News
സരോവര ചതുപ്പില്‍ നിന്നുള്ള അസ്ഥിഅവശിഷ്ടങ്ങള്‍ വിജിലിന്റേതെന്ന് ഫോറന്‍സിക് സ്ഥിരീകരണം
വിജിലിന്റെ അമ്മയുടെയും സഹോദരന്റെയും ഡിഎന്‍എ സാമ്പിളുകളുമായി നടത്തിയ പരിശോധനയിലാണ് ഇത് ഉറപ്പായത്.
കോഴിക്കോട്: ആറുവര്‍ഷം മുന്‍പ് കാണാതായ വെസ്റ്റ്ഹില്‍ സ്വദേശിയായ വിജിലിന്റെ മരണം സംബന്ധിച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ്. സരോവരത്തെ ചതുപ്പില്‍ നിന്ന് കണ്ടെത്തിയ അസ്ഥിഅവശിഷ്ടങ്ങള്‍ വിജിലിന്റേതാണെന്ന് കണ്ണൂര്‍ ഫോറന്‍സിക് സയന്‍സ് ലാബിലെ പരിശോധനയില്‍ സ്ഥിരീകരിച്ചു. വിജിലിന്റെ അമ്മയുടെയും സഹോദരന്റെയും ഡിഎന്‍എ സാമ്പിളുകളുമായി നടത്തിയ പരിശോധനയിലാണ് ഇത് ഉറപ്പായത്.
2019ല്‍ കാണാതായ വിജിലിന്റെ മരണം സംബന്ധിച്ച് സുഹൃത്തുക്കള്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം പുനരാരംഭിച്ചത്. അമിത ലഹരി ഉപയോഗത്തെ തുടര്‍ന്ന് വിജിലിന് ബോധം നഷ്ടമായതായും തുടര്‍ന്ന് അവനെ അവിടെ ഉപേക്ഷിച്ച് പോയ സുഹൃത്തുക്കള്‍ രണ്ടുദിവസത്തിന് ശേഷം തിരിച്ചെത്തി മരിച്ച നിലയില്‍ കണ്ട വിജിലിനെ കുഴിച്ചുമൂടുകയായിരുന്നുവെന്നുമാണ് പൊലീസ് വിശദീകരണം.
സംഭവത്തില്‍ എരഞ്ഞിപ്പാലം സ്വദേശി നിഖില്‍, പൂവാട്ടുപറമ്പ് സ്വദേശി ദീപേഷ് എന്നിവര്‍ പൊലീസ് കസ്റ്റഡിയിലായി. മൂന്നാം പ്രതിയായ വേങ്ങേരി സ്വദേശി രഞ്ജിത്തിനായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. വിജിലിനെ കാണാതായതിനെ തുടര്‍ന്ന് പിതാവ് വിജയന് ആറു വര്‍ഷം മുന്‍പ് നല്കിയ പരാതിയില്‍ പൊലീസ് മിസ്സിംഗ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയിരുന്നെങ്കിലും ആദ്യഘട്ടത്തില്‍ യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. പിന്നീട് പൊലീസിന് ലഭിച്ച നിര്‍ണായക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സുഹൃത്തുക്കളെ ചോദ്യം ചെയ്തപ്പോഴാണ് കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുകള്‍ ഉണ്ടായത്.
തെളിവെടുപ്പിന്റെ ഭാഗമായി ഒന്നാം പ്രതി നിഖിലിനൊപ്പം പൊലീസ് കല്ലായി റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് വിജിലിന്റെ ബൈക്ക് കണ്ടെത്തി. തുടര്‍ന്നാണ് വിജിലിനെ കുഴിച്ചുമൂടിയതായി പറയുന്ന സരോവരത്ത് തിരച്ചില്‍ ആരംഭിച്ചത്. കനത്ത മഴ ചതുപ്പിലെ പരിശോധനയ്ക്ക് തടസ്സമായെങ്കിലും കൂടുതല്‍ സജ്ജീകരണങ്ങളോടെ തിരച്ചില്‍ പുനരാരംഭിച്ചു. തിരച്ചിലിന്റെ മൂന്നാം ദിവസം വിജിലിന്റെ ഷൂ കണ്ടെത്തി.
ഇത് വിജിലിന്റേതാണെന്ന് പ്രതികള്‍ സ്ഥിരീകരിച്ചു. തുടര്‍ന്ന് അമ്പത് മീറ്ററിലധികം ദൂരത്ത് ചെളിയും കല്ലും മരത്തടികളും നീക്കം ചെയ്ത് നടത്തിയ പരിശോധനയില്‍ 53 അസ്ഥിഭാഗങ്ങള്‍, വസ്ത്രാവശിഷ്ടങ്ങള്‍, കെട്ടിത്താഴ്ത്തിയ കല്ലുകള്‍, കയറുകള്‍ എന്നിവ കണ്ടെത്തി. ഒന്നാം പ്രതി കെ.കെ. നിഖിലും മൂന്നാം പ്രതി ദീപേഷും വിജിലിനെ കുഴിച്ചുമൂടിയതായി കാണിച്ചുതന്ന സ്ഥലത്തിന് സമീപത്തുനിന്നാണ് ഈ അവശിഷ്ടങ്ങള്‍ പൊലീസ് കണ്ടെടുത്തത്. പൊലീസ്, ഫയര്‍ഫോഴ്സ്, മണ്ണ് മാന്തിയന്ത്രങ്ങള്‍, കഡാവര്‍ നായകള്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവ ഉള്‍പ്പെട്ട വലിയ സംഘമാണ് തിരച്ചിലിന് നേതൃത്വം നല്‍കിയത്.
kerala
നാട്ടിലെ നല്ല കമ്യൂണിസ്റ്റുകാരെ കണ്ടാല്‍ ചിരിക്കണം, അവരുടെ പ്രതീക്ഷ യുഡിഎഫ് ആണ് – വി.ഡി സതീശന്
‘കേരളത്തെ കൈപിടിച്ച് ഉയര്‍ത്താന്‍ ഇനി യു.ഡി.എഫിന് മാത്രമേ സാധിക്കൂ എന്ന് ജനം ചിന്തിച്ചതിന്റെ കൂടി വിജയമാണിത്’
നാട്ടിലെ നല്ല കമ്യൂണിസ്റ്റുകാരെ കണ്ടാല്‍ ചിരിക്കണമെന്നും അവരുടെ പ്രതീക്ഷ യു.ഡി.എഫ് ആണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് ജില്ല കോണ്‍ഗ്രസ് കമ്മിറ്റി എറണാകുളം ടൗണ്‍ഹാളില്‍ നല്കിയ സ്വീകരണത്തിലായിരുന്നു വി ഡി സതീശന്റെ പ്രതികരണം.
നല്ല കമ്യൂണിസ്റ്റുകാരെയും നല്ല ഇടത് സഹയാത്രികരെയും കാണുമ്പോള്‍ ചിരിക്കണം. അവര്‍ നമുക്കാണ് വോട്ട് ചെയ്തത്. സി.പി.എമ്മിലും എല്‍.ഡി.എഫിലുമുള്ള അവരുടെ എല്ലാ പ്രതീക്ഷയും നശിച്ചെന്നും കമ്യൂണിസ്റ്റുകാരുടെ മുഴുവന്‍ പ്രതീക്ഷയും ഇപ്പോള്‍ യു.ഡി.എഫിലാണെന്നും വി ഡി സതീശന് പറഞ്ഞു.
കേരളത്തെ കൈപിടിച്ച് ഉയര്‍ത്താന്‍ ഇനി യു.ഡി.എഫിന് മാത്രമേ സാധിക്കൂ എന്ന് ജനം ചിന്തിച്ചതിന്റെ കൂടി വിജയമാണിത്. താഴെത്തട്ടിലുള്ള ഓരോ പ്രവര്‍ത്തകന്റെയും വിയര്‍പ്പിന്റെ ഫലമാണെന്നും പരാജയങ്ങളില്‍ നിന്ന് പാഠം പഠിക്കുന്നതു പോലെ വിജയങ്ങളില്‍ നിന്നും പാഠം പഠിക്കണമെന്നും സതീശന് പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിലും ഈ വിജയം ആവര്‍ത്തിക്കാനുള്ള പരിശ്രമം നേതാക്കള്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് അടിത്തറ വിപുലീകരിക്കുമെന്നും വി.ഡി. സതീശന് പറഞ്ഞു. കുറേക്കൂടി ശക്തമായ യു.ഡി.എഫായിരിക്കും നിയമസഭ തെരഞ്ഞെടുപ്പ് നേരിടുകയെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ ആഗ്രഹിക്കുന്ന സീറ്റുകളുടെ എണ്ണത്തിലേക്ക് എത്താന്‍ ഇതിനേക്കാള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യണമെന്നും നി ഡി സതീശന് പറഞ്ഞു.
kerala
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു; ആഗോള വിപണിയില്‍ വന്‍ ഇടിവ്
ഇന്നലെ രണ്ടുതവണ സ്വര്‍ണവില കൂടി പവന് ഒരു ലക്ഷം രൂപയുടെ തൊട്ടരികില്‍ എത്തിയിരുന്നു.
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 140 രൂപയും പവന് 1,120 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 12,270 രൂപയും പവന് 98,160 രൂപയുമായി. ഇന്നലെ രണ്ടുതവണ സ്വര്‍ണവില കൂടി പവന് ഒരു ലക്ഷം രൂപയുടെ തൊട്ടരികില്‍ എത്തിയിരുന്നു. രണ്ടുതവണയാണ് ഏറ്റവും ഉയര്‍ന്ന വിലയുടെ പുതിയ റെക്കോഡുകള്‍ കുറിച്ചത്.
രാവിലെ സ്വര്‍ണം ഗ്രാമിന് 75 രൂപ വര്‍ധിച്ച് 12,350 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. പവന്റെ വില 600 രൂപ വര്‍ധിച്ച് 98,800 രൂപയായിരുന്നു. ഉച്ചക്ക് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 12,410 രൂപയും പവന് 99,280 രൂപയുമായിരുന്നു. 720 രൂപ കൂടി കൂടിയാല്‍ ഒരുലക്ഷം രൂപയില്‍ എത്തുമായിരുന്നു.
ആഗോള വിപണിയില്‍ വന്‍ ഇടിവാണ് ഇന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ട്രോയ് ഔണ്‍സിന് 50 ഡോളറോളം കുറഞ്ഞു. ഇന്നലെ വൈകീട്ട് 4,346.28 ഡോളറായിരുന്ന സ്പോട്ട് ഗോള്‍ഡ് വില ഇന്ന് 4,288.75 ഡോളറായി കുറഞ്ഞു. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 65 ഡോളര്‍ ഇടിഞ്ഞ് 4,314.40 ഡോളറായി. ഇന്നലെ 4,379.15 ഡോളറായിരുന്നു.
kerala
‘തീവ്രവര്‍ഗീയതയുടെ പരാജയം’: ഡോ.പുത്തൂര്‍ റഹ്മാന്
ഇടതുമുന്നണി നേരിട്ടത് വെറും തിരഞ്ഞെടുപ്പ് തോല്‍വിയല്ല.
കുറേ നാളായി മനസ്സില്‍ തങ്ങിയ ആശങ്കകളും നിരാശകളും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലമറിഞ്ഞതു മുതല്‍ ഒഴിഞ്ഞുപോയി. ഇടതുമുന്നണി നേരിട്ടത് വെറും തിരഞ്ഞെടുപ്പ് തോല്‍വിയല്ല. ആദയങ്ങളില്‍നിന്ന് സ്വാര്‍ത്ഥ താല്പര്യങ്ങളിലേക്കും ധാര്‍മിക മൂല്യങ്ങളില്‍ നിന്ന് അഴിമതിയിലേക്കും ജനാധിപത്യ തത്വങ്ങളില്‍നിന്ന് വ്യക്തി സ്തുതിയിലേക്കും വഴുതിവീണതിനോടും തീവ്ര വര്‍ഗീയതയെ നേരിടാന്‍ മൃദു വര്‍ഗീയത കളിച്ചതിനോടുമുള്ള കേരളീയരുടെ വ്യക്ത മായ വിലയിരുത്തലാണ്. കഴിഞ്ഞ ഇരുപത്തഞ്ചു വര്‍ഷത്തിനിടയില്‍ കണ്ടിട്ടില്ലാത്തവിധമുള്ള ഈ പരാജയം പിണറായി വിജയന് എന്ന നേതാവിന്റെ മാത്രമല്ല. അടിസ്ഥാന മൂല്യങ്ങള്‍ ഉപേക്ഷിച്ച പാര്‍ട്ടി സംവിധാനത്തിന്റെ തന്നെയാണ്.
2016-ലും 2021-ലും എളുപ്പത്തില്‍ കേരള ഭരണം കരസ്ഥമാക്കിയ പിണറായി വിജയന്, പാര്‍ട്ടിയെ തന്റെ വ്യക്തിത്വത്തില്‍ കേന്ദ്രീകരിച്ച്, ഒരു കമ്മ്യൂണിസ്റ്റ് നേതാവ് എങ്ങനെയാകരുതെന്നതിന്റെ മികച്ച മാതൃകയായി മാറി. കുടുംബാംഗങ്ങളും അനുയായികളുമൊത്തുള്ള നിരന്തരമായ വിദേശയാത്രകള്‍, ഡസന്‍ കണക്കിന് വാഹനങ്ങളുടെയും പൊലീസ് സംരക്ഷണത്തിന്റെയും ആഡംബര യാത്രകള്‍, ഔദ്യോഗിക വസതിയില്‍ കോടികള്‍ ചെലവിട്ടുള്ള പുനരുദ്ധാരണങ്ങള്‍, രണ്ട് വാഹ നങ്ങള്‍ ഉണ്ടായിട്ടും മൂന്നാമത്തേതിന് ഒരു കോടിയിലധികം അനുവദിച്ച ഉത്തരവ്, മുമ്പൊരു സി.പി.എം മുഖ്യമന്ത്രിയും ചെയ്യാത്ത രീതിയില്‍ അധികാരത്തിന്റെ ആര് ഭാടം ആസ്വദിക്കുകയായിരുന്നു രണ്ടാം കാലയളവില്‍ പിണറായി. ഇ.എം.എസ്, നയനാര്‍ പുലര്‍ത്തിയ ലാളിത്യത്തിന്റെയും സത്യസന്ധതയുടെയും പാരമ്പര്യം നശി പ്പിച്ച്, അദ്ദേഹം പാര്‍ട്ടിയെ വ്യക്തിപൂജയുടെ കേന്ദ്രമാക്കിമാറ്റി.
മുസ്ലിം ലീഗിന്റെ നില ഏറ്റവും ഭദ്രമായി മാറി ഈ തിരഞ്ഞെടുപ്പില്‍. കഴിഞ്ഞ ഇരുപത്തഞ്ചു വര്‍ഷത്തിനിടയില്‍ 2010 ല്‍ മാത്രമാണ് യു.ഡി.എഫിന് പ്രാദേശിക സ്വ യംഭരണ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം കൈവന്നത്. ഈ വിജയം അതിനെയും മറികടന്നു. താഴേത്തട്ടിലെ ജനങ്ങളില്‍ അരിവാള്‍ ചുറ്റികയ്ക്ക് വോട്ടു ചെയ്തിരുന്നവര്‍ മടികൂടാതെ അതിനെതിരെ വോട്ടുചെയ്തു. പാര്‍ട്ടിയോടൊപ്പം നിന്നിരുന്നവര്‍ അതിനെ ഉപേക്ഷിച്ചു- ബംഗാളിലും ത്രിപുരയിലും സംഭവിച്ചതുപോലെ
കഴിഞ്ഞ പത്തു വര്‍ഷക്കാലത്ത് കേരളം ബി.ജെ.പിക്ക് സൗഹൃദപരമായ സ്ഥലമായി മാറിയതിന്റെകൂടി ഫലം ഈ തിരഞ്ഞെടുപ്പില്‍ വെളിവായിരിക്കുന്നു. ഇടതു പക്ഷം ഇത്രമാത്രം തകര്‍ന്നുവീണ ഒരു സന്ദര്‍ഭം കേരള ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. കേരളത്തില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഏറ്റവും വിഷാംശമുള്ള പ്രചാരകനായി ആസൂത്രിതമായി സംഘപരിവാര്‍ മുന്നോട്ടുവെച്ച വെള്ളാപ്പള്ളി നടേശനെന്ന വര്‍ഗീയതയുടെ കച്ചവടക്കാരനെ പിന്തുടര്ന്ന് ബഹുമാനിക്കുന്ന പിണറായി വിജയന്റെ രാഷ്ട്രീയ തന്ത്രത്തിന്റെ ഗുണം സംഘപരിവാറിനും ബി.ജെ.പിക്കുമാണ് ലഭിച്ചത്. അണികള്‍ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് ഒഴുകിപ്പോകാതിരിക്കാനാണ് പിണറായി വിജയന് വെള്ളാപ്പള്ളിയെ ഉപയോഗിച്ച് വിദ്വേഷ പ്രചാരണം നടത്തിയത്. അധികാരം നിലനിര്‍ത്താന്‍ വര്‍ഗിയതയും സ്വീകാര്യമാണെന്നാണ് ഇവരുടെ നിലപാട്. തീവ്ര വര്‍ഗീയത പറഞ്ഞല്ല ബിജെപിയെ പ്രതിരോധിക്കേണ്ടത്, ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ്.
ആനുകൂല്യങ്ങള്‍ സ്വീകരിച്ചിട്ടും ജനം ശിക്ഷിച്ചു എന്ന എം.എം മണിയുടെ വാക്കുകള്‍ കേരളത്തിലെ മാര്‍ക്സിസ്റ്റുകളുടെ സാധാരണ ജനങ്ങളോടുള്ള മാറിയ സ മീപനം വ്യക്തമാക്കുന്നു. പ്രളയസമയത്തും കോവീഡ് കാലത്തും സര്‍ക്കാര്‍ വിതരണം ചെയ്ത കിറ്റുകളിലെ വസ്തുക്കള്‍ക്കല്ല. ആ പ്രതിസന്ധി ഘട്ടങ്ങളില്‍ സര്‍ക്കാര്‍ കാണിച്ച ഉത്തരവാദിത്തബോധത്തിനാണ് ജനങ്ങള്‍ വില കല്പിച്ചത്. ആ സഹായം പൗരന്റെ അവകാശമാണ്. അതിന്റെ മറവില്‍ ഇടതുമുന്നണിയും മു ഖ്യമന്ത്രിയും വഴിവിട്ടു സഞ്ചരിക്കുന്നത് കാണാതിരിക്കുന്നവരല്ല കോളിയര്‍ അവര്‍ മടികൂടാതെ തിരിഞ്ഞുനിന്നു. മറ്റ് സംസ്ഥാനങ്ങളെപ്പോലെ ക്ഷേമ പെന്‍ഷനും സൗജന്യ സേവനങ്ങളുംകൊണ്ട് വാങ്ങിക്കാവുന്നതല്ല മലയാളിയുടെ രാഷ്ട്രീയ ബോധം. പെന്ഷന് വര്‍ധിപ്പിച്ചു. കിറ്റുകള്‍ നല്കി എന്നൊക്കെ പറഞ്ഞ് അന്ധമായി വോട്ടുചെയ്യുന്ന ജനതയല്ല കേരളത്തിലുള്ളത്. മൂന്നു പ്രധാന വിഷയങ്ങളാണ് ഈ പരാജയത്തിന് പെട്ടെന്നുള്ള കാരണങ്ങളായത്. ഒന്നാമതായി, കേരളത്തിലെ ഏറ്റ വും ഭൂരിപക്ഷമുള്ള വിശ്വാസി സമൂഹ അലട്ടിയ ഒരു മോഷണക്കേസില്‍ സംസ്ഥാന പൊലീസ് (കേന്ദ്ര ഏജന്‍സികളല്ല) തന്നെ പ്രധാന പ്രതിയായി കണക്കാക്കിയ ഒരാളെ പാര്‍ട്ടിയില്‍ തുടരാന്‍ അനുവദിച്ചത്. സ്വന്തം അധികാര പരിധിയിലുള്ള പൊലീസ് അന്വേഷണത്തില്‍ കുറ്റാരോപിതനായ വ്യക്തിയെ സംരക്ഷിക്കുന്ന ഭരണകൂടം എന്തു സന്ദേശമാണ് നല്‍കുന്നത്. അധികാരം ലഭിച്ചാല്‍ നിയമവും നീതിന്യായവും നമ്മുടെ സൗകര്യാനുസരണം മാറ്റിയെഴുതാമെന്നാണോ? രണ്ടാമതായി പി. എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട അനാവശ്യമായ തിടുക്കവും തുടര്‍ന്നുണ്ടായ ലജ്ജാകരമായ പിന്മാറ്റവും സംഘപരിവാറിനെതിരെയും കേന്ദ്ര സര്ക്കാ രിനെതിരെയും പോരാടുന്നവരാണെന്ന് അവകാശപ്പെട്ടുകൊണ്ട് അവരുടെ പദ്ധതികളില്‍ ആദ്യം ചേരുകയും എതിര്‍പ്പ് ശക്ത മായപ്പോള്‍ മടികൂടാതെ പിന്‍വാങ്ങുക
യും ചെയ്യുന്ന രാഷ്ട്രീയത്തിന് ആശയപരമായ വേരുകളോ രാഷ്ട്രീയ സുതാര്യതയോ ഇല്ല. ഇടത് എം.പിയായ ബ്രിട്ടാസായിരുന്നു ഈ ഇടപാടിന്റെ പാലം എന്ന കേന്ദ്ര മന്ത്രിയുടെ പരിഹാസവാക്കുകള്‍, സി.പി.പം ബിജെപി ബന്ധം എന്ന ആരോപണത്തെ സ്ഥിരീകരിക്കുന്നതായി. രാഷ്ട്രിയ വ്യക്തത ഇല്ലാതെ അവസരവാദപരമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയെ ജനം എങ്ങനെ വിശ്വസിക്കും? മൂന്നാമതായി, പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍, സര്‍ക്കാര്‍ നേട്ടങ്ങള്‍ വിശദീകരിക്കുന്നതിനുപകരം, ഇടതുപക്ഷത്തിന്റെ പ്രചാരണം പൂര്‍ണമായും രാഹുല്‍ മാങ്കൂട്ടത്തിലേക്ക് ചുരുങ്ങി തിരഞ്ഞെടുപ്പ് ദിനത്തില്‍ തന്നെ മുഖ്യമന്ത്രി കോണ്‍ഗ്രസിനെ ‘സ്ത്രീലമ്പടന്മാരുടെ പാര്‍ട്ടി എന്ന് വിശേഷിപ്പിച്ചത് മുഖ്യമന്ത്രി പദവിയുടെ മാന്യത നഷ്ടപ്പെടുത്തുന്ന ലജ്ജാകരമായ നിമിഷമായിരുന്നു. വ്യക്തിപരമായ ആക്രമണങ്ങള്‍ ഭരണപരമായ പരാജയങ്ങള്‍ മറച്ചുവെക്കാമെന്ന് കരുതിയതില്‍ പാര്‍ട്ടി പരിതാപകരമായി പരാജയപ്പെട്ടു.
കേരളത്തിലെ മുസ്ലിംകള്ക്കെതിരെയും അവര്‍ക്കു ഭൂരിപക്ഷമാണ് എന്ന കാരണം കൊണ്ടു മാത്രം മലപ്പുറം ജില്ലക്കെതിരെ പോലും കിംവദന്തികളും വ്യാജ പ്ര ചാരണങ്ങളും നടത്താനും നടത്തുന്നവര സല്‍ക്കരിക്കാനും സി.പി.എം തയ്യാറായി. ഇതിലെ അപകടം നേരത്തെതന്നെ പലരും സൂചിപ്പിച്ചപ്പോള്‍ അവരെ കൂടി ഇട തൂ സഖാക്കള്‍ അവഹേളിച്ചു ജനങ്ങള്‍ ഇതെല്ലാം തിരിച്ചറിയുന്നുണ്ടായിരുന്നു. ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ ഈ തിരഞ്ഞെടുപ്പിലെ പ്രകടനം മാത്രം നോ ക്കിയാല്‍ മതി. കേരളത്തിലെ മതേതര ജനത മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുനല്‍കി അവരുടെ ഭൂരിപക്ഷം കുട്ടിക്കൊടുത്തു എന്നു കാണാം. കേരള ത്തെ അപായപ്പെടുത്തുന്ന തരത്തില്‍ ആസൂത്രണം ചെയ്യപ്പെട്ടതും പിണറായി വിജയന്റെയും സംഘ് മേലാളരുടെയും പരിക്ഷണ ശാലയില്‍ തയ്യാറാക്കിയതുമായ ഭി ന്നിപ്പിക്കല്‍ പദ്ധതി കേരളീയ ജനത പുറംകാലു കൊണ്ടു തട്ടിമാറ്റി എന്നതു തന്നെയാണ് ഈ ഇലക്ഷന് ഫലം തരുന്ന ഏറ്റവും വലിയ ആശ്വാസം.
-
kerala3 days agoയുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ച കേരള ജനതയ്ക്ക് സല്യൂട്ട്; രാഹുല്‍ ഗാന്ധി
-
kerala19 hours agoമതസഹോദര്യത്തിന്റെ പേരില്‍ ക്ഷേത്ര നടയിലുള്ള ബാങ്ക് വിളി തടയണം, അടുത്ത വര്‍ഷം മുതല്‍ പച്ചപ്പള്ളിയും പാടില്ല -കെ.പി.ശശികല
-
india12 hours agoബിഹാറില്‍ നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിത ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റി നിതീഷ് കുമാര്‍
-
kerala17 hours agoകുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഒരുലക്ഷമാകാന്‍ വെറും 720 രൂപ മാത്രം
-
india14 hours agoമെസ്സിയുടെ ഇന്ത്യാ പര്യടനത്തിന് കൊടിയിറക്കം; മോദിയുമായുള്ള കൂടിക്കാഴ്ച നടന്നില്ല
-
kerala17 hours agoഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം ഞങ്ങളുടെ വർത്തമാനകാലത്തിന്റെ കണ്ണാടിയാണ്: പലസ്തീൻ അംബാസഡർ
-
india2 days ago‘മനുസ്മൃതിയും ആർഎസ്എസ് ആശയങ്ങളും രാജ്യത്തെ നശിപ്പിക്കും’; വോട്ട് മോഷ്ടാക്കളെ പുറത്താക്കണമെന്ന് മല്ലികാർജുൻ ഖാർഗെ
-
india2 days agoവസ്ത്രമൂരി മതം നിര്‍ണയിച്ചു; ചെവി മുറിച്ചു, ബിഹാറില്‍ ആള്‍കൂട്ട ആക്രമണത്തില്‍ 50 വയസ്സുകാരന് മരിച്ചു
