Connect with us

More

ചവറയില്‍ പാലം തകര്‍ന്ന് ഒരാള്‍ മരിച്ചു; നിരവധിപേര്‍ക്ക് പരിക്ക്

Published

on

കൊല്ലം: ചവറ കെ.എം.എം.എല്‍ എം. എസ് യൂണിറ്റിന് മുന്നിലെ ഇരുമ്പ് പാലം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. ചവറ സ്വദേശിനി ശ്യാമള ദേവിയാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. കമ്പനിയിലേക്ക് സമരം കഴിഞ്ഞ് മടങ്ങിയവരാണ് അപകടത്തില്‍ പെട്ടത്. എഴുപതിലേറെ പേര്‍ വെള്ളത്തില്‍ വീണതായി പറയപ്പെടുന്നു. രാവിലെ കമ്പനിയുടെ മുമ്പിലെ ധര്‍ണ്ണക്ക് ശേഷം പ്രദേശവാസികളും സമരം മൂലം പുറത്ത് നിന്ന ജീവനക്കാരും ഒരുമിച്ച് പ്രവേശിച്ചത് മൂലമാണ് തകര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ എല്ലാവരേയും കമ്പിനിയുടെ വാഹനങ്ങളിലും മറ്റും കരുനാഗപ്പള്ളി ചവറ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു. കമ്പനിയുടെ എല്ലാ ഉന്നതോദ്യോഗസ്ഥരും ഫയര്‍ഫോഴ്‌സും പോലീസും സംഭവ സ്ഥലത്തുണ്ട്.. പരിക്കേറ്റവരുടെ ചികിത്സ ചെലവുകള്‍ കമ്പിനി വഹിക്കുമെന്ന് മാനേജിംങ്ങ് ഡയറക്ടര്‍ അറിയിച്ചു.

6b4e0dcd-1a07-4dee-8aac-8490d8317802

9b039ebd-306f-469b-b398-a6d29adcb331ef56c4e1-0e48-432f-8679-2fef6d0a7f02

kerala

‘നിലമ്പൂര്‍ ഫലം ടീം വര്‍ക്കിന് കിട്ടിയ അംഗീകാരം’: സണ്ണി ജോസഫ്

ആശ സമരം, മലയോര പ്രശ്‌നം എന്നിവ പരിഹരിക്കപ്പെടണം അദ്ദേഹം പറഞ്ഞു

Published

on

തിരുവനന്തപുരം: നിലമ്പൂര്‍ ഫലം ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നും 2026 തെരഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടുപലകയാണെന്നും കെപിസിസി സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. സണ്ണി ജോസഫ് എംഎല്‍എ. വിധിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

ആശ സമരം, മലയോര പ്രശ്‌നം എന്നിവ പരിഹരിക്കപ്പെടണം. ഗവര്‍ണര്‍ രാജ് ഭവനെ രാഷ്ട്രീയ വേദിയാക്കി മാറ്റുന്നു. യുഡിഎഫിന്റെ ജനകീയ അടിത്തറ വിപുലപ്പെടുത്തുന്ന നടപടികള്‍ തുടരുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

ഒരു പാര്‍ട്ടിയുമായും ചര്‍ച്ച നടത്തിയിട്ടില്ല. ടീം വര്‍ക്കിന് കിട്ടിയ അംഗീകാരമാണ് നിലമ്പൂരിലേത്. പി വി അന്‍വര്‍ അടഞ്ഞ അദ്ധ്യായമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

Continue Reading

kerala

കൊല്ലം കിളികൊല്ലൂരിൽ കാണാതായ വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി

Published

on

കൊല്ലം: കൊല്ലത്ത് 17-കാരിയെ ഓവുചാലിൽ മരിച്ച നിലയിൽ കണ്ടെത്തി. കിളിക്കൊല്ലൂർ സ്വദേശി നന്ദ സുരേഷി(17)നെയാണ് ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് മുൻവശത്തെ റെയിൽവെ ട്രാക്കിനോട് ചേർന്നുള്ള ഓടയിലാണ് മൃതദേഹം കണ്ടെത്തിയത്.

മൂന്നാംകുറ്റി സ്വദേശി സുരേഷിന്റെ മകളാണ് നന്ദന. ഇന്നലെ വൈകുന്നേരം മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. അൽപം മുൻപാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കാലുതെറ്റി വീണതാകാമെന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ കിളിക്കൊല്ലൂർ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു.

 

Continue Reading

kerala

മുല്ലപ്പെരിയാർ ഡാം നാളെ തുറന്നേക്കും

883 കുടുംബങ്ങളിലെ 3220 പേരെ വെള്ളിയാഴ്ച രാത്രി 8 മണിക്ക് മുൻപ് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാൻ ജില്ലാ കലക്ടർ വി വിഗ്നേശ്വരി റവന്യൂ ,പോലീസ് അധികാരികൾക്ക് നിർദ്ദേശം നൽകി

Published

on

തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലേക്ക്​ എത്തുന്നു. ഷട്ടറുകൾ തുറക്കുമെന്ന് തമിഴ്നാട് ജലസേചന വകുപ്പ് അറിയിച്ച സാഹചര്യത്തിൽ ഇടുക്കി ജില്ലാ ഭരണകൂടം മുന്നൊരുക്കങ്ങൾ പൂർത്തിയാക്കാനുള്ള നടപടികൾ തുടങ്ങി.

പെരിയാർ, മഞ്ജുമല, ഉപ്പുതുറ ,ഏലപ്പാറ, അയ്യപ്പൻകോവിൽ, കാഞ്ചിയാർ ആനവിലാസം, ഉടുമ്പുഞ്ചോല എന്നിവിടങ്ങളിൽ നിന്ന് 883 കുടുംബങ്ങളിലെ 3220 പേരെ വെള്ളിയാഴ്ച രാത്രി 8 മണിക്ക് മുൻപ് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാൻ ജില്ലാ കലക്ടർ വി വിഗ്നേശ്വരി റവന്യൂ ,പോലീസ് അധികാരികൾക്ക് നിർദ്ദേശം നൽകി.

ഇവർക്കായി 20ലധികം ക്യാമ്പുകൾ ഒരുക്കി കഴിഞ്ഞു. ഷട്ടറുകൾ തുറക്കേണ്ട സാഹചര്യമുണ്ടായാൽ പകൽ സമയത്ത് മാത്രമേ ആകാവൂ എന്ന് തമിഴ്നാടിനോട് അഭ്യർത്ഥിച്ചതായി കളക്ടർ അറിയിച്ചു.

ഏത് അടിയന്തര സാഹചര്യവും നേരിടാൻ ജില്ലാ ഭരണകൂടം തയ്യാറാണ്. വെള്ളിയാഴ്ച നാലുമണിവരെ ജലനിരപ്പ് 135.25 ആണ്. റവന്യൂ, പോലീസ് അധികാരികളുടെ നിർദ്ദേശങ്ങൾ പൊതുജനങ്ങൾ കൃത്യമായി പാലിക്കണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു.

Continue Reading

Trending