Culture
കെ.ടി റബീയുള്ളയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം: ബിജെപി നേതാവ് അടക്കം ഏഴു പേര്‍ അറസ്റ്റില്‍

മലപ്പുറം: പ്രമുഖ വ്യവസായി കെ.ടി റബീയുള്ളയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച സംഭവത്തില്‍ ബിജെപി നേതാവടക്കം ഏഴു പേര്‍ അറസ്റ്റില്‍.
ബിജെപി ന്യൂനപക്ഷമോര്‍ച്ചയുടെ ദേശീയ വൈസ്പ്രസിഡന്റ് അസ്‌ലം കുരിക്കള്‍, ഗണ്‍മാനായ കേശവമൂര്‍ത്തി, റിയാസ്, അര്‍ഷാദ്, രമേശ്, ഉസ്മാന്‍, സുനില്‍ എന്നിവരെയാണ് പിടികൂടിയത്.
തിങ്കളാഴ്ച രാവിലെ ആറു മണിയോടെയാണ് നാടകീയ സംഭവം. റബീയുള്ളയുടെ വീട്ടുമുറ്റത്തുണ്ടായിരുന്ന വാഹനം അക്രമിസംഘം അടിച്ചു തകര്‍ത്തിരുന്നു.
ബിസിനസ് സംബന്ധമായ തര്‍ക്കങ്ങളാണ് അക്രമത്തിനിടയാക്കിയതെന്നാണ് പൊലീസ് നിഗമനം. കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നായി പിടികൂടിയ പ്രതികളെ ഇന്നലെ രാത്രി മലപ്പുറത്തെത്തിച്ചു. റബീയുള്ളയുടെ വീട്ടില്‍ കയറിയ സംഘം രണ്ട് തോക്കുകള്‍ കാണിച്ച് കാവല്‍ക്കാരെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വീട് അതിക്രമിച്ചു കയറല്‍, സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമം, തട്ടികൊണ്ടുപോകാന്‍ ശ്രമം എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ബിജെപി നേതാവ് അടക്കം സംഘം സഞ്ചരിച്ച മൂന്നു വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു.
വീടിന്റെ മുന്‍ഭാഗത്തെ ഗേറ്റും മതിലും ചാടിക്കടന്നാണ് അക്രമികള്‍ അകത്തു കടന്നത്. വീട്ടിലേക്ക് അതിക്രമിച്ചു കയറുന്നതു കണ്ട നാട്ടുകാര്‍ സംഘത്തെ ചോദ്യം ചെയ്തു. മറുപടിയില്‍ പന്തികേട് തോന്നിയപ്പോള്‍ പൊലീസിനെ വിളിച്ചു. അതോടെ വാഹനങ്ങളില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു.
ഒരു കാര്‍ നാട്ടുകാര്‍ കാറ്റ് അഴിച്ചുവിട്ടിരുന്നതിനാല്‍ അതിലുണ്ടായിരുന്ന മൂന്നു പേര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇവരെ പറേരങ്ങാടിയില്‍ വെച്ച് പൊലീസ് പിടികൂടി. പിടിയിലായവരില്‍ പൊലീസുകാരനടക്കം മൂന്നു പേര്‍ കര്‍ണാടക സ്വദേശികളാണ്.
അതിനിടെ, റബീയുള്ളയെ കാണാനില്ലെന്നും ഒളിത്താവളത്തിലാണെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് താന്‍ മലപ്പുറത്തുണ്ടെന്ന് അറിയിച്ച് റബീയുള്ള ഫേസ്ബുക്കില്‍ വീഡിയോ സന്ദേശം പോസ്റ്റ് ചെയ്തിരുന്നു.
ഈ സന്ദേശം വന്നതിനു തൊട്ടു പിന്നാലെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ റബീയുള്ളയുടെ ഭാര്യ ഷഹ്‌റാബാനുവില്‍ നിന്ന് മലപ്പുറം ഡിവൈഎസ്പി മൊഴിയെടുത്തു.
Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Film
മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

GULF
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു
2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു
ദുബൈ വിമണ്‍സ് അസോസിയേഷന്‍ ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്‌മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്
ഡോ. പുത്തൂര്‍ റഹ്‌മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്‍, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു
പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.
-
film3 days ago
രാമനെ അറിയില്ല, രാവണനാണ് നായകന്; പുതിയ റാപ്പിനെ കുറിച്ച് റാപ്പര്‍ വേടന്
-
kerala3 days ago
കരുവന്നൂര്‍ കള്ളപ്പണക്കേസ്: ഇഡി അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു, 3 സിപിഎം മുന്‍ ജില്ലാ സെക്രട്ടറിമാര്‍ പ്രതികള്‍
-
india3 days ago
പാകിസ്ഥാന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവെച്ചു; സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ എന്‍ഐഎ അറസ്റ്റ് ചെയ്തു
-
kerala3 days ago
ഡ്രൈവിങ്ങിനിടെ ഫോണിലൂടെ സംസാരിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു
-
india1 day ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
kerala3 days ago
വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ ശക്തമാകും
-
kerala3 days ago
ആലപ്പുഴയില്‍ ശക്തമായ മഴയിലും കാറ്റിലും കടയുടെ മേല്‍ക്കൂര വീണ് പതിനെട്ടുകാരി മരിച്ചു
-
News3 days ago
പീഡനക്കേസില്‍ അറസ്റ്റിലാകുന്ന പ്രതികള്‍ക്ക് രാസ ഷണ്ഡീകരണം നടത്താനൊരുങ്ങി ബ്രിട്ടന്