kerala
കണിയാപുരത്ത് ലഹരി വേട്ട; ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ഏഴ് പേര് കുടുങ്ങി
പ്രതികളില്‍ നിന്ന് എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു.
തിരുവനന്തപുരം: തിരുവനന്തപുരം കണിയാപുരത്ത് നടന്ന ലഹരി വേട്ടയില്‍ രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ഏഴ് പേരെ പൊലീസ് പിടികൂടി. പ്രതികളില്‍ നിന്ന് എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു. കണിയാപുരം തോപ്പില്‍ ഭാഗത്ത് ഇവര്‍ താമസിച്ചിരുന്ന വാടകവീട്ടില്‍ ആറ്റിങ്ങല്‍-നെടുമങ്ങാട് റൂറല്‍ ഡാന്‍സാഫ് സംഘം സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരി കണ്ടെത്തിയത്.
നെടുമങ്ങാട് മണ്ണൂര്‍ക്കോണം സ്വദേശി അസിം (29), കൊല്ലം ആയൂര്‍ സ്വദേശി അവിനാഷ് (29), തൊളിക്കോട് സ്വദേശി അജിത്ത് (30), കിഴക്കേകോട്ട അട്ടക്കുളങ്ങര സ്വദേശി ഡോക്ടര്‍ വിഗ്നേഷ് ദത്തന് (34), പാലോട് സ്വദേശിനി അന്‍സിയ (37), കൊട്ടാരക്കര സ്വദേശിനി ഹലീന (27), കൊല്ലം ഇളമാട് സ്വദേശി ഹരീഷ് (29) എന്നിവരാണ് പിടിയിലായത്. ഇവരില്‍ അസിം, അജിത്ത്, അന്‍സിയ എന്നിവര്‍ മുന്‍പ് നിരവധി ലഹരി കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു.
ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ കടത്തിക്കൊണ്ടുവന്ന് പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ക്കും ഡോക്ടര്‍മാര്‍ക്കും വില്‍പ്പന നടത്തിവരികയായിരുന്നു സംഘമെന്ന് അന്വേഷണത്തില്‍ വ്യക്തമായി. അസിമിന്റെ നേതൃത്വത്തിലുള്ള സംഘത്തെ പിടികൂടാന്‍ പൊലീസ് ശ്രമിക്കുന്നതിനിടെ, പൊലീസ് ജീപ്പില്‍ കാറിടിച്ച് സംഘം രക്ഷപ്പെടുകയായിരുന്നു.
തുടര്‍ന്ന് കണിയാപുരം ഭാഗത്ത് സംഘം ഒളിവില്‍ കഴിയുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ വെളുപ്പിന് ഡാന്‍സാഫ് സംഘം വാടകവീട് വളഞ്ഞ് പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികളില്‍ നിന്ന് 4 ഗ്രാം എംഡിഎംഎ, 1 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 100 ഗ്രാം സാധാരണ കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.
kerala
മൈക്ക് ഓഫ് ചെയ്യാന്‍ പറഞ്ഞ എസ്ഐയ്ക്ക് നേരെ ഭീഷണി; സിപിഐ നേതാവിനെതിരെ കേസ്
നീയാരാടാ മൈക്ക് നിര്‍ത്തിപ്പിക്കാന്‍ എന്ന് ആക്രോശിച്ചുകൊണ്ട് പൊലീസ് സബ് ഇന്‍സ്പെക്ടര്‍ കെ. സതീശനെ ഭീഷണിപ്പെടുത്തിയെന്നാണ് എഫ്ഐആറില്‍ പറയുന്നത്.
തളിപ്പറമ്പ്: മൈക്ക് ഓഫ് ചെയ്യാന്‍ പറഞ്ഞ എസ്ഐ ഭീഷണിപ്പെടുത്തി. സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം കോമത്ത് മുരളീധരന് ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ കേസ്. മാന്ധംകുണ്ട് റസിഡന്റ് അസോസിയേഷന് രക്ഷാധികാരിയായ മുരളീധരനൊപ്പം അസോസിയേഷന് ഭാരവാഹികളായ കെ. ഷിജു, എം.വിജേഷ്, ബിജു എന്നിവരെയാണ് അറസ്റ്റ് ചെയ്ത് വിട്ടയച്ചത്.
മാന്ധംകുണ്ട് റസിഡന്റ് അസോസിയേഷന് സംഘടിപ്പിച്ച പുതുവര്‍ഷ പരിപാടിയില്‍ രാത്രി പന്ത്രണ്ടരയ്ക്കും മൈക്ക് പ്രവര്‍ത്തിപ്പിച്ച് ശബ്ദമലിനീകരണവും പൊതുജനങ്ങള്‍ക്കു ശല്യവുമുണ്ടാക്കിയെന്നാണ് കേസ്. മൈക്ക് ഓഫ് ചെയ്യാന്‍ ആവശ്യപ്പെട്ട പൊലീസിനെ മുരളീധരനും സംഘവും ഭീഷണിപ്പെടുത്തുകയായിരുന്നു. നീയാരാടാ മൈക്ക് നിര്‍ത്തിപ്പിക്കാന്‍ എന്ന് ആക്രോശിച്ചുകൊണ്ട് പൊലീസ് സബ് ഇന്‍സ്പെക്ടര്‍ കെ. സതീശനെ ഭീഷണിപ്പെടുത്തിയെന്നാണ് എഫ്ഐആറില്‍ പറയുന്നത്.
ഇന്നലെ മുന്‍കരുതല്‍ അറസ്റ്റ് രേഖപ്പെടുത്തിയ മുരളീധരന്റെ പേരില്‍ ഇന്ന് പുലര്‍ച്ചെയാണ് പൊലീസിനെ ഭീഷണിപ്പെടുത്തിയതിനും കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും അനുമതി ഇല്ലാതെ മൈക്ക് പ്രവര്‍ത്തിപ്പിച്ചതിനും കേസെടുത്തത്.
സിപിഐ-സിപിഎം സംഘര്‍ഷ മേഖലയായ ഇവിടെ കഴിഞ്ഞ വര്‍ഷം പുതുവത്സരാഘോഷത്തിനിടെ സംഘര്‍ഷമുണ്ടായിരുന്നു. കഴിഞ്ഞ തവണത്തെ സംഘര്‍ഷത്തില്‍പ്പെട്ടവരെയാണ് മുന്‍കരുതല്‍ എന്ന നിലയില്‍ അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് ഇന്നലെ പറഞ്ഞത്. രാത്രിയില്‍ ഇവര്‍ക്കെതിരെ വീണ്ടും കേസെടുക്കുകയായിരുന്നു.
kerala
ശബരിമലയില്‍ നടന്നത് വന്‍ കൊള്ള; ഏഴു പാളികളില്‍ നിന്ന് സ്വര്‍ണം കവര്‍ന്നതായി എസ്ഐടി കണ്ടെത്തല്‍
കൊല്ലം വിജിലന്‍സ് കോടതിയില്‍ എസ്ഐടി സമര്‍പ്പിച്ച പകര്‍പ്പിലാണ് സുപ്രധാന കണ്ടെത്തല്‍.
തിരുവനന്തപുരം: ശബരിമലയില്‍ കൂടുതല്‍ സ്വര്‍ണക്കൊള്ള നടന്നിട്ടുണ്ടെന്ന് എസ്ഐടിയുടെ റിപ്പോര്‍ട്ട്. ഏഴു പാളികളില്‍ നിന്ന് സ്വര്‍ണം കവര്‍ന്നതായി എസ്ഐടി കണ്ടെത്തി. ശിവ, വ്യാളീ രൂപങ്ങളിലെ സ്വര്‍ണവും കവര്‍ന്നു. കൊല്ലം വിജിലന്‍സ് കോടതിയില്‍ എസ്ഐടി സമര്‍പ്പിച്ച പകര്‍പ്പിലാണ് സുപ്രധാന കണ്ടെത്തല്‍.
ശബരിമല ശ്രീകോവില്‍ വാതിലിന്റെ കട്ടിളയില്‍ ഘടിപ്പിച്ചിരിക്കുന്ന ദശാവതാരങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്ന രണ്ട് ചെമ്പ് പാളികളിലും, രാശി ചിഹ്നങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്ന രണ്ട് ചെമ്പ് പാളികളിലും, കട്ടിളപ്പാളികള്‍ക്ക് മുകളിലെ ശിവരൂപത്തിലെ ഉള്‍പ്പെടെ ഏഴ് പാളികളിലെയും സ്വര്‍ണം നഷ്ടമായെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഉണ്ണികൃഷ്ണന് പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവര്ധന് എന്നിവര്‍ക്കായുള്ള കസ്റ്റഡി അപേക്ഷയിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്.
അതേസയം, കേസില്‍ പ്രധാനപ്പെട്ട നേതാക്കളെ ചോദ്യം ചെയ്യുന്നതും അറസ്റ്റ് ചെയ്യുന്നതും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മര്‍ദ്ദത്തില്‍ എസ്ഐടി വൈകിപ്പിക്കുകയാണെന്ന് വിഡി സതീശന് ആരോപിച്ചു. തങ്ങള്‍ പറഞ്ഞ കാര്യം കോടതി ശരിവെച്ചു. വളരെ രഹസ്യമായിട്ടായിരുന്നു കടകംപള്ളിയുടെ ചോദ്യം ചെയ്യല്‍. സിവില്‍ കോടതിയുടെ നടപടികള്‍ പോലും അറിയാത്ത ആളാണ് മന്ത്രിയായിരുന്ന കടകംപള്ളി. ഇത് അറിയാതെയാണ് കടംകമ്പള്ളി പ്രസ്താവനകള്‍ ഇറക്കുന്നത്. കോടതി നടപടികള്‍ പോലും അദ്ദേഹത്തിന് അറിയാത്തത് നാണക്കേടാണ്. സ്വര്‍ണ്ണക്കൊള്ളയില്‍ ഒരാള്‍ക്കെതിരെ പോലും സിപിഎം നടപടി എടുക്കുന്നില്ല. സിപിഎം പക്ഷപാതികളായ രണ്ടുപേരെയാണ് ഇപ്പോള്‍ എസ്ഐടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മര്‍ദം എസ്ഐടിയുമേല്‍ ഉണ്ട്. കോടതിക്ക് മുന്നില്‍ ഈ വിവരങ്ങള്‍ വന്നില്ലെങ്കില്‍ അയ്യപ്പന്റെ തങ്കവിഗ്രഹം പോലും അടിച്ചുമാറ്റിയേനെയെന്നും സതീശന് പറഞ്ഞു.
kerala
വയനാട്ടില്‍ കാട്ടാന ആക്രമണം; യുവാവിന് ഗുരുതര പരിക്ക്
. കാച്ചില് കൃഷിക്ക് കാവല്‍ നില്‍ക്കുമ്പോഴാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
കല്‍പ്പറ്റ: വയനാട് സുല്‍ത്താന്‍ ബത്തേരി നൂല്‍പ്പുഴയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ഗുരുത പരിക്ക്. നൂല്‍പ്പുഴ കുമഴി വനഗ്രാമത്തിലെ ചുക്കാലിക്കുനി കാട്ടുനായ്ക്ക ഉന്നതിയിലെ മണി(42) ക്കാണ് പരിക്കേറ്റത്.
ഇന്നലെ രാത്രി 9.30 മണി യോടെയാണ് ആക്രമണം ഉണ്ടായത്. കാച്ചില് കൃഷിക്ക് കാവല്‍ നില്‍ക്കുമ്പോഴാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. കാട്ടാന ഇറങ്ങിയതറിഞ്ഞ് പടക്കം പൊട്ടിക്കാന്‍ നേരത്ത് കാട്ടാന ഓടിയെത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. ഉടനെ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മണിയെ പിന്നീട് മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആക്രമണത്തില്‍ മണിയുടെ വാരിയെല്ലുകള്‍ക്ക് പൊട്ടലുണ്ട്. കാലുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
-
kerala3 days agoപിണറായി മോദിയുടെ ദക്ഷിണേന്ത്യന്‍ ഏജന്റ്: കെ. മുരളീധരന്
-
india2 days agoകര്‍ണാടകയിലെ യെലഹങ്കയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 11 ലക്ഷത്തിന്റെ ഫ്ളാറ്റ്
-
kerala3 days agoമലപ്പുറത്ത് അഞ്ചംഗ സംഘത്തിന്റെ ആക്രമണം 11 വയസുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്
-
india2 days agoഎസ്.ഐ.ആർ ഹിയറിങ്ങ് നോട്ടീസ്; വയോധികൻ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു
-
kerala2 days agoവാഹനം ബൈക്കില്‍ തട്ടിയെന്ന് ആരോപണം; വടകരയില്‍ യുവാവിന് നേരെ ആള്‍ക്കൂട്ട മര്‍ദനമെന്ന് പരാതി
-
kerala2 days agoഗാന്ധി പ്രതിമയുടെ മുഖത്തടിച്ചും അസഭ്യം പറഞ്ഞും മദ്യപാനിയുടെ അതിക്രമം; അറസ്റ്റില്‍
-
local3 days agoവിവാഹം ഉറപ്പിച്ചതിന്റെ വൈരാഗ്യം; മലപ്പുറത്ത് നടുറോഡില്‍ യുവതിയെ കുത്തിക്കൊല്ലാന്‍ ശ്രമം
-
News16 hours agoസോഹ്റാൻ മംദാനി ന്യൂയോർക്ക് മേയറായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
