News
അമിത ഉറക്കം ആരോഗ്യത്തിന് ഭീഷണി; മരണസാധ്യത വര്‍ധിപ്പിക്കുന്നതായി പഠനം
യുഎസ് നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍, പതിവായി ഒമ്പത് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നവരില്‍ മാനസികാരോഗ്യ പ്രശ്നങ്ങളും മെറ്റബോളിക് പ്രവര്‍ത്തനങ്ങളിലെ തകരാറുകളും കൂടുതലായി കണ്ടതായി പറയുന്നു.
കൃത്യമായ ഭക്ഷണം, ഉറക്കം, വ്യായാമം എന്നിവ ആരോഗ്യകരമായ ജീവിതത്തിനാവശ്യമായ പ്രധാന ഘടകങ്ങളാണ്. എന്നാല്‍ ഇവ അതിരുകടന്നാല്‍ ശരീരത്തിന് ഗുണം ചെയ്യുന്നതിനുപകരം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കാമെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഉറക്കം ശരീരത്തിന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് അനിവാര്യമാണ്.
എന്നാല്‍ ഉറക്കക്കുറവ് ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നതുപോലെ തന്നെ അമിത ഉറക്കവും അപകടകരമാണെന്ന് പഠനം വ്യക്തമാക്കുന്നു. ദീര്‍ഘനേരം ഉറങ്ങുന്നത് സ്വതന്ത്രമായൊരു രോഗമല്ല, മറിച്ച് ശരീരത്തിലെ ആരോഗ്യദൗര്ബല്യങ്ങളുടെ ലക്ഷണമാണെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. യുഎസ് നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍, പതിവായി ഒമ്പത് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നവരില്‍ മാനസികാരോഗ്യ പ്രശ്നങ്ങളും മെറ്റബോളിക് പ്രവര്‍ത്തനങ്ങളിലെ തകരാറുകളും കൂടുതലായി കണ്ടതായി പറയുന്നു.
കൂടാതെ ഇത്തരം ആളുകളില്‍ മരണസാധ്യത 30 മുതല്‍ 50 ശതമാനം വരെ കൂടുതലാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. അമിത ഉറക്കത്തിന് പ്രധാന കാരണങ്ങളായി വിഷാദം, വിട്ടുമാറാത്ത രോഗങ്ങള്‍, ചില മരുന്നുകളുടെ ഉപയോഗം (ആന്റിഡിപ്രസന്റുകള്‍, ഉറക്കഗുളികകള്‍ തുടങ്ങിയവ) എന്നിവയെ പഠനം തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് വിഷാദരോഗമുള്ളവര്‍ ദീര്‍ഘനേരം ഉറങ്ങുന്ന പ്രവണത കാണിക്കുന്നതായും റിപ്പോര്‍ട്ട് ചെയ്യുന്നു.
രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന സ്ത്രീകള്‍ ഒമ്പത് മണിക്കൂറോ അതില്‍ കൂടുതലോ ഉറങ്ങുന്നതായും പഠനം പറയുന്നു. പ്രമേഹം, ഹൈപ്പോതൈറോയിഡിസം, ഓട്ടോഇമ്മ്യൂണ്‍ ഡിസോര്ഡറുകള്, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ തുടങ്ങിയ വിട്ടുമാറാത്ത അസുഖങ്ങള്‍ ശരീരത്തില്‍ കടുത്ത ക്ഷീണം ഉണ്ടാക്കുകയും അതുവഴി അമിത ഉറക്കത്തിലേക്ക് നയിക്കുകയുമാണെന്ന് വിദഗ്ധര്‍ പറയുന്നു. പതിവായി ഒമ്പത് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നവര്‍ നിര്‍ബന്ധമായും വൈദ്യ സഹായം തേടണമെന്നും, പ്രശ്നങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തി ചികിത്സ ആരംഭിക്കുന്നത് ആരോഗ്യപരമായി ഏറെ ഗുണകരമാണെന്നും പഠനം മുന്നറിയിപ്പ് നല്കുന്നു.
ആരോഗ്യകരമായ ഉറക്കത്തിനായി എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങുകയും എഴുന്നേല്ക്കുകയും ചെയ്യുക, സ്ഥിരമായ വ്യായാമം നടത്തുക, പോഷകസമൃദ്ധമായ ഭക്ഷണം ശീലമാക്കുക എന്നിവ അനിവാര്യമാണെന്നും ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.
kerala
വിവാദങ്ങള്‍ക്കിടയിലും വെള്ളാപ്പള്ളിയെ ചേര്‍ത്തുപിടിച്ച് പിണറായി; മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്തു
കേക്ക് മുറിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ തൊട്ടടുത്ത് വെള്ളാപ്പള്ളിയും ഉണ്ടായിരുന്നു.
തിരുവനന്തപുരം: മുസ്ലിം വിരുദ്ധ വിദ്വേഷ പ്രസ്താവനകള്‍ നടത്തിയ ശേഷവും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിയെ ചേര്‍ത്തുപിടിച്ച് പിണറായി. മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ വെള്ളാപ്പള്ളി പങ്കെടുത്തു. കേക്ക് മുറിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ തൊട്ടടുത്ത് വെള്ളാപ്പള്ളിയും ഉണ്ടായിരുന്നു.
വെള്ളാപ്പള്ളിക്ക് നല്കിയ സ്വീകരണ പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുത്തിരുന്നു. സര്‍ക്കാര്‍ സംഘടിപ്പിച്ച അയപ്പസംഗമത്തില് പങ്കെടുക്കാന്‍ വെള്ളാപ്പള്ളി എത്തിയത് മുഖ്യമന്ത്രിയുടെ കാറിലായിരുന്നു. സംഘ്പരിവാറിനായി മുസ്ലിം വിരുദ്ധ വിദ്വേഷ പരാമര്‍ശം നടത്തുന്ന വെള്ളാപ്പള്ളിയെ ചേര്‍ത്തുപിടിച്ച നിലപാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിക്ക് കാരണമായെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. ഇത് ചര്‍ച്ചയാകുന്നതിനിടെയാണ് മുഖ്യമന്ത്രി ക്രിസ്മസ് വിരുന്നിലേക്ക് വെള്ളാപ്പള്ളിയെ ക്ഷണിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലാണ് വിരുന്ന് സംഘടിപ്പിച്ചത്.
kerala
ഇടുക്കിയില്‍ സ്കൂളിന്റെ സീലിങ് തകര്‍ന്നുവീണു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
ശക്തമായ കാറ്റിലാണ് സ്കൂളിന്റെ സീലിങ് തകര്‍ന്നത് വീണത്
ഇടുക്കി: ഇടുക്കിയില്‍ ബൈസണ്‍വാലി ഹൈസ്ക്കൂളിന്റെ സീലിങ്ങ് തകര്‍ന്നു വീണു. നാലാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ക്ലാസ് മുറിയിലാണ് സംഭവം. ശക്തമായ കാറ്റിലാണ് സ്കൂളിന്റെ സീലിങ് തകര്‍ന്നത് വീണത്. ക്ലാസ് തുടങ്ങുന്നതിന് മുമ്പ് ആയതിനാല്‍ ക്ലാസില്‍ കുട്ടികള്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് വലിയ ദുരന്തമാണ് ഒഴിവായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. നിര്‍മ്മാണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടിയിരുന്നു എന്നാണ് സ്കൂള്‍ അധിക്യതരുടെ വിശദീകരണം.
kerala
രാഷ്ട്രപിതാവിന്റെ ഘാതകര്‍ ഗാന്ധിജിയുടെ പേരിനെയും ഓര്‍മകളെയും ഭയക്കുന്നു; കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ്
ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റത്തില്‍ ആര്‍എസ്എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്.
കൊച്ചി: ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റത്തില്‍ ആര്‍എസ്എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ‘സംഘപരിവാറിന് മഹാത്മാഗാന്ധി എന്ന പേരിനോട് എന്ത് മാത്രം വിരോധവും ഗാന്ധിയന്‍ ആശയങ്ങളോട് എത്രമാത്രം അസഹിഷ്ണുതയും ഭീതിയുമാണെന്ന് വ്യക്തമാക്കുന്നതാണ് തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് ഗാന്ധിജിയുടെ പേര് വെട്ടിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെന്ന് അദ്ദേഹം പറഞ്ഞു.
ഗാന്ധിയന്‍ ആശയങ്ങള്‍ രാജ്യത്തിന്റെ ആത്മാവാണ്. വിഭജനത്തിന്റെയും വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും രാഷ്ട്രീയം പ്രചരിപ്പിക്കുന്ന സംഘ്പരിവാറിന് ഗാന്ധിയുടെ സ്നേഹ രാഷ്ട്രീയമോ അദ്ദേഹം മുന്നോട്ട് വച്ച മൂല്യങ്ങളുടെ വ്യാപ്തിയോ മനസിലാകില്ല. രാഷ്ട്രപിതാവിന്റെ ഘാതകര്‍ ഗാന്ധിജിയുടെ പേരിനെയും ഓര്‍മകളെയും ഭയക്കുന്നു. നെഹ്റുവിന്റെ, ഇന്ദിര ഗാന്ധിയുടെ, രാജീവ് ഗാന്ധിയുടെ പേരിലുള്ള എത്രയോ പദ്ധതികളുടെ പേര് മാറ്റി. അവരെ എത്രയോ വട്ടം അവഹേളിക്കാന്‍ ശ്രമിച്ചു.
രാജ്യം തങ്ങളുടേത് മാത്രമാണെന്ന് സ്ഥാപിക്കാനാണ് സ്വാതന്ത്ര്യസമര പോരാട്ടങ്ങളെ ഒറ്റുകൊടുത്ത പാരമ്പര്യമുള്ള സംഘപരിവാറിന്റെ ശ്രമം. എന്നാല്‍ കോണ്‍ഗ്രസും അതിന്റെ നേതാക്കളും ഇന്ത്യയുടേതായിരുന്നെന്ന് ബി.ജെ.പി സര്‍ക്കാര്‍ മറക്കരുത്’, വി ഡി സതീശന് പറഞ്ഞു.ഗാന്ധിയന്‍ ആശയങ്ങള്‍ രാജ്യത്തിന്റെ ആത്മാവെന്നും പേര് വെട്ടിയാല്‍ അദ്ദേഹത്തിന്റെ ആശയങ്ങള്‍ വിസ്മൃതിയിലാകുമെന്നും കരുതുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്ന് വി ഡി സതീശന് പറഞ്ഞു. രാജ്യം തങ്ങളുടേത് മാത്രമാണെന്ന് സ്ഥാപിക്കാനാണ് സ്വാതന്ത്ര്യസമര പോരാട്ടങ്ങളെ ഒറ്റുകൊടുത്ത പാരമ്പര്യമുള്ള സംഘപരിവാറിന്റെ ശ്രമം എന്നും 2005ല്‍ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാനാണ് ഇപ്പോള്‍ മോദി സര്‍ക്കാരിന്റെ ശ്രമമെന്നും വി ഡി സതീശന് വിമര്‍ശിച്ചു.
-
kerala3 days agoയുഡിഎഫില്‍ വിശ്വാസം അര്‍പ്പിച്ച കേരള ജനതയ്ക്ക് സല്യൂട്ട്; രാഹുല്‍ ഗാന്ധി
-
kerala24 hours agoമതസഹോദര്യത്തിന്റെ പേരില്‍ ക്ഷേത്ര നടയിലുള്ള ബാങ്ക് വിളി തടയണം, അടുത്ത വര്‍ഷം മുതല്‍ പച്ചപ്പള്ളിയും പാടില്ല -കെ.പി.ശശികല
-
india16 hours agoബിഹാറില്‍ നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിത ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റി നിതീഷ് കുമാര്‍
-
india18 hours agoമെസ്സിയുടെ ഇന്ത്യാ പര്യടനത്തിന് കൊടിയിറക്കം; മോദിയുമായുള്ള കൂടിക്കാഴ്ച നടന്നില്ല
-
kerala21 hours agoകുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഒരുലക്ഷമാകാന്‍ വെറും 720 രൂപ മാത്രം
-
kerala22 hours agoഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം ഞങ്ങളുടെ വർത്തമാനകാലത്തിന്റെ കണ്ണാടിയാണ്: പലസ്തീൻ അംബാസഡർ
-
india18 hours agoതൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നത് ഗാന്ധിജിയോടുള്ള വെറുപ്പ് കാരണം: എംകെ സ്റ്റാലിന്
-
india2 days ago‘മനുസ്മൃതിയും ആർഎസ്എസ് ആശയങ്ങളും രാജ്യത്തെ നശിപ്പിക്കും’; വോട്ട് മോഷ്ടാക്കളെ പുറത്താക്കണമെന്ന് മല്ലികാർജുൻ ഖാർഗെ
