മത്സരങ്ങള്‍ ഈ മാസം പതിനാലിനും പതിനഞ്ചിനും

ഫൈനല്‍ മാച്ചിനുള്ള വേദിയും തീയ്യതിയും പിന്നീട് അറിയിക്കും.

Published

on

മലപ്പുറം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് മാറ്റി വെച്ച സൂപ്പര്‍ ലീഗ് കേരള ഫുട്ബോള്‍ സെമി ഫൈനല്‍ മത്സരങ്ങള്‍ ഈ മാസം പതിനാലിനും പതിനഞ്ചിനും നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഡിസംബര്‍ ഏഴിനും പത്തിനും നടക്കേണ്ടിയിരുന്ന മത്സരങ്ങളാണ് തെരഞ്ഞെടുപ്പ് തിരക്കുകള്‍ ചൂണ്ടിക്കാട്ടി പൊലീസ് നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് മാറ്റിവെച്ചിരുന്നത്.

ഇരുമത്സരങ്ങള്‍ക്കും ഫുട്ബോള്‍ ആരാധകര്‍ ഏറെയെത്താന്‍ സാധ്യതയുള്ളതായും സുരക്ഷപ്രശ്നങ്ങള്‍ ഉടലെടുത്താല്‍ നിയന്ത്രിക്കാന്‍ വേണ്ടത്ര പോലീസുകാര്‍ ഇല്ലെന്നും തൃശ്ശൂര്‍ പോലീസ് കമ്മീഷണര്‍ നകുല്‍ രാജേന്ദ്ര ദേശ്മുഖ് സംഘാടകരെ അറിയിക്കുകയായിരുന്നു.

തൃശ്ശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ സെമിയില്‍ തൃശ്ശൂര്‍ മാജിക് എഫ്സി മലപ്പുറം എഫ്സിയെ നേരിടും. കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലാണ് രണ്ടാം സെമി. നിലവിലെ ചാമ്പ്യന്മാരായ കാലിക്കറ്റ് എഫ്സിയും കണ്ണൂര്‍ വാരിയേഴ്സും ഏറ്റുമുട്ടും. അതേ സമയം ഫൈനല്‍ മാച്ചിനുള്ള വേദിയും തീയ്യതിയും പിന്നീട് അറിയിക്കും.

 

 

Continue Reading

Trending