Connect with us

More

അന്താരാഷ്ട്ര സമ്മര്‍ദ്ദം; ബംഗ്ലാദേശിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യയുടെ സഹായം

Published

on

ധാക്ക: വംശഹത്യ ഭയന്ന് മ്യാന്‍മറില്‍ നിന്നും ബംഗ്ലാദേശിലേക്ക് പാലയനം ചെയ്ത റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്ക് ഇന്ത്യയുടെ സഹായഹസ്തം. 53 ടണ്‍ സാധനസാമഗ്രികളുമായി ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം ബംഗ്ലാദേശിലെ ചിറ്റഗോംഗിലെത്തി. ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാംപുകളില്‍ കഴിയുന്ന റോഹിന്‍ഗ്യകള്‍ക്ക് ഇവ വിതരണം ചെയ്യും. ഈ വസ്തുക്കള്‍ ബംഗ്ലാദേശിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഹര്‍ഷ് വര്‍ധന്‍ ശ്രിന്‍ഗ്ലയില്‍ നിന്ന് ബംഗ്ലാദേശ് ഗതാഗതമന്ത്രി ഉബൈദുള്‍ ഖ്വദര്‍ ഏറ്റുവാങ്ങിയെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. അരി, പഞ്ചസാര, ബിസ്‌കറ്റ് തുടങ്ങിയ ഭക്ഷ്യ വസ്തുക്കളും കൊതുകുതിരി, പുതപ്പ് എന്നിവയും കയറ്റി അയച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യയിലേക്ക് അഭയാര്‍ത്ഥികളായെത്തിയ റോഹിന്‍ഗ്യകളെ പുറത്താക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നതിനിടെയാണ് സഹായം കൈമാറുന്നതെന്നത് ശ്രദ്ധേയമാണ്.
അന്താരാഷ്ട്ര തലത്തില്‍ റോഹിന്‍ഗ്യന്‍ ആഭയാര്‍ത്ഥികള്‍ക്കായി സഹായ ഹസ്തങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഉയര്‍ന്ന സമ്മര്‍ദ്ദത്തിനിടയിലാണ് ഇന്ത്യയുടെ സഹായം എത്തുന്നത്.


ഓപറേഷന്‍ ഇന്‍സാനിയത്തിന്റെ ഭാഗമായി 7,000 ടണ്‍ അവശ്യ സാധനങ്ങള്‍ ബംഗ്ലാദേശിന് കൈമാറാനാണ് ഇന്ത്യയുടെ തീരുമാനം. ഇക്കാര്യം വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്. മ്യാന്‍മറില്‍ നിന്നും ലക്ഷക്കണക്കിന് അഭയാര്‍ത്ഥികള്‍ കുടിയേറിയതിനെ തുടര്‍ന്ന് നേരത്തെ ബംഗ്ലാദേശ് അന്താരഷ്ട്ര സമൂഹത്തോട് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. ഇന്ത്യയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷണര്‍ സഈദ് അലി വിദേശകാര്യ സെക്രട്ടറി എസ്.ഹരിശങ്കറെ കണ്ട് അഭയാര്‍ത്ഥി പ്രശ്‌നം ചര്‍ച്ച ചെയ്യുകയും സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. 3.80 ലക്ഷം റോഹിന്‍ഗ്യകള്‍ ഇതിനോടകം മ്യാന്‍മറില്‍ നിന്ന് ബംഗ്ലാദേശിലേക്ക് കുടിയേറിയിട്ടുണ്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്.

crime

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് വയലില്‍ ഉപേക്ഷിച്ച് കടന്ന നാലംഗ സംഘം പിടിയില്‍

ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍

Published

on

പറ്റ്ന: ബിഹാറിലെ കിഷന്‍ഗഞ്ചില്‍ 30 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ നാലുപേര്‍ അറസ്റ്റില്‍.ഉത്തരാഗണ്ഡിലെ ഹരിദ്വാര്‍ സ്വദേശികളായ ഷേര്‍ സിംഗ ്(55), ആകാശ് സിംഗ് (27), ബ്രിജ്ലാല്‍ സിംഗ് (30), ഷയാമു സിംഗ ്(25) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് കിഷന്‍ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹലീം ചൗക്കിലുള്ള വീട്ടില്‍ നിന്ന് യുവതിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്.

യുവതിയെ ഒരു ചോളത്തോട്ടത്തില്‍ എത്തിച്ച് ക്രൂരമായി മര്‍ദിക്കുകയും ബലാത്സംഗം ചെയ്യുകയും സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വീട്ടില്‍ എത്തിയ യുവതി കുടുംബത്തോട് വിവരം പറയുകയും ഉടന്‍ തെന്നെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

പൊലീസ് നടത്തിയ അന്വോഷണത്തില്‍ അരാരിയ ജില്ലയിലെ മഹല്‍ഗാവില്‍ നിന്ന് പ്രതികളെ പിടികൂടുകയും ഐപിസി 363,366,376 ഡി,506,34 വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

 

Continue Reading

india

ചരക്ക് ലോറി മിനിട്രക്കുമായി കൂട്ടിയിടിച്ച് അപകടം; സ്ത്രീകളും കുട്ടികളുമടക്കം എട്ടു പേര്‍ മരിച്ചു

ഛത്തീസ്ഗഡിലെ ബെമെതാര ജില്ലയില്‍ ചരക്ക് ലോറി മിനി ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ച് സ്ത്രീകളും മൂന്ന് കുട്ടികളും മരിച്ചു.

Published

on

ഛത്തീസ്ഗഢ്ഃ ഛത്തീസ്ഗഡിലെ ബെമെതാര ജില്ലയില്‍ ചരക്ക് ലോറി മിനി ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ച് സ്ത്രീകളും മൂന്ന് കുട്ടികളും മരിച്ചു.

ഞായറാഴ്ച രാത്രി കാതിയ ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത്.കുടുംബചടങ്ങില്‍ പങ്കെടുത്തു മങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മിനിട്രക്കില്‍ ചരക്ക് വാഹനം ഇടിച്ചാണ് അപകടമുണ്ടായത്.

ഗുരുതരമായി പരിക്കേറ്റ നാല് പേരെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് റായ്പൂരിലേക്ക് മാറ്റിയാതായി ഉദ്യോഗസഥര്‍ അറിയിച്ചു.

 

Continue Reading

GULF

കുട്ടികളെ ഇറക്കുന്ന സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ അഞ്ചു മീറ്റർ അകലം പാലിക്കണം

Published

on

അബുദാബി: സ്കൂൾ കുട്ടികളുടെ സുരക്ഷാ കാര്യത്തിൽ അബുദാബി പൊലീസ് കൂടുതൽ കർശന നടപടികൾ നടപ്പക്കുന്നു. ഏറ്റവും പുതിയ നിയമമനുസരിച്ചു
കുട്ടികളെ കയറ്റുവാനോ ഇറക്കുവാനോ നിറുത്തിയ സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ ചുരുങ്ങിയത് അഞ്ചു മീറ്ററെങ്കിലും അകലം പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

അകലം പാലിക്കാത്തവർക്ക് ആയിരം ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ പത്ത് ബ്ലാക് പോയിന്റ് രേഖപ്പെടുത്തുകയും ചെയ്യുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

Trending