Connect with us

kerala

കായിക പ്രതിസന്ധികൾക്ക് പരിഹാരം കാണും; ഫുട്ബോൾ താരങ്ങൾക്ക് ഉറപ്പുനൽകി പി.കെ. കുഞ്ഞാലിക്കുട്ടി

കോട്ടപ്പടി ഫുട്ബോൾ സ്റ്റേഡിയത്തിൽ പഴയകാല ഫുട്ബോൾ പ്രതിഭകളുമായും പുതുതലമുറയിലെ കളിക്കാരുമായും പങ്കെടുത്ത സംവാദത്തിൽ സംസാരിക്കുകയായിരുന്നു .

Published

on

മലപ്പുറം: ജില്ലയിലെ ഫുട്ബോൾ താരങ്ങൾ നേരിടുന്ന പ്രതിസന്ധികൾക്ക് അടിയന്തര പരിഹാരം കാണുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. കോട്ടപ്പടി ഫുട്ബോൾ സ്റ്റേഡിയത്തിൽ പഴയകാല ഫുട്ബോൾ പ്രതിഭകളുമായും പുതുതലമുറയിലെ കളിക്കാരുമായും പങ്കെടുത്ത സംവാദത്തിൽ സംസാരിക്കുകയായിരുന്നു .കായിക മേഖലയിൽ നിലനിൽക്കുന്ന വിവിധ പ്രശ്നങ്ങൾ താരങ്ങൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി.
പരിശീലനത്തിന് മതിയായ സൗകര്യങ്ങളില്ലാത്തതാണ് കായിക പ്രതിഭകൾ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് കൂടിക്കാഴ്ചയിൽ ചൂണ്ടിക്കാട്ടി. ചരിത്രപ്രസിദ്ധമായ കോട്ടപ്പടി സ്റ്റേഡിയം മത്സരങ്ങൾക്ക് പുറമെ കളിക്കാരുടെ ദൈനംദിന പരിശീലനത്തിനായി കൂടി വിട്ടുനൽകണമെന്ന ആവശ്യം താരങ്ങൾ അറിയിച്ചു. നഗരപരിധിയിലും പരിസരങ്ങളിലും കൂടുതൽ പൊതു കളിസ്ഥലങ്ങൾ അനുവദിക്കണമെന്നും നിലവിലുള്ള സ്റ്റേഡിയങ്ങളിൽ കൂടുതൽ ആധുനിക സൗകര്യങ്ങൾ ഒരുക്കണമെന്നും കളിക്കാർ ആവശ്യപ്പെട്ടു.

താരങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ തികച്ചും ന്യായമാണെന്നും പ്രശ്നപരിഹാരത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറത്തിന്റെ ഫുട്ബോൾ പെരുമ കാത്തുസൂക്ഷിക്കാൻ കായിക താരങ്ങൾക്ക് എല്ലാവിധ പിന്തുണയും അദ്ദേഹം ഉറപ്പുനൽകി. മുൻകാല താരങ്ങളുടെ അനുഭവസമ്പത്തും യുവതാരങ്ങളുടെ ആവേശവും പങ്കുവെച്ച കൂടിക്കാഴ്ച കായിക മേഖലയ്ക്ക് പുതിയ പ്രതീക്ഷ നൽകുന്നതായിരുന്നു.

kerala

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വേനല്‍ മഴയ്ക്ക് സാധ്യത -കേന്ദ്രകാലാവസ്ഥ വകുപ്പ്

ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Published

on

By

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് വേനല്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. എല്ലാ ജില്ലകളിലും ഇടിയോട് കൂടിയ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

എന്നാല്‍ സംസ്ഥാനത്ത് താപനില മുന്നറിയിപ്പില്‍ മാറ്റമില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പകല്‍ താപനില മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കും. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. പാലക്കാട്, കൊല്ലം ജില്ലകളില്‍ 38 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ട്.

 

Continue Reading

kerala

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം; ചാഞ്ചാട്ടം തുടര്‍ന്ന് സ്വര്‍ണവില, ഇന്ന് നേരിയ വര്‍ധന

പവന് 120 രൂപ വര്‍ധിച്ചു

Published

on

By

കോഴിക്കോട്: പശ്ചിമേഷ്യന്‍ യുദ്ധസാഹചര്യത്തില്‍ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്. സമീപകാലങ്ങളിലെല്ലാം സ്വര്‍ണവിലയില്‍ വലിയ ചാഞ്ചാട്ടമാണ് ഉണ്ടാകുന്നത്. ഇന്ന് പവന്‍ വില 120 രൂപ വര്‍ധിച്ച് 1,06,120 രൂപയായി. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 13,265 രൂപയുമായി. ഇന്നലെ രണ്ട് തവണയായി സംസ്ഥാനത്ത് പവന് 2200 രൂപ കുറഞ്ഞിരുന്നു. യുദ്ധസാഹചര്യത്തില്‍ അസംസ്‌കൃത എണ്ണവില വീണ്ടും ഉയരുന്നതിനിടെയാണ് വില കുറഞ്ഞത്. പിന്നാലെയാണ് ഇന്ന് നേരിയ വര്‍ധനവ്.

ആഗോളവിപണിയിലും സ്വര്‍ണം നേരിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. 65 ഡോളര്‍ വര്‍ധിച്ച് ട്രോയ് ഔണ്‍സിന് 4450 എന്ന നിലയിലാണുള്ളത്. വെള്ളിവില 2.77 ശതമാനം വര്‍ധിച്ച് 69.72 ഡോളറായി.

Continue Reading

kerala

സോപാനസംഗീതജ്ഞന്‍ ഞെരളത്ത് ഹരിഗോവിന്ദന്‍ മുസ്‌ലിം ലീഗില്‍ ചേര്‍ന്നു; പാണക്കാട് എത്തി അംഗത്വം സ്വീകരിച്ചു

വിശ്വമാനവികത ഉയര്‍ത്തി പിടിക്കുന്ന ആളാണ് പാണക്കാട് സാദിഖലി തങ്ങളെന്നും ആ വിശ്വമാനവികതയില്‍ വിശ്വസിച്ചാണ് ലീഗിലേക്ക് വന്നതെന്നും ഹരിഗോവിന്ദന്‍ പറഞ്ഞു.

Published

on

By

മലപ്പുറം: പ്രശസ്ത സോപാനസംഗീത കലാകാരന്‍ ഞെരളത്ത് ഹരിഗോവിന്ദന്‍ മുസ്‌ലിം ലീഗില്‍ ചേര്‍ന്നു. പാണക്കാട് എത്തിയാണ് അംഗത്വം സ്വീകരിച്ചത്. വിശ്വമാനവികത ഉയര്‍ത്തി പിടിക്കുന്ന ആളാണ് പാണക്കാട് സാദിഖലി തങ്ങളെന്നും ആ വിശ്വമാനവികതയില്‍ വിശ്വസിച്ചാണ് ലീഗിലേക്ക് വന്നതെന്നും ഹരിഗോവിന്ദന്‍ പറഞ്ഞു. ഇനി യുഡിഎഫിന്റെ പ്രചാരണവേദികളില്‍ സജീവമാകും എന്നും ഹരിഗോവിന്ദന്‍ പ്രതികരിച്ചു.

ക്ഷേത്ര ആചാരസംഗീതം മാത്രമായിരുന്ന സോപാന സംഗീതത്തെ ആദ്യമായി ക്ഷേത്രത്തിനു പുറത്തെത്തിച്ചു ജനകീയമാക്കിയ ഞെരളത്ത് രാമപ്പൊതുവാളുടെ മകനാണ് ഞെരളത്ത് ഹരിഗോവിന്ദന്‍. ഇന്ത്യക്കകത്തും പുറത്തുമായി ഏകദേശം അയ്യായിരത്തോളം വേദികളിലൂടെ ഈ സംഗീതത്തിനു ജാതി, മത വ്യത്യാസമില്ലാതെ പുതുതലമുറക്കിടയില്‍ താല്‍പര്യം നിലനിര്‍ത്തുന്നതില്‍ ഹരിഗോവിന്ദന്‍ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

സംഘപരിവാറുമായി ബന്ധപ്പെട്ട് ഒരുകാലത്ത് താന്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും അതിന് തന്റെ പ്രായശ്ചിത്തമാണ് ഈ അംഗത്വമെന്നും ഹരിഗോവിന്ദന്‍ പറയുന്നു. താന്‍ പറയുന്ന കാര്യങ്ങള്‍ കലയുടേയും സംസ്‌കാരത്തിന്റേയും ബാധയുള്ളവര്‍ക്ക് മാത്രമേ മനസിലാവുകയുള്ളൂവെന്നും അല്ലാത്തവര്‍ക്ക് പിടികിട്ടില്ലെന്നും ഹരിഗോവിന്ദന്‍. ഇന്നും നിലനില്‍ക്കുന്ന ജാതി പ്രശ്‌നങ്ങളില്‍ മനം മടുത്തുള്ള നീക്കമാണിത്.
അമ്മ വര്‍ഷങ്ങളായി കോണി അടയാളത്തിലാണ് വോട്ട് രേഖപ്പെടുത്തുന്നതെന്നും ഹരിഗോവിന്ദന്‍ വ്യക്തമാക്കുന്നു. ലീഗില്‍ അംഗത്വമെടുക്കുന്നത് നേരത്തേ തീരുമാനിച്ച കാര്യമായിരുന്നുവെങ്കിലും നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള തിയതി കഴിഞ്ഞേ അംഗത്വമെടുക്കുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇനിയങ്ങോട്ട് മുസ്ലിംലീഗിന്റെ കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ താന്‍ സജീവമാകും. അതുവഴി ഈ രംഗത്തുള്ള വരേണ്യവര്‍ഗത്തിന്റെ അധികാരത്തെ പ്രതിരോധിക്കാനാകുമെന്നും ഹരിഗോവിന്ദന്‍ പറഞ്ഞു.

 

Continue Reading

Trending