kerala
സംസ്ഥാന പൊലീസ് സേനയില്‍ അസാധാരണ നീക്കം ബോഡി ബില്‍ഡര്‍മാര്‍ക്ക് എസ്ഐ ആയി നിയമനം
കെഇപിഎയില്‍ ഒരുവര്‍ഷത്തെ പൊലീസ് പരിശീലനത്തിനുശേഷം ഇരുവര്‍ക്കും എസ്ഐ ആയി നിയമനം നല്‍കാനാണ് ഡിജിപിയുടെ റവാഡ ചന്ദ്രശേഖര്‍ ഉത്തരവിട്ടത്.
തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയില്‍ അസാധാരണ നിയമനം. ശരീരസൗന്ദര്യ മത്സര വിജയികളായ ഷിനു ചൊവ്വയ്ക്കും ചിത്തരേഷ് നടേശനും എസ്ഐ ആയി നിയമനം നല്കി. കെഇപിഎയില്‍ ഒരുവര്‍ഷത്തെ പൊലീസ് പരിശീലനത്തിനുശേഷം ഇരുവര്‍ക്കും എസ്ഐ ആയി നിയമനം നല്‍കാനാണ് ഡിജിപിയുടെ റവാഡ ചന്ദ്രശേഖര്‍ ഉത്തരവിട്ടത്.
കായിക ക്ഷമതാ പരീക്ഷയില്‍ ഷിനു ചൊവ്വ തോറ്റിരുന്നു. ചിത്തരേഷ് നടേശ് കായികക്ഷമത പരീക്ഷയില്‍ പങ്കെടുത്തില്ല. തോറ്റവര്‍ക്ക് കായികക്ഷമത പരീക്ഷ വീണ്ടും നടത്താനുള്ള നീക്കം ബറ്റാലിയിന്‍ എഡിജിപി നിരസിച്ചിരുന്നു. ഇതിനിടെയാണ് കായിക്ഷമത തോറ്റവരെയും പങ്കെടുക്കാത്തവരെയും എസ്ഐ ആയി നിയമിച്ചുകൊണ്ടുള്ള ഡിജിപിയുടെ ഉത്തരവ്.
പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് എഡിജിപി യുടെ ശുപാര്‍ശയിലാണ് രണ്ടുപേരുടെയും നിയമനം. പ്രത്യേക സാഹചര്യത്തില്‍ നിയമനം നല്‍കാമെന്നും ബോഡി ബില്‍ഡര്‍മാര്‍ക്ക് ഓട്ടമത്സരം നിര്‍ബന്ധമല്ലെന്നുമാണ് എഡിജിപി എസ് ശ്രീജിത്ത് വിശദീകരിക്കുന്നത്. മുന്‍കാലത്ത് കായിക നിയമനത്തില്‍ ഓട്ടമത്സരം ഒഴിവാക്കിയിട്ടുണ്ടെന്ന് എഡിജിപി വിശദീകരിച്ചു. അതേസമയം, നിയമിച്ച രണ്ടുപേരും സിപിഎമ്മുമായി അടുത്ത ബന്ധമുള്ളവരാണ്.
kerala
പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങില്‍ മന്ത്രി റിയാസിന് ക്ഷണമില്ല; പരിപാടി ബഹിഷ്കരിച്ച് സംസ്ഥാന സര്‍ക്കാര്‍
ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നും ജനാധിപത്യത്തിന് ഭൂഷണം അല്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു.
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന് ദേശീയപാത ഉദ്ഘാടന ചടങ്ങില്‍ മന്ത്രി മുഹമ്മദ് റിയാസിന് ക്ഷണമില്ല. പരിപാടി ബഹിഷ്കരിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ എംബി രാജേഷും കെ കൃഷ്ണന്‍കുട്ടിയും ചടങ്ങിനെത്തില്ല. പരിപാടിയുടെ അറിയിപ്പ് കിട്ടിയത് ഇന്നലെയാണെന്നും മണ്ഡലത്തില്‍ വേറെ പരിപാടികള്‍ ഉള്ളത് കൊണ്ട് പങ്കെടുക്കില്ലെന്നും മന്ത്രി രാജേഷ് അറിയിച്ചു. ചടങ്ങില്‍ പങ്കെടുക്കുന്നതിന് അസൗകര്യമുണ്ടെന്ന് മന്ത്രികൃഷ്ണന്‍ കുട്ടിയും പ്രതികരിച്ചു.
ഇന്ന് ഉച്ചയ്ക്ക് എറണാകുളത്ത് മോദി പങ്കെടുക്കുന്ന ഉദ്ഘാടന പരിപാടിയില്‍ നിന്നാണ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയത്. ഇതില്‍ പ്രതിഷേധിച്ചാണ് സര്‍ക്കാരിന്റെ ബഹിഷ്കരണമെന്നാണ് സൂചന.
ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നും ജനാധിപത്യത്തിന് ഭൂഷണം അല്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. ഭൂമി ഏറ്റെടുക്കലിന് ഉള്‍പ്പെടെ പണം നല്‍കിയത് സംസ്ഥാന സര്‍ക്കാരാണെന്നാണും കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയും വരുന്നില്ലെന്നാണ് മനസിലാക്കുന്നതെന്നും റിയാസ് പറഞ്ഞു. ഇത്തരത്തില്‍ തട്ടിക്കൂട്ടി ഉദ്ഘാടനം നടത്തേണ്ടതല്ലെന്നും എല്‍ഡിഎഫ് സര്‍ക്കാരിന് പകരം മറ്റൊരു സര്‍ക്കാരായിരുന്നെങ്കില്‍ പദ്ധതി തന്നെ മുടങ്ങിപോവുമായിരുന്നുവെന്നും റിയാസ് പ്രതികരിച്ചു. അതേസമയം, ഉദ്ഘാടന ചടങ്ങില്‍ പൊതുമരാമത്ത് മന്ത്രിക്ക് ക്ഷണമില്ലാത്തത് രാഷ്ട്രീയ വിഷയമാക്കാനാണ് സിപിഎം തീരുമാനം. ക്രെഡിറ്റ് ഒറ്റക്ക് എടുക്കാനാണ് ബിജെപി ശ്രമമെന്നും വികസന പദ്ധതി രാഷ്ട്രീയ പരിപാടിയാക്കിയെന്നും സിപിഎം വിമര്‍ശിക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് നോട്ടീസിലുണ്ടെങ്കിലും അദ്ദേഹം പങ്കെടുക്കില്ല. അതേസമയം, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യനുമടക്കമുള്ളവരെ ചടങ്ങില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ കൂടി പങ്കാളിത്തത്തോടെയാണ് ദേശീയപാത വികസനം. ദേശീയപാത 66 ലെ തലപ്പാടി – ചെങ്കള ഭാഗത്തെ ആറുവരി പാതയും കോഴിക്കോട് ബൈപ്പാസിലെ വെങ്ങളം – രാമനാട്ടുകര ആറുവരി പാതയുമാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്. ഇതോടൊപ്പം മറ്റു പദ്ധതികളും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നുണ്ട്.
kerala
ലണ്ടനിൽ വിസ്മയം തീർത്തു ബ്രിട്ടൻ കെഎംസിസി ഇഫ്താർ സംഗമം
ലണ്ടൻ:- ബ്രിട്ടൻ കെ. എം. സി. സി യുടെ ആഭിമുഖ്യത്തിൽ ലണ്ടൻ മാനോർ പാർക്കിലെ റീജൻസി ഹാളിൽ സംഘടിപ്പിച്ച ഇഫ്താർ മീറ്റ് ജനസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. യൂറൊപ്പിൽ നടക്കുന്ന, മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ ഇഫ്താർ പരിപാടിയായ ബ്രിട്ടൻ കെഎംസിസി ഇഫ്താർ മീറ്റിൽ ഏതാണ്ട് ആയിരത്തി ഇരുന്നോറോളം ആളുകൾ പങ്കെടുത്തു.
സമൂഹത്തിന്റെ വ്യത്യസ്ഥമേഖലകളിൽ പ്രവർത്തിക്കുന്നവരടക്കം നൂറു കണക്കിനു ആളുകൾ പങ്കെടുത്ത ഇഫ്താർ മീറ്റിനു ബ്രിട്ടൻ കെ.എം. സി. സി നേതാക്കൾ നേതൃത്വം നൽകി. പ്രസിഡണ്ട് അസ്സൈനാർ കുന്നുമ്മലിന്റെ അധ്യക്ഷതയിൽ നടന്ന സംഗമത്തിൽ സെക്രട്ടറി സഫീർ പേരാമ്പ്ര സ്വാഗതവും ട്രഷറർ നൗഫൽ കണ്ണൂർ നന്ദിയും പറഞ്ഞു. പരിപാടിയുടെ സുഖമമായ നടത്തിപ്പിനു സജീവമായി രംഗത്തുണ്ടായിരുന്ന വളണ്ടിയർ ടീം അംഗങ്ങൾക്ക് ജൗഹർ സമാൻ, മുഹമ്മദ് തിരുവള്ളൂർ, ശുഹൈബ് അത്തോളി, മുഹസിൽ പട്ടാമ്പി, സാദിഖ് എന്നിവർ നേതൃത്വം നൽകി. അബ്ദുസ്സലാം പൂഴിത്തല, അശ്രഫ് കീഴൽ, നുജൂം ഇരീലോട്ട്, കരീം മാസ്റ്റർ മേമുണ്ട, മുദസ്സിർ, മഹബൂബ്, റജീസ്, സാജിദ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
kerala
‘സൗഹൃദ ഇഫ്താർ’; കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാർക്കൊപ്പം പി.കെ കുഞ്ഞാലിക്കുട്ടി സൗഹൃദ ഇഫ്താർ
കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാരുടെ ക്ഷണപ്രകാരം മുസ് ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി കോഴിക്കോട് മർക്കസിൽ സൗഹൃദ ഇഫ്താറിൽ പങ്കെടുത്തു. ഇഫ്താറിന് മുമ്പ് നടന്ന സൗഹൃദ സംഭാഷണത്തിൽ വിവിധ വിഷയങ്ങളിൽ ഇരുവരും ചർച്ച നടത്തി. പൊതുവിഷയങ്ങളിലുള്ള സമുദായ ഐക്യവും സമുദായങ്ങൾ തമ്മിലുള്ള ഐക്യവും അനിവാര്യമായ കാലമാണിതെന്ന് ഇരുവരും വിലയിരുത്തി.

കാന്തപുരത്തോടൊപ്പമുള്ള സൗഹൃദ ഇഫ്താർ ഹൃദ്യമായിരുന്നു എന്നും അദ്ദേഹത്തെ പോലുള്ള പണ്ഡിത പ്രതിഭകളുടെ സേവനം നാടിനും സമൂഹത്തിനും ഏറെ ഗുണപ്രദമാണെന്നും ഇഫ്താറിന് ശേഷം പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നാട്ടിൽ സൗഹൃദവും സമാധാനവും നിലനിർത്തുന്നതിന് എല്ലാ സമുദായ നേതാക്കളും ഒറ്റക്കെട്ടായി മുന്നോട്ട് പോകണം. സാഹോദര്യത്തിന്റെ സന്ദേശം പകരുന്ന റമദാൻ മാസത്തിൽ ഇത്തരം സൗഹൃദ സംഗമങ്ങൾ അനിവാര്യമാണ്.- അദ്ദേഹം പറഞ്ഞു. പശ്ചിമേഷ്യൻ സംഘർഷം എത്രയും വേഗം അവസാനിക്കുന്നതിനും ലോകസമാധാനത്തിനും വേണ്ടി ഭരണകൂടം മുന്നിട്ടിറങ്ങണമെന്നും ഇരുവരും ആവശ്യപ്പെട്ടു.
-
News3 days agoബഹ്റൈനിൽ യൂണിവേഴ്സിറ്റി കെട്ടിടത്തിൽ അവശിഷ്ടങ്ങൾ പതിച്ചു: മൂന്നുപേർക്ക് പരിക്ക്
-
kerala3 days agoപാലക്കാട്ടെ ബിജെപിയിൽ തമ്മിലടി തുടരുന്നു; ശോഭാ സുരേന്ദ്രന്റെ പ്രചരണ പരിപാടിക്ക് പ്രശാന്ത് ശിവൻ എത്തില്ല, സീറ്റ് കിട്ടാത്തതിൽ പിണക്കം
-
News3 days agoഗള്‍ഫില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം; വ്യോമപാത അടയ്ക്കാത്ത രാജ്യങ്ങളിലെ വിമാന സര്‍വീസുകള്‍ ഉപയോഗിക്കണം
-
india3 days agoബിഹാറിൽ നോമ്പുകാരിയായ യുവതിയെ ആൾക്കൂട്ടം മർദിച്ചു കൊന്നു
-
News3 days ago‘പുറത്ത് അറിയുന്നതല്ല ഇസ്റാഈലിലെ അവസ്ഥ’; ബങ്കറുകളിൽ പോലും ആളുകൾ മരിക്കുന്നു: ഇന്ത്യൻ മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ
-
News3 days agoഒരു രൂപയ്ക്ക് ഷൂ ഓഫർ; മിഠായിത്തെരുവിൽ എത്തിയത് ഇരുപതിനായിരത്തിലധികം പേർ: കട ഉടമകൾക്കെതിരെ കേസ്
-
main stories3 days agoന്യൂയോർക്ക് മേയറുടെ വസതിക്ക് മുന്നിൽ സ്ഫോടകവസ്തു എറിഞ്ഞു; ആറുപേർ അറസ്റ്റിൽ
-
india3 days ago‘ഇന്ത്യ വിദേശ ഉപദേശങ്ങൾ സ്വീകരിക്കാറില്ല’: ട്രംപിനോട് കമലഹാസൻ

