News
അമേരിക്കയില്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥന്റെ വെടിവെപ്പ്; സ്ത്രീ കൊല്ലപ്പെട്ടു,
പ്രതിഷേധക്കാര്‍ പൊലീസുമായി ഏറ്റുമുട്ടുകയും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ അധികസേനയെ വിന്യസിക്കുകയും ചെയ്തു.
അമേരിക്കയിലെ മിനിയാപൊളിസില്‍ ഇമിഗ്രേഷന്‍ നടപടികള്‍ക്കിടെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥന് വെടിവെച്ചതിനെ തുടര്‍ന്ന് ഒരു സ്ത്രീ കൊല്ലപ്പെട്ടു. സംഭവത്തിന് പിന്നാലെ നഗരത്തില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. പ്രതിഷേധക്കാര്‍ പൊലീസുമായി ഏറ്റുമുട്ടുകയും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ അധികസേനയെ വിന്യസിക്കുകയും ചെയ്തു.
അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് സംഭവം ഉണ്ടായതെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പ് (ഡിഎച്ച്എസ്) അറിയിച്ചു. ഉദ്യോഗസ്ഥനെ കാറിടിച്ച് ആക്രമിക്കാന്‍ ശ്രമിച്ച സാഹചര്യത്തില്‍ സ്വരക്ഷാര്‍ത്ഥമാണ് വെടിവെച്ചതെന്നാണ് വകുപ്പിന്റെ വിശദീകരണം.
ഡിഎച്ച്എസിന്റെ വാദം ശരിവെച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും രംഗത്തെത്തി. സ്ത്രീ ഫെഡറല്‍ ഏജന്റുമാരെ ലക്ഷ്യമിട്ടിരുന്നുവെന്നും ട്രംപ് ആരോപിച്ചു. എന്നാല്‍ ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ വിശദീകരണം പൂര്‍ണമായും കളവാണെന്ന് മിനിയാപൊളിസ് മേയര്‍ ജേക്കബ് ഫ്രേ പ്രതികരിച്ചു. ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐസിഇ) ഉദ്യോഗസ്ഥര്‍ നഗരം വിട്ടുപോകണമെന്ന് മേയര്‍ ആവശ്യപ്പെട്ടു.
കൊല്ലപ്പെട്ടത് 37 വയസ്സുള്ള റെനി നിക്കോള്‍ ഗുഡ് എന്ന അമേരിക്കന്‍ പൗരയാണെന്ന് സ്ഥിരീകരിച്ചു. 2020ല്‍ ആഫ്രിക്കന്‍-അമേരിക്കന്‍ യുവാവ് ജോര്‍ജ് ഫ്ലോയിഡ് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സ്ഥലത്തിനടുത്താണ് വെടിവെപ്പ് നടന്നത് എന്നതും സംഭവത്തിന് കൂടുതല്‍ രാഷ്ട്രീയ-സാമൂഹിക പ്രാധാന്യം നല്കുന്നു.
2024ന് ശേഷം ഇമിഗ്രേഷന്‍ നടപടികളുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ നടക്കുന്ന അഞ്ചാമത്തെ മരണമാണ് റെനി നിക്കോള്‍ ഗുഡിന്റേതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
india
കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ് അവതരണം ഫെബ്രുവരി 1 ഞായറാഴ്ച
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ലമെന്ററി കാര്യ കാബിനറ്റ് കമ്മിറ്റി ബജറ്റ് സമ്മേളനത്തിന്റെ കലണ്ടറിന് അംഗീകാരം നല്കി.
ന്യൂഡല്‍ഹി: 2026-27 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പാര്‍ലമെന്ററി കാര്യ കാബിനറ്റ് കമ്മിറ്റി ബജറ്റ് സമ്മേളനത്തിന്റെ കലണ്ടറിന് അംഗീകാരം നല്കി. കേന്ദ്ര ബജറ്റ് ഒരു ഞായറാഴ്ച അവതരിപ്പിക്കുന്നത് ചരിത്രത്തിലാദ്യമായാണ്. ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിക്കും.
ജനുവരി 28-ന് പാര്‍ലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്തുകൊണ്ടുള്ള രാഷ്ട്രപതിയുടെ പ്രസംഗത്തോടെ സമ്മേളന നടപടികള്‍ രംഭിക്കും. ജനുവരി 29-ന് സാമ്പത്തിക സര്‍വേ പാര്‍ലമെന്റില്‍ സമര്‍പ്പിക്കും. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം ജനുവരി 28 മുതല്‍ ഫെബ്രുവരി 13 വരെയും രണ്ടാം ഘട്ടം മാര്‍ച്ച് ഒന്‍പത് മുതല്‍ ഏപ്രില്‍ രണ്ട് വരെയും നടക്കും.
ഇന്ത്യയുടെ ചരിത്രത്തിലെ 88-ാമത് ബജറ്റാണിത്. ഞായറാഴ്ച ദിവസം കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത് അസാധാരണമായ നടപടിയാണ്. എന്നാല്‍ വാരാന്ത്യങ്ങളില്‍ ബജറ്റ് അവതരിപ്പിക്കുന്നത് പുതിയ കാര്യമല്ല. 2025 ലെ ബജറ്റ് നിര്‍മല സീതാരാമന് ശനിയാഴ്ചയാണ് അവതരിപ്പിച്ചത്.
News
‘ജനകീയനായ വികസന നായകന്’: കെ സൈനുല്‍ ആബിദീന്‍
സൗമ്യമായ പെരുമാറ്റവും രാഷ്ട്രീയ മര്യാദയും മുറുകെ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ടെന്നും സൈനുല്‍ ആബിദീന്‍ കൂട്ടിച്ചേര്‍ത്തു.
കേരള രാഷ്ട്രീയത്തിലെ സൗമ്യസാന്നിധ്യവും മുസ്ലിം ലീഗിന്റെ കരുത്തുറ്റ നേതാവുമായ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് സാഹിബിന്റെ വിയോഗം അങ്ങേയറ്റം വേദനിപ്പിക്കുന്നതാണെന്ന് മുസ്ലിംലീഗ് ദേശിയ വൈസ് പ്രസിഡന്റ് കെ സൈനുല്‍ ആബിദീന്‍. ദീര്‍ഘകാലം പൊതുരംഗത്ത് സജീവമായിരുന്ന അദ്ദേഹം, വികസന കാര്യങ്ങളില്‍ പുലര്‍ത്തിയിരുന്ന ദീര്‍ഘവീക്ഷണവും പ്രവര്‍ത്തന മികവും എന്നും കേരള ജനത സ്മരിക്കുമെന്നതില്‍ തര്‍ക്കമില്ലെന്നും അദ്ദേഹം പറഞ്ഞു.
അഡീഷണല്‍ ജനറല്‍ ആയിരുന്ന അഡ്വ. ബീരാന് സാഹിബും മകന് അഡ്വ. ഹാരിസ് ബീരാനുമായുള്ള ആത്മബന്ധമാണ് പിന്നീട് ഇബ്രാഹിം കുഞ്ഞ് സാഹിബിലേക്കും ആ കുടുംബത്തിലേക്കുമുള്ള ആത്മ ബന്ധമായി മാറിയത്. പ്രിയപ്പെട്ട ആഴത്തിലുള്ള ആ ഹൃദയബന്ധങ്ങള്‍ എക്കാലവും നിലനില്‍ക്കുന്ന ഒന്നായിരുന്നെന്നും സൈനുല്‍ ആബിദീന്‍ പറഞ്ഞു.
പൊതുമരാമത്ത്, വ്യവസായം തുടങ്ങിയ പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തപ്പോള്‍ സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തില്‍ അദ്ദേഹം നല്കിയ സംഭാവനകള്‍ നിസ്തുലമാണ്. കൊച്ചി നഗരത്തിന്റെ വികസനത്തിലും കളമശ്ശേരി മണ്ഡലത്തിന്റെ പുരോഗതിയിലും അദ്ദേഹം നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്. ജനങ്ങളുമായി എപ്പോഴും ഹൃദയബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം, സാധാരണക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ പ്രത്യേക താല്പര്യം കാണിച്ചിരുന്നു. മധ്യ കേരളത്തിലെ മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയിലും ഇബ്രാഹിം കുഞ്ഞ് സാഹിബ് വഹിച്ച പങ്ക് നിസ്തുലമാണ്. സംഘടനയെയും അണികളെയും ഒരുപോലെ സ്നേഹിക്കുകയും നയിക്കുകയും ചെയ്ത നേതാവായിരുന്നു അദ്ദേഹം. സൗമ്യമായ പെരുമാറ്റവും രാഷ്ട്രീയ മര്യാദയും മുറുകെ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ടെന്നും സൈനുല്‍ ആബിദീന്‍ കൂട്ടിച്ചേര്‍ത്തു.
india
‘മോദി ട്രംപിന്റെ അനുയായി, ഇന്ത്യന്‍ ജനാധിപത്യത്തിനും ബിജെ.പിക്കും ഭീഷണി’; ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന് സ്വാമി
മോദിയോട് വിരമിക്കാന്‍ ആവശ്യപ്പെട്ട് അദ്ദേഹത്തെ മാര്‍ഗദര്‍ശന്‍ മണ്ഡലത്തില്‍ താമസിപ്പിക്കണോ എന്ന് ആര്.എസ്.എസും ബി.ജെ.പി ജനറല്‍ ബോഡിയും തീരുമാനിക്കണമെന്നും സുബ്രഹ്മണ്യന് സ്വാമി ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അനുയായിയാണെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന് സ്വാമി. മോദി ഇന്ത്യന്‍ ജനാധിപത്യത്തിനും ബി.ജെ.പിക്കും ഒരുപോലെ ഭീഷണിയാണെന്നും സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു.
മോദിയോട് വിരമിക്കാന്‍ ആവശ്യപ്പെട്ട് അദ്ദേഹത്തെ മാര്‍ഗദര്‍ശന്‍ മണ്ഡലത്തില്‍ താമസിപ്പിക്കണോ എന്ന് ആര്.എസ്.എസും ബി.ജെ.പി ജനറല്‍ ബോഡിയും തീരുമാനിക്കണമെന്നും സുബ്രഹ്മണ്യന് സ്വാമി എക്സ് പോസ്റ്റില്‍ ആവശ്യപ്പെട്ടു.
മോദിയുടെയും ബി.ജെ.പി സര്‍ക്കാറിനെയും വിമര്‍ശിച്ച് പലപ്പോഴും സുബ്രഹ്മണ്യന് സ്വാമി രംഗത്തെത്താറുണ്ട്. അടുത്തിടെ മോദിയുടെ സാമ്പത്തിക പരിഷ്കാരങ്ങള്‍ക്കെതിരെയും സുബ്രഹ്മണ്യന് സ്വാമി രംഗത്തുവന്നിരുന്നു. മോദിക്ക് മാക്രോ ഇക്കണോമിക്സിനെ കുറിച്ച് ഒന്നും അറിയില്ലെന്നായിരുന്നു സുബ്രഹ്മണ്യന് സ്വാമിയുടെ പരിഹാസം. അതിനാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നയരൂപീകരണത്തില്‍ നിര്‍ദേശം നല്കാന് പ്രധാനമന്ത്രിക്ക് സാധിക്കില്ല. മാത്രമല്ല ബ്യൂറാക്രാറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ബ്ലൂ പ്രിന്റ് തയാറാക്കാനായി തന്റെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കാനുള്ള സാമ്പത്തിക ശാസ്ത്ര വിവരവും മോദിക്കില്ലെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു.
യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മോദിക്ക് 21ദശലക്ഷം ഡോളറിന്റെ സാമ്പത്തിക സഹായം നല്‍കിയെന്ന് വെളിപ്പെടുത്തിരുന്നു. ഇതിനെതിരെയും സുബ്രഹ്മണ്യന് സ്വാമി രംഗത്തുവന്നിരുന്നു. ആ തുക കൊണ്ട് മോദി എന്താണ് ചെയ്തത് എന്ന് പൊതുജനങ്ങളോട് പറയണം എന്നായിരുന്നു സുബ്രഹ്മണ്യന് സ്വാമി ആവശ്യപ്പെട്ടത്.
-
kerala13 hours ago‘കെ.ടി ജലീല്‍ സിപിഎമ്മിന്റെ വര്‍ഗീയ പ്രീണന നയങ്ങളെക്കുറിച്ച് ആത്മപരിശോധന നടത്തണം’: സന്ദീപ് വാര്യര്‍
-
kerala12 hours agoതിരുവനന്തപുരം കോര്പറേഷന് സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ്; BJP കൗണ്‍സിലര്‍ ആര് ശ്രീലേഖയുടെ വോട്ട് അസാധു
-
kerala1 day ago‘400 ദിവസം കൊണ്ട് 100 പാലങ്ങള്‍’; വികസന വിപ്ലവത്തിന്റെ ‘ഇബ്രാഹിം കുഞ്ഞ് മോഡല്‍’
-
gulf1 day agoഅബുദാബിയിലെ വാഹനപകടം: കണ്ണീരില്‍ കുതിര്‍ന്ന നിമിഷങ്ങളെ സാക്ഷിയാക്കി നാല് അരുമ സന്താനങ്ങളെ ആറടി മണ്ണ് ഏറ്റുവാങ്ങി
-
GULF2 days agoഅബുദാബിയിലെ വാഹനപകടം: നാലാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങി
-
kerala3 days agoശബരിമല സ്വര്‍ണക്കൊള്ള ; കെ.പി ശങ്കരദാസിന്റെ ഹരജി സുപ്രിംകോടതി തള്ളി
-
kerala2 days agoവിദ്വേഷ പ്രചാരണം നിയന്ത്രിക്കണം, പ്രതിപക്ഷ വേട്ട അവസാനിപ്പിക്കണം: മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി
-
kerala2 days agoമുന്‍ മന്ത്രിയും മുസ്ലീം ലീഗ് വൈസ് പ്രസിഡന്റുമായ വി.കെ ഇബ്രാഹിം കുഞ്ഞ് വിടവാങ്ങി
