Connect with us

kerala

എന്‍ഡിഎ കൂട്ട്‌കെട്ട്; ട്വന്റി ട്വന്റിയില്‍ കൂട്ടരാജി

ജനകീയ വികസന മുന്നണിയുടെ ഭാഗമായി പ്രവര്‍ത്തിച്ചവര്‍ മുഴുവന്‍ ട്വന്റി ട്വന്റിയില്‍ നിന്നും രാജിവെച്ചു.

Published

on

പാലക്കാട്: എന്‍ഡിഎയുടെ ഘടകകക്ഷിയായതില്‍ പ്രതിഷേധിച്ച് ട്വന്റി ട്വന്റിയില്‍ നിന്ന് കൂട്ടരാജി. പാലക്കാട് മുതലമടയിലെ ജനകീയ വികസന മുന്നണി ട്വന്റി ട്വന്റിയില്‍ ലയിച്ചിരുന്നു. ജനകീയ വികസന മുന്നണിയുടെ ഭാഗമായി പ്രവര്‍ത്തിച്ചവര്‍ മുഴുവന്‍ ട്വന്റി ട്വന്റിയില്‍ നിന്നും രാജിവെച്ചു.

മുതലമടയില്‍ ചേര്‍ന്ന യോഗം ട്വന്റി ട്വന്റിയിലെ ലയനം അസാധുവായി പ്രഖ്യാപിച്ച് ജനകീയ വികസന മുന്നണിയായി തുടരാന്‍ തീരുമാനിച്ചു.
ജനകീയ വികസന മുന്നണിയായി തന്നെ തുടരാനാണ് തീരുമാനം. സാബു ജേക്കബ് പാര്‍ട്ടിയുമായി ആലോചിക്കാതെയാണ് എന്‍ഡിഎയിലെ ഘടകകക്ഷിയാകാന്‍ തീരുമാനിച്ചത് എന്ന് നേതാക്കള്‍ പറഞ്ഞു.

ട്വന്റി ട്വന്റി ബി.ജെ പിയുമായി സഹകരിക്കാന്‍ തീരുമാനം എടുത്തതോടെ നെല്ലിയാമ്പതി, നെന്മാറ തുടങ്ങിയ പാലക്കാട് ജില്ലയിലെ മറ്റ് പ്രദേശങ്ങളിലെ പ്രവര്‍ത്തകരും പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിച്ചു.

 

kerala

റെക്കോര്‍ഡുകള്‍ തകര്‍ത്ത് സ്വര്‍ണവില; ഒറ്റയടിക്ക് വര്‍ധിച്ചത് 8,640 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തി

Published

on

By

സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തി. ഒറ്റയടിക്ക് 8,640 രൂപ ഉയര്‍ന്നതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,31,160 രൂപയായി. സാമ്പത്തികവും ഭൗമരാഷ്ട്രീയവുമായ അനിശ്ചിതത്വങ്ങളാണ് സമീപകാലത്ത് സ്വര്‍ണവില കുതിച്ചുയരാന്‍ പ്രധാന കാരണമായത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നയനിര്‍ണ്ണയങ്ങളും ഗ്രീന്‍ലാന്‍ഡിന് മേലുള്ള അവകാശവാദവും ആഗോള വിപണിയില്‍ ആശങ്ക വര്‍ധിപ്പിച്ചതോടെ സ്വര്‍ണത്തിന് ആവശ്യകത ഉയര്‍ന്നു.

സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ ഓഹരി വിപണിയില്‍ നിന്ന് പിന്മാറി സ്വര്‍ണത്തിലേക്ക് മാറുകയാണ്. ഇതും സ്വര്‍ണവിലയില്‍ വലിയ വര്‍ധനയ്ക്ക് ഇടയാക്കി. വിലയിലെ ഈ കുതിപ്പും ചാഞ്ചാട്ടവും നിക്ഷേപകര്‍ക്ക് ഗുണകരമായിരിക്കുമ്പോള്‍, സാധാരണ ജനങ്ങള്‍ക്ക് ഇത് വലിയ വെല്ലുവിളിയാണ്. പണിക്കൂലി ഉള്‍പ്പെടെ ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ നിലവില്‍ ഏകദേശം ഒന്നര ലക്ഷം രൂപയോളം ചെലവഴിക്കേണ്ടി വരുമെന്നതാണ് നിലവിലെ സ്ഥിതി.

 

Continue Reading

kerala

എക്സൈസ് കമ്മീഷണര്‍ എം.ആര്‍. അജിത് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടിയ ഹരജി തള്ളി

പ്രോസിക്യൂഷന്‍ അനുമതി നല്‍കേണ്ടത് സര്‍ക്കാരാണെന്നും ഇത്തരത്തിലുള്ള അപേക്ഷകള്‍ കോടതിയില്‍ നിലനില്‍ക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്.

Published

on

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ എക്സൈസ് കമ്മീഷണറും എ.ഡി.ജി.പി യുമായ എം.ആര്‍. അജിത് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി സമര്‍പ്പിച്ച ഹരജി തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി തള്ളി. പ്രോസിക്യൂഷന്‍ അനുമതി നല്‍കേണ്ടത് സര്‍ക്കാരാണെന്നും ഇത്തരത്തിലുള്ള അപേക്ഷകള്‍ കോടതിയില്‍ നിലനില്‍ക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്.

വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി എ. മനോജാണ് വിധി പ്രഖ്യാപിച്ചത്. നെയ്യാറ്റിന്‍കര സ്വദേശി കൂടിയായ അഭിഭാഷകന്‍ പി. നാഗരാജാണ് ഹരജി സമര്‍പ്പിച്ചത്. നേരത്തെ വിജിലന്‍സ് സമര്‍പ്പിച്ച ക്ലീന്‍ചിറ്റ് റിപ്പോര്‍ട്ട് കോടതി തള്ളുകയും കേസില്‍ തുടരന്വേഷണം നടത്താന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഈ ഉത്തരവിനെതിരെ എം.ആര്‍. അജിത് കുമാര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

കേസുമായി മുന്നോട്ട് പോകാന്‍ പ്രോസിക്യൂഷന്‍ അനുമതി ആവശ്യമാണ് എന്ന നിലപാട് കോടതി വ്യക്തമാക്കിയിരുന്നെങ്കിലും, സര്‍ക്കാരിനോട് അപേക്ഷ നല്‍കുന്നതിനുപകരം ഹരജിക്കാരന്‍ നേരിട്ട് വിജിലന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു. ഇതാണ് ഹരജി തള്ളാന്‍ കാരണമായത്.

തിരുവനന്തപുരം കവടിയാറില്‍ ഭാര്യ സഹോദരനൊപ്പം ചേര്‍ന്ന് സെന്റിന് 70 ലക്ഷം രൂപ വില വരുന്ന ഭൂമി വാങ്ങി ആഢംബര കെട്ടിടം നിര്‍മിച്ചതില്‍ അഴിമതിപ്പണം ഉപയോഗിച്ചുവെന്നാണ് ഹരജിക്കാരന്റെ ആരോപണം. ഇതിന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി എ.ഡി.ജി.പിയെ വഴിവിട്ട് സഹായിച്ചതായും ഹരജിയില്‍ ആരോപിച്ചിരുന്നു.

Continue Reading

kerala

സ്വര്‍ണവില പോലെ മുല്ലപ്പൂവിന്റെ വില കുതിക്കുന്നു; ഒരു മുഴത്തിന് 210 രൂപ

ഒരു മുഴം മുല്ലപ്പൂവിന് മൊത്തവിപണിയില്‍ 160 രൂപയും ചില്ലറവിപണിയില്‍ 210 രൂപയുമാണ് നിലവിലെ വില.

Published

on

ആലപ്പുഴ: സ്വര്‍ണവിലയെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ സംസ്ഥാനത്ത് മുല്ലപ്പൂവിന്റെ വില കുത്തനെ ഉയര്‍ന്നു. ഒരു മുഴം മുല്ലപ്പൂവിന് മൊത്തവിപണിയില്‍ 160 രൂപയും ചില്ലറവിപണിയില്‍ 210 രൂപയുമാണ് നിലവിലെ വില. ഓണവിപണിയിലേതിനേക്കാള്‍ 25 ശതമാനം വരെ വര്‍ധനവാണ് ഇപ്പോള്‍ രേഖപ്പെടുത്തുന്നത്.

മഴയും മഞ്ഞും കാരണം ഉത്പാദനം കുറഞ്ഞതും വിവാഹ, ഉത്സവ സീസണുകള്‍ ആരംഭിച്ചതുമാണ് വില ഉയര്‍ന്നതിന്റെ പ്രധാന കാരണം. കിലോയ്ക്ക് 7,000 മുതല്‍ 8,000 രൂപ വരെയാണ് മുല്ലപ്പൂവിന്റെ വില. ദിവസേന വില ഉയര്‍ന്നുവരുന്നതിനൊപ്പം ആവശ്യത്തിന് പൂവ് ലഭിക്കാത്തതും വിപണിയെ ബാധിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് കിലോയ്ക്ക് 4,000 രൂപയായിരുന്നു വില.

വിവാഹകാലം, ഉത്സവങ്ങള്‍, പൊങ്കല്‍ സീസണ്‍ തുടങ്ങിയവയാണ് പെട്ടെന്നുള്ള വില വര്‍ധനവിന് കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. തമിഴ്‌നാട്ടിലെ ചില പ്രദേശങ്ങളില്‍ മുല്ലപ്പൂവിന്റെ വില കിലോയ്ക്ക് 12,000 രൂപ വരെ എത്തിയിട്ടുണ്ട്.

തണുപ്പുകാലത്ത് മുല്ലപ്പൂവിന്റെ ഉത്പാദനം കുറയുന്നതും പൂവ് ചെറുതാകുന്നതുമാണ് സാധാരണ. നിലവില്‍ കരിമൊട്ടുകളാണ് വിപണികളില്‍ കൂടുതലായി ലഭിക്കുന്നത്. ദിണ്ടിക്കല്‍, മധുര, മൈസൂരു, നെലക്കോട്ട, ശങ്കരന്‍കോവില്‍, തെങ്കാശി, കമ്പം, തേനി, കോയമ്പത്തൂര്‍, സത്യമംഗലം തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് മുല്ലപ്പൂവ് എത്തുന്നത്.

Continue Reading

Trending