Connect with us

kerala

റാന്നിയിൽ ഹൈബ്രിഡ് കഞ്ചാവുമായി ഡിവൈഎഫ്‌ഐ പ്രവർത്തകൻ ഉൾപ്പെടെ രണ്ടുപേർ പിടിയിൽ

പത്തനംതിട്ട സ്വദേശികളായ മുഹമ്മദ് ആഷിഫ്, സഞ്ജു മനോജ് എന്നിവരാണ് പിടിയിലായത്.

Published

on

പത്തനംതിട്ട റാന്നിയിൽ ഹൈബ്രിഡ് കഞ്ചാവുമായി ഡിവൈഎഫ്‌ഐ പ്രവർത്തകൻ ഉൾപ്പെടെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട സ്വദേശികളായ മുഹമ്മദ് ആഷിഫ്, സഞ്ജു മനോജ് എന്നിവരാണ് പിടിയിലായത്. സഞ്ജു മനോജ് പത്തനംതിട്ട ജില്ലയിലെ ഡിവൈഎഫ്‌ഐ സജീവ പ്രവർത്തകനാണെന്ന് പൊലീസ് അറിയിച്ചു.

ഇവരിൽ നിന്ന് രണ്ട് കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് പൊലീസ് പിടിച്ചെടുത്തത്. പൊലീസ് എത്തുന്നതറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾ സഞ്ചരിച്ച കാർ പൊലീസ് വാഹനത്തോടെ കുറുകെ തടഞ്ഞാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.

ഇന്ന് നടക്കേണ്ട ഡിവൈഎഫ്‌ഐ സൗത്ത് ബ്ലോക്ക് സമ്മേളനത്തിൽ പങ്കെടുക്കേണ്ട നേതാവായിരുന്നു സഞ്ജു മനോജ്. രാവിലെ സമ്മേളനവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ ഭാരവാഹികൾ സഞ്ജുവിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ റാന്നി സി.ഐ ഫോണെടുത്തതോടെയാണ് അറസ്റ്റ് വിവരം പുറത്തറിയുന്നത്.

അതേസമയം, അറസ്റ്റ് വിവരം അറിഞ്ഞതിനു പിന്നാലെ സഞ്ജു മനോജിന് സംഘടനയുമായി നിലവിൽ യാതൊരു ബന്ധവും ഇല്ലെന്ന് ഡിവൈഎഫ്‌ഐ അറിയിച്ചു. ഇയാൾ സംഘടനയുടെ സജീവ പ്രവർത്തകനായിരുന്നുവെങ്കിലും സംഭവത്തിന്റെ പശ്ചാത്തലത്തിൽ ബന്ധം വിച്ഛേദിച്ചതായും നേതൃത്വം വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശമ്പളപരിഷ്‌കരണ കുടിശികയില്‍ പ്രതിഷേധം; സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്

ജനുവരി 27ന് സൂചനാ സമരമായി ഒപി ബഹിഷ്‌കരണവും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും മറ്റ് ചികിത്സാ നടപടികളും നിര്‍ത്തിവയ്ക്കുമെന്ന് കെജിഎംസിടിഎ സംസ്ഥാന സമിതി അറിയിച്ചു.

Published

on

കോഴിക്കോട്: ശമ്പളപരിഷ്‌കരണ കുടിശിക അന്യായമായി നീട്ടിവയ്ക്കുന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുന്നു. ജനുവരി 27ന് സൂചനാ സമരമായി ഒപി ബഹിഷ്‌കരണവും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും മറ്റ് ചികിത്സാ നടപടികളും നിര്‍ത്തിവയ്ക്കുമെന്ന് കെജിഎംസിടിഎ സംസ്ഥാന സമിതി അറിയിച്ചു.

ഫെബ്രുവരി രണ്ട് മുതല്‍ അനിശ്ചിതകാല അധ്യാപന ബഹിഷ്‌കരണത്തോടൊപ്പം ഒപി അനിശ്ചിതകാലത്തേക്ക് ബഹിഷ്‌കരിക്കും. തുടര്‍ന്ന് ഫെബ്രുവരി ഒന്‍പത് മുതല്‍ അധ്യാപനവും ഒപി ബഹിഷ്‌കരണവും തുടരുമെന്നും, അതോടൊപ്പം അനിശ്ചിതകാലത്തേക്ക് അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിര്‍ത്തിവയ്ക്കുമെന്നും സംഘടന വ്യക്തമാക്കി.

ഫെബ്രുവരി 11 മുതല്‍ സര്‍വകലാശാല പരീക്ഷാ ജോലികളും ബഹിഷ്‌കരിക്കുമെന്ന് കെജിഎംസിടിഎ അറിയിച്ചു.

അതേസമയം, ക്യാഷ്വാലിറ്റി, ലേബര്‍ റൂം, ഐസിയു, ഇന്‍പേഷ്യന്റ് ചികിത്സ, മറ്റ് അടിയന്തര ചികിത്സകള്‍, അടിയന്തര ശസ്ത്രക്രിയകള്‍, പോസ്റ്റ്‌മോര്‍ട്ടം പരിശോധനകള്‍ തുടങ്ങിയ അവശ്യ ആരോഗ്യ സേവനങ്ങളെ പ്രതിഷേധ പരിപാടികളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

Continue Reading

kerala

തിരുവനന്തപുരം അമ്പൂരിയിൽ കോൺഗ്രസ് വാർഡ് മെമ്പറുടെ വീടിന് നേരെ സിപിഎം പ്രവര്‍ത്തകരുടെ ആക്രമണം; ബൈക്കിന് തീയിട്ടു

വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ബൈക്കിന് അക്രമികൾ തീയിടുകയായിരുന്നു

Published

on

തിരുവനന്തപുരം അമ്പൂരിയിൽ കോൺഗ്രസ് വാർഡ് മെമ്പറായ സീനാ അനിലിന്റെ വീടിന് നേരെ അക്രമം. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന ബൈക്കിന് അക്രമികൾ തീയിടുകയായിരുന്നു. സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തിരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയതുമുതൽ തനിക്കെതിരെ ഭീഷണിയുണ്ടായിരുന്നുവെന്നും ഇത്തരമൊരു ആക്രമണം ഉണ്ടാകുമെന്ന് കരുതിയില്ലെന്നും സീനാ അനിൽ പ്രതികരിച്ചു. പട്ടാളത്തിൽ സേവനമനുഷ്ഠിക്കുന്ന മകൻ നാട്ടിലെത്തിയതിനാൽ കുടുംബത്തെ കാണാൻ വീട്ടിലെത്തിയിരുന്നുവെന്നും, രാത്രി മകൻ മാത്രം കൂട്ടുകാരെ കാണാനായി വീണ്ടും വീട്ടിലേക്ക് തിരിച്ചെത്തിയിരുന്നുവെന്നും അവർ പറഞ്ഞു.

രാത്രി മൂന്നുമണിയോടെ വീടിനടുത്തുനിന്ന് അസാധാരണ ശബ്ദങ്ങൾ കേട്ടതിനെ തുടർന്ന് പുറത്തിറങ്ങിയപ്പോഴാണ് വീടിന്റെ നാലുഭാഗത്തുനിന്നും ചിലർ ഓടിപ്പോകുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ജനലിലൂടെ നോക്കിയപ്പോഴാണ് ബൈക്ക് തീപിടിച്ച് കത്തുന്നത് കണ്ടതെന്നും സീനാ അനിൽ വ്യക്തമാക്കി.

സംഭവസ്ഥലത്തിന് സമീപം നിന്ന് സംശയാസ്പദമായി ഒരാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അക്രമത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് കോൺഗ്രസ് വീണ്ടും ആരോപിച്ചു.

Continue Reading

kerala

മുംബൈയില്‍ ട്രെയിനില്‍ കുത്തേറ്റ് സ്വകാര്യ കോളജ് പ്രഫസര്‍ മരിച്ചു; പ്രതി അറസ്റ്റില്‍

വൈല്‍ പാര്‍ലെയിലെ നാര്‍സി മോഞ്ചി കോളജ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇക്കണോമിക്സിലെ അധ്യാപകനായ അലോക് കുമാര്‍ സിങ്ങാണ് മരിച്ചത്

Published

on

മുംബൈ: സ്വകാര്യ കോളജിലെ ഗണിതശാസ്ത്ര അധ്യാപകനായ 33 കാരന്‍ മുംബൈയില്‍ ട്രെയിനില്‍ കുത്തേറ്റ് മരിച്ചു. ശനിയാഴ്ച വൈകീട്ട് മലദ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഇറങ്ങുന്നതിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വൈല്‍ പാര്‍ലെയിലെ നാര്‍സി മോഞ്ചി കോളജ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇക്കണോമിക്സിലെ അധ്യാപകനായ അലോക് കുമാര്‍ സിങ്ങാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ചര്‍ച്ച്‌ഗേറ്റ്‌ബോറിവാലി സ്ലോ ട്രെയിനിലെ സെക്കന്‍ഡ് ക്ലാസ് കോച്ചില്‍ അലോക് സിങ് മറ്റൊരു അധ്യാപകനോടൊപ്പം യാത്ര ചെയ്യുകയായിരുന്നു. മലദ് സ്റ്റേഷനില്‍ ട്രെയിനില്‍ നിന്ന് ഇറങ്ങുന്നതിനിടെയാണ് അലോക് സിങിനും പ്രതിക്കും ഇടയില്‍ തര്‍ക്കമുണ്ടായത്. പ്ലാറ്റ്‌ഫോം നമ്പര്‍ ഒന്നില്‍ വൈകീട്ട് അഞ്ചരയോടെയാണ് സംഭവം നടന്നത്.

വാക്കേറ്റത്തിനിടെ പ്രതി മൂര്‍ച്ചയുള്ള ആയുധം പുറത്തെടുത്ത് അലോക് സിങ്ങിന്റെ വയറ്റില്‍ കുത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം പ്രതി സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെടുകയും ചെയ്തു. സഹപ്രവര്‍ത്തകനും പൊലീസും ചേര്‍ന്ന് അലോക് സിങ്ങിനെ ആശുപത്രിയിലെത്തിച്ചെങ്കിലും, കത്തിക്കുത്തിനെ തുടര്‍ന്ന് അമിതമായി രക്തം നഷ്ടപ്പെട്ടതിനാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

മലദ് സ്റ്റേഷനില്‍ യാത്രക്കാര്‍ ട്രെയിനില്‍ നിന്ന് ഇറങ്ങുന്നതിനിടെയാണ് തര്‍ക്കം ആരംഭിച്ചതെന്ന് പശ്ചിമ റെയില്‍വേ ഉദ്യോഗസ്ഥന്‍ പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍, സംഭവം നടന്നതിന് 12 മണിക്കൂറിനുള്ളില്‍ 27 വയസുള്ള ദിവസവേതന തൊഴിലാളിയായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

2024 മാര്‍ച്ചിലാണ് അലോക് കുമാര്‍ സിങ് നാര്‍സി മോഞ്ചി കോളജില്‍ ഗണിതശാസ്ത്ര അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചതെന്ന് പൊലീസ് അറിയിച്ചു.

Continue Reading

Trending