Culture
ഐ.പി.എല്‍ : ധോണിയെ നിലനിര്‍ത്തി ചെന്നൈ, കോഹ്‌ലി വിലകൂടിയ താരം,ഗംഭീറിനെ കൈവിട്ട് കൊല്‍ക്കത്ത
മുംബൈ: ഐ.പി.എല്ലിന്റെ പതിനൊന്നാം പതിപ്പില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി ചെന്നൈയ്ക്കു വേണ്ടി പാഡണിയും. വാതുവെപ്പു വിവാദുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടു സീസണുകളില്‍ നിന്ന് വിലക്ക് നേരിട്ടത്തിനു ശേഷം തിരിച്ചെത്തിയ ചെന്നൈ, താരലേലത്തിന് മുമ്പായി ക്ലബുകള്‍ നിലനിര്‍ത്തുന്ന താരങ്ങളെ അറിയിക്കേണ്ട ചടങ്ങിലാണ് ധോണിയെ നിലനിര്‍ത്തുന്ന കാര്യം വ്യക്തമാക്കിയത്. 15 കോടി രൂപയാണ് ധോണിയുടെ വിലയായി ഗവേണിങ് ബോഡി നിശ്ചയിച്ചിരിക്കുന്നത്. പത്തുവര്‍ഷം പിന്നിട്ട ഐ.പി.എല്‍ താരലേലവുമായി ബന്ധപ്പെട്ട് പുതന്‍ മാറ്റങ്ങളുമായാണ് വരുന്നത്. ഒരു ടീമിന് ലേലത്തിന് ഉപയോഗിക്കാവുന്ന തുക 80 കോടിയായി ഉയര്‍ത്തിക്കുകയും കഴിഞ്ഞ സീസണുകളില്‍
നിന്നും വിഭിന്നമായി അഞ്ചു താരങ്ങളെ ടീമില്‍ നിലനിര്‍ത്താം എന്നതുമാണ് ഇതില്‍ സുപ്രധാന തീരുമാനം. ധോണിയെ കൂടാതെ ഇടംകൈയ്യന്‍ ബാറ്റസ്മാന്‍ സുരേഷ് റെയ്‌ന( 11 കോടി), ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ ( 7 കോടി) എന്നിവരേയും ചെന്നെ സൂപ്പര്‍ കിങ്‌സ് നിലനിര്‍ത്തുമെന്ന് അധികൃതരെ അറിയിച്ചു. ഇതോടെ ഇനി ബാക്കി താരങ്ങളെ സ്വന്തമാക്കാന്‍ 47 കോടി രൂപ മാത്രമേ ചെന്നെയുടെ അക്കൗണ്ടിലുള്ളൂ.
Welcome back to the den, dearest Thala! 🔥🚁🦁💛#ReturnOfTheSuperKings #SummerIsComing #WhistlePodu pic.twitter.com/RhCcv95idx
— Chennai Super Kings (@ChennaiIPL) January 4, 2018
മുന്‍ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റെഡേഴ്‌സ് നായകന്‍ ഗൗതം ഗംഭീറിനെ ഒഴിവാക്കിയത് ശ്രദ്ധേമായി. വിന്‍ഡീസ് താരങ്ങളായ സുനില്‍ നരേയ്ന്‍( 12.5 കോടി), ആന്‍ന്ദ്ര റസല്‍( 8.5 കോടി)എന്നിവരെയാണ് കൊല്‍ക്കത്ത നിലനിര്‍ത്തിയത്. നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ ( 15 കോടി), ഹര്‍ദ്ദിക് പാണ്ഡ്യ( 11 കോടി), ജസ്പ്രിന്റ് ബുംറ ( 7 കോടി) എന്നിവരെ നിലനിര്‍ത്തിയപ്പോള്‍, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ റെക്കോര്‍ഡ് തുകയ്ക്ക് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി( 17 കോടി) , ദക്ഷിണാഫ്രിക്കന്‍ താരം എ.ബി ഡിവില്ലേഴ്‌സ് ( 11 കോടി), ഇന്ത്യയുടെ ആഭ്യന്തര താരം സര്‍ഫറാസ് ഖാന്‍ ( 3 കോടി)എന്നിവരെ നിലനിര്‍ത്തി. ക്ലബുകള്‍ നിലനിര്‍ത്തിയ താരങ്ങളില്‍ ദേശീയ സീനിയര്‍ ടീമില്‍ കളിക്കാത്ത ഏകതാരം കൂടിയാണ് സര്‍ഫറാസ്. ചെന്നൈക്കൊപ്പം വിലക്കു നേരിട്ട രാജസ്ഥാന്‍ റോയല്‍സ് മടക്കി വിളിച്ചത് ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിനെ മാത്രമാണ് ( 12.5 കോടി).
VIVO #IPLRetention 2018 announced… A total of 18 players retained. All eyes now on VIVO #IPLAuction to be held on Jan 27, 28 in Bengaluru https://t.co/JCzX42bTRc pic.twitter.com/524Byzv7nS
— IndianPremierLeague (@IPL) January 4, 2018
ടൂര്‍ണ്ണമെന്റില്‍ ശക്തമായ മടങ്ങിവരവിന് ഒരുങ്ങുന്ന ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ഫാസ്റ്റ് ബൗളര്‍ ക്രിസ് മോറിസ് ( 11 കോടി), റിഷഭ് പാന്റ് ( 15 കോടി), ശ്രയസ്സ് അയ്യര്‍ ( 7 കോടി) എന്നിവരെ നിലനിര്‍ത്തി. മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിങിന്റെ ശിക്ഷണത്തിലാണ് വരുന്ന ഐ.പി.എല്ലില്‍ കിരീടത്തിനായി ഡല്‍ഹി പോരാടുക. ഓസീസ് ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണര്‍ ( 12.5 കോടി), ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍ ( 8.5 കോടി)എന്നിവരെയാണ് സണ്‍റൈസേഴ്‌സ് ഹൈദരബാദ് നിലനിര്‍ത്തിയ താരങ്ങള്‍.
രണ്ടു രീതിയിലാണ് ഈ പ്രവിശ്യം താരങ്ങളെ നിലനിര്‍ത്താന്‍ ടീമിന് അവസരം ലഭിക്കുക. ഇതില്‍ നേരിട്ട് നിലനിര്‍ത്തുന്ന താരങ്ങളെയാണ് ഇന്ന് ടീമുകള്‍ പ്രഖ്യാപിച്ചത്. പരമാവധി മൂന്നു താരങ്ങളെയാണ് നേരിട്ട് നിലനിര്‍ത്താനാവുക. റൈറ്റ് മാച്ച് (ആര്‍.ടി.എം) മറ്റൊരു വഴി. താരലേലത്തില്‍ ഒരു താരത്തെ നിശ്ചിത തുകയ്ക്ക് ഏതെങ്കിലും ക്ലബ് സ്വന്തമാക്കിയാല്‍ ആര്‍.ടി.എം വഴി അത്ര തന്നെ തുകയ്ക്ക് ഹോം ടീമിന് താരത്തെ നേടാനാവും എന്നതാണ് ഇതിന്റെ പ്രതേകത.പരാമവധി നിലനിര്‍ത്താവുന്ന അഞ്ചു താരങ്ങളില്‍ മാക്‌സിമം മൂന്ന് ഇന്ത്യന്‍ താരങ്ങളെയും രണ്ടു വിദേശതാരങ്ങളുമാണ്.
india
‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി
സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Film
എസ് എസ് രാജമൗലി- മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ പ്രേക്ഷകരിലേക്ക്
മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു.
പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസിയുടെ ബ്രഹ്മാണ്ഡ ട്രയ്ലർ റിലീസായി. ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റിലാണ് ചിത്രത്തിന്റെ ട്രയ്ലർ റിലീസ് ചെയ്തത്. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിക്കൂറുകൾക്കുള്ളിൽ അഞ്ചു മില്യണിൽപ്പരം കാഴ്ചക്കാരുമായി ട്രയ്ലർ ലോകവ്യാപകമായി ട്രെൻഡിങ്ങിൽ മുന്നിലാണ്.
പ്രേക്ഷകർക്ക് ദൃശ്യവിസ്മയം സമ്മാനിക്കുന്ന വാരാണസിയുടെ ട്രയ്ലർ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130×100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ട്രെയിലറില്‍ അനാവരണം ചെയ്യുന്നു.കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്.ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസി 2027ൽ തിയേറ്ററുകളിലേക്കെത്തും. പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് : പ്രതീഷ് ശേഖർ.
Film
വാരണാസിയുടെ ബ്രഹ്‌മാണ്ഡ ട്രെയിലര്‍ റിലീസ്; മഹേഷ് ബാബുവിനെ രുദ്രയായി കാണിച്ച് രാജമൗലി
ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എസ്.എസ്. രാജമൗലിമഹേഷ് ബാബു ചിത്രം ‘വാരണാസി’യുടെ ഭര്തൃസന്ദര്‍ശനം നിറഞ്ഞ ട്രെയിലര്‍ വിസ്മയമായി പുറത്തുവന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ നടന്ന അതിവിശാലമായ ചടങ്ങിലാണ് ട്രെയിലര്‍ റിലീസ് ചെയ്തത്.
ചിത്രത്തില്‍ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ശ്രീ ദുര്ഗ ആര്‍ട്‌സ്, ഷോവിങ് ബിസിനസ് ബാനറുകളില്‍ കെ. എല്‍. നാരായണ, എസ്.എസ്. കര്‍ത്തികേയ എന്നിവര്‍ നിര്‍മ്മിക്കുന്നു.
കീരവാണിയാണ് സംഗീതം ഒരുക്കുന്നത്. പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 5 മില്യണിലധികം കാഴ്ചകളുമായി ട്രെയിലര്‍ ലോകവ്യാപകമായി ട്രെന്‍ഡിങ് പട്ടികയില്‍ മുന്നിലാണ്. 130ണ്മ100 അടി വലുപ്പത്തിലുള്ള പ്രത്യേക സ്‌ക്രീനില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ചു.
ട്രെയിലര്‍ സി.ഇ. 512-ലെ വാരണാസിയുടെ ദൃശ്യങ്ങളോടെ തുടങ്ങുന്നു. തുടര്‍ന്ന് 2027ല്‍ ഭൂമിയിലേക്ക് വരുന്നു എന്നു കാണിക്കുന്ന ‘ശാംഭവി’ എന്ന ഛിന്നഗ്രഹം, അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബി.സി.ഇ 7200-ലെ ലങ്കാനഗരം, വാരണാസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയ ഭീമാകാര ദൃശ്യവിശേഷങ്ങള്‍ അതിശയത്തോടെ അവതരിപ്പിക്കുന്നു.
കയ്യില്‍ ത്രിശൂലം പിടിച്ച് കാളയുടെ പുറത്ത് സവാരിയുമായി എത്തുന്ന രുദ്രയായി മഹേഷ് ബാബുവിന്റെ എന്‍ട്രിയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. അതേപോലെ, വേദിയിലേക്കും മഹേഷ് ബാബു കാളപ്പുറത്ത് സവാരിയായി എത്തിയപ്പോള്‍ 60,000-ത്തിലധികം പ്രേക്ഷകര്‍ കൈയ്യടി മുഴക്കി വരവേറ്റു.
ഐമാക്‌സ് ഫോര്‍മാറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. അതിനാല്‍ തന്നെ തിയേറ്ററുകളില്‍ അത്ഭുതകരമായ കാഴ്ചാനുഭവം സമ്മാനിക്കുമെന്നുറപ്പ്. ബാഹുബലി, ഞഞഞ എന്നിവയുടെ സംവിധായകന്‍ രാജമൗലിയുടെ ഈ ബ്രഹ്‌മാണ്ഡ പ്രോജക്റ്റ് 2027-ല്‍ തിയേറ്ററുകളിലേക്ക് എത്തും.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india20 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india3 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala18 hours agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
Sports16 hours agoഎമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ

