Connect with us

More

ട്വിറ്ററില്‍ നിറഞ്ഞ് രാഹുല്‍; പെയ്ഡ് സര്‍വീസെന്ന് ബി.ജെ.പി

Published

on

ന്യൂഡല്‍ഹി: ഏതാനും മാസങ്ങളായി സാമൂഹ്യ മാധ്യമങ്ങളില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ കുതിപ്പിന് പിന്നില്‍ പെയ്ഡ് സര്‍വീസെന്ന് ബി.ജെ.പി. രാഹുലിന്റെ ട്വീറ്റുകള്‍ വന്‍തോതില്‍ റിട്വീറ്റു ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ആരോപണവുമായി ബി.ജെ.പി രംഗത്തുവന്നത്. രാഹുലിന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ ആയ ‘ഓഫീസ്ഓഫ്ആര്‍ജി’യുടെ ട്വീറ്റുകള്‍ കുറച്ചുകാലമായി മൈക്രോ ബ്ലോഗിങ് വെബ്‌സൈറ്റില്‍ മോദിയുടെ ട്വീറ്റുകളേക്കാള്‍ കൂടുതല്‍ ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. രാഹുലിന്റെ ട്വിറ്റര്‍ ജനപ്രിയതക്കു പിന്നില്‍ ബോട്‌സുകള്‍ (റിട്വീറ്റ് ചെയ്യാനായി പണം വിലക്കുവാങ്ങുന്ന സര്‍വീസ്) ആണെന്ന വാര്‍ത്താ ഏജന്‍സി എ.എന്‍.ഐയുടെ റിപ്പോര്‍ട്ടാണ് ബി.ജെ.പിയുടെ ആരോപണത്തിന് ആധാരം.


ഒക്ടോബര്‍ 15ന് രാഹുല്‍ മോദിയെ കുറിച്ച് ട്വീറ്റ് ചെയ്ത ‘വേഗവം മോദിജി, പ്രസിഡണ്ട് ട്രംപ് മറ്റൊരു ആലിംഗനം കൂടി ആവശ്യപ്പെടുന്നുണ്ട്’ എന്ന രാഹുലിന്റെ ട്വീറ്റ് വളരെ വേഗത്തിലാണ് 20000 തവണ റിട്വീറ്റ് ചെയ്യപ്പെട്ടത്. ഇപ്പോള്‍ ഇത് മുപ്പതിനായിരം കടന്നു. റഷ്യ, കസാഖിസ്താന്‍, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ട്വിറ്റര്‍ ബോട്ടുകള്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്റെ ട്വീറ്റുകള്‍ വ്യാപകമായി റിട്വീറ്റ് ചെയ്യുന്നു എന്നാണ് എ.എന്‍.ഐ പറയുന്നത്. വോട്ടര്‍മാരെ കൈയിലെടുക്കാനായി ഡാറ്റ അപഗ്രഥന കമ്പനിയായ കാംബ്രിഡ്ജ് അനാലിറ്റിക കോണ്‍ഗ്രസിനു വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന സംശയവും റിപ്പോര്‍ട്ട് ഉയര്‍ത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം യു.എസ് പ്രസിഡണ്ട ഡൊണാള്‍ഡ് ട്രംപിന്റെ സാമൂഹിക മാധ്യമ ഇടപെടല്‍ നിയന്ത്രിച്ച കമ്പനിയാണ് കാംബ്രിഡ്ജ് അനാലിറ്റിക.


ട്വറ്ററില്‍ ഒരു ട്വീറ്റിട്ടാല്‍ പിന്നീടെന്ത് സംഭവിക്കുന്നു എന്നത് നമ്മുടെ നിയന്ത്രണത്തിലല്ലെന്ന് കോണ്‍ഗ്രസിന്റെ സാമൂഹിക മാധ്യമ വിഭാഗം മേധാവി ദിവ്യ സ്പന്ദന പ്രതികരിച്ചു. ഇക്കാര്യത്തില്‍ വ്യക്തതയ്ക്കു വേണ്ടി ട്വിറ്ററിനെ സമീപിക്കാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വെള്ളിയാഴ്ചയിലെ കണക്കു പ്രകാരം രാഹുലിന് 3.81 ദശലക്ഷം ട്വിറ്റര്‍ ഫോളോവേഴ്‌സും ശരാശരി 3352 റിട്വീറ്റുകളുമാണ് ഉള്ളത്.

രാഹുല്‍ മോദിയേക്കാള്‍ മുമ്പില്‍

2015 മുതലുള്ള ട്വിറ്റര്‍ അപഗ്രഥനത്തില്‍, ആ വര്‍ഷം ഏറ്റവും കൂടുതല്‍ ട്വിറ്റര്‍ ഷെയറിങ് ഉണ്ടായ രാഷ്ട്രീയ നേതാവ് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളാണ്. ഓരോ ട്വീറ്റിനും ശരാശറി 1665 റിട്വീറ്റുകളാണ് അദ്ദേഹത്തിന് ലഭിച്ചിരുന്നത്. ഈ വേളയില്‍ മോദിക്ക് ലഭിക്കുന്ന ശരാശറി റി ട്വീറ്റുകള്‍ 1342 ആയിരുന്നു.
2015 മെയിലാണ് രാഹുല്‍ തന്റെ ആദ്യത്തെ പോസ്റ്റ് ട്വീറ്റ് ചെയ്യുന്നത്. അടുത്ത പന്ത്രണ്ട് മാസത്തിനുള്ളില്‍ അദ്ദേഹം മോദിയെയും കെജ്‌രിവാളിനെയും സാമൂഹിക മാധ്യമത്തില്‍ വെല്ലുവിളിക്കാന്‍ ശേഷി നേടി. 2016 സെപ്തംബറില്‍ രാഹുലിന്റ റിട്വീറ്റ് ശരാശരി 2784 ഉം മോദിയുടേത് 2506 ഉം ആയിരുന്നു. കെജ്‌രിവാളിന്റേത് 1722ഉം. ഈ വര്‍ഷം ജൂലൈ മുതല്‍ രാഹുലിന്റെ ട്വിറ്റര്‍ വളര്‍ച്ച ഏറെ മുമ്പോട്ടാണ്. മോദിയുടേത് കുത്തനെ കീഴ്‌പ്പോട്ടും. ഒക്ടോബറില്‍ രാഹുലിന്റെ ട്വീറ്റിന് 3800 റിട്വീറ്റുകളാണ് ലഭിക്കുന്നതെങ്കില്‍ മോദിക്ക് ലഭിക്കുന്നത് 2300 മാത്രം.
അതേസമയം, ട്വിറ്റര്‍ ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ രാഹുലിനേക്കാള്‍ ബഹുദൂരം മുന്നിലാണ് മോദി. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ട്വിറ്ററില്‍ പിന്തുടരുന്ന രണ്ടാമത്തെ രാഷ്ട്രീയ നേതാവാണ് മോദി. ഇദ്ദേഹത്തിന് 35.6 ദശലക്ഷം ഫോളോവേഴ്‌സാണ് ഉള്ളത്. രാഹുല്‍ഗാന്ധിക്ക് 3.79 ദശലക്ഷം ഫോളോവേഴ്‌സ് മാത്രമേയുള്ളൂ. കെജ്‌രിവാളിന് 12.5 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ട്.

main-qimg-fe09b30b428595bcde5bff7eab563ac2-c

ചുക്കാന്‍ പിടിക്കുന്നത് രമ്യ

തമിഴ്്-തെലുങ്ക് നടിയും കോണ്‍ഗ്രസ് വനിതാ നേതാവുമായി ദിവ്യ സ്പന്ദന എന്ന രമ്യയ്ക്കാണ് കോണ്‍ഗ്രസിന്റെ സാമൂഹ്യമാധ്യമവിഭാഗം ചുതമല. ഇവര്‍ ചുമതലയേറ്റെടുത്തതിന് ശേഷം വന്‍ മാറ്റങ്ങളാണ് കോണ്‍ഗ്രസിന്റെയും രാഹുലിന്റെയും സാമൂഹിക മാധ്യമ വളര്‍ച്ചയിലുണ്ടായിരുന്നത്. നേരത്തെ, ലോക്‌സഭാ എം.പിയായിരുന്ന ദീപേന്ദര്‍സിങ് ഹൂഡയാണ് സോഷ്യല്‍ മീഡിയാ വിഭാഗം കൈകാര്യം ചെയ്തിരുന്നത്. ഈ വര്‍ഷം മെയിലാണ് രാഹുല്‍ വിഭാഗത്തില്‍ അഴിച്ചുപണി നടത്തിയത്.

നാല്‍പ്പതിലേറെ സിനിമകളില്‍ അഭിനയിച്ച രമ്യ 2012ലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സാമൂഹിക മാധ്യമങ്ങളില്‍ 4,83,000 ഫോളോവേഴ്‌സുള്ള നേതാവു കൂടിയാണ് ഇവര്‍.

india

രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിൽ

ദ്രൗപതി മുർമുവിന്റെ ആദ്യ മണിപ്പൂർ സന്ദർശനമാണിത്

Published

on

ഇംഫാൽ: രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിലെത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് രാഷ്ട്രപതി എത്തുന്നത്. സന്ദർശനത്തെ തുടർന്ന് ഇംഫാൽ വിമാനത്താവളത്തിൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

ദ്രൗപതി മുർമുവിന്റെ ആദ്യ മണിപ്പൂർ സന്ദർശനമാണിത്. ഡിസംബർ 11ന് ഇംഫാലിൽ എത്തിയ ശേഷം രാഷ്ട്രപതി പോളോ പ്രദർശന മത്സരം കാണാൻ ചരിത്ര പ്രസിദ്ധമായ മാപ്പൽ കാങ്‌ജീബങ് സന്ദർശിക്കും.

ഡിസംബർ 12ന് രാഷ്ട്രപതി ഇംഫാലിലെ നൂപി ലാൽ സ്മാരക സമുച്ചയം സന്ദർശിക്കുകയും മണിപ്പൂരിലെ ധീര വനിതാ യോദ്ധാക്കൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യും. പിന്നീട് സേനാപതിയിൽ പൊതുചടങ്ങിൽ പങ്കെടുക്കും.

രണ്ടു വർഷത്തിലധികമായി മണിപ്പൂരിൽ തുടരുന്ന മെയ്തി, കുക്കി വിഭാഗങ്ങൾ തമ്മിലുള്ള കലാപത്തിൽ 260ഓളം പേർക്കാണ് ജീവൻ നഷ്ടമായത്. 60000ലധികം പേർ പാലായനം ചെയ്തു. മുഖ്യമന്ത്രി എൻ. ബിരേൻ സിങ് രാജിവച്ചതിനെ തുടർന്ന് ഫെബ്രുവരി 13 മുതൽ മണിപ്പൂർ രാഷ്ട്രപതി ഭരണത്തിലാണ്.

Continue Reading

Health

കാൻസർ ഉണ്ടാക്കുന്ന ജീൻ മ്യൂട്ടേഷൻ സംഭവിച്ച ബീജ ദാതാവിൽ നിന്ന് യൂറോപ്പിൽ 197 കുട്ടികൾ ജനിച്ചു; ഞെട്ടിക്കുന്ന കണ്ടെത്തൽ

14 യൂറോപ്യൻ രാജ്യങ്ങളിലെ 67 ക്ലിനിക്കുകളിലായാണ് ഈ രോഗബാധിതമായ സ്പേം ദാനം നടന്നത്

Published

on

കോപ്പൻഹേഗൻ: കാൻസർ ഉണ്ടാക്കുന്ന ജീൻ മ്യൂട്ടേഷൻ സംഭവിച്ച ബീജ ദാതാവിൽ നിന്ന് യൂറോപ്പിൽ 197 കുട്ടികൾ ജനിച്ചതായി ഞെട്ടിക്കുന്ന കണ്ടെത്തൽ. കോപ്പൻഹേഗൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂറോപ്യൻ സ്പേം ബാങ്കിനാണ് ഈ വലിയ അമളി പിണഞ്ഞത്. 14 യൂറോപ്യൻ രാജ്യങ്ങളിലെ 67 ക്ലിനിക്കുകളിലായാണ് ഈ രോഗബാധിതമായ സ്പേം ദാനം നടന്നത്.

ദുഃഖകരമെന്ന് പറയട്ടെ ജനിച്ച കുട്ടികളിൽ ചിലർക്കും പിതാവിൻ്റെ ജീനിൽ ലി-ഫ്രൗമേനി സിൻഡ്രം എന്ന അർബുദ രോഗം കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ചില കുഞ്ഞുങ്ങൾ ഇതിനോടകം മരിച്ചതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആരോഗ്യവാനായ യുവാവിൽ കാൻസർ കണ്ടെത്തിയിരുന്നില്ല. എന്നാൽ അയാളുടെ കോശത്തിൽ ജനിതകപരമായി കാൻസർ ഉണ്ടാകുന്ന ജനിതക വ്യതിയാനം മുൻകൂട്ടി കണ്ടെത്താനാകാത്തത് ആരോഗ്യ പ്രവർത്തകരുടെ ഭാഗത്തുണ്ടായ ഗുരുതര വീഴ്ചയാണ്.

സ്പേം ദാതാവിൽ നിന്നും ബീജം സ്വീകരിക്കുമ്പോൾ നടത്തുന്ന സാധാരണ ജനിതക പരിശോധനകളിൽ കണ്ടെത്താനാകാത്ത അസുഖമാണിതെന്നാണ് വിലയിരുത്തൽ. ബിബിസി ഉൾപ്പെടെയുള്ള 14 പൊതുമേഖലാ ചാനലുകൾ യൂറോപ്യൻ സ്പേം ബാങ്കുമായി സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഈ ഞെട്ടിക്കുന്ന സംഭവം വെളിച്ചത്ത് വന്നത്.

2005ൽ വിദ്യാർഥിയായിരിക്കെ ബീജ ദാനം ചെയ്യാൻ തുടങ്ങിയ അജ്ഞാതനായ ഒരു ദാതാവിൽ നിന്നാണ് 20 ശതമാനം വരെ കാൻസർ ബാധിതമായ ബീജം നിരവധി സ്ത്രീകളിൽ ഗർഭധാരണത്തിനായി ഉപയോഗിച്ചത്. 17 വർഷത്തിനിടയിൽ നിരവധി പേർക്ക് കുട്ടികളുണ്ടാകാൻ രോഗിയായ ഈ യുവാവിൻ്റെ ബീജം ഉപയോഗിച്ചിരുന്നു. ആരോഗ്യവാനായ യുവാവ് പ്രാഥമികമായി നടത്തുന്ന സ്റ്റാൻഡേർഡ് ഡോണർ സ്‌ക്രീനിംഗ് ടെസ്റ്റുകൾ വിജയിച്ചിരുന്നു.

ജനനത്തിനു മുമ്പ് അദ്ദേഹത്തിൻ്റെ ചില കോശങ്ങളിൽ ഒരു മ്യൂട്ടേഷൻ സംഭവിച്ചിരുന്നു. അസാധാരണമായ കോശ വളർച്ച നിയന്ത്രിക്കുന്നതിലൂടെ കാൻസർ വികസിക്കുന്നതിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കുന്ന ഒരു സുപ്രധാന ജീൻ ആയ ടിപി53 എന്ന ജീനിനെ ഈ മ്യൂട്ടേഷൻ ബാധിച്ചു.

അയാളുടെ ശരീരത്തിൽ മറ്റെവിടെയും മ്യൂട്ടേഷൻ ചെയ്യപ്പെട്ട ടിപി53 ജീൻ സാന്നിധ്യം ഉണ്ടായിരുന്നില്ലെങ്കിലും, അയാളുടെ ബീജത്തിൽ 20% വരെ മ്യൂട്ടേഷൻ സംഭവിച്ച ജീനുകൾ ഉണ്ടായിരുന്നു. ഈ ബാധിച്ച ബീജങ്ങളിൽ ഒന്നിൽ നിന്നാണ് ഒരു കുട്ടി ഗർഭം ധരിക്കുന്നതെങ്കിൽ ആ കുട്ടിയുടെ ശരീരത്തിലെ എല്ലാ കോശങ്ങളിലും മ്യൂട്ടേഷൻ സംഭവിക്കാം.

ഇത് കുഞ്ഞുങ്ങളിൽ അർബുദങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കും. ഡെൻമാർക്ക് ആസ്ഥാനമായുള്ള യൂറോപ്യൻ ബീജ ബാങ്ക് 2023 നവംബറിൽ, വളരെ വൈകിയാണ് ഈ യുവാവിൻ്റെ ജനിതക വൈകല്യം തിരിച്ചറിഞ്ഞത്. അപ്പോഴേക്കും നിരവധി കുഞ്ഞുങ്ങൾക്ക് കാൻസർ ബാധിക്കുകയും ചില കുഞ്ഞുങ്ങൾ മരിക്കുകയും ചെയ്തിരുന്നു.

Continue Reading

india

‘ഇൻഡിഗോ പ്രതിസന്ധി വഷളാകാൻ നിങ്ങൾ അനുവദിച്ചു’: കേന്ദ്ര സർക്കാരിനെ വിമർശിച്ച് ഡൽഹി ഹൈക്കോടതി

വിമാനനിരക്ക് ഉയർന്നത് ഏകീകരിക്കാൻ സർക്കാരിനായില്ലെന്നു വ്യക്തമാക്കിയ കോടതി യാത്രക്കാർക്ക് നഷ്ടപരിഹാരം വേഗത്തിൽ നൽകണമെന്നും പറഞ്ഞു

Published

on

ഡൽഹി: ഇൻഡിഗോ സർവീസുകൾ മുടങ്ങിയതിനു പിന്നാലെയുണ്ടായ പ്രതിസന്ധിയിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് ഡൽഹി ഹൈക്കോടതി. വിമാനനിരക്ക് ഉയർന്നത് ഏകീകരിക്കാൻ സർക്കാരിനായില്ലെന്നു വ്യക്തമാക്കിയ കോടതി യാത്രക്കാർക്ക് നഷ്ടപരിഹാരം വേഗത്തിൽ നൽകണമെന്നും പറഞ്ഞു. ഇൻഡിഗോ വിമാന സർവീസ് വെട്ടിക്കുറച്ചത് യാത്രക്കാർക്ക് അസൗകര്യമാവുക മാത്രമല്ല, വലിയ സാമ്പത്തിക ആഘാതമായെന്നും കോടതി പറഞ്ഞു.

വിമാനത്താവളങ്ങളിൽ കുടുങ്ങിയ യാത്രക്കാർക്ക് എത്രയും വേഗം നഷ്ടപരിഹാരം നൽകാൻ‌ വ്യോമയാന മന്ത്രാലയം, ഡിജിസിഎ, ഇൻഡിഗോ എന്നിവർ മതിയായ നടപടികൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും ഹൈക്കോടതി പറഞ്ഞു. പ്രതിസന്ധി ഉണ്ടായതിന് ശേഷം നടപടി സ്വീകരിച്ച സർക്കാർ നിലപാടാണ് പ്രശ്നത്തിന്റ ആക്കം കൂട്ടിയതെന്നും ഹൈക്കോടതി വ്യക്തമാക്കി.

‘‘ഒരു പ്രതിസന്ധിയുണ്ടായാൽ എങ്ങനെയാണ് മറ്റു വിമാനക്കമ്പനികൾ അതിൽ നേട്ടം കൊയ്യുക? എങ്ങനെയാണ് ടിക്കറ്റ് നിരക്ക് 35,000–40,000 ആയി ഉയരുക? സ്ഥിതിഗതികൾ വഷളാകാൻ നിങ്ങൾ അനുവദിച്ചു. ഇത്തരം സാഹചര്യം യാത്രക്കാർക്ക് ബുദ്ധിമുട്ട് മാത്രമല്ല, സാമ്പത്തിക പ്രതിസന്ധി കൂടി സൃഷ്ടിച്ചു’’– കേന്ദ്രസർക്കാരിനെ വിമർശിച്ച് കോടതി പറഞ്ഞു.

Continue Reading

Trending