Connect with us

News

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് വീണ്ടും കുതിരവട്ടത്തില്‍നിന്ന് ചാടിപ്പോയി; ശൗചാലയ ചുമര്‍തുരന്നാണ് രക്ഷപ്പെട്ടത്

2021ലാണ് പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പെരിന്തല്‍മണ്ണ സ്വദേശിനിയായ ദൃശ്യ (21)യെ വിനീഷ് കുത്തിക്കൊലപ്പെടുത്തിയത്.

Published

on

കോഴിക്കോട്: പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസ് പ്രതിയായ വിനീഷ് കുതിരവട്ടം മാനസികാരോഗ്യ ചികിത്സാകേന്ദ്രത്തില്‍നിന്ന് വീണ്ടും രക്ഷപ്പെട്ടു. ശൗചാലയത്തിലെ ചുമര്‍ തുരന്നാണ് പ്രതി പുറത്തേക്കു കടന്നതെന്ന് അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. സംഭവത്തെ തുടര്‍ന്ന് പൊലീസ് വ്യാപകമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രി ഒന്‍പതു മണിവരെ വിനീഷ് മുറിയിലുണ്ടായിരുന്നുവെന്നാണ് വിവരം.

ഓരോ മണിക്കൂറിലും പതിവായി പരിശോധന നടത്തുന്ന കേന്ദ്രത്തില്‍, രാത്രി 11 മണിക്ക് പരിശോധനയ്‌ക്കെത്തിയപ്പോഴാണ് പ്രതി രക്ഷപ്പെട്ടതായി കണ്ടെത്തിയത്. ഉടന്‍തന്നെ പൊലീസിനെ വിവരം അറിയിച്ചു. നിലവില്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ തിരച്ചില്‍ തുടരുന്നത്. ഇത് രണ്ടാംതവണയാണ് വിനീഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്ന് രക്ഷപ്പെടുന്നത്. 2022ലും ഇയാള്‍ ഇവിടെനിന്ന് ചാടിപ്പോയെങ്കിലും പിന്നീട് പൊലീസിന്റെ പിടിയിലാകുകയായിരുന്നു. ഇതിനിടെ കൊതുകുതിരി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.

റിമാന്‍ഡിലായിരുന്ന വിനീഷിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു പാര്‍പ്പിച്ചിരുന്നത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് 2022ല്‍ ആദ്യമായി കുതിരവട്ടം മാനസികാരോഗ്യ ചികിത്സാകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് വീണ്ടും ജയിലിലേക്ക് മാറ്റിയ പ്രതിയെ, മാനസികാസ്വാസ്ഥ്യം തുടരുന്ന സാഹചര്യത്തില്‍ കഴിഞ്ഞ പത്താം തീയതിയാണ് വീണ്ടും കുതിരവട്ടത്തെ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്.

ഇയാള്‍ നിലവില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ വിചാരണത്തടവുകാരനാണ്. 2021ലാണ് പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പെരിന്തല്‍മണ്ണ സ്വദേശിനിയായ ദൃശ്യ (21)യെ വിനീഷ് കുത്തിക്കൊലപ്പെടുത്തിയത്. ദൃശ്യയുടെ പിതാവിന്റെ വ്യാപാരസ്ഥാപനത്തിന് തീയിട്ട ശേഷം വീട്ടില്‍ അതിക്രമിച്ചുകയറിയാണ് പ്രതി യുവതിയെ കുത്തിവീഴ്ത്തിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ഡല്‍ഹി എയര്‍പോര്‍ട്ടില്‍ യാത്രക്കാരനെ മര്‍ദിച്ച സംഭവം; എയര്‍ ഇന്ത്യ എക്‌സ്പ്രസ് പൈലറ്റ് അറസ്റ്റില്‍

ബിഎന്‍എസ് സെക്ഷന്‍ 115, 126, 351 പ്രകാരമാണ് വീരേന്ദര്‍ സെജ്വാളിനെതിരെ കേസെടുത്തിരിക്കുന്നത്.

Published

on

ന്യൂഡല്‍ഹി: ഡല്‍ഹി എയര്‍പോര്‍ട്ടില്‍ യാത്രക്കാരനെ മര്‍ദിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് പൈലറ്റ് അറസ്റ്റില്‍. വീരേന്ദര്‍ സെജ്വാളിനെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ബിഎന്‍എസ് സെക്ഷന്‍ 115, 126, 351 പ്രകാരമാണ് വീരേന്ദര്‍ സെജ്വാളിനെതിരെ കേസെടുത്തിരിക്കുന്നത്. ഇയാളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടയച്ചു.

ഡിസംബര്‍ 19നാണ് കേസിനാസ്പദമായ സംഭവം. ടെര്‍മിനല്‍ ഒന്നില്‍ യാത്രക്കാരന്‍ അങ്കിത് ധെവാനേ മര്‍ദിച്ചു എന്നാണ് പൈലറ്റിനെതിരായ കേസ്. പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

 

 

Continue Reading

main stories

“സഖാവ് പറഞ്ഞു, ഞങ്ങള്‍ അനുസരിച്ചു”; പോറ്റിക്ക് വേണ്ടി എ.പത്മകുമാര്‍ ദേവസ്വം മാന്വല്‍ തിരുത്തിയെന്ന് വിജയകുമാര്‍

എല്ലാം പത്മകുമാർ പറഞ്ഞിട്ടാണ്. പത്മകുമാറിനെ വിശ്വസിച്ചാണ് രേഖകളിൽ ഒപ്പിട്ടത്.

Published

on

ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ എൻ വിജയകുമാറിന്റെ റിമാന്റ് റിപ്പോർട്ട് പുറത്ത്. പത്മകുമാറിനെ വിശ്വസിച്ച് വായിച്ചു പോലും നോക്കാതെയാണ് രേഖകളിൽ ഒപ്പിട്ടതെന്ന് വിജയകുമാറിന്റെ മൊഴി. സമ്മർദ്ദം സഹിക്കാൻ വയ്യാതെ ആത്മഹത്യ ചെയ്യാൻ വരെ തോന്നിയെന്നും മൊഴിയിൽ പറയുന്നുണ്ട്. ബന്ധുക്കൾ നിർബന്ധിച്ചതിനെ തുടർന്നാണ് കീഴടങ്ങാൻ തീരുമാനിച്ചത്.

എല്ലാം പത്മകുമാർ പറഞ്ഞിട്ടാണ്. പത്മകുമാറിനെ വിശ്വസിച്ചാണ് രേഖകളിൽ ഒപ്പിട്ടത്. മറ്റു കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചിരുന്നില്ലെന്നും വിജയകുമാർ എസ്‌ഐടിയോട് പറഞ്ഞു. പോറ്റിയെ അതിരുവിട്ട് സഹായിക്കാൻ ദേവസ്വം മാന്വൽ തിരുത്തി. മാന്വൽ തിരുത്തിയതിൽ പത്മകുമാറിനും വിജയകുമാറിനും ശങ്കരദാസിനും പങ്കുണ്ട്. മിനിറ്റ്‌സിലെ തിരുത്തൽ പത്മകുമാർ രണ്ടുപേരെയും അറിയിച്ചു. മൂവരും അറിഞ്ഞുകൊണ്ടാണ് പാളികൾ പോറ്റിക്ക് കൊടുത്തുവിട്ടത്. സാമ്പത്തിക ലാഭം ആഗ്രഹിച്ച് ഇരുവരും പത്മകുമാറിന് കൂട്ടുനിൽക്കുകയായിരുന്നു.

Continue Reading

kerala

കോഴിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; രണ്ട് പേര്‍ കൂടി കസ്റ്റഡിയില്‍

മുഖ്യപ്രതികള്‍ക്ക് സഹായം നല്‍കിയ രണ്ട് പേരെയാണ് ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്.

Published

on

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ കൂടി പിടിയില്‍. മുഖ്യപ്രതികള്‍ക്ക് സഹായം നല്‍കിയ രണ്ട് പേരെയാണ് ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഈ മാസം 20നാണ് പെരിന്തല്‍മണ്ണ സ്വദേശിനിയായ പെണ്‍കുട്ടിയെ കാണാതാകുന്നത്.

പെരിന്തല്‍മണ്ണ സ്വദേശിയായ പെണ്‍കുട്ടിയെ ഒരു പകല്‍ മുഴുവന്‍ ശാരീരിക ഉപദ്രവം നടത്തിയ ശേഷം നാലായിരം രൂപ നല്‍കി ബീച്ചില്‍ ഇറക്കി വിടുകയായിരുന്നു. ബസില്‍ യാത്ര ചെയ്ത് കോഴിക്കോട് ബീച്ചിലെത്തിയ പെണ്‍കുട്ടിക്ക് താമസവും ഭക്ഷണവും നല്‍കാമെന്ന് പറഞ്ഞ് പ്രതികളായ യുവാക്കള്‍ ഫ്‌ളാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.

പെണ്‍കുട്ടിയുടെ മൊഴി പ്രകാരം പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തത്. കേസില്‍ കാസര്‍കോട് സ്വദേശികളായ രണ്ടുപേരാണ് നേരത്തെ പിടിയിലായത്.

Continue Reading

Trending