Connect with us

News

പ്രകാശ് രാജിന്റെ മാതാവ് സുവര്‍ണലത അന്തരിച്ചു; വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം

സംസ്‌കാരച്ചടങ്ങുകള്‍ ഇന്ന് ബംഗളൂരുവില്‍ നടക്കും.

Published

on

ബംഗളൂരു: തമിഴ് നടന്‍ പ്രകാശ് രാജിന്റെ മാതാവ് സുവര്‍ണലത അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.
86 വയസായിരുന്നു. ഞായറാഴ്ച രാവിലെ കുടുംബ വസതിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരച്ചടങ്ങുകള്‍ ഇന്ന് ബംഗളൂരുവില്‍ നടക്കും.

അമ്മയുടെ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് പ്രകാശ് രാജ് മുന്‍പ് തുറന്നുപറഞ്ഞിരുന്നു. ബ്രെയിന്‍ സിസ്റ്റ് ഉണ്ടെന്ന് കണ്ടെത്തുകയും ശസ്ത്രക്രിയക്ക് വിധേയയാവുകയും നിര്‍ഭാഗ്യവശാല്‍ അത് ഗുരുതരമായ ഓര്‍മ്മക്കുറവിന് കാരണമായി എന്ന് അദ്ദേഹം പങ്കുവെച്ചിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം, കുടുംബത്തിലെ അടുത്ത അംഗങ്ങളെ പോലും തിരിച്ചറിയാന്‍ സുവര്‍ണലത ബുദ്ധിമുട്ടിയിരുന്നു.

 

kerala

തദ്ദേശ സ്ഥാപനങ്ങളെ സർക്കാർ തകർക്കുന്നു- പി.കെ. കുഞ്ഞാലിക്കുട്ടി

മണ്ഡലം തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായി ആനക്കയം പഞ്ചായത്തിൽ നടന്ന സ്വീകരണ യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Published

on

മലപ്പുറം: എൽ.ഡി.എഫ് സർക്കാരിന്റെ പത്തു വർഷത്തെ ഭരണം കേരളത്തെ സർവ്വനാശത്തിലേക്ക് തള്ളിയിട്ടെന്ന് മലപ്പുറം മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പി കെ കുഞ്ഞാലിക്കുട്ടി. മണ്ഡലം തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായി ആനക്കയം പഞ്ചായത്തിൽ നടന്ന സ്വീകരണ യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് വെട്ടിക്കുറച്ച് വികസന പ്രവർത്തനങ്ങൾ സർക്കാർ അട്ടിമറിച്ചു. പഞ്ചായത്തുകൾക്ക് പദ്ധതികൾ നടപ്പിലാക്കാൻ കഴിയാത്ത അവസ്ഥയാണ്. ജനോപകാരപ്രദമായ പദ്ധതികളൊന്നും സർക്കാർ നടപ്പാക്കുന്നില്ല. വികസന മുരടിപ്പിന് മറുപടി നൽകാനുള്ള അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ പള്ളിയാളിപ്പടിയിൽ നിന്നാരംഭിച്ച കുടുംബസംഗമങ്ങളോടെയാണ് പര്യടനത്തിന് തുടക്കമായത്. അഡ്വ. യു.എ ലത്തീഫ് പര്യടനം ഉദ്ഘാടനം ചെയ്തു. പാപ്പിനിപ്പാറ, പെരിമ്പലം, പൊറ്റമ്മൽ, ചേപ്പൂര്, പന്തല്ലൂർ, വടക്കുപ്പറമ്പ്, ഇരുമ്പുഴി, പാണായി എന്നീ കേന്ദ്രങ്ങളിലെ കുടുംബസംഗമങ്ങൾക്ക് ശേഷം വൈകീട്ട് കിടങ്ങയത്ത് നിന്ന് റോഡ് ഷോ ആരംഭിച്ചു.

പി എ സലാം, കെ വി മുഹമ്മദലി,സിദ്ദീഖ് മാസ്റ്റർ, വി വി നാസർ തുടങ്ങിയവർ നേതൃത്വം നൽകി. മൂന്നാം ദിനമായ തിങ്കളാഴ്ച മൊറയൂർ പഞ്ചായത്തിലാണ് പര്യടനം നടക്കുന്നത്. മോങ്ങം സി സ്ക്വയർ ഓഡിറ്റോറിയത്തിൽ രാവിലെ 9.30 ന് നടക്കുന്ന കുടുംബ സംഗമത്തോടെ പര്യടനത്തിന് തുടക്കം കുറിക്കും. തുടർന്ന് വാലഞ്ചേരി ഫാത്തിമ ഓഡിറ്റോറിയം, ഒഴുകൂർ എച്ച്.എം.എസ് ഓഡിറ്റോറിയം, അരിമ്പ്ര മനങ്ങറ്റ കോളേജ് ഓഡിറ്റോറിയം എന്നിവിടങ്ങളിൽ കുടുംബ സംഗമം നടക്കും. വൈകീട്ട് 4.30 ന് അരിമ്പ്ര പുതനപറമ്പിൽ നിന്നും റോഡ് ഷോ ആരംഭിച്ച്. രാത്രിൻ8.40 ന് മോങ്ങാത്ത് സമാപിക്കും.

Continue Reading

kerala

കായിക പ്രതിസന്ധികൾക്ക് പരിഹാരം കാണും; ഫുട്ബോൾ താരങ്ങൾക്ക് ഉറപ്പുനൽകി പി.കെ. കുഞ്ഞാലിക്കുട്ടി

കോട്ടപ്പടി ഫുട്ബോൾ സ്റ്റേഡിയത്തിൽ പഴയകാല ഫുട്ബോൾ പ്രതിഭകളുമായും പുതുതലമുറയിലെ കളിക്കാരുമായും പങ്കെടുത്ത സംവാദത്തിൽ സംസാരിക്കുകയായിരുന്നു .

Published

on

മലപ്പുറം: ജില്ലയിലെ ഫുട്ബോൾ താരങ്ങൾ നേരിടുന്ന പ്രതിസന്ധികൾക്ക് അടിയന്തര പരിഹാരം കാണുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. കോട്ടപ്പടി ഫുട്ബോൾ സ്റ്റേഡിയത്തിൽ പഴയകാല ഫുട്ബോൾ പ്രതിഭകളുമായും പുതുതലമുറയിലെ കളിക്കാരുമായും പങ്കെടുത്ത സംവാദത്തിൽ സംസാരിക്കുകയായിരുന്നു .കായിക മേഖലയിൽ നിലനിൽക്കുന്ന വിവിധ പ്രശ്നങ്ങൾ താരങ്ങൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി.
പരിശീലനത്തിന് മതിയായ സൗകര്യങ്ങളില്ലാത്തതാണ് കായിക പ്രതിഭകൾ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് കൂടിക്കാഴ്ചയിൽ ചൂണ്ടിക്കാട്ടി. ചരിത്രപ്രസിദ്ധമായ കോട്ടപ്പടി സ്റ്റേഡിയം മത്സരങ്ങൾക്ക് പുറമെ കളിക്കാരുടെ ദൈനംദിന പരിശീലനത്തിനായി കൂടി വിട്ടുനൽകണമെന്ന ആവശ്യം താരങ്ങൾ അറിയിച്ചു. നഗരപരിധിയിലും പരിസരങ്ങളിലും കൂടുതൽ പൊതു കളിസ്ഥലങ്ങൾ അനുവദിക്കണമെന്നും നിലവിലുള്ള സ്റ്റേഡിയങ്ങളിൽ കൂടുതൽ ആധുനിക സൗകര്യങ്ങൾ ഒരുക്കണമെന്നും കളിക്കാർ ആവശ്യപ്പെട്ടു.

താരങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ തികച്ചും ന്യായമാണെന്നും പ്രശ്നപരിഹാരത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറത്തിന്റെ ഫുട്ബോൾ പെരുമ കാത്തുസൂക്ഷിക്കാൻ കായിക താരങ്ങൾക്ക് എല്ലാവിധ പിന്തുണയും അദ്ദേഹം ഉറപ്പുനൽകി. മുൻകാല താരങ്ങളുടെ അനുഭവസമ്പത്തും യുവതാരങ്ങളുടെ ആവേശവും പങ്കുവെച്ച കൂടിക്കാഴ്ച കായിക മേഖലയ്ക്ക് പുതിയ പ്രതീക്ഷ നൽകുന്നതായിരുന്നു.

Continue Reading

News

യുഎസ് സൈന്യത്തെ കാത്തിരിക്കുന്നത് തീക്കളി, നേരിടാൻ ഞങ്ങൾ തയ്യാറാണ്;- ഇറാൻ പാർലമെൻ്റ് സ്‌പീക്കർ

അമേരിക്കയുടെ നിലപാട് ഇരട്ടത്താപ്പാണെന്നും, ഒരുവശത്ത് ചർച്ചകൾക്കുള്ള താൽപര്യം പ്രകടിപ്പിക്കുമ്പോൾ മറുവശത്ത് രഹസ്യമായി സൈനിക നീക്കങ്ങൾ ആസൂത്രണം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Published

on

By

തെഹ്റാൻ: യുഎസ് സൈന്യം ഇറാൻ മണ്ണിൽ പ്രവേശിക്കുന്ന സാഹചര്യം ഉണ്ടാകുകയാണെങ്കിൽ ശക്തമായ തിരിച്ചടി നൽകാൻ തങ്ങൾ സജ്ജമാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് വ്യക്തമാക്കി. അമേരിക്കയുടെ നിലപാട് ഇരട്ടത്താപ്പാണെന്നും, ഒരുവശത്ത് ചർച്ചകൾക്കുള്ള താൽപര്യം പ്രകടിപ്പിക്കുമ്പോൾ മറുവശത്ത് രഹസ്യമായി സൈനിക നീക്കങ്ങൾ ആസൂത്രണം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.

“യുഎസ് സൈനികർ ഇറാൻ മണ്ണിൽ കാലുകുത്താൻ കാത്തിരിക്കുകയാണ് ഞങ്ങൾ. അവരെ നേരിടാൻ സൈന്യം പൂർണ സജ്ജമാണ്,” എന്നാണ് ഗാലിബാഫ് പറഞ്ഞത്. ചർച്ചകൾക്കുള്ള തയ്യാറെടുപ്പിനെ കുറിച്ച് സംസാരിക്കുന്ന ഡൊണാൾഡ് ട്രംപ് ഭരണകൂടം അണിയറയിൽ ആക്രമണത്തിനുള്ള നീക്കങ്ങൾ നടത്തുന്നതായും അദ്ദേഹം വിമർശിച്ചു.

ഇതിനിടെ, ഇറാനിൽ ദീർഘകാല കരയുദ്ധത്തിനുള്ള സാധ്യതകൾ പരിഗണിച്ച് പെന്റഗൺ പദ്ധതികൾ തയ്യാറാക്കുന്നതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് 3,500 സൈനികരടങ്ങുന്ന 31-ാമത് മറൈൻ എക്സ്പെഡിഷണറി യൂണിറ്റ് മിഡിൽ ഈസ്റ്റിൽ എത്തിച്ചതായി അമേരിക്കൻ സൈന്യം സ്ഥിരീകരിക്കുകയും ചെയ്തു. കപ്പൽ മാർഗ്ഗമാണ് ഇവരെ മേഖലയിലേക്ക് വിന്യസിച്ചിരിക്കുന്നത്.

നിലവിൽ വ്യോമാക്രമണങ്ങളും മിസൈൽ ആക്രമണങ്ങളും തുടരുന്ന സാഹചര്യത്തിൽ, യുഎസ് സൈന്യം നേരിട്ട് ഇറാനിലേക്ക് കടക്കുമോ എന്ന ആശങ്ക അന്താരാഷ്ട്ര തലത്തിൽ ശക്തമാണ്. ഇതിനെ പ്രതിരോധിക്കാൻ തയ്യാറാകണമെന്ന് ഇറാൻ നേതൃത്വം വ്യക്തമാക്കിയിരിക്കുകയാണ്.

Continue Reading

Trending