Connect with us

kerala

ശബരിമല സ്വര്‍ണക്കൊള്ള; അന്വേഷണത്തിന് കൂടുതല്‍ ഉദ്യോഗസ്ഥരെ വേണം -എസ്‌ഐടി

ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണത്തിന് കൂടുതല്‍ ഉദ്യോഗസ്ഥരെ വേണമെന്ന് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി എസ്‌ഐടി.

Published

on

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണത്തിന് കൂടുതല്‍ ഉദ്യോഗസ്ഥരെ വേണമെന്ന് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി എസ്‌ഐടി. ഉദ്യോഗസ്ഥരുടെ കുറവ് അന്വേഷണത്തെ ബാധിക്കുന്നുണ്ടെന്നും രണ്ട് സിഐമാരെ ടീമില്‍ അധികമായി ഉള്‍പ്പെടുത്തണമെന്നുമാണ് ആവശ്യം. ഹര്‍ജി അടിയന്തരമായി പരിഗണിക്കണം എന്നും അപേക്ഷയില്‍ പറയുന്നു.

അന്വേഷണത്തിന് കൂടുതല്‍ ഉദ്യോഗസ്ഥരെ ആവശ്യപ്പെട്ടുകൊണ്ടുള്ള എസ്‌ഐടിയുടെ പ്രത്യേക അപേക്ഷ അവധിക്കാല ബെഞ്ച് ഇന്ന് പരിഗണിക്കും. അതിനിടെ, പത്മകുമാറിനും ഗോവര്‍ദ്ധനും ജാമ്യം നല്‍കരുതെന്നും എസ്‌ഐടി ആവശ്യപ്പെട്ടു. ഇവരുടെ ജാമ്യപേക്ഷ എതിര്‍ത്തുകൊണ്ട് എസ്‌ഐടി റിപ്പോര്‍ട്ട് നല്‍കി. അന്തര്‍ സംസ്ഥാന ബന്ധം അടക്കം പരിശോധിക്കുകയാണ്. ഗോവര്‍ദ്ധന്‍ കേസിലെ പ്രധാന കണ്ണിയാണ്. ജാമ്യം നല്‍കിയാല്‍ കേസ് ആട്ടിമറിക്കപ്പെടും എന്നും എസ്‌ഐടി റിപ്പോര്‍ട്ടില്‍ പറയുന്നു.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

സേവ് ബോക്‌സ് ആപ്പ് നിക്ഷേപ തട്ടിപ്പ്; നടന്‍ ജയസൂര്യയ്ക്ക് ലഭിച്ചത് കുറ്റകൃത്യത്തില്‍ നിന്നുള്ള പണമെന്ന് നിഗമനം

കൂടുതല്‍ അന്വേഷണത്തിനുശേഷം തുക കണ്ടുകെട്ടാനും നീക്കം.

Published

on

കൊച്ചി: സേവ് ബോക്‌സ് ആപ്പ് നിക്ഷേപ തട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യയ്ക്ക് കുരുക്കായി ബ്രാന്‍ഡ് അംബാസഡര്‍ കരാര്‍. ജയസൂര്യക്ക് ലഭിച്ചത് കുറ്റകൃത്യത്തില്‍ നിന്നുള്ള പണമാണെന്നും കൂടുതല്‍ അന്വേഷണത്തിനുശേഷം തുക കണ്ടുകെട്ടാനും നീക്കം. നടനും ഉടമ സ്വാതിഖ് റഹീമും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുകയാണ്.
അതേസമയം ഉടമയുമായുള്ളത് ബ്രാന്‍ഡ് അംബാസിഡര്‍ ബന്ധം മാത്രമാണെന്ന് ജയസൂര്യ മൊഴി നല്‍കിയിരുന്നു. താരത്തെ ഇഡി വീണ്ടും ചോദ്യം ചെയ്യും. മൊഴി വിശദമായി പരിശോധിച്ച ശേഷം നോട്ടീസ് നല്‍കും.

തട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യയെ കഴിഞ്ഞ ദിവസവും ഇഡി ചോദ്യം ചെയ്തിരുന്നു. കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍ നടന്നത്. ഓണ്‍ലൈന്‍ ലേല ആപ്പ് ആയ സേവ് ബോക്‌സിന്റെ പേരില്‍ തട്ടിപ്പ് നടന്നതായി കണ്ടെത്തിയിരുന്നു. കേസില്‍ രണ്ടാം തവണയാണ് താരത്തെ ചോദ്യം ചെയ്യുന്നത്.

ചെറിയ തുകയ്ക്ക് ലാപ്‌ടോപ്പും മൊബൈലും ലേലം ചെയ്‌തെടുക്കാന്‍ കഴിയുന്ന ആപ്പാണിത്. ഇതിനെതിരെ തൃശൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. 43 ലക്ഷം രൂപം തട്ടിയെന്നാണ് കേസ്. തൃശൂര്‍ സ്വദേശി സ്വാഫിഖ് റഹീമാണ് കേസില്‍ മുഖ്യ പ്രതി. ജയസൂര്യയാണ് ആപ്പിന്റെ ബ്രാന്റ് അംബാസിഡര്‍.

 

Continue Reading

kerala

‘എല്ലാം പത്മകുമാര്‍ പറഞ്ഞിട്ട്’: ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ എന്‍ വിജയകുമാറിന്റെ റിമാന്റ് റിപ്പോര്‍ട്ട് പുറത്ത്

പത്മകുമാറിനെ വിശ്വസിച്ച് രേഖകളില്‍ വായിച്ചു പോലും നോക്കാതെയാണ് ഒപ്പിട്ടതെന്ന് വിജയകുമാര്‍ മൊഴി നല്‍കി.

Published

on

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ എന്‍ വിജയകുമാറിന്റെ റിമാന്റ് റിപ്പോര്‍ട്ട് പുറത്ത്. പത്മകുമാറിനെ വിശ്വസിച്ച് രേഖകളില്‍ വായിച്ചു പോലും നോക്കാതെയാണ് ഒപ്പിട്ടതെന്ന് വിജയകുമാര്‍ മൊഴി നല്‍കി.

സമ്മര്‍ദ്ധത്തില്‍ ആത്മഹത്യ ചെയ്യാന്‍ വരെ തോന്നിയെന്നും ബന്ധുക്കള്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് കീഴടങ്ങാന്‍ തീരുമാനിച്ചതെന്നും മൊഴിയില്‍ പറയുന്നു. എല്ലാം പത്മകുമാര്‍ പറഞ്ഞിട്ടാണ്. പത്മകുമാറിനെ വിശ്വസിച്ചാണ് രേഖകളില്‍ ഒപ്പിട്ടത്. മറ്റു കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചിരുന്നില്ലെന്നും വിജയകുമാര്‍ എസ്‌ഐടിക്ക് മൊഴി നല്‍കി.

അതേസമയം ദേവസ്വം ബോര്‍ഡിന് ഗുരുതര വീഴ്ച സംഭവിച്ചെന്നും എസ്‌ഐടി കോടതിയില്‍ വ്യക്തമാക്കി. ഉണ്ണികൃഷ്ണന്‍ പോറ്റിയെ സഹായിക്കാന്‍ ദേവസ്വം മാന്വല്‍ തിരുത്തിെന്നുംഇതില്‍ പത്മകുമാറിനും വിജയകുമാറിനും ശങ്കരദാസിനും പങ്കുണ്ടെന്നും എസ്‌ഐടി ചൂണ്ടിക്കാട്ടി. മിനിറ്റ്‌സിലെ തിരുത്തല്‍ പത്മകുമാര്‍ രണ്ടുപേരെയും അറിയിച്ചെന്നും മൂവരും അറിഞ്ഞുകൊണ്ടാണ് പാളികള്‍ പോറ്റിക്ക് കൊടുത്തുവിട്ടതെന്നും എസ്‌ഐടി പറഞ്ഞു. സാമ്പത്തിക ലാഭം ആഗ്രഹിച്ച് ഇരുവരും പത്മകുമാറിന് കൂട്ടുനിന്നതായും എസ്‌ഐടി കോടതിയില്‍ വ്യക്തമാക്കി.

 

Continue Reading

kerala

മുന്‍ എംഎല്‍എ പി എം മാത്യു അന്തരിച്ചു

പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അന്ത്യം.

Published

on

കോട്ടയം: മുന്‍ എംഎല്‍എ പി എം മാത്യു (75) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് പാലായില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് അന്ത്യം. പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അന്ത്യം.

1991 മുതല്‍ 1996 വരെ കടുത്തുരുത്തി മണ്ഡലത്തിലെ എംഎല്‍എയായിരുന്നു. ഒടുവില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനൊപ്പം പ്രവര്‍ത്തിക്കുകയായിരുന്നു. സംസ്‌കാരം ബുധനാഴ്ച വൈകിട്ട് കടുത്തുരുത്തി സെന്റ് മേരീസ് ചര്‍ച്ചില്‍ അന്ത്യകര്‍മ്മങ്ങള്‍ നടത്തും.

നിയമസഭയിലെ പെറ്റീഷന്‍ കമ്മിറ്റി ചെയര്‍മാന്‍, കേരള കോണ്‍ഗ്രസ് (എം) ജനറല്‍ സെക്രട്ടറി, കെഎസ്എഫ്ഇ വൈസ് ചെയര്‍മാന്‍, റബ്ബര്‍ മാര്‍ക്ക് വൈസ് പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. കേരള സ്റ്റുഡന്റ്സ് കോണ്‍ഗ്രസ്, യൂത്ത് ഫ്രണ്ട് സംഘടനകളുടെ നേതൃത്വത്തിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ കുസുമം മാത്യൂ.

 

Continue Reading

Trending