Connect with us

News

ഭാര്യയോടുള്ള സംശയത്തെ തുടര്‍ന്ന് വീടിന് തീയിട്ടു; ഭര്‍ത്താവ് പിടിയില്‍

ഭാര്യയോടും മക്കളോടും കൂടെ ഉറങ്ങാന്‍ കിടന്ന സിജു വീട്ടില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയ ശേഷം വീടിന് തീ കൊളുത്തുകയായിരുന്നു.

Published

on

പത്തനംതിട്ട: ഭാര്യയോടുള്ള സംശയത്തെ തുടര്‍ന്ന് വീടിന് തീയിട്ട കേസില്‍ പത്തനംതിട്ട വകയാര്‍ സ്വദേശി പൊലീസ് പിടിയില്‍. വകയാര്‍ കൊല്ലംപടി സ്വദേശി സിജു ആണ് ഭാര്യയും മകനും വീട്ടിലുണ്ടായിരുന്ന സമയത്ത് വീടിന് തീയിട്ടത്.

സംഭവത്തില്‍ സിജുവിന്റെ ഭാര്യ രജനിക്കും ഇളയ മകനും പരിക്കേറ്റു. ഇരുവരെയും പത്തനംതിട്ട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രജനി ഗുരുതരാവസ്ഥയിലാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഇന്നലെ രാത്രി ഒന്നരയോടെയാണ് സംഭവം. ഭാര്യയോടും മക്കളോടും കൂടെ ഉറങ്ങാന്‍ കിടന്ന സിജു വീട്ടില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയ ശേഷം വീടിന് തീ കൊളുത്തുകയായിരുന്നു. തുടര്‍ന്ന് പ്രതി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. തിന്നര്‍ ഉള്‍പ്പെടെയുള്ള തീപിടിപ്പിക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ സിജു കൃത്യത്തിന് ഉപയോഗിച്ചുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സംഭവത്തിന് ശേഷം ഒളിവില്‍ പോയ സിജുവിനെ പുലര്‍ച്ചെ നാലരയോടെ പ്രമാടം ഭാഗത്ത് നിന്നാണ് കോന്നി പൊലീസ് കസ്റ്റഡിയിലെടുത്തത്. സിജുവിനെയും രജനിയെയും ഇത് രണ്ടാം വിവാഹമാണെന്നും, ഭാര്യയെ ഇയാള്‍ നിരന്തരം സംശയിച്ചിരുന്നുവെന്നുമാണ് പൊലീസ് നല്‍കുന്ന വിവരം.
സംഭവത്തില്‍ കോന്നി പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില; പവന് 5,240 രൂപ കുറഞ്ഞു

വെള്ളി വിലയിലും ഇടിവ്

Published

on

By

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. ഇന്നലെ രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയില്‍ നിന്നാണ് സ്വര്‍ണവില താഴേക്ക് പോയത്. ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 22 കാരറ്റ് സ്വര്‍ണം പവന് 5,240 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.
ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 1,25,120 രുപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 15,640 രൂപയായി. ഇന്നലത്തെ അപേക്ഷിച്ച് 655 രൂപ കുറഞ്ഞു.
18 കാരറ്റിന് ഗ്രാമിന് 540 രൂപ കുറഞ്ഞ് 12,930 രൂപയാണ് വില.

സ്വര്‍ണത്തിന് പിന്നാലെ വെള്ളി വിലയിലും കുറവുണ്ടായിട്ടുണ്ട്. ഇന്നലെ ഗ്രാമിന് 410 രൂപയായിരുന്ന വെള്ളിവിലയില്‍ ഇന്ന് ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. പത്ത് ഗ്രാമിന് 150 രൂപയും കുറഞ്ഞു.

 

Continue Reading

News

വെനസ്വേലന്‍ വ്യോമാതിര്‍ത്തി ഉടന്‍ തുറക്കും; എണ്ണക്കമ്പനികള്‍ കാരക്കാസിലേക്ക്; നിര്‍ണ്ണായക പ്രഖ്യാപനവുമായി ട്രംപ്

ഇന്നുതന്നെ വ്യോമാതിര്‍ത്തി തുറക്കുമെന്നും അമേരിക്കന്‍ പൗരന്മാര്‍ക്ക് ഉടന്‍ തന്നെ വെനസ്വേല സുരക്ഷിതമായി സന്ദര്‍ശിക്കാമെന്നും ട്രംപ് അറിയിച്ചു.

Published

on

വാഷിംഗ്ടണ്‍: വെനസ്വേലയുമായുള്ള വ്യോമാതിര്‍ത്തി ഉടന്‍ തുറക്കുമെന്ന് പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്നുതന്നെ വ്യോമാതിര്‍ത്തി തുറക്കുമെന്നും അമേരിക്കന്‍ പൗരന്മാര്‍ക്ക് ഉടന്‍ തന്നെ വെനസ്വേല സുരക്ഷിതമായി സന്ദര്‍ശിക്കാമെന്നും ട്രംപ് അറിയിച്ചു.

യുഎസ് ഗതാഗത സെക്രട്ടറി ഷോണ്‍ ഡഫിയോടും സൈനിക ഉദ്യോഗസ്ഥരോടും വ്യോമാതിര്‍ത്തി തുറക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ട്രംപ് നിര്‍ദ്ദേശം നല്‍കി. വെനസ്വേലയിലെ എണ്ണപ്പാടങ്ങള്‍ പരിശോധിക്കുന്നതിനായി അമേരിക്കയിലെ പ്രമുഖ എണ്ണക്കമ്പനികള്‍ ഉടന്‍ അവിടേക്ക് തിരിക്കുമെന്നും ട്രംപ് അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ എണ്ണ നിക്ഷേപമുള്ള വെനസ്വേലയുടെ ഊര്‍ജ്ജ മേഖലയില്‍ വലിയ നിക്ഷേപം നടത്താനാണ് അമേരിക്കയുടെ പദ്ധതി.

ഏഴ് വര്‍ഷത്തിനു ശേഷം കാരക്കാസിലെ യുഎസ് എംബസി വീണ്ടും തുറക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഇതിനായി താല്‍ക്കാലിക നയതന്ത്ര ഉദ്യോഗസ്ഥരുടെ സംഘത്തെ അയക്കാന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് തീരുമാനിച്ചു.

 

 

Continue Reading

Culture

അവാര്‍ഡ് നല്‍കിയവരും വാങ്ങിയവരും വീട്ടിലെത്തി; ക്ഷണം ഇപ്പോഴാണ്! ചലച്ചിത്ര അക്കാദമിയെ പരിഹസിച്ച് ഷമ്മി തിലകന്‍

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ച് വൈകി ലഭിച്ച ക്ഷണക്കത്തിനെ പരിഹസിച്ച് നടന്‍ ഷമ്മി തിലകന്‍.

Published

on

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ച് വൈകി ലഭിച്ച ക്ഷണക്കത്തിനെ പരിഹസിച്ച് നടന്‍ ഷമ്മി തിലകന്‍. 55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വെച്ച് ജനുവരി 25-ന് ഞായറാഴ്ച വിതരണം ചെയ്തിരുന്നു. എന്നാല്‍, ചടങ്ങ് കഴിഞ്ഞ് നാല് ദിവസത്തിന് ശേഷം ജനുവരി 29-നാണ് തനിക്ക് ക്ഷണക്കത്ത് ലഭിച്ചതെന്ന് ഷമ്മി തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് ഒരു കൊറിയര്‍ എത്താന്‍ 4 ദിവസം എടുക്കില്ലെന്നിരിക്കെ, ചടങ്ങ് കഴിഞ്ഞ് കത്തയച്ച സാംസ്‌കാരിക വകുപ്പിന്റെ രീതിയെ ഷമ്മി പരിഹസിച്ചു. ‘വിളിക്കാത്ത സദ്യയ്ക്ക് ഉണ്ണാന്‍ പോകുന്നത് നമ്മുടെ ശീലമല്ല’ എന്ന് മുന്‍കൂട്ടി കണ്ട് ചടങ്ങ് കഴിഞ്ഞ ശേഷം മാത്രം വിളിക്കുന്ന ‘അഡ്വാന്‍സ്ഡ്’ ബുദ്ധിയെ അദ്ദേഹം കുറിപ്പില്‍ പരാമര്‍ശിച്ചു. സമയം എന്ന മഹാപ്രവാഹത്തെക്കുറിച്ച് അക്കാദമി തന്നെ ഓര്‍മ്മിപ്പിക്കുകയാണോ എന്നും, ചരിത്രം നടന്നുകൊണ്ടിരിക്കുമ്പോള്‍ പങ്കെടുക്കുന്നതിനേക്കാള്‍ നല്ലത് അത് ചരിത്രമായ ശേഷം ക്ഷണിക്കപ്പെടുന്നതാണോ എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. ‘അടുത്ത വര്‍ഷത്തെ അവാര്‍ഡ് ദാന ചടങ്ങിനുള്ള ക്ഷണം കൂടി ഇപ്പോഴേ അയച്ചു വിട്ടാല്‍, ഒരുപക്ഷേ ചടങ്ങ് കഴിയുന്നതിന് മുന്‍പെങ്കിലും അത് എന്റെ കയ്യില്‍ കിട്ടുമായിരുന്നില്ലേ?’ – ഷമ്മി തിലകന്‍ ചോദിച്ചു.

സാംസ്‌കാരിക വകുപ്പിന്റെയും ചലച്ചിത്ര അക്കാദമിയുടെയും ഭാഗത്തുനിന്നുണ്ടായ ഈ വീഴ്ചയ്‌ക്കെതിരെ വലിയ വിമര്‍ശനമാണ് സമൂഹമാധ്യമത്തില്‍ ഉയരുന്നത്. മമ്മൂട്ടിയും ശംല ഹംസയും മികച്ച അഭിനേതാക്കളായി തിരഞ്ഞെടുക്കപ്പെട്ട ഈ വര്‍ഷത്തെ അവാര്‍ഡ് ചടങ്ങില്‍ താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും വലിയ സാന്നിധ്യമുണ്ടായിരുന്നു. എന്നാല്‍ മുതിര്‍ന്ന കലാകാരന്മാരോടുള്ള ഈ അവഗണനകള്‍ പ്രതിഷേധാര്‍ഹമാണെന്നാണ് ആരാധകരുടെ പക്ഷം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

സമയം കഴിഞ്ഞ് എത്തിയ ‘മഹനീയ’ സാന്നിധ്യം!

സംഭവം കൗതുകകരമാണ്. 55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്തു. ജനുവരി 25-ന് ഞായറാഴ്ച വൈകുന്നേരം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വെച്ച് ആഘോഷമായി തന്നെ അത് നടന്നു കഴിഞ്ഞു.
പക്ഷേ, എന്റെ ‘മഹനീയ സാന്നിധ്യം’ അവിടെ വേണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള അക്കാദമിയുടെ സ്‌നേഹനിര്‍ഭരമായ ക്ഷണക്കത്ത് എന്റെ കൈകളില്‍ എത്തുന്നത് ഇന്നാണ്-ജനുവരി 29 വ്യാഴാഴ്ച വൈകുന്നേരം 5.30-ന്!
അതായത്, അവാര്‍ഡ് വാങ്ങിയവരും കൊടുത്തവരും വീട്ടില്‍ പോയി നാല് ദിവസം കഴിഞ്ഞു എന്ന് ചുരുക്കം.
തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് ഒരു കൊറിയര്‍ എത്താന്‍ നാല് ദിവസം പിടിക്കില്ലെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. അപ്പോള്‍ പിന്നെ ചടങ്ങ് കഴിഞ്ഞ് 26-നോ 27-നോ കത്തയച്ച സാംസ്‌കാരിക വകുപ്പിന്റെ ആ ‘സമയനിഷ്ഠ’യെ എങ്ങനെയാണ് പ്രശംസിക്കേണ്ടത്?
ഇതിനെ സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ അനാസ്ഥ എന്നോ കൊറിയര്‍ കമ്പനിയുടെ കുറ്റം എന്നോ ആരോപിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. മറിച്ച്, ഇതിലെ ‘ആര്‍ട്ട്’ ആണ് ഞാന്‍ ശ്രദ്ധിക്കുന്നത്!
ചില നിരീക്ഷണങ്ങള്‍:
‘വിളിക്കാത്ത സദ്യയ്ക്ക് ഉണ്ണാന്‍ പോകുന്നത് നമ്മുടെ ശീലമല്ല’ എന്നത് മുന്‍കൂട്ടി കണ്ട് ചടങ്ങ് കഴിഞ്ഞു മാത്രം വിളിക്കുന്ന ഈ ‘അഡ്വാന്‍സ്ഡ്’ ബുദ്ധിയെ സമ്മതിച്ചു തന്നേ പറ്റു.
‘സമയം എന്ന മഹാപ്രവാഹത്തിന് തടയിടാന്‍ ആര്‍ക്കും കഴിയില്ല’ എന്ന വലിയ തത്വം ചലച്ചിത്ര അക്കാദമി എന്നെ ഓര്‍മ്മിപ്പിക്കുകയാണോ?
അതോ, ചരിത്രം നടന്നുകൊണ്ടിരിക്കുമ്പോള്‍ അതില്‍ പങ്കെടുക്കുന്നതിനേക്കാള്‍ നല്ലത്, അത് ചരിത്രമായ ശേഷം ആ ചടങ്ങിലേക്ക് ക്ഷണിക്കപ്പെടുന്നതാണോ?
പരാതികളില്ല, പരിഭവങ്ങളുമില്ല. പക്ഷേ ഒരു ചെറിയ സംശയം മാത്രം ബാക്കി നില്‍ക്കുന്നു… അടുത്ത വര്‍ഷത്തെ അവാര്‍ഡ് ദാന ചടങ്ങിനുള്ള ക്ഷണം കൂടി ഇപ്പോഴേ അയച്ചു വിട്ടാല്‍, ഒരുപക്ഷേ ചടങ്ങ് കഴിയുന്നതിന് മുന്‍പെങ്കിലും അത് എന്റെ കയ്യില്‍ കിട്ടുമായിരുന്നില്ലേ?
സാംസ്‌കാരിക കേരളമേ, നിങ്ങളിത് കാണുന്നുണ്ടോ? അതോ കണ്ണ് തുറക്കാന്‍ ഇനിയും ‘കൊറിയര്‍’ വരേണ്ടതുണ്ടോ?
നന്ദി,
ഷമ്മി തിലകന്‍.

 

Continue Reading

Trending