കൊല്ലം: ചവറ കെ.എം.എം.എല്‍ എം. എസ് യൂണിറ്റിന് മുന്നിലെ ഇരുമ്പ് പാലം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. ചവറ സ്വദേശിനി ശ്യാമള ദേവിയാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. കമ്പനിയിലേക്ക് സമരം കഴിഞ്ഞ് മടങ്ങിയവരാണ് അപകടത്തില്‍ പെട്ടത്. എഴുപതിലേറെ പേര്‍ വെള്ളത്തില്‍ വീണതായി പറയപ്പെടുന്നു. രാവിലെ കമ്പനിയുടെ മുമ്പിലെ ധര്‍ണ്ണക്ക് ശേഷം പ്രദേശവാസികളും സമരം മൂലം പുറത്ത് നിന്ന ജീവനക്കാരും ഒരുമിച്ച് പ്രവേശിച്ചത് മൂലമാണ് തകര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ എല്ലാവരേയും കമ്പിനിയുടെ വാഹനങ്ങളിലും മറ്റും കരുനാഗപ്പള്ളി ചവറ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു. കമ്പനിയുടെ എല്ലാ ഉന്നതോദ്യോഗസ്ഥരും ഫയര്‍ഫോഴ്‌സും പോലീസും സംഭവ സ്ഥലത്തുണ്ട്.. പരിക്കേറ്റവരുടെ ചികിത്സ ചെലവുകള്‍ കമ്പിനി വഹിക്കുമെന്ന് മാനേജിംങ്ങ് ഡയറക്ടര്‍ അറിയിച്ചു.

6b4e0dcd-1a07-4dee-8aac-8490d8317802

9b039ebd-306f-469b-b398-a6d29adcb331ef56c4e1-0e48-432f-8679-2fef6d0a7f02