kerala
ന്യൂ ഇയര്‍ ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് അപകടം; രണ്ടുപേര്‍ക്ക് പരിക്ക്
ഇരു ചക്ര വാഹനത്തില്‍ പടക്കം കൊണ്ടുപോകുന്നതിനിടെയാണ് അപ്രതീക്ഷിതമായി പൊട്ടിത്തെറി ഉണ്ടായത്.
കോഴിക്കോട്: വടകര കീഴലില്‍ ന്യൂ ഇയര്‍ ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് അപകടം. ഇരു ചക്ര വാഹനത്തില്‍ പടക്കം കൊണ്ടുപോകുന്നതിനിടെയാണ് അപ്രതീക്ഷിതമായി പൊട്ടിത്തെറി ഉണ്ടായത്. സംഭവത്തില്‍ ഷൈജു, അശ്വന്ത് എന്നീ രണ്ട പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ അശ്വന്തിന്റെ പരിക്ക് ഗുരുതരമാണ്. ഇരുവരെയും അടിയന്തിരമായി കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി. പൊട്ടിത്തെറിച്ചതിന്റെ ശക്തിയില്‍ ഇവര്‍ സഞ്ചരിച്ച സ്കൂട്ടര്‍ പൂര്‍ണമായും കത്തി നശിച്ചു.
kerala
ഓഫീസ് റൂം ഉണ്ടെന്നവകാശപ്പെട്ട് അതിക്രമിച്ചുകയറി; ആര്.ശ്രീലേഖക്കെതിരെ പരാതി
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഓഫീസില്‍ അനുമതി വാങ്ങാതെ ആര്.ശ്രീലേഖ ഓഫീസ് തുറക്കാന്‍ ശ്രമിച്ചുവെന്ന അഭിഭാഷകന് കുളത്തൂര്‍ ജയ്സിങ് നല്കിയ പരാതിയിലാണ് നടപടി.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശാസ്തമംഗലത്തെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഓഫീസില്‍ കൗണ്‍സിലര്‍ ആര്.ശ്രീലേഖ അതിക്രമിച്ചുകയറി ചട്ടലംഘനം നടത്തിയതായി പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണത്തിനായി മുഖ്യമന്ത്രിയുടെ ഓഫീസ് പരാതി ഡിജിപിക്കു കൈമാറി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഓഫീസില്‍ അനുമതി വാങ്ങാതെ ആര്.ശ്രീലേഖ ഓഫീസ് തുറക്കാന്‍ ശ്രമിച്ചുവെന്ന അഭിഭാഷകന് കുളത്തൂര്‍ ജയ്സിങ് നല്കിയ പരാതിയിലാണ് നടപടി.
കോര്പ്പറേഷന് അപേക്ഷ നല്കി കൗണ്‍സില്‍ അംഗീകരിച്ച് രേഖാപരമായി അനുവാദം നല്കിയാല് മാത്രമേ ശാസ്തമംഗലത്തെ കോര്‍പ്പറേഷന്റെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കാര്യാലയത്തിലെ കെട്ടിടത്തില്‍ ശ്രീലേഖയ്ക്ക് ഓഫീസ് തുറക്കാന്‍ നിയമപരമായി കഴിയുകയുള്ളൂവെന്ന് പരാതിയില്‍ പറയുന്നു.
തനിക്ക് ഓഫീസ് റൂം ഉണ്ടെന്നവകാശപ്പെട്ട് അവിടെയെത്തിയത് ചട്ടലംഘനമാണെന്നാണു പരാതി.
kerala
താമരശ്ശേരിയിലെ തീപിടുത്തം; പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറിയിലെ തീ നിയന്ത്രണവിധേയമാക്കി
ന്യൂയര്‍ ആഘോഷത്തിന്റെ ഭാഗമായി പൊട്ടിച്ച പടക്കം പ്ലാന്റിലേക്ക് തെറിച്ച് വീണതാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക നിഗമനം.
താമരശ്ശേരി: കോഴിക്കോട് താമരശ്ശേരിക്ക് സമീപം എലോക്കരയില്‍ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറിയിയിലെ തീ നിയന്ത്രണവിധേയമാക്കി. മൂന്ന് മണിക്കൂറിന് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ഇന്ന് പുലര്‍ച്ചെയായിരുന്നു തീപിടുത്തം. ന്യൂയര്‍ ആഘോഷത്തിന്റെ ഭാഗമായി പൊട്ടിച്ച പടക്കം പ്ലാന്റിലേക്ക് തെറിച്ച് വീണതാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക നിഗമനം. മുക്കം, നരിക്കുനി, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ഫോഴ്സെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
പ്ലാന്റിന്റെ ഓഫീസ് ഉള്‍പ്പെടുന്ന മൂന്നു നില കെട്ടിടം പൂര്‍ണമായും കത്തി നശിച്ചു. ഫാക്ടറിയിലെ പിക്കപ്പ് വാനും കത്തി നശിച്ചു. സ്ഥാപനം രാത്രിയില്‍ പ്രവര്‍ത്തിച്ചിരുന്നില്ല. ഇതിനാലാണ് വലിയ അപകടം ഒഴിവായത്. എം ആര് എം എക്കോ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് അപകടം ഉണ്ടായത്.ദേശീയപാതയ്ക്ക് അരികിലായാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.
kerala
തിരുവള്ളൂരിലെ ആള്‍ക്കൂട്ട മര്‍ദ്ദനം; പതിനഞ്ച് പേര്‍ക്കെതിരെ കേസടുത്ത് പൊലീസ്
വടകര പൊലീസാണ് കേസെടുത്തത്.
കോഴിക്കോട് വടകരയ്ക്ക് സമീപം തിരുവള്ളൂരിലെ ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ പതിനഞ്ച് പേര്‍ക്കെതിരെ കേസടുത്ത് പൊലീസ്. വടകര പൊലീസാണ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് 39കാരനെ ആള്‍ക്കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ചത്. ഗുഡ്സ് ഓട്ടോ ബൈക്കില്‍ തട്ടിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്.
തിങ്കളാഴ്ച രാത്രി 7.30നാണ് സംഭവം. ഓട്ടോറിക്ഷ ബൈക്കില്‍ ഇടിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് ആക്രമിച്ചത്. പേരാമ്പ്രയില്‍ നിന്നും വടകരയിലേക്ക് പോകുകയായിരുന്നു ഓട്ടോ. ബന്ധുക്കള്‍ നല്കിയ പരാതിയെ തുടര്‍ന്ന് വടകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
യുവാവിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
-
india3 days agoത്രിപുരയില്‍ വിദ്യാര്‍ഥികള്‍ക്ക് എതിരായ വംശീയാതിക്രമം: വെറുപ്പ് തുപ്പുന്ന ബിജെപി നേതാക്കളാണ് യുവാക്കളില്‍ വിദ്വേഷം കുത്തിവെക്കുന്നത്: രാഹുല്‍ ഗാന്ധി
-
kerala3 days agoപിണറായി മോദിയുടെ ദക്ഷിണേന്ത്യന്‍ ഏജന്റ്: കെ. മുരളീധരന്
-
india2 days agoകര്‍ണാടകയിലെ യെലഹങ്കയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 11 ലക്ഷത്തിന്റെ ഫ്ളാറ്റ്
-
kerala2 days agoമലപ്പുറത്ത് അഞ്ചംഗ സംഘത്തിന്റെ ആക്രമണം 11 വയസുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്
-
india2 days agoഎസ്.ഐ.ആർ ഹിയറിങ്ങ് നോട്ടീസ്; വയോധികൻ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു
-
kerala2 days agoവാഹനം ബൈക്കില്‍ തട്ടിയെന്ന് ആരോപണം; വടകരയില്‍ യുവാവിന് നേരെ ആള്‍ക്കൂട്ട മര്‍ദനമെന്ന് പരാതി
-
kerala2 days agoഗാന്ധി പ്രതിമയുടെ മുഖത്തടിച്ചും അസഭ്യം പറഞ്ഞും മദ്യപാനിയുടെ അതിക്രമം; അറസ്റ്റില്‍
-
local3 days agoവിവാഹം ഉറപ്പിച്ചതിന്റെ വൈരാഗ്യം; മലപ്പുറത്ത് നടുറോഡില്‍ യുവതിയെ കുത്തിക്കൊല്ലാന്‍ ശ്രമം
