Connect with us

News

തൃശൂരില്‍ സഹോദരിമാരുടെ കൂട്ട ആത്മഹത്യാ ശ്രമം; ഒരാള്‍ മരിച്ചു, രണ്ടുപേരുടെ നില ഗുരുതരം

ഇന്ന് രാവിലെയാണ് അവശനിലയിലായ സഹോദരിമാരെ അയൽവാസികൾ കണ്ടെത്തിയത്.

Published

on

തൃശൂര്‍: തൃശൂരില്‍ ഒരുമിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച മൂന്ന് സഹോദരിമാരില്‍ ഒരാള്‍ മരിച്ചു. മണ്ഡലംകുന്ന് സ്വദേശിനിയായ സരോജനിയാണ് മരിച്ചത്. സഹോദരിമാരായ ജാനകിയും ദേവകിയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഇന്ന് രാവിലെയാണ് ഇവരെ വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയത്. അയല്‍വാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ചെറുതുരുത്തി പൊലീസും പഞ്ചായത്ത് മെമ്പറും സ്ഥലത്തെത്തി. പിന്നാലെ മൂവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും സരോജനിയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഗുരുതരാവസ്ഥയിലുള്ള ജാനകിയെയും ദേവകിയെയും വടക്കാഞ്ചേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

മൂന്ന് സഹോദരിമാരും വര്‍ഷങ്ങളായി ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഇവരുടെ സ്വത്തുക്കള്‍ ഗുരുവായൂര്‍ ക്ഷേത്രത്തിന് എഴുതിവച്ചിരുന്നു. ഇതിന് പിന്നാലെ ഏകദേശം ഒരു വര്‍ഷത്തോളം ക്ഷേത്രത്തിന് കീഴിലുള്ള ട്രസ്റ്റിന്റെ കീഴില്‍ താമസിച്ചിരുന്നുവെങ്കിലും, ചില അതൃപ്തികളെ തുടര്‍ന്ന് പിന്നീട് സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതിനുശേഷം മൂവരും കടുത്ത മാനസിക പ്രയാസത്തിലായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. കുറിപ്പെഴുതിവെച്ചാണ് ഇവര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ് ലഭ്യമാകുന്ന വിവരം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പുതിയ തീരുവ ഭീഷണിയുമായി ട്രംപ്; എയര്‍ ക്രാഫ്റ്റുകള്‍ക്ക് 50 ശതമാനം താരിഫ് ചുമത്തുമെന്ന് കാനഡക്ക് മേല്‍ ഭീഷണി

ജോര്‍ജിയ ആസ്ഥാനമായുള്ള ഗള്‍ഫ് സ്ട്രീം എയറോസ്‌പേസ് സാവന്നയില്‍ നിന്ന് ജെറ്റ് വാങ്ങാന്‍ വിസമ്മതിച്ചതിനാലാണ് കാനഡക്ക് മേലുള്ള പ്രതികാര നടപടിയെന്ന് ട്രംപ് പറഞ്ഞു.

Published

on

By

വാഷിങ്ടണ്‍: പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുമായിട്ടുള്ള തര്‍ക്കം രൂക്ഷമാകുന്നതിനിടെ യു.എസിലേക്ക് കയറ്റി അയക്കുന്ന എയര്‍ക്രാഫ്റ്റുകള്‍ക്ക് 50 ശതമാനം താരിഫ് ചുമത്തുമെന്ന് കാനഡക്ക് മേല്‍ ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി. ചൈനയുമായുള്ള വ്യാപാരക്കരാറുമായി മുന്നോട്ടു പോയാല്‍ കാനഡയില്‍ നിന്നുള്ള സാധനങ്ങള്‍ക്ക് 100 ശതമാനം താരിഫ് ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയതിനു പിന്നാലെയാണ് അടുത്ത നടപടി.

ജോര്‍ജിയ ആസ്ഥാനമായുള്ള ഗള്‍ഫ് സ്ട്രീം എയറോസ്‌പേസ് സാവന്നയില്‍ നിന്ന് ജെറ്റ് വാങ്ങാന്‍ വിസമ്മതിച്ചതിനാലാണ് കാനഡക്ക് മേലുള്ള പ്രതികാര നടപടിയെന്ന് ട്രംപ് പറഞ്ഞു. തിരുത്താന്‍ കാനഡ തയാറായില്ലെങ്കില്‍ യു.എസില്‍ നിന്നുള്ള എല്ലാ എയര്‍ ക്രാഫ്റ്റുകള്‍ക്കും 50 ശതമാനം താരിഫ് ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. കാനഡക്ക് പുറമെ ക്യൂബക്ക് മേലും ട്രംപ് ഭീഷണി ഉയര്‍ത്തിയിട്ടുണ്ട്. ക്യൂബക്ക് എണ്ണ നല്‍കുന്ന രാജ്യങ്ങള്‍ക്കുമേല്‍ തീരുവ ചുമത്തുമെന്നാണ് ഭീഷണി.

 

Continue Reading

News

കാര്യവട്ടത്ത് അവസാന അവസരം; സഞ്ജുവിന് നിര്‍ണായക പരീക്ഷണം

ന്യൂസിലൻഡിനെതിരായ പരമ്പരയെടുത്താല്‍ ക്രീസിലേക്ക് ഇറങ്ങിയും ബാക്ക് ഫൂട്ടിലും കൂടുതലായി കളിക്കാൻ ശ്രമിക്കുന്ന സഞ്ജുവിനെ കാണാം.

Published

on

By

തിരുവനന്തപുരം: ഇന്ത്യന്‍ ട്വന്റി 20 ടീമിലെ സ്ഥാനം നിലനിര്‍ത്താന്‍ മലയാളി താരം സഞ്ജു സാംസന് നിര്‍ണായക മത്സരമാണ് മുന്നിലുള്ളത്. ലോകകപ്പ് ടീമില്‍ ഇടം നേടിയിട്ടുണ്ടെങ്കിലും, ഓരോ ഇന്നിങ്‌സും കടുത്ത വിലയിരുത്തലുകള്‍ക്ക് വിധേയമാകുന്ന അവസ്ഥയിലാണ് താരം. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ സഞ്ജുവിന്റെ ബാറ്റിംഗ് ശൈലിയില്‍ ചില സാങ്കേതിക ദൗര്‍ബല്യങ്ങള്‍ വ്യക്തമായതായി ക്രിക്കറ്റ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ക്രീസിലേക്ക് ഇറങ്ങി ബാക്ക് ഫൂട്ടില്‍ നിന്ന് കൂടുതല്‍ കളിക്കാന്‍ ശ്രമിക്കുന്ന സമീപനമാണ് സഞ്ജു സ്വീകരിക്കുന്നത്. ഇത് ഷോര്‍ട്ട്, ഗുഡ് ലെങ്ത് പന്തുകള്‍ ജഡ്ജ് ചെയ്യാന്‍ സഹായിക്കുമെങ്കിലും, എക്സിക്യൂഷന്റെ അഭാവം വലിയ പ്രശ്‌നമായി മാറുന്നു.

ഗുവാഹത്തിയില്‍ മാറ്റ് ഹെന്റിയുടെയും വിശാഖപട്ടണത്ത് മിച്ചല്‍ സാന്ററിന്റെയും ഗുഡ് ലെങ്ത് പന്തുകളില്‍ ഒരേ രീതിയില്‍ ക്ലീന്‍ ബൗള്‍ഡാകുകയായിരുന്നു സഞ്ജു. മൂന്ന് സ്റ്റമ്പും തുറന്നുകിട്ടുന്ന നിലപാട് ബൗളര്‍മാര്‍ പൂര്‍ണമായി ഉപയോഗിച്ചെന്നാണ് വിലയിരുത്തല്‍. സഞ്ജുവിന്റെ വിക്കറ്റിന് പിന്നാലെ, ‘there was no footwork at all’ എന്നായിരുന്നു മുന്‍ ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കറുടെ വിമര്‍ശനം.

ഇംഗ്ലണ്ടിനെതിരായ 2025 ജനുവരി ട്വന്റി 20 പരമ്പരയില്‍ അഞ്ചു മത്സരങ്ങളിലും ഷോര്‍ട്ട് ബോള്‍ അല്ലെങ്കില്‍ ഹാര്‍ഡ് ലെങ്ത് പന്തുകളിലാണ് സഞ്ജു പുറത്തായത്. ജോഫ്ര ആര്‍ച്ചര്‍, സാഖിബ് മഹമ്മൂദ്, മാര്‍ക്ക് വുഡ് തുടങ്ങിയ ബൗളര്‍മാര്‍ ഈ ദൗര്‍ബല്യം ഫലപ്രദമായി ഉപയോഗിച്ചു. ഇതേ തന്ത്രം ആഭ്യന്തര ക്രിക്കറ്റിലും ബൗളര്‍മാര്‍ ആവര്‍ത്തിക്കുന്നതായും കാണാം.

സ്ഥിരതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇന്ത്യന്‍ ട്വന്റി 20 ടീമില്‍ തുടരുന്ന സാഹചര്യത്തിലാണ് സഞ്ജുവിന്റെ അവസ്ഥ കൂടുതല്‍ സമ്മര്‍ദത്തിലാകുന്നത്. മറ്റ് താരങ്ങള്‍ക്കും ഫോം പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും, സഞ്ജുവിന്റെ ഓരോ ഇന്നിങ്‌സും സംഭാവനയായി അല്ല, ഒരു ട്രയലായി വിലയിരുത്തപ്പെടുന്ന സാഹചര്യമാണുള്ളത്.

ഇപ്പോള്‍, തിരുവനന്തപുരമാണ് ലോകകപ്പിന് മുമ്പുള്ള അവസാന അവസരം. സ്വന്തം മണ്ണില്‍ ഒരു നിര്‍ണായക ഇന്നിങ്‌സ് എല്ലാം മാറ്റിമറിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ട്വന്റി 20 ക്രിക്കറ്റ് അണ്‍പ്രെഡിക്റ്റബിളാണെന്നതിനാല്‍, ഒരൊറ്റ ബിഗ് ഇന്നിങ്‌സ് സഞ്ജുവിന്റെ കഥ തന്നെ മാറ്റിയെഴുതാന്‍ മതിയാകുമെന്നാണ് വിലയിരുത്തല്‍.

 

Continue Reading

kerala

ശശി തരൂര്‍ കോണ്‍ഗ്രസിന്റെ അഭിമാനം, നിയമസഭാ തെരഞ്ഞെടുപ്പില്‍ പോരാട്ടത്തിന്റെ മുഖമായിരിക്കും’ -വി.ഡി സതീശന്‍

രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംസ്ഥാനത്തെ കോണ്‍ഗ്രസ് പരിപാടികളില്‍ സജീവമാകുകയാണ് ശശി തരൂര്‍.

Published

on

By

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ അഭിമാനമാണ് ശശി തരൂരെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ പോരാട്ടത്തിന്റെ മുഖമായിരിക്കും അദ്ദേഹമെന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ 140 മണ്ഡലങ്ങളിലും ശശി തരൂര്‍ സജീവമാകുമെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംസ്ഥാനത്തെ കോണ്‍ഗ്രസ് പരിപാടികളില്‍ സജീവമാകുകയാണ് ശശി തരൂര്‍. കെപിസിസിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ പങ്കെടുക്കാന്‍ തരൂര്‍ എത്തി. എ.കെ ആന്റണിയടക്കമുള്ള നേതാക്കള്‍ തരൂരിനെ സ്വീകരിച്ചു. കെ.സി വേണുഗോപാല്‍, വി.ഡി സതീശന്‍, സണ്ണി ജോസഫ്, അടൂര്‍ പ്രകാശ് ഉള്‍പ്പെടെയുള്ളവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

Continue Reading

Trending