Culture
സിവില്‍ സ്റ്റേഷന് പരിസരത്തെ പൊട്ടിത്തെറി: ദുസ്സൂചനകള്‍ മുളയിലേ നുള്ളണമെന്ന് കെ.പി.എ മജീദ്

കോഴിക്കോട്: മലപ്പുറം സിവില്‍ സ്റ്റേഷന് പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനത്തിലുണ്ടായ പൊട്ടിത്തെറി ഗൗരവത്തോടെ കണ്ട് അന്വേഷണം നടത്തി ദുഷ്ട ശക്തികളെ നിയമത്തിന് മുമ്പിലെത്തിച്ച് ദുരൂഹത അകറ്റണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. കോടതിയും പി.എസ്.സി ജില്ലാ ഒഫീസും സ്ഥിതി ചെയ്യുന്ന പ്രധാന മേഖലയിലെ സ്ഫോടനം നിസ്സാരമായെടുക്കരുത്. മത സൗഹാര്‍ദ്ദത്തിനും സഹവര്‍ത്തിത്വത്തിനും മാതൃകയായ മലപ്പുറത്തെ ഭയപ്പെടുത്താന്‍ ഇത്തരം നീക്കങ്ങള്‍കൊണ്ട് കഴിയില്ല.
പെട്ടിയും ലഘുലേഖയും കത്തും ചിത്രവും ഒരുക്കി സ്ഫോടനം നടത്തിയവര്‍ സൃഷ്ടിക്കുന്ന പുകമറ ഒരു ജനതയെ സംശയത്തിന്റെ നിഴലിലേക്ക് മാറ്റിനിര്ത്താന്കൂടി ലക്ഷ്യമിട്ടാണെന്നതില്‍ സംശയമില്ല. ബാബരി മസ്ജിദ് ധ്വംസന സമയത്തു പോലും സമചിത്തതയോടെ നിലകൊണ്ടവര്‍ ദേശീയ തലത്തിലെ ചില അപ്രിയ സംഭവ വികാസങ്ങളുടെ പേരില്‍ അരുതാത്ത വഴി തേടില്ല. ഇരുതല മൂര്‍ച്ചയുള്ള അത്തരം ദുസ്സൂചനകളെ മുളയിലേ നുള്ളണമെന്നും കെ.പി.എ മജീദ് ആവശ്യപ്പെട്ടു.
Film
മാനേജറെ മര്‍ദിച്ചെന്ന കേസ്; നടന് ഉണ്ണി മുകുന്ദൻ്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി
വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും

Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Film
മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

-
kerala19 hours ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
kerala3 days ago
കണ്ണൂരില്‍ ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
kerala2 days ago
സി.കെ.സി.ടി.ക്ക് പുതിയ ഭാരവാഹികള്‍
-
GULF19 hours ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
india3 days ago
പഹല്‍ഗാം ആക്രമണവുമായി ബന്ധപ്പെട്ട് പ്രത്യേക പാര്‍ലമെന്റ് സമ്മേളനം ആവശ്യപ്പെടാന്‍ പ്രതിപക്ഷം
-
kerala3 days ago
‘അൻവർ യുഡിഎഫ് സ്ഥാനാർത്ഥിയെ തള്ളിപ്പറഞ്ഞത് അംഗീകരിക്കാനാകില്ല, യുഡിഎഫ് നയങ്ങളോട് അൻവർ യോജിക്കണം’: സണ്ണിജോസഫ് എം.എൽ.എ
-
india3 days ago
നാല് സംസ്ഥാനങ്ങളില്‍ നാളെ സിവില്‍ ഡിഫന്‍സ് മോക് ഡ്രില്‍
-
Video Stories3 days ago
കട്ടപ്പനയില്‍ ലിഫ്റ്റ് തകര്‍ന്ന് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം