Connect with us

News

മകന്‍ യുഡിഎഫിനായി രംഗത്തിറങ്ങി; സിപിഎം ബാങ്ക് അമ്മയെ പിരിച്ചുവിട്ടു

തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കു വേണ്ടി 16 വയസ്സുള്ള മകന്‍ പ്രവര്‍ത്തിച്ചതിന് സിപിഎം ബാങ്ക് അമ്മയെ പിരിച്ചുവിട്ടു.

Published

on

 

തൊടുപുഴ: തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കു വേണ്ടി 16 വയസ്സുള്ള മകന്‍ പ്രവര്‍ത്തിച്ചതിന് സിപിഎം ബാങ്ക് അമ്മയെ പിരിച്ചുവിട്ടു.
സിപിഎം ഭരിക്കുന്ന കാരിക്കോട് സഹകരണ ബാങ്കിലെ താല്‍ക്കാലിക സ്വീപ്പറായ നിസ ഷിയാസിനാണ് (42) ജോലി നഷ്ടപ്പെട്ടത്.

തൊടുപുഴ നഗരസഭയിലെ 21ാം വാര്‍ഡായ കീരികോടിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ വിഷ്ണു കോട്ടപ്പുറത്തിനായി മകന്‍ തിരഞ്ഞെടുപ്പു പ്രവര്‍ത്തനത്തിന് ഇറങ്ങിയിരുന്നെന്നും സൗഹൃദത്തിന്റെ പേരില്‍ പ്രവര്‍ത്തിച്ചതിനാല്‍ തടഞ്ഞില്ലെന്നും നിസ പറയുന്നു.

എല്‍ഡിഎഫ് സ്വാധീന മേഖലയായ വാര്‍ഡില്‍ 319 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിഷ്ണു വിജയിച്ചതാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചത്. 11 വര്‍ഷം മുന്‍പ് നിസയുടെ ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് ജോലിക്ക് കയറിയതാണ്. 6 വര്‍ഷമായി നിസ ഇവിടെ ജോലി ചെയ്യുന്നു. 2 മാസം മുന്‍പാണ് ശമ്പളം 500 രൂപ കൂടി ഉയര്‍ത്തി 5000 രൂപയാക്കിയത്.

ശമ്പളവും പുതുവര്‍ഷ ബോണസായി 1000 രൂപയും കൂടി നല്‍കിയ ശേഷമാണു നിസയെ പിരിച്ചുവിട്ടത്. ബോണസായി നല്‍കിയ 1000 രൂപയും തിരികെക്കൊടുത്തശേഷമാണ് നിസ ജോലി വിട്ടിറങ്ങിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ചട്ടങ്ങള്‍ അട്ടിമറിച്ച് ബന്ധുനിയമനം; ആര്‍ സി സിയില്‍ നഴ്‌സുമാരുടെ നിയമനത്തില്‍ ക്രമക്കേട്

റീജിയണല്‍ ക്യന്‍സര്‍ സെന്ററില്‍ ക്രമക്കേടിനൊപ്പം അഴിമതിയും നടന്നുവെന്ന് പരാതിക്കാരനായ മുന്‍ മെഡിക്കല്‍ കോളേജ് വാര്‍ഡ് കൗണ്‍സിലര്‍ ശ്രീകാര്യം ശ്രീകുമാര്‍ പറഞ്ഞു.

Published

on

തിരുവനന്തപുരം: തിരുവനന്തപുരം റീജിയണല്‍ ക്യന്‍സര്‍ സെന്ററില്‍ സ്റ്റാഫ് നഴ്‌സുമാരുടെ നിയമനത്തില്‍ ക്രമക്കേടെന്ന് പരാതി. ചീഫ് നഴ്‌സിംഗ് ഓഫീസര്‍ ശ്രീലേഖ ആര്‍ ബന്ധുക്കളെയും അടുപ്പക്കാരെയും നിയമിച്ചു എന്നാണ് ആരോപണം. ചട്ടങ്ങള്‍ അട്ടിമറിച്ചാണ് നിയമനങ്ങള്‍ നടത്തിയതെന്നും പരാതി. റീജിയണല്‍ ക്യന്‍സര്‍ സെന്ററില്‍ ക്രമക്കേടിനൊപ്പം അഴിമതിയും നടന്നുവെന്ന് പരാതിക്കാരനായ മുന്‍ മെഡിക്കല്‍ കോളേജ് വാര്‍ഡ് കൗണ്‍സിലര്‍ ശ്രീകാര്യം ശ്രീകുമാര്‍ പറഞ്ഞു.

27 പേരുടെ ആദ്യ റാങ്ക് പട്ടികയില്‍ നിന്ന് 15 പേരെയാണ് സ്റ്റാഫ് നേഴ്‌സുമാരായി ആര്‍സിസിയില്‍ നിയമിച്ചത്. ചീഫ് നഴ്‌സിംഗ് ഓഫീസറെ തല്‍സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തി നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. നിലവിലെ നിയമനങ്ങള്‍ റദ്ദ് ചെയ്ത് പരീക്ഷാ നടപടികള്‍ പുതുതായി നടത്തണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്. ഉദ്യോഗാര്‍ഥികളില്‍ ചിലരും മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.

ബന്ധുക്കള്‍ പങ്കെടുക്കുന്നുണ്ടെങ്കില്‍ നിയമന പ്രക്രിയയില്‍ നിന്ന് മാറിനില്‍ക്കണമെന്ന ചട്ടം ചീഫ് നഴ്‌സിംഗ് ഓഫീസര്‍ അട്ടിമറിച്ചു. എഴുത്തു പരീക്ഷയ്ക്കുള്ള ചോദ്യങ്ങള്‍ തയ്യാറാക്കിയതും, ഉദ്യോഗാര്‍ത്ഥികള്‍ക്കായി നടന്ന അഭിമുഖ പരീക്ഷയിലും ചീഫ് നഴ്‌സിംഗ് ഓഫീസര്‍ പങ്കെടുത്തു. ചീഫ് നഴ്‌സിംഗ് ഓഫീസറുടെ സഹോദരിയുടെ മകള്‍ക്കാണ് പട്ടികയില്‍ ഒന്നാം റാങ്ക്. രണ്ടാം റാങ്ക് മറ്റൊരു ബന്ധുവിനും, പട്ടികയില്‍ വന്ന ആദ്യ പേരുകാരില്‍ അധികവും ചീഫ് നഴ്‌സിംഗ് ഓഫീസറിന്റെ അടുപ്പക്കാരാണെന്നും ആരോപണം ഉണ്ട്.

 

Continue Reading

local

മുസ്‌ലിം യൂത്ത് ലീഗ് ചെങ്കള പഞ്ചായത്ത് പുതിയ കമ്മിറ്റി ഭാരവാഹികള്‍

മുസ്‌ലിം യൂത്ത് ലീഗ് ചെങ്കള പഞ്ചായത്ത് പുതിയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു

Published

on

മുസ്‌ലിം യൂത്ത് ലീഗ് ചെങ്കള പഞ്ചായത്ത് പുതിയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി ഫൈസല്‍ (പൈച്ചു ചെര്‍ക്കള), ജന: സെക്രട്ടറി സാലിഹ് എം.ഡി ബേര്‍ക്ക, ട്രഷറര്‍ കരീം നായന്മാര്‍ മൂല എന്നിവരെ തെരഞ്ഞെടുത്തു. നിസാം ബേവിഞ്ച, സജ്ജാദ് പാണലം, ലത്തീഫ് എതിര്‍ത്തോട്, അഡ്വ: എ.കെ നാസിഫ ബേവിഞ്ച എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. ജോയിന്‍ സെക്രട്ടറിമാരായി സുലൈം ചെര്‍ക്കള, റഹീം പൈക്ക, ബാദ്ഷ ജീലാനി നാലാംമൈല്‍, നുസ്ല നൗഷാദ് മാര എന്നിവരെയും തെരഞ്ഞെടുത്തു.

 

Continue Reading

india

ക്രൈസ്തവര്‍ക്കെതിരെ അതിക്രമം; ‘ബജ്റംഗ്ദളിനെയും ഹിന്ദു രക്ഷാ സേനയെയും നിരോധിക്കണം’

നിരപരാധികളായ വൈദികരെയും വിശ്വാസികളെയും ഈ സംഘടനകളിലെ അംഗങ്ങള്‍ ആക്രമിക്കുന്നുവെന്നാണ് പരാതി.

Published

on

ന്യൂഡല്‍ഹി: ക്രൈസ്തവര്‍ക്കzതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതോടെ ബജ്റംഗ്ദളിനെയും ഹിന്ദു രക്ഷാ സേനയെയും നിരോധിക്കണമെന്ന ആവശ്യം ശക്തം. നിരപരാധികളായ വൈദികരെയും വിശ്വാസികളെയും ഈ സംഘടനകളിലെ അംഗങ്ങള്‍ ആക്രമിക്കുന്നുവെന്നാണ് പരാതി. ഛത്തീസ്ഗഢിലും യു.പിയിലുമാണ് ആക്രമണങ്ങള്‍ വര്‍ധിച്ചു വരുന്നത്.

കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഹിന്ദു രക്ഷാ ദളിന്റെ പ്രവര്‍ത്തകര്‍ വീടുകളില്‍ ആയുധം വിതരണം ചെയ്തിരുന്നു. ഇതോടെയാണ് ഈ സംഘടനകളെ നിരോധിക്കണമെന്ന ആവശ്യം ശക്തമായത്. വാള്‍ , മഴു തുടങ്ങിയ മാരകായുധങ്ങളാണ് മുദ്രാവാക്യം മുഴക്കികൊണ്ട് വിതരണം ചെയ്തത് . ഇവരില്‍ പത്ത് പേരെ യുപി പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും സംഘടനയെ നിരോധിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ മുഖവിലക്കെടുക്കുന്നില്ല.

മഹാരാഷ്ട്രയില്‍ മലയാളി വൈദികന്‍ ഉള്‍പ്പെടെയുള്ളവര്‍ ബജ്റംഗദളിന്റെ അക്രമണത്തിനാണ് ഇരയായത്. മധ്യപ്രദേശിലെ ജംബുവയില്‍ ആയുധങ്ങളുമായി ബജ്റംഗദള്‍ പള്ളിയിലേക്ക് പ്രകടനം നടത്തിയിരുന്നു.

സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭ്യന്തര മന്ത്രി അമിത് ഷായും പ്രതികരിച്ചിട്ടില്ല.

 

Continue Reading

Trending