kerala
താമരശ്ശേരിയില്‍ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ ഫാക്ടറിയില്‍ തീപ്പിടിത്തം; പ്ലാന്റും കെട്ടിടവും കത്തിനശിച്ചു
ഫാക്ടറിയില്‍ തൊഴിലാളികള്‍ ആരുമില്ലാത്ത സമയത്താണ് തീപ്പിടത്തമുണ്ടായത്
കോഴിക്കോട്: താമരശ്ശേരിക്ക് സമീപം പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ ഫാക്ടറിയില്‍ വന്‍ തീപ്പിടിത്തം. പ്ലാന്റും കെട്ടിടവും പിക്കപ്പ് വാനും കത്തിനശിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 3.30 ഓടെയാണ് സംഭവം.
ഫാക്ടറിയില്‍ തൊഴിലാളികള്‍ ആരുമില്ലാത്ത സമയത്താണ് തീപ്പിടത്തമുണ്ടായത്. ഫാക്ടറിയിലെ മാലിന്യക്കൂമ്പാരത്തിന് തീപ്പിടിച്ചു എന്നാണ് സംശയിക്കുന്നത്. ഓഫീസ് ഉള്‍പ്പെടുന്ന മൂന്നു നില കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു. അഗ്‌നിശമനാ സേനാംഗങ്ങള്‍ എത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. തീ നിയന്ത്രണവിധേയമാണെന്നാണ് അഗ്‌നിരക്ഷാസേന അധികൃതര്‍ അറിയിക്കുന്നത്.
അതേസമയം തൊട്ടടുത്തുള്ള കെട്ടിടത്തിലും തീപ്പിടിച്ചിട്ടുണ്ട്. തീപ്പിടിച്ചത് എങ്ങനെയാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി റോഡില്‍ നിന്നും ആരോ പൊട്ടിച്ച പടക്കം പ്ലാന്റിലേക്ക് തെറിച്ച് വീണതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പ്ലാന്റിനു മുന്നില്‍ വെച്ച് പടക്കം പൊട്ടിച്ചതായി സമീപത്തു താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളും പറഞ്ഞു. വിശദമായ പരിശോധനകള്‍ക്ക് ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരുകയുള്ളൂ.
നിലവില്‍ ആറ് ഫയര്‍ ഫോഴ്സ് യൂണിറ്റുകളാണ് സ്ഥലത്തുള്ളത്. സമീപപ്രദേശങ്ങളായ താമരശ്ശേരി, ഈങ്ങാപ്പുഴ എന്നിവിടങ്ങളിലൊന്നും ഫയര്‍സ്റ്റേഷന്‍ ഇല്ലാത്തതാണ് തീപ്പിടത്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്. ഇരുപതില്‍ അധികം കിലോമീറ്റര്‍ അകലെയുള്ള മുക്കം, നരിക്കുനി എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ ഫോഴ്‌സ് വാഹനങ്ങള്‍ എത്താന്‍ മുക്കാല്‍ മണിക്കൂറില്‍ അധികം സമയമെടുത്തു.
ലോകം പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളുമായി പുതുവര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷം എത്രപെട്ടെന്നാണ് കടന്നുപോയത്. കാലചക്രം വളരെ വേഗത്തില്‍ കറങ്ങുന്നത് പോലെയൊരു തോന്നലാണുള്ളത്. പരിപാടികള്‍ എഴുതിവെക്കുന്ന ഡയറിയിലെ പേജുകള്‍ പെട്ടെന്ന് തീര്‍ന്നപോലെ, പുതിയ ഡയറി പെട്ടെന്ന് വാങ്ങേണ്ടി വന്നത് പോലെയെല്ലാം തോന്നുന്നു. എല്ലാവര്‍ക്കും അതുപോലെ തന്നെയാണെന്നാണ് പലരുമായി സംസാരിക്കുമ്പോഴും മനസിലാകുന്നത്. കഴിഞ്ഞുപോയ 365 ദിവസകാലം ഏറെ സംഭവബഹുലമായിരുന്നു. ഇതിനിടെ ചരിത്രമുഹൂര്‍ത്തങ്ങളുടെ ഭാഗമാകാന്‍ സാധിച്ചു. ഒരു നല്ല പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ സാധിച്ചു. മികച്ച നേട്ടങ്ങള്‍ കൊയ്യാനും ഈ വര്‍ഷത്തില്‍ സാധിച്ചിരുന്നു. മുസ്ലിം ലീഗിന്റെ ദേശീയ ആസ്ഥാന മന്ദിരം ഖാഇദേമില്ലത്ത് സെന്റര്‍ ഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്തത് ഇക്കഴിഞ്ഞ വര്‍ഷമായിരുന്നു. വയനാട് ദുരിതബാധിതര്‍ക്കുള്ള ഭവന നിര്‍മാണം തുടക്കമിടാനും 2025 ല്‍ സാധിച്ചു. തദ്ദേശ തി രഞ്ഞെടുപ്പില്‍ ചരിത്രവിജയങ്ങള്‍ നേടാനുമായി. വ്യക്തിപരമായും ഏറെ സന്തോഷകരമായ സംഭവങ്ങളുണ്ടായ വര്‍ഷമാണ് കടന്നുപോയത്. സഊദി ഗവണ്‍മെന്റ്‌റിന്റെ അതിഥിയായി ഹജ്ജ് നിര്‍വഹിക്കാനുള്ള ഭാഗ്യം ലഭിച്ചത് 2025 ലായിരുന്നു.
ദുഃഖകരമായ അവസ്ഥകളും ജീവിതത്തി ന്റെ ഭാഗമാണല്ലോ. പഹല്‍ഗാം അക്രമണം, ഗസ്സയിലെ വംശഹത്യ. സുഡാനിലെ അഭ്യന്തരയുദ്ധം, റഷ്യ യുക്രൈന്‍ യുദ്ധം എന്നിവയെല്ലാം മനസിനെ വേദനിപ്പിച്ച, ഇപ്പോഴും വേദനിപ്പിക്കുന്ന സംഭവങ്ങളാണ്. നേട്ടങ്ങളുടെയും നഷ്ടങ്ങളുടെയും വര്‍ഷമായിരുന്നു കടന്ന് പോയത്. എല്ലാവരുടെ ജീവിതത്തിലും ഉയര്‍ച്ചകളും താഴ്ചകളും സ്വപ്നസാക്ഷാത്കാരവും സ്വപ്നഭംഗവുമെല്ലാമുണ്ടായിരിക്കും. ജീവിതത്തിന്റെ ഭാഗമായുള്ള അത്തരം സന്തോഷ നിമിഷങ്ങളിലും വിഷമ സന്ധികളിലും നന്നായി ജീവിച്ച് ആ അനുഭവങ്ങളിലൂടെ പുതിയ മനുഷ്യനായി പരുവപ്പെടണം.
വിഖ്യാത എഴുത്തുകാരന്‍ ഏണസ്റ്റ് ഹെ മിങ് വേയുടെ കിഴവനും കടലും എന്ന പുസ്തകത്തില്‍ കേന്ദ്രകഥാപാത്രമായ സാന്റി യാഗോ പറയുന്നത് എല്ലാ ദിവസവും പുതിയ ദിവസമാണെന്നാണ്. Everyday is a new day. ജീവിച്ച് കഴിഞ്ഞ ദിവസത്തേക്കാള്‍ മികച്ച മനുഷ്യനാവാന്‍ അന്നത്തെ അനുഭവങ്ങള്‍ കൊണ്ട് നമുക്ക് സാധിക്കണം. കഴിഞ്ഞുപോയ ദിവസത്തില്‍ സംഭവിച്ച പിഴവുകള്‍ തിരുത്തി, പ്രവര്‍ത്തനങ്ങള്‍ കുടുതല്‍ മെച്ചപ്പെടുത്തി പുതിയ ദിവസം മികച്ചതാക്കാന്‍ ശ്രമിക്കണം, ജീവിത സഞ്ചാരത്തിലാണല്ലോ നാം. ഇന്നലെ നമ്മുടെ സഞ്ചാരത്തിന് അല്‍പം വേഗത കുറഞ്ഞുകാണും. ഇടയില്‍ ചിലപ്പോള്‍ വഴിതെറ്റിപ്പോയിക്കാണും. ഇടക്കൊന്ന് വീണുപോയിരിക്കാം. അതെല്ലാം പരിഹരിക്കാന്‍ ഇന്നത്തെ ദിവസത്തില്‍ നമുക്ക് സാധിക്കണം. 2026 ലെ വരാനിരിക്കുന്ന ദിനങ്ങള്‍ നല്ലതാവാന്‍ നമുക്ക് പ്രാര്‍ത്ഥിക്കു കയും പ്രവര്‍ത്തിക്കുകയും ചെയ്യാം. നാളെയുടെ പുലരികള്‍ നമ്മുടേതാക്കാം. ഏവര്‍ക്കും പുതുവത്സരാശംസകള്‍.
kerala
മലപ്പുറത്തെ അവഗണിച്ച് സർക്കാർ; വിവിധ ജില്ലകളിൽ അനുവദിക്കപ്പെട്ട 202 ഡോക്ടർമാരിൽ മലപ്പുറത്തിന് നാലുപേർ മാത്രം
കേരളത്തിന്റെ ജനസംഖ്യയുടെ 13 ശതമാനം പേർ ജീവിക്കുന്നത് മലപ്പുറം ജില്ലയിലാണ്
തോറ്റതിന്റെ കലിപ്പിൽ മലപ്പുറത്തെ അവഗണിച്ച് സർക്കാർ. വിവിധ ജില്ലകളിൽ അനുവദിക്കപ്പെട്ട 202 ഡോക്ടർമാരിൽ മലപ്പുറത്തിന് 4 പേർ മാത്രം. കേരളത്തിന്റെ ജനസംഖ്യയുടെ 13 ശതമാനം പേർ ജീവിക്കുന്നത് മലപ്പുറം ജില്ലയിലാണ്.
202 പുതിയ നിയമനങ്ങൾ ഉണ്ടാകുമ്പോൾ 26 എണ്ണമെങ്കിലും മലപ്പുറത്ത് വരണമെന്നിരിക്കെയാണ് 4 പേരെ മാത്രം അനുവദിച്ചിരിക്കുന്നത്. തിരുവനന്തപുരം 13, കൊല്ലം 21, പത്തനംതിട്ട 9, കോട്ടയം 14, ഇടുക്കി 7, ആലപ്പുഴ 6, എറണാകുളം 11, തൃശൂർ 14, പാലക്കാട് 16, കോഴിക്കോട് 10, വയനാട് 6, കണ്ണൂർ 41, കാസർക്കോട് 30 എന്നിങ്ങനെയാണ് തസ്തികകൾ. കാർഡിയോളജി, യൂറോളജി, ഗൈനക്, അനസ്‌തേഷ്യ വിഭാഗങ്ങളിലായി 54 പേരെ നിയമിച്ചപ്പോൾ അതിൽ ഒന്ന് പോലും മല്ലുറത്തിനില്ല. മതിയായ സ്റ്റാഫില്ലാതെ മഞ്ചേരി മെഡിക്കൽ കോളേജ് ഉൾപ്പെട വീർപ്പുമുട്ടുമ്പോഴാണ് ഈ അവഗണന.
kerala
പൊലീസ് തലപ്പത്ത് അഴിച്ചുപണി; ഡി.ഐ.ജിമാർക്ക് ഐ.ജി സ്ഥാനക്കയറ്റം
ഡി.ഐ.ജിമാരായ പുട്ട വിമലാദിത്യ, എസ്. അജിത ബീഗം, എസ്. നിശാന്തിനി, സതീഷ് ബിനോ എന്നിവർക്കാണ് ഐ.ജി പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചത്.
തിരുവനന്തപുരം: കേരള പൊലീസ് തലപ്പത്ത് അഴിച്ചുപണിയുമായി സർക്കാർ. ഡി.ഐ.ജിമാർക്ക് ഐ.ജിമാരായും എസ്.പിമാർക്ക് ഡി.ഐ.ജിമാരായും സ്ഥാനക്കയറ്റം നൽകി ഉത്തരവിറങ്ങി. ഡി.ഐ.ജിമാരായ പുട്ട വിമലാദിത്യ, എസ്. അജിത ബീഗം, എസ്. നിശാന്തിനി, സതീഷ് ബിനോ എന്നിവർക്കാണ് ഐ.ജി പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചത്. എസ്.പിമാരായ അരുൺ ബി. കൃഷ്ണ, ഹിമേന്ദ്രനാഥ് എന്നിവരെ ഡി.ഐ.ജിമാരാക്കി ഉയർത്തി.
ദക്ഷിണ മേഖല ഐ.ജിയായി സ്പർജൻ കുമാറിനെ നിയമിച്ചു. ദക്ഷിണ മേഖല ഐ.ജിയായിരുന്ന ശ്യാംസുന്ദറിനെ ഇന്റലിജൻസ് ഐ.ജിയായി നിയമിച്ചു. കേരള പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപറേഷൻ മാനേജിങ് ഡയറക്ടറുടെ പൂർണ ചുമതലയും ശ്യാംസുന്ദറിനായിരിക്കും.
ആഭ്യന്തര സുരക്ഷയും തീവ്രവാദവിരുദ്ധ സ്ക്വാഡും ഐ.ജി പുട്ട വിമലാദിത്യയുടെ ചുമതലയിലാകും. സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഐ.ജി സ്ഥാനത്ത് അജിത ബീഗത്തെ നിയമിച്ചു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂണിറ്റ് ഒന്നിന്റെയും സോഷ്യൽ പൊലീസിങ് ഡയറക്ടറുടെയും അധിക ചുമതലയും അജിത ബീഗത്തിനാണ്. ആംഡ് പൊലീസ് ബറ്റാലിയൻ ഐ.ജിയായി എസ്. സതീഷ് ബിനോയെയും പൊലീസ് ആസ്ഥാനം ഐ.ജിയായി ആർ. നിശാന്തിനിയെയും നിയമിച്ചു.
വിജിലൻസ് ഡി.ഐ.ജിയായിരുന്ന കെ. കാർത്തിക്കിനെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായി നിയമിച്ചു. നിലവിലെ കമ്മീഷണറായ തോമ്സൺ ജോസിനെ വിജിലൻസിലേക്ക് മാറ്റി. തൃശൂർ റേഞ്ച് ഡി.ഐ.ജിയായിരുന്ന ഹരിശങ്കറിനെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറാക്കി. ഡി.ഐ.ജിമാരായി സ്ഥാനക്കയറ്റം ലഭിച്ച അരുൺ ബി. കൃഷ്ണയ്ക്ക് തൃശൂർ റേഞ്ചിന്റെയും ഹിമേന്ദ്രനാഥിന് തിരുവനന്തപുരം റേഞ്ചിന്റെയും ചുമതല നൽകി.
ടെലികോം എസ്.പിയായി ഉമേഷ് ഗോയലിനെയും സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് എസ്.പിയായി പി.ബി. കിരണിനെയും നിയമിച്ചു. കേരള ആംഡ് പൊലീസ് നാലാം ബറ്റാലിയൻ കമാൻഡറായി രാജേഷ് കുമാറിനെയും ആംഡ് പൊലീസ് ബറ്റാലിയൻ ആസ്ഥാനം എസ്.പിയായി അഞ്ജലി ഭാവനയെയും നിയമിച്ചു.
-
kerala2 days agoപിണറായി മോദിയുടെ ദക്ഷിണേന്ത്യന്‍ ഏജന്റ്: കെ. മുരളീധരന്
-
india3 days agoത്രിപുരയില്‍ വിദ്യാര്‍ഥികള്‍ക്ക് എതിരായ വംശീയാതിക്രമം: വെറുപ്പ് തുപ്പുന്ന ബിജെപി നേതാക്കളാണ് യുവാക്കളില്‍ വിദ്വേഷം കുത്തിവെക്കുന്നത്: രാഹുല്‍ ഗാന്ധി
-
india2 days agoകര്‍ണാടകയിലെ യെലഹങ്കയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 11 ലക്ഷത്തിന്റെ ഫ്ളാറ്റ്
-
kerala2 days agoമലപ്പുറത്ത് അഞ്ചംഗ സംഘത്തിന്റെ ആക്രമണം 11 വയസുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്
-
india1 day agoഎസ്.ഐ.ആർ ഹിയറിങ്ങ് നോട്ടീസ്; വയോധികൻ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു
-
kerala1 day agoവാഹനം ബൈക്കില്‍ തട്ടിയെന്ന് ആരോപണം; വടകരയില്‍ യുവാവിന് നേരെ ആള്‍ക്കൂട്ട മര്‍ദനമെന്ന് പരാതി
-
kerala1 day agoഗാന്ധി പ്രതിമയുടെ മുഖത്തടിച്ചും അസഭ്യം പറഞ്ഞും മദ്യപാനിയുടെ അതിക്രമം; അറസ്റ്റില്‍
-
local3 days agoവിവാഹം ഉറപ്പിച്ചതിന്റെ വൈരാഗ്യം; മലപ്പുറത്ത് നടുറോഡില്‍ യുവതിയെ കുത്തിക്കൊല്ലാന്‍ ശ്രമം
