Connect with us

world

ദമ്മാമില്‍ പുസ്തകപ്രകാശനം; ജോയ് മാത്യു ഉള്‍പ്പടെ പ്രമുഖര്‍ സംബന്ധിക്കും

പ്രവാസി എഴുത്തുകാരന്‍ അസ്‌ലം കോളക്കോടന്റെ പ്രഥമ പുസ്തകങ്ങള്‍ പ്രകാശനത്തിനൊരുങ്ങുന്നു.

Published

on

ദമ്മാം: പ്രവാസി എഴുത്തുകാരന്‍ അസ്‌ലം കോളക്കോടന്റെ പ്രഥമ പുസ്തകങ്ങള്‍ പ്രകാശനത്തിനൊരുങ്ങുന്നു. ജനുവരി 29-ന് വ്യാഴാഴ്ച രാത്രി 8 മണിക്ക് ദമ്മാം ഫൈസലിയയിലെ അല്‍ ഹയാത്ത് ഓഡിറ്റോറിയത്തില്‍ വെച്ച് രചനകള്‍ പ്രകാശിതമാകുമെന്ന് സംഘാടകസമിതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രശസ്ത എഴുത്തുകാരനും ചലച്ചിത്ര താരവും സംവിധായകനുമായ ജോയ് മാത്യു, പ്രമുഖ സാഹിത്യകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ അമ്മാര്‍ കിഴുപറമ്പ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.

ഡെസ്റ്റിനി ബുക്‌സ് പ്രസാധനം നിര്‍വ്വഹിക്കുന്ന ‘River of Thoughts’ (ഇംഗ്ലീഷ് കവിതാ സമാഹാരം), ‘മരീചികയോ ഈ മരുപ്പച്ച’ (ഓര്‍മ്മക്കുറിപ്പുകള്‍) എന്നീ പുസ്തകങ്ങളാണ് ചടങ്ങില്‍ പ്രകാശനം ചെയ്യുന്നത്. കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹിക, രാഷ്ട്രീയ, കല, കായിക, ആത്മീയ, ജീവകാരുണ്യ രംഗത്തെ പ്രമുഖരും സംബന്ധിക്കും. സംഘാടക സമിതി ഭാരവാഹികളായ ആലിക്കുട്ടി ഒളവട്ടൂര്‍ (ചെയര്‍മാന്‍) മാലിക് മഖ്ബൂല്‍ (ജനറല്‍ കണ്‍വീനര്‍) റഹ്‌മാന്‍ കാരയാട് (ചീഫ് കോര്‍ഡിനേറ്റര്‍) ഗ്രന്ഥകര്‍ത്താവ് അസ്ലം കോളക്കോടന്‍, സമീര്‍ അരീക്കോട് മഹ് മൂദ് പൂക്കാട് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

News

ഗസ്സ വെടിനിർത്തലിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കാൻ സമ്മർദം; നെതന്യാഹുവുമായി അമേരിക്കൻ ദൂതരുടെ കൂടിക്കാഴ്ച

പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതിനിധിയായ സ്റ്റീവ് വിറ്റ്കോഫും, മരുമകനും മിഡിൽ ഈസ്റ്റ് ഉപദേഷ്ടാവുമായ ജറേദ് കുഷ്നറും ചേർന്നാണ് നെതന്യാഹുവിനെ കണ്ടത്.

Published

on

കൈറോ: ഗസ്സ വെടിനിർത്തൽ കരാറിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നതിന് സമ്മർദം ചെലുത്തുന്നതിനായി അമേരിക്കൻ ദൂതർ ഇസ്രയേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതിനിധിയായ സ്റ്റീവ് വിറ്റ്കോഫും, മരുമകനും മിഡിൽ ഈസ്റ്റ് ഉപദേഷ്ടാവുമായ ജറേദ് കുഷ്നറും ചേർന്നാണ് നെതന്യാഹുവിനെ കണ്ടത്.

ഗസ്സയിൽ അവശേഷിക്കുന്ന അവസാന ബന്ദിയുടെ മൃതദേഹം വീണ്ടെടുക്കൽ, മേഖലയിലെ നിരായുധീകരണം എന്നിവയാണ് ചർച്ചയിലെ പ്രധാന വിഷയങ്ങൾ. വെടിനിർത്തലിന്റെ രണ്ടാം ഘട്ടത്തിലെ നിർണായക നടപടിയായി ഈജിപ്തും ഗസ്സയും തമ്മിലുള്ള റഫ അതിർത്തി തുറക്കുന്നതും ചർച്ചയിൽ ഉൾപ്പെട്ടു.

റഫ അതിർത്തി തുറക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഈ ആഴ്ച പരിഗണിക്കുമെന്ന് ഇസ്രയേൽ അധികൃതർ അറിയിച്ചു. രണ്ടാം ഘട്ടം ആരംഭിക്കുന്നതോടെ ഗസ്സയിലെ മാനവീയ സാഹചര്യം മെച്ചപ്പെടുമെന്ന പ്രതീക്ഷയും ഉയർന്നിട്ടുണ്ട്.

Continue Reading

News

സിറിയയിൽ നിന്ന് കൈമാറുന്ന ഐഎസ് ഭീകരരെ വിചാരണ ചെയ്യുമെന്ന് ഇറാഖ്; 9,000ത്തോളം തടവുകാർക്ക് കൈമാറ്റ സാധ്യത

ഏകദേശം 9,000ത്തോളം ഐഎസ് തടവുകാരെ ഇറാഖിലേക്ക് അയയ്ക്കാനുള്ള നീക്കമുണ്ടെന്നാണ് സൂചന.

Published

on

ബഗ്ദാദ്: അമേരിക്കൻ നേതൃത്വത്തിലുള്ള കരാർ പ്രകാരം സിറിയയിൽ നിന്ന് കൈമാറപ്പെടുന്ന ഐഎസ് ഭീകരരെ ഇറാഖിൽ വിചാരണ ചെയ്യുമെന്ന് ഇറാഖ് സർക്കാർ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ഏകദേശം 9,000ത്തോളം ഐഎസ് തടവുകാരെ ഇറാഖിലേക്ക് അയയ്ക്കാനുള്ള നീക്കമുണ്ടെന്നാണ് സൂചന.

അടുത്തിടെ നടന്ന ഏറ്റുമുട്ടലിൽ കുർദുകളുടെ നേതൃത്വത്തിലുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സസിനെ (എസ്‌ഡിഎഫ്) സർക്കാർ സേന പരാജയപ്പെടുത്തിയതോടെയാണ് ഐഎസ് തടവുകാരുടെ കാര്യത്തിൽ ആശങ്ക ഉയർന്നത്. കുർദ് സേനയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ ജയിലുകളിലാണ് ഈ ഭീകരർ ഇതുവരെ തടവിൽ കഴിഞ്ഞിരുന്നത്.

സിറിയയിൽ നിന്നുള്ള കൈമാറ്റത്തിന് ശേഷം ഇവരെ ഇറാഖിൽ വിചാരണ ചെയ്യാനാണ് തീരുമാനം. എന്നാൽ ഇവർ വീണ്ടും സംഘടി​ച്ച് രാജ്യത്തിന് ഭീഷണിയാകുമോ എന്ന ആശങ്ക ഇറാഖിന് നിലനിൽക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

Continue Reading

News

പശ്ചിമ ബംഗാളിലെ എസ്‌.ഐ.ആർ ജനാധിപത്യത്തെ ദുർബലപ്പെടുത്തും; അമർത്യ സെൻ മുന്നറിയിപ്പ്

ഏതാനും മാസങ്ങൾക്കുള്ളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുമ്പ് മുസ്‌ലിംകളും മറ്റ് ദുർബല വിഭാഗങ്ങളും വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നും നോബൽ സമ്മാന ജേതാവ് അമർത്യ സെൻ മുന്നറിയിപ്പ് നൽകി.

Published

on

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ‘അനാവശ്യമായ തിടുക്കത്തിൽ’ നടപ്പിലാക്കുന്ന സ്‌പെഷ്യൽ ഇൻറൻസീവ് റിവിഷൻ (എസ്‌.ഐ.ആർ) ജനാധിപത്യത്തെ ദുർബലപ്പെടുത്തുമെന്നും, ഏതാനും മാസങ്ങൾക്കുള്ളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുമ്പ് മുസ്‌ലിംകളും മറ്റ് ദുർബല വിഭാഗങ്ങളും വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നും നോബൽ സമ്മാന ജേതാവ് അമർത്യ സെൻ മുന്നറിയിപ്പ് നൽകി.

വോട്ടർ പട്ടികയുടെ പരിഷ്കരണം ശ്രദ്ധാപൂർവ്വവും മതിയായ സമയപരിധിക്കുള്ളിലും നടപ്പാക്കിയാൽ മാത്രമേ ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയുള്ളൂവെന്നും, എന്നാൽ ഇപ്പോൾ പശ്ചിമ ബംഗാളിൽ നടക്കുന്നത് അത്തരത്തിലൊരു പ്രക്രിയയല്ലെന്നും സെൻ പറഞ്ഞു.

വോട്ടവകാശമുള്ള പൗരന്മാർക്ക് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വോട്ടുചെയ്യാനുള്ള അവകാശം തെളിയിക്കാൻ ആവശ്യമായ രേഖകൾ സമർപ്പിക്കാൻ മതിയായ അവസരം നൽകാതെ എസ്‌.ഐ.ആർ തിടുക്കത്തിൽ നടപ്പിലാക്കുകയാണെന്നും, ഇത് വോട്ടർമാരോടുള്ള അനീതിയും ഇന്ത്യൻ ജനാധിപത്യത്തിന് ഗുരുതരമായ അപകടവുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എസ്‌.ഐ.ആറുമായി ബന്ധപ്പെട്ട തന്റെ വ്യക്തിപരമായ അനുഭവവും സെൻ പങ്കുവച്ചു. പ്രക്രിയയിൽ ഉദ്യോഗസ്ഥർക്കിടയിൽ പോലും കടുത്ത സമയ സമ്മർദ്ദം പ്രകടമായിരുന്നുവെന്നും, ചിലപ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഉദ്യോഗസ്ഥർക്ക് തന്നെ വേണ്ടത്ര സമയം ലഭിക്കുന്നില്ലെന്ന ബോധം ഉണ്ടാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ശാന്തിനികേതനിലെ തന്റെ വോട്ടവകാശം ചോദ്യം ചെയ്യപ്പെട്ട അനുഭവം ഓർമ്മിപ്പിച്ച അമർത്യ സെൻ, അവിടെയാണ് താൻ മുൻപ് വോട്ട് ചെയ്തിട്ടുള്ളതെന്നും തന്റെ വിവരങ്ങൾ ഔദ്യോഗിക രേഖകളിൽ നിലവിലുണ്ടെന്നും വ്യക്തമാക്കി. എന്നിരുന്നാലും, തന്റെ സ്വന്തം മണ്ഡലത്തിൽ നിന്നുള്ള വോട്ടവകാശത്തെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥർ, ജനനത്തീയതി പരിശോധിച്ച് ഇതിനകം മരിച്ചുപോയ തന്റെ അമ്മയുടെ പ്രായത്തെക്കുറിച്ചും വിശദീകരണം തേടിയെന്നും അദ്ദേഹം പറഞ്ഞു. ഒരു വോട്ടർ എന്ന നിലയിൽ, തന്റെ അമ്മയുടേതടക്കം എല്ലാ വിവരങ്ങളും ഔദ്യോഗിക രേഖകളിൽ തന്നെ ഉണ്ടായിരുന്നുവെന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Trending