Video Stories
മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടു നിന്നത് ‘അണ്‍ഹാപ്പി’യാവാനുള്ള കാരണമുള്ളതിനാല്‍: കാനം രാജേന്ദ്രന്‍

അശ്‌റഫ് തൂണേരി
ദോഹ: ഇടതുമുന്നണി യോഗ തീരുമാനത്തില്‍ ‘താന്‍ ഹാപ്പിയാണ്’ എന്ന് പറഞ്ഞത് നവംബര്‍ പന്ത്രണ്ടാം തീയ്യതിയാണെന്നും ഞങ്ങള്‍ നടപടി സ്വീകരിച്ചത് പതിനഞ്ചാം തീയ്യതിയാണെന്നും അതിനിടയില്‍ അണ്‍ഹാപ്പിയാവാനുള്ള എന്തെങ്കിലും കാരണമുണ്ടായിട്ടുണ്ടാവുമെന്ന് ധരിച്ചാല്‍ മതിയെന്നും സി പി എമ്മിന് മറുപടിയുമായി സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സന്ദര്‍ശനാര്‍ത്ഥം ഖത്തറിലെത്തിയ അദ്ദേഹം ദോഹ ഹൊറൈസണ്‍ മാന്വര്‍ ഹോട്ടലില്‍ ‘മിഡില്‍ ഈസ്റ്റ് ചന്ദ്രിക’ യ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു.
ഇടതുമുന്നണി യോഗത്തിനു ശേഷം കാനം രാജേന്ദ്രന്‍ മാധ്യമപ്രവര്‍ത്തകരോട് താന്‍ ഹാപ്പിയാണ് എന്ന് പറഞ്ഞിട്ടും മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാതിരുന്നത് ശരിയല്ലെന്ന് കൊച്ചിയില്‍ ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
താന്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ശേഷം സംഭവിച്ച കാര്യങ്ങളും കാര്യങ്ങളും പരിശോധിക്കണം. ഇടതു യോഗത്തില്‍ ഞങ്ങളെടുത്ത ധാരണയുണ്ട്. എല്‍ ഡി എഫ് കണ്‍വീനറെ അത് ബോധ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇടതു മുന്നണി യോഗം കഴിഞ്ഞ ശേഷം മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. ‘ഹാപ്പിയാണോ’ ഹാപ്പിയാണെന്ന് സ്വാഭാവികമായും ഞാന്‍ മറുപടി പറഞ്ഞു. പിന്നെ ദു:ഖമുണ്ടെന്നാണോ പറയേണ്ടത്.
സി.പി.ഐയുടെ കേരളത്തിലെടുക്കുന്ന തീരുമാനങ്ങളുടെ തീരുമാനം പാര്‍ട്ടി സെക്രട്ടറിയെന്ന നിലയില്‍ തനിക്കാണ്. ഞങ്ങള്‍ തീരുമാനമെടുത്തതിന് ടൈം ഒരു ഫാക്ടറാണ്. തൊട്ടടുത്ത ദിവസമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഒരു വിധിന്യായം പുറത്തുവരുന്നത്. സര്‍ക്കാറിനെതിരെ കേസ് കൊടുത്ത മന്ത്രിക്ക് മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാന്‍ അവകാശമില്ലെന്നും കേസ് കൊടുത്തത് ഭരണഘടനാ വിരുദ്ധമാണെന്നും ഹൈക്കോടതി കണ്ടെത്തുകയാണ്. കോടതി പ്രസ്താവം പുറത്തുവന്നപ്പോള്‍ അതേമന്ത്രി പറഞ്ഞത് താന്‍ സുപ്രീംകോടതിയില്‍ പോവുമെന്നാണ്. ഇതെല്ലാം താന്‍ ഹാപ്പിയാണെന്ന് പറഞ്ഞതിന് ശേഷം രണ്ടു ദിവസങ്ങള്‍ കഴിഞ്ഞുണ്ടായ സംഭവങ്ങളാണ്.
ഹൈക്കോടതി വിധി വന്ന ശേഷവും അദ്ദേഹത്തെ പട്ടും വളയും നല്‍കി മന്ത്രിസഭാ യോഗത്തില്‍ സ്വീകരിച്ചതിനെതിരെയുള്ള ഞങ്ങളുടെ പ്രതിഷേധമാണ് രേഖപ്പെടുത്തിയത്. ഞങ്ങള്‍ക്ക് രണ്ടു വഴി സ്വീകരിക്കാമായിരുന്നു. മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്ത് ഇറങ്ങിപ്പോരുക. അല്ലെങ്കില്‍ പങ്കെടുക്കാതിരിക്കുക. മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാതിരിക്കുക എന്നതാണ് കുറച്ചുകൂടി നിശ്ശബ്ദമായ പ്രതിഷേധമെന്ന് സി പി ഐ തീരുമാനിക്കുകയായിരുന്നു. അത് ഭരണഘടനാ വിരുദ്ധമാണെന്ന് ഇപ്പോള്‍ ചിലര്‍ പറയുന്നുണ്ട്. ഭരണഘടനാ വിരുദ്ധമായി നടപടി സ്വീകരിച്ച മന്ത്രിയെ അവിടെ ഇരുത്തണമോ എന്നും അദ്ദേഹം കോടതിയില്‍ പോയത് ഭരണഘടനാ വിരുദ്ധമാണോ അപക്വമാണോ എന്നും അവരാണ് മറുപടി പറയേണ്ടത്.
മൂന്നാര്‍ വിഷയത്തില്‍ നിയമം അനുസരിച്ച് മുന്നോട്ടുപോവണമെന്നാണ് സി പി ഐയുടെ നിലപാട്. ഇപ്പോഴുള്ള സബ്കളക്ടര്‍ക്കെതിരെയും ചിലര്‍ പരാതി ഉന്നയിക്കുന്നുണ്ടല്ലോ എന്ന് ചോദിച്ചപ്പോള്‍ ‘സബ്കളക്ടര്‍ പദവി അബോളിഷ് ചെയ്യാനാവുമോ’ എന്ന് കാനം തിരിച്ചുചോദിച്ചു. മുമ്പിരുന്ന കലക്ടറും ശരിയല്ലെന്നായിരുന്നു അവര്‍ (സി പി എം) പറഞ്ഞുകൊണ്ടിരുന്നത്. സര്‍ക്കാറുദ്യോഗസ്ഥരെല്ലാം സ്വന്തം പാര്‍ട്ടിക്കാരാവാണമെന്ന ധാരണ ശരിയല്ല. ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന്റെ നയം നടപ്പിലാക്കുന്നോ ഇല്ലയോ എന്നതാണ് വിഷയം. ഉദ്യോഗസ്ഥന് സംഘടനയോ രാഷ്ട്രീയമോ ഇല്ല. മുമ്പുള്ള കളക്ടറെ മാറ്റിയപ്പോള്‍ ലോകം അവസാനിച്ചിരിക്കുന്നുവെന്നും എല്ലാ ഒഴിപ്പിക്കലും നിര്‍ത്തിയെന്നുമല്ലേ നിങ്ങള്‍ മാധ്യമങ്ങള്‍ പറഞ്ഞത്?. ഇപ്പോള്‍ എന്താണ് ഇദ്ദേഹത്തെക്കുറിച്ചും പരാതിയുയരുന്നത്. അദ്ദേഹം നിയമം നടപ്പിലാക്കുന്നു. സര്‍ക്കാരിന്റെ പോളിസി നടപ്പിലാക്കുന്നു. അതുകൊണ്ടായിരിക്കാം.
ഉദ്യോഗസ്ഥന്‍ എന്ന വ്യക്തിയല്ല പ്രധാനം. നിലപാടുകളാണെന്നും കാനം എടുത്തുപറഞ്ഞു.
ഞങ്ങള്‍ മൂന്നാറില്‍ സി പി എം ഉള്‍പ്പെടെ നടത്തുന്ന സമരത്തിനില്ല. ഞാന്‍ ജനജാഗ്രതയാ യാത്രയുമായി ഇടുക്കിയില്‍ ചെല്ലുന്നതിന് ഒരു ദിവസം അവിടെ ഒരു ഹര്‍ത്താലുണ്ടായിരുന്നു. പത്തു ചെയിന്‍ മേഖലയില്‍ ഏഴു ചെയിന്‍ ഭൂമി പതിച്ചുകൊടുക്കാം എന്ന നിലപാടുമായി ബന്ധപ്പെട്ട് 3 ചെയിന്‍ ഒഴിവാക്കിയ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു സമരം. ആ ഭൂപ്രദേശത്താണ് കൂടുതല്‍ കുടിയേറ്റക്കാരുള്ളത്. അന്നത്തെ ഹര്‍ത്താലില്‍ നിന്ന് സി പി എം ഒഴിഞ്ഞു നിന്നു. ആര്‍ക്കും സമരം നടത്താനുള്ളതും വിട്ടുനില്‍ക്കാനുമുള്ള അവകാശമുണ്ട്. സമരം പ്രതിഷേധമായി തുടരുമെങ്കിലും പ്രതിഷേധിക്കുന്നവര്‍ പ്രതിഷേധിക്കട്ടെ. കൈയ്യേറ്റക്കാര്‍ക്കെതിരെയുള്ള നടപടിയുമായി മുന്നോട്ടുപോവും. നിയമസഭയില്‍ മുഖ്യമന്ത്രിയും റവന്യുമന്ത്രിയും ആവര്‍ത്തിച്ചു ഇക്കാര്യത്തില്‍ നിലപാടു വ്യക്തമാക്കിയിട്ടുണ്ടെന്നും കാനം വിശദീകരിച്ചു.
സി പി എം കൈയ്യേറ്റക്കാരുടെ കൂടെയാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം മറ്റൊരു ചോദ്യത്തിന് മറുപടി പറഞ്ഞു. ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തുകയെന്നത് ഇടതുനയമല്ലമല്ലെന്നും ഒറ്റപ്പെട്ട ചില സംഭവങ്ങളുണ്ടായത് ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നാണ് സി പി ഐ നിലപാടെന്നും ഗെയില്‍ സമരം അടിച്ചമര്‍ത്തിയ പൊലീസ് നടപടിയെക്കുറിച്ച് അദ്ദേഹം മറുപടി പറഞ്ഞു. ജനകീയ സമരങ്ങള്‍ ആരു നടത്തുന്നതിനും ഒരിക്കലും എതിരുനില്‍ക്കില്ലെന്നും കാനം നിലപാടു വ്യക്തമാക്കി.
News
വിഷമദ്യ ദുരന്തം:ഗുരുതരാവസ്ഥയിൽ നിരവധി പേർ, മരണ നിരക്ക് ഉയർന്നേക്കാം
രാജ്യത്തിന്റെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് വ്യാജമദ്യ നിർമ്മാണ ശാലകൾ കണ്ടെത്തുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിന്റെ വ്യാപകമായ പരിശോധന.

റഷീദ് പയന്തോങ്ങ്
കുവൈത്ത് സിറ്റി: രാജ്യത്തിന്റെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് വ്യാജമദ്യ നിർമ്മാണ ശാലകൾ കണ്ടെത്തുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തിന്റെ വ്യാപകമായ പരിശോധന.
10 ഓളം അനധികൃത മദ്യ നിർമ്മാണ കേന്ദ്രങ്ങളാണ് അധികൃതരുടെ അന്വേഷണത്തിൽ കണ്ടെത്തിയത്.
മദ്യ നിർമ്മാണ കേന്ദ്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 67 പേരാണ് അധികൃതരുടെ പിടിയിലായത്.കുറ്റകൃത്യത്തിൽ ഏർപ്പെട്ടവരിൽ സ്ത്രീകളുമുണ്ട്. വിഷമദ്യ ഉപഭോഗത്തെ തുടർന്ന് ഇതുവരെയായി 160 പേരെയാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.21 പേരുടെ കാഴ്ച്ച പൂർണ്ണമായും നഷ്ടമായി. നിരവധി പേർ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്.മദ്യദുരന്തം ഇതുവരെയായി 23 ജീവനുകളാണ് അപഹരിച്ചത്.മരണം വരിച്ചവരെല്ലാം ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. അത്യാസന്ന നിലയിൽ പലരും കഴിയുന്നതിനാൽ മരണ നിരക്ക് ഉയരാനും സാധ്യതയുണ്ട്. മെഥനോൾ കലർന്ന വ്യാജമദ്യത്തിന്റെ ഉപഭോഗമാണ് വലിയൊരു ദുരന്തത്തിന് കാരണമായത്.
local
റീഗല്‍ ജ്വല്ലേഴ്സിന്റെ ബ്രാന്റ് അമ്പാസിഡറായി മഞ്ജു വാര്യര്‍
കേരളത്തിലെ സ്വര്‍ണ്ണാഭരണ വ്യാപാര ചരിത്രത്തില്‍ ഹോള്‍സെയില്‍ ജ്വല്ലറി എന്ന ആശയം ആദ്യം അവതരിപ്പിച്ച റീഗല്‍ ജ്വല്ലേഴ്സിന്റെ പുതിയ ബ്രാന്റ് അമ്പാസിഡറായി മഞ്ജു വാര്യരെ തിരഞ്ഞെടുത്തു.

കൊച്ചി: കേരളത്തിലെ സ്വര്‍ണ്ണാഭരണ വ്യാപാര ചരിത്രത്തില്‍ ഹോള്‍സെയില്‍ ജ്വല്ലറി എന്ന ആശയം ആദ്യം അവതരിപ്പിച്ച റീഗല്‍ ജ്വല്ലേഴ്സിന്റെ പുതിയ ബ്രാന്റ് അമ്പാസിഡറായി മഞ്ജു വാര്യരെ തിരഞ്ഞെടുത്തു. ഇനിമുതല്‍ റീഗല്‍ ജ്വല്ലേഴ്സ് എന്ന ബ്രാന്റിന്റെ പരസ്യചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ പ്രമോഷണല്‍ ആക്ടിവിറ്റികളിലും മഞ്ജു വാര്യരുടെ നിറസാന്നിദ്ധ്യം ഉണ്ടായിരിക്കും.
റീഗല്‍ ജ്വല്ലേഴ്സിന്റെ പുതിയ ബ്രാന്‍ഡ് അംബാസിഡര്‍ ആയി മഞ്ജു വാര്യരെ തന്നെ തിരഞ്ഞെടുക്കാന്‍ സാധിച്ചതില്‍ ഞങ്ങള്‍ അഭിമാനം കൊള്ളുന്നു’ റീഗല്‍ ജ്വല്ലേഴ്സ് മാനേജിംഗ് ഡയറക്ടര്‍ വിപിന്‍ ശിവദാസ് പറഞ്ഞു. മഞ്ജു വാര്യര്‍ എന്ന അഭിമാന താരത്തോടൊപ്പമുള്ള റീഗല്‍ ജ്വല്ലേഴ്സിന്റെ ഇനിയുള്ള യാത്ര തങ്ങളുടെ വളര്‍ച്ചക്ക് വലിയ ശക്തി പകരുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായി അദ്ദേഹം കൂട്ടിചേര്‍ത്തു.
കേരളത്തിലും കര്‍ണ്ണാടകയിലും നിറസാന്നിദ്ധ്യമുള്ള സ്വര്‍ണ്ണാഭരണ നിര്‍മ്മാണവിപണന രംഗത്തെ ഏറ്റവും വലിയ ഹോള്‍സെയില്‍ ആന്റ് മാനുഫാക്ച്ചറിംഗ് ജ്വല്ലറിയായ റീഗല്‍ ജ്വല്ലേഴ്സില്‍ എല്ലാ സ്വര്‍ണ്ണാഭരണങ്ങള്‍ക്കും, ഇന്റര്‍നാഷണല്‍ സര്‍ട്ടിഫൈഡ് ഡയമണ്ട് ആഭരണങ്ങള്‍ക്കും ഹോള്‍സെയില്‍ പണിക്കൂലി മാത്രമാണ് ഈടാക്കുന്നത്. 100% 916 ഒഡകഉ ആകട ആഭരണങ്ങള്‍ മാത്രം വിപണനം ചെയ്യുന്ന റീഗല്‍ ജ്വല്ലേഴ്സില്‍ നിന്നും ആന്റിക്ക് കളക്ഷന്‍സ്, ലൈറ്റ് വെയിറ്റ്, ടെമ്പിള്‍ ജ്വല്ലറി, ഉത്തരേന്ത്യന്‍ ഡിസൈന്‍സ്, കേരള കളക്ഷന്‍സ്, പോള്‍ക്കി കളക്ഷസന്‍സ്, ചെട്ടിനാട് തുടങ്ങി വളരെ വൈവിധ്യമായ ആഭരണ ശേഖരവും ബ്രൈഡല്‍ ജ്വല്ലറിയുടെ എക്സ്‌ക്ലൂസീവ് കളക്ഷനുകളും ഏറ്റവും ലാഭകരമായി പര്‍ചേസ് ചെയ്യാം.
Video Stories
വോട്ട് കൊള്ള; കൃത്യമായ ഉത്തരമില്ലാതെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍
വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമ പ്രവര്‍ത്തകര്‍ക്കും പല ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി ലഭിച്ചില്ല.

പ്രതിപക്ഷ നേതാവ് രാഹുല്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഞായറാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധിക്ക് മാത്രമല്ല, വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മാധ്യമ പ്രവര്‍ത്തകര്‍ക്കും പല ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി ലഭിച്ചില്ല.
വൈകിട്ട് അഞ്ച് മണിക്ക് ശേഷം പോളിങ് നിരക്ക് കുത്തനെ ഉയരുന്നത് ബിജെപിയെ സഹായിക്കാന്‍ ആണെന്ന് നേരത്തെ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. പോളിംഗ് ബൂത്തിലെ സിസി ടിവി ദൃശ്യങ്ങള്‍ രാഹുല്‍ ഗാന്ധി ചോദിക്കുമ്പോള്‍, സ്വകാര്യത എന്ന പരിച ഉപയോഗിച്ചാണ് കമ്മീഷന്‍ തടയുന്നത്. പരേതര്‍ എന്ന് രേഖപ്പെടുത്തി പട്ടികയില്‍ നിന്നും വെട്ടി നിരത്തപ്പെട്ടവര്‍ സുപ്രിം കോടതിയില്‍ നേരിട്ട് ഹാജരായതിനെ പറ്റിയും മൗനമായിരുന്നു ഉത്തരം . ഒരേ വോട്ടര്‍ വിവിധ ബൂത്തുകളിലും വിവിധ സംസ്ഥാനങ്ങളിലും ഉണ്ടായത് എങ്ങനെയെന്ന ചോദ്യത്തിനും കൃത്യമായ ഉത്തരമില്ല. വീഴ്ച സംഭവിച്ചു എന്നതില്‍ പരോക്ഷ സമ്മതവുമായി ഇറക്കിയ വാര്‍ത്താ കുറിപ്പിലെ വാചകങ്ങള്‍ പോലും വാര്‍ത്താ സമ്മേളനത്തില്‍ ഉണ്ടായില്ല. രാഹുല്‍ ഗാന്ധി ഉന്നയിച്ച പ്രശനങ്ങളില്‍ അന്വേഷണമില്ല എന്നത് മാത്രമായിരുന്നു കൃത്യമായ മറുപടി .
-
Film3 days ago
17ാമത് IDSFFK: ഗാസയുടെ മുറിവുകളും പ്രതിരോധവും പകര്‍ത്തുന്ന ‘ഫ്രം ഗ്രൗണ്ട് സീറോ’ ഉദ്ഘാടന ചിത്രം
-
india3 days ago
ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സുദര്ശന് റെഡ്ഡിക്ക് ആശംസകള്‍ നേര്‍ന്ന് എം.കെ സ്റ്റാലിന്
-
india3 days ago
399 രൂപയ്ക്ക് ഓപ്പണ്‍എഐ; ഇന്ത്യയില്‍ ഏറ്റവും താങ്ങാനാവുന്ന വിലയില്‍ ‘ചാറ്റ്ജിപിടി ഗോ’ പ്ലാന്‍ പുറത്തിറക്കി
-
kerala3 days ago
മുസ്ലിംലീഗ് വയനാട് പുനരധിവാസ പദ്ധതി: കരാറുകാരെ നിയമിച്ചു, വീടുകളുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും
-
india3 days ago
യൂത്ത് ലീഗ് ദേശീയ കമ്മിറ്റി
-
kerala3 days ago
യുവഡോക്ടറെ പീഡിപ്പിച്ചെന്ന കേസ്: വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈകോടതി
-
kerala2 days ago
പാലിയേക്കരയിലെ കുരുക്ക്
-
kerala1 day ago
ബിന്ദു പത്മനാഭന് തിരോധാനക്കേസ്; ബിന്ദു കൊല്ലപ്പെട്ടതായി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്