Connect with us

News

ശനിയാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

മഴ മുന്നറിയിപ്പുണ്ടെങ്കിലും മത്സ്യബന്ധനത്തിന് നിലവില്‍ വിലക്കില്ല.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ സാധ്യത കണക്കിലെടുത്ത് ആലപ്പുഴ, എറണാകുളം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ ഈ ജില്ലകളിലെ ചില പ്രദേശങ്ങളില്‍ നേരിയ മഴ ലഭിക്കുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.

മഴ മുന്നറിയിപ്പുണ്ടെങ്കിലും മത്സ്യബന്ധനത്തിന് നിലവില്‍ വിലക്കില്ല. കേരളലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനം നടത്തുന്നതിന് തടസമില്ലെന്ന് അധികൃതര്‍ അറിയിച്ചു.

ഇടിമിന്നല്‍ അത്യന്തം അപകടകാരിയാണെന്നും മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ജീവാപായം സൃഷ്ടിക്കാനിടയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. വൈദ്യുതആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്ന വീട്ടുപകരണങ്ങള്‍ക്കും ഇടിമിന്നല്‍ മൂലം നാശനഷ്ടം സംഭവിക്കാം. അതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് അഭ്യര്‍ത്ഥിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വന്‍ വഴിത്തിരിവ്: ഒ. പനീര്‍സെല്‍വം ഡിഎംകെയില്‍ ചേര്‍ന്നു

മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ സാന്നിധ്യത്തില്‍ പനീര്‍സെല്‍വം പാര്‍ട്ടി അംഗത്വം സ്വീകരിച്ചു.

Published

on

മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും എഐഎഡിഎംകെ മുന്‍ കോര്‍ഡിനേറ്ററുമായിരുന്ന ഒ. പനീര്‍സെല്‍വം (ഒപിഎസ്) ഡിഎംകെയില്‍ (DMK) ചേര്‍ന്നു. ചെന്നൈയിലെ ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാളയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ സാന്നിധ്യത്തില്‍ പനീര്‍സെല്‍വം പാര്‍ട്ടി അംഗത്വം സ്വീകരിച്ചു.
ഒപിഎസിന്റെ വരവറിയിച്ച് നൂറുകണക്കിന് അനുയായികള്‍ പാര്‍ട്ടി ആസ്ഥാനത്തിന് മുന്നില്‍ തടിച്ചുകൂടി.

അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എഐഎഡിഎംകെ) യുടെ (എഐഎഡിഎംകെ) തലത്തില്‍ മൂന്നു തവണ മുഖ്യമന്ത്രിയായ പനീര്‍സെല്‍വം, അന്തരിച്ച എഐഎഡിഎംകെ അധ്യക്ഷ ജെ ജയലളിതയുടെ വിയോഗത്തിനു ശേഷം പാര്‍ട്ടിക്കുള്ളില്‍ നീണ്ടുനില്‍ക്കുന്ന നേതൃ തര്‍ക്കങ്ങളെത്തുടര്‍ന്ന് രാഷ്ട്രീയമായി ഒറ്റപ്പെട്ടിരിക്കുകയാണ്. ജയലളിതയുടെ വിശ്വസ്തന്‍, തന്റെ മാതൃസംഘടനയില്‍ വീണ്ടും ചേരാന്‍ മൂന്ന് വര്‍ഷത്തിലേറെയായി പരാജയപ്പെട്ടതിന് ശേഷം, ഡിഎംകെയില്‍ ചേര്‍ന്നു.

അദ്ദേഹത്തിന്റെ ഈ മാറ്റം തമിഴ്നാടിന്റെ രാഷ്ട്രീയ ഭൂപ്രകൃതിയിലെ ഒരു പ്രധാന പുനഃക്രമീകരണമായാണ് പരക്കെ കാണുന്നത്.

മുന്‍ എഐഎഡിഎംകെ മന്ത്രിയും സിറ്റിംഗ് എംഎല്‍എയുമായ ആര്‍.വൈത്തിലിംഗം ജനുവരി 21ന് നിയമസഭയില്‍ നിന്ന് രാജിവെച്ച് ചെന്നൈയില്‍ ഡിഎംകെയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് ഈ സംഭവവികാസം.

 

Continue Reading

News

ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിങ്ങിന്റെ പിതാവ് അന്തരിച്ചു

അര്‍ബുദ ബാധിതനായി ഗ്രേറ്റര്‍ നോയിഡയിലെ യാതാര്‍ത്ത് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഇന്ന് രാവിലെയായിരുന്നു മരണം.

Published

on

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിങ്ങിന്റെ പിതാവ് ഖാന്‍ചന്ദ് സിങ് അന്തരിച്ചു. അര്‍ബുദ ബാധിതനായി ഗ്രേറ്റര്‍ നോയിഡയിലെ യാതാര്‍ത്ത് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഇന്ന് രാവിലെയായിരുന്നു മരണം. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അദ്ദേഹം വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു.

നിലവില്‍ ലോകകപ്പ് ടീമിനൊപ്പമുള്ള റിങ്കു സിങ് മരണ വിവരമറിഞ്ഞ ഉടന്‍ ചെന്നൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് തിരിച്ചു. സിംബാബ്വെയ്‌ക്കെതിരായ സൂപ്പര്‍ 8 മത്സരത്തിന് മുന്‍പ് റിങ്കു ആശുപത്രിയിലെത്തി പിതാവിനെ സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് ടീം ക്യാമ്പിലേക്ക് മടങ്ങിയെത്തിയെങ്കിലും മത്സരത്തില്‍ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെട്ടിരുന്നില്ല. എന്നാല്‍ പകരക്കാരനായി താരം ഫീല്‍ഡിലിറങ്ങിയിരുന്നു.

ഒരു വര്‍ഷം മുന്‍പാണ് ഖാന്‍ചന്ദിന് കരള്‍ അര്‍ബുദം സ്ഥിരീകരിച്ചത്. രോഗം നാലാം ഘട്ടത്തിലായതിനെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയില്‍ തുടരുകയായിരുന്നു.

Continue Reading

kerala

ശബരിമല കൊടിമര പുനര്‍നിര്‍മ്മാണം; മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴി രേഖപ്പെടുത്തി വിജിലന്‍സ്

സ്വര്‍ണം സംഭാവന നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചത് സുഹൃത്തായ സുരേഷ് ഗോപിയാണെന്ന് മോഹന്‍ലാല്‍ മൊഴി നല്‍കി.

Published

on

By

ശബരിമലയിലെ കൊടിമര പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട കേസില്‍ മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴി രേഖപ്പെടുത്തി വിജിലന്‍സ്.
സ്വര്‍ണം സംഭാവന നല്‍കിയതിന്റെ വിവരങ്ങളാണ് താരങ്ങളില്‍ നിന്ന് വിജിലന്‍സ് പ്രത്യേക സംഘം ചോദിച്ചറിഞ്ഞത്. സ്വര്‍ണം സംഭാവന നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചത് സുഹൃത്തായ സുരേഷ് ഗോപിയാണെന്ന് മോഹന്‍ലാല്‍ മൊഴി നല്‍കി. തിരുവനന്തപുരത്തെ ജ്വല്ലറിയില്‍ നിന്ന് രണ്ട് പവന്‍ സ്വര്‍ണം വാങ്ങി സുഹൃത്ത് മുഖേന പമ്പയിലെത്തിച്ചുവെന്നും മോഹന്‍ ലാലിന്റെ മൊഴിയില്‍ പറയുന്നു. തിരുവനന്തപുരത്ത് വെച്ചാണ് മോഹന്‍ലാലിന്റെ മൊഴിയെടുത്തത്. ദിലീപിന്റെ മൊഴി കൊച്ചിയില്‍ വച്ചും രേഖപ്പെടുത്തി.

Continue Reading

Trending