Connect with us

kerala

‘ഐക്യം, അതിജീവനം, അഭിമാനം’; ‘കാലം’ എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തിന് തുടക്കം

മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനം 31ന് വിദ്യാര്‍ത്ഥി മഹാറാലിയും പൊതുസമ്മേളനത്തോടും കൂടിയാണ് സമാപിക്കുന്നത്.

Published

on

മലപ്പുറം: ഐക്യം, അതിജീവനം, അഭിമാനം എന്ന പ്രമേയത്തില്‍ ‘കാലം’ എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തിന് മലപ്പുറത്ത് തുടക്കമായി. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനം 31ന് വിദ്യാര്‍ത്ഥി മഹാറാലിയും പൊതുസമ്മേളനത്തോടും കൂടിയാണ് സമാപിക്കുന്നത്.

27ന് കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍ എം.എസ്.എഫ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ അഡ്വ: ഹബീബ് റഹ്‌മാന്റെ മാതാവില്‍ നിന്നും സ്വീകരിച്ച പതാകയുമായി എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അഡ്വ: റുമൈസ റഫീഖിന്റെ നേതൃത്വത്തില്‍ വരുന്ന പതാക ജാഥയും സീതി സാഹിബിന്റെ നാടായ കൊടുങ്ങല്ലൂരില്‍ നിന്ന് എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അഡ്വ: അല്‍ റെസിന്റെ നേതൃത്വത്തില്‍ വരുന്ന കൊടിമര ജാഥയും വിവിധ ജില്ലകളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം ഇന്നലെ മലപ്പുറം മണ്ഡലത്തിലെ കാരാത്തോടില്‍ നിന്ന് എം.എസ്.എഫ് സംസ്ഥാന ജന.സെക്രട്ടറി അഡ്വ: സി.കെ.നജാഫ് പതാകയും സംസ്ഥാന ട്രഷറര്‍ അഷ്ഹര്‍ പെരുമുക്ക് കൊടിമരവും ഏറ്റുവാങ്ങി നൂറ് കണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെ മലപ്പുറം വലിയവരമ്പില്‍ പ്രത്യേകം സജ്ജമാക്കിയ ഇ.അഹമ്മദ് സാഹിബ് നഗരിയില്‍ സംഗമിച്ചു. സംഗമത്തില്‍ പാണക്കാട് സയ്യിദ് റാജിഅലി ശിഹാബ് തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് പതാക ഉയര്‍ത്തിയോടെയാണ് സമ്മേളനത്തിന് ഔപചാരികമായ തുടക്കമായത്.

ജനു. 30ന് രാത്രി 7 മണിക്ക് സമ്മേളനത്തിന്റെ ഭാഗമായി ‘ജി ടോക്ക്’ എന്ന പേരില്‍ വിവിധ മേഖലകളില്‍ തിളങ്ങിയ വിദ്യാര്‍ത്ഥി പ്രതിഭകള്‍ സമ്മേളനത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളുമായി സംവദിക്കും. സംസ്ഥാനത്തിന് അകത്തും പുറത്തും നിന്നുമായി നിരവധി പേര്‍ സെഷനുകളുടെ ഭാഗമാകും. മുസ്ലിംലീഗ് ദേശീയ സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ: എം.പി അബ്ദുസ്സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്യും. സ്റ്റുഡന്റ് പൈലറ്റ് മറിയം ജുമാന, ലിറ്റില്‍ സയന്റിസ്റ്റ് ഹാബേല്‍ അന്‍വര്‍, പാണക്കാട് ഫാത്തിമ നര്‍ഗീസ്, ഇന്‍ഫ്‌ലുന്‍സര്‍ ഫിദ, ഒളിമ്പിയന്‍ മുഹമ്മദ് അജ്മല്‍ തുടങ്ങിയവര്‍ ജി ടോക്കില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കും. രാത്രി 8 മണിക്ക് അഹദ് ഷബീബ് നയിക്കുന്ന കള്‍ച്ചറല്‍ പ്രോഗ്രാമും സമ്മേളനത്തിന്റെ ഭാഗമായി നടക്കും.

ജനുവരി 31ന് വൈകു: 3 മണിക്ക് കാല് ലക്ഷം വിദ്യാര്‍ത്ഥികള്‍ അണിനിരക്കുന്ന വിദ്യാര്‍ത്ഥി മഹാറാലി നടക്കും. മലപ്പുറം കളക്ടര്‍ ബംഗ്ലാവില്‍ നിന്ന് തുടങ്ങുന്ന വിദ്യാര്‍ത്ഥി മഹാറാലി കുന്നുമ്മല്‍, മലപ്പുറം ബസ് സ്റ്റാന്‍ഡ്, കോട്ടപ്പടി, കിഴക്കേതല വഴി വലിയവരമ്പിലെ സമ്മേളന നഗരിയില്‍ സമാപിക്കും. പൊതുസമ്മേളനം മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുസ്ലിംലീഗ് ദേശീയ ജന.സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നിര്‍വഹിക്കും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, പി.എം.എ.സലാം, കെ.എം.ഷാജി എന്നിവര്‍ പങ്കെടുക്കും. മുസ്ലിംലീഗ് ദേശീയ, സംസ്ഥാന നേതാക്കളും മറ്റു പോഷക സംഘടനകളുടെ നേതാക്കളും സമാപന സമ്മേളനത്തെ അഭിസംബോധനം ചെയ്യും.

സമ്മേളനം വിജയിപ്പിക്കുന്നതിനായി വിപുലമായ ഒരുക്കങ്ങളാണ് സംഘാടകസമിതിയുടെ നേതൃത്വത്തില്‍ മലപ്പുറത്ത് നടക്കുന്നത്. ജില്ലയിലെങ്ങും ചുവരെഴുത്തും പോസ്റ്ററുകളും ബോര്‍ഡുകളുമൊക്കെ നിറഞ്ഞു കഴിഞ്ഞു. 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജില്ലയിലേക്ക് സംസ്ഥാന സമ്മേളനം എത്തുന്നത്. സമ്മേളനം വിജയിപ്പിക്കുന്നതിന്ന് സമാനതകളില്ലാത്ത സംഘാടനത്തിലൂടെ ചരിത്രമാക്കാനാണ് സംഘാടക സമിതിയുടെ തീരുമാനം.

പത്രസമ്മേളനത്തില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ്, ജന.സെക്രട്ടറി അഡ്വ: സി.കെ.നജാഫ്, ട്രഷറര്‍ അഷ്ഹര്‍ പെരുമുക്ക്, ഭാരവാഹികളായ ഷറഫു പിലാക്കല്‍, ഫാരിസ് പൂക്കോട്ടൂര്‍, അനസ് എതിര്‍ത്തോട്, ഇര്‍ഷാദ് മൊഗ്രാല്‍, പി.എ.ജവാദ്, അഖില്‍ കുമാര്‍ ആനക്കയം, അഡ്വ: കെ.തൊഹാനി, മലപ്പുറം ജില്ലാ ജന.സെക്രട്ടറി വി.എ.വഹാബ് എന്നിവര്‍ പങ്കെടുത്തു.

 

kerala

‘കേരളത്തിലേത് പൂച്ച പെറ്റുകിടക്കുന്ന ഖജനാവ്’; ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി വിഡി സതീശന്‍

അനാവശ്യ അവകാശ വാദം കൊണ്ട് പവിത്രത നശിപ്പിച്ചെന്നും ഇത് വെറുമൊരു പൊളിറ്റിക്കല്‍ ഡോക്യുമെന്റ് മാത്രമാണെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

Published

on

By

സംസ്ഥാനത്ത് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പൂച്ച പെറ്റുകിടക്കുന്ന ഖജനാവാണെന്നും ബജറ്റില്‍ ജനങ്ങള്‍ വിശ്വസിക്കരുതെന്നും വിഡി സതീശന്‍ പറഞ്ഞു. അനാവശ്യ അവകാശ വാദം കൊണ്ട് പവിത്രത നശിപ്പിച്ചെന്നും ഇത് വെറുമൊരു പൊളിറ്റിക്കല്‍ ഡോക്യുമെന്റ് മാത്രമാണെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

വിശ്വാസ്യത തീരെ ഇല്ലാത്ത ബജറ്റ് ആണ് അവതരിപ്പിച്ചതെന്നും കേരളത്തിലെ മോശം പദ്ധതി ചെലവ് നടപ്പാക്കിയ വര്‍ഷമാണ് കടന്നുപോയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പദ്ധതി ചെലവ് പരിതാപകരമായ അവസ്ഥയിലാണ്. 10 ലക്ഷം രൂപയില്‍ കൂടുതല്‍ ട്രഷറിയില്‍ നിന്ന് മാറിയെടുക്കാന്‍ കഴിയില്ല. ഇത്തരം ഒരു ഖജനാവ് വെച്ചാണ് ഗീര്‍വാണ പ്രസംഗം നടത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

 

Continue Reading

kerala

സംസ്ഥാന ബജറ്റ് ഇന്ന്

രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാനത്തെയും തന്റെ ആറാമത്തെയും ബജറ്റാണ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ ഇന്ന് രാവിലെ 9ന് നിയമസഭയില്‍ അവതരിപ്പിക്കുന്നത്.

Published

on

By

തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും കടുത്ത സാമ്പത്തിക ദുരിതത്തിലൂടെ കടന്നുപോകുന്ന സംസ്ഥാനത്ത് 2026 -27ലേക്കുള്ള ബജറ്റ് ഇന്ന്. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാനത്തെയും തന്റെ ആറാമത്തെയും ബജറ്റാണ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ ഇന്ന് രാവിലെ 9ന് നിയമസഭയില്‍ അവതരിപ്പിക്കുന്നത്. കേന്ദ്ര ബജറ്റിനു മുന്‍പ് സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നതിനാല്‍ കേന്ദ്ര ധനകാര്യ കമ്മിഷന്‍ ഗ്രാന്റ്, മറ്റു കേന്ദ്ര വിഹിതങ്ങള്‍, കേന്ദ്ര സ്‌കീമുകള്‍ തുടങ്ങിയവയുടെയൊക്കെ വിഹിതം സംസ്ഥാന ബജറ്റില്‍ ഉള്‍പെടുത്തുന്നതില്‍ അനിശ്ചിതത്വമുണ്ട്. ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് അവതരിപ്പിച്ച ശേഷം ഈ കണക്കുകള്‍ സംസ്ഥാന ബജറ്റില്‍ ചേര്‍ത്ത് പുതുക്കിയേക്കും. നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ വന്‍ വാഗ്ദാനങ്ങള്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. പത്ത് വര്‍ഷമായി കടലാസിലൊതുങ്ങിയ പദ്ധതികള്‍ വരെ ആവര്‍ത്തിക്കാന്‍ ഇടയുണ്ട്.

Continue Reading

kerala

എന്‍ഡിഎ കൂട്ട്‌കെട്ട്; ട്വന്റി ട്വന്റിയില്‍ കൂട്ടരാജി

ജനകീയ വികസന മുന്നണിയുടെ ഭാഗമായി പ്രവര്‍ത്തിച്ചവര്‍ മുഴുവന്‍ ട്വന്റി ട്വന്റിയില്‍ നിന്നും രാജിവെച്ചു.

Published

on

പാലക്കാട്: എന്‍ഡിഎയുടെ ഘടകകക്ഷിയായതില്‍ പ്രതിഷേധിച്ച് ട്വന്റി ട്വന്റിയില്‍ നിന്ന് കൂട്ടരാജി. പാലക്കാട് മുതലമടയിലെ ജനകീയ വികസന മുന്നണി ട്വന്റി ട്വന്റിയില്‍ ലയിച്ചിരുന്നു. ജനകീയ വികസന മുന്നണിയുടെ ഭാഗമായി പ്രവര്‍ത്തിച്ചവര്‍ മുഴുവന്‍ ട്വന്റി ട്വന്റിയില്‍ നിന്നും രാജിവെച്ചു.

മുതലമടയില്‍ ചേര്‍ന്ന യോഗം ട്വന്റി ട്വന്റിയിലെ ലയനം അസാധുവായി പ്രഖ്യാപിച്ച് ജനകീയ വികസന മുന്നണിയായി തുടരാന്‍ തീരുമാനിച്ചു.
ജനകീയ വികസന മുന്നണിയായി തന്നെ തുടരാനാണ് തീരുമാനം. സാബു ജേക്കബ് പാര്‍ട്ടിയുമായി ആലോചിക്കാതെയാണ് എന്‍ഡിഎയിലെ ഘടകകക്ഷിയാകാന്‍ തീരുമാനിച്ചത് എന്ന് നേതാക്കള്‍ പറഞ്ഞു.

ട്വന്റി ട്വന്റി ബി.ജെ പിയുമായി സഹകരിക്കാന്‍ തീരുമാനം എടുത്തതോടെ നെല്ലിയാമ്പതി, നെന്മാറ തുടങ്ങിയ പാലക്കാട് ജില്ലയിലെ മറ്റ് പ്രദേശങ്ങളിലെ പ്രവര്‍ത്തകരും പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിച്ചു.

 

Continue Reading

Trending