Connect with us

More

സംസ്ഥാന സമ്മേളനത്തിന് ഇനി ആറുദിവസം ആകെ കുടുങ്ങി കോടിയേരി

Published

on

 

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സമ്മേളനത്തിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ വിവാദങ്ങളുടെ വേലിയേറ്റത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മുള്‍മുനയില്‍. അതിരൂക്ഷമായ ആരോപണങ്ങളാണ് പാര്‍ട്ടിയുടെ ഉന്നതനായ നേതാവിന് നേരിടേണ്ടി വന്നിരിക്കുന്നത്. മകന്‍ ബിനോയ് കോടിയേരി ദുബായില്‍ നടത്തിയ 13 കോടിയുടെ സാമ്പത്തിക തട്ടിപ്പ്, മറ്റൊരു മകനായ ബിനീഷ് കോടിയേരിയുടെ പേരില്‍ ദുബായിലുള്ള കേസുകള്‍, എല്‍.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ബാറുകള്‍ തുറന്നുനല്‍കാമെന്ന് ബാറുടമ ബിജുരമേശിന് നല്‍കിയ വാഗ്ദാനവും ഗൂഢാലോചനയും, ഏറ്റവുമൊടുവില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതുമായി ബന്ധപ്പെട്ട് സമര്‍പിച്ച സത്യവാങ്മൂലത്തില്‍ സ്വത്തുവിവരം സംബന്ധിച്ച് ക്രമക്കേട് കാട്ടി എന്നതുള്‍പ്പെടെ സി.പി.എമ്മിന്റെ ചരിത്രത്തിലാദ്യമായി സമ്മേളനകാലത്ത് ഗുരുതരമായ ആരോപണങ്ങള്‍ നേരിടേണ്ടി വരുന്ന സംസ്ഥാന സെക്രട്ടറിയായി കോടിയേരി മാറി.
ഈമാസം 22 മുതല്‍ 25 വരെ തൃശൂരില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ കോടിയേരിക്ക് നിരവധി വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കേണ്ടിവരും. കോടിയേരിക്കെതിരായ ആരോപണങ്ങള്‍ വെറും രാഷ്ട്രീയ ആക്ഷേപങ്ങള്‍ എന്നതിനപ്പുറം തെളിവുകളുടെ പിന്‍ബലത്തിലാണ് വിവാദമായിരിക്കുന്നത്. അതുകൊണ്ടുതന്നെ സി.പി.എം നേതൃത്വത്തിന് കോടിയേരിയേ സംരക്ഷിക്കുന്നതിനും പരിമിതികളുണ്ട്.
മകന്റെ ഇടപാടുകള്‍ പ്രവാസി വ്യവസായ പ്രമുഖരുടെ മധ്യസ്ഥതയില്‍ ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബിജുരമേശിന്റെ വെളിപ്പെടുത്തലുണ്ടായത്. സംസ്ഥാനത്ത് വീണ്ടും മദ്യമൊഴുക്കാനുള്ള തീരുമാനത്തിന് പിന്നിലെ ഗൂഢാലോചന കോടിയേരിയുടേതായിരുന്നെന്നാണ് ബിജുരമേശ് തുറന്നടിച്ചത്. എല്‍.ഡി.എഫിന്റെ നയം മദ്യനിരോധനമല്ല, മദ്യവര്‍ജ്ജനമാണെന്ന് തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അടച്ചുപൂട്ടിയ ബാറുകള്‍ തുറക്കില്ലെന്ന സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട് മറികടന്നാണ് മദ്യശാലകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയത്. ഇതിനുപിന്നില്‍ കോടിയേരിയും ബിജുരമേശുമായി ഗൂഢാലോചന നടത്തിയിരുന്നതായി യു.ഡി.എഫ് നേരത്തെ ആരോപിച്ചിരുന്നു. ഇക്കാര്യം കഴിഞ്ഞ ദിവസം ബിജുരമേശ് തന്നെ വെളിപ്പെടുത്തിയതോടെ കോടിയേരി വെട്ടിലായി. ബിനോയ് കോടിയേരിക്കെതിരെ സി.പി.എം പോളിറ്റ്ബ്യൂറോക്ക് പരാതി നല്‍കിയ ദുബായിലെ ജാസ് ടൂറിസം കമ്പനി ഉടമ അബ്ദുല്ല ഇസ്മഈല്‍ മര്‍സൂഖിയെ കോടിയേരി പരിഹസിക്കുകയായിരുന്നു. മകന് കേസില്ലെന്നും ആരോപണം കെട്ടിച്ചമച്ചതാണെന്നും കോടിയേരി പറഞ്ഞതിന്റെ അടുത്തദിവസം ബിനോയ് ദുബായില്‍ കുടുങ്ങുകയായിരുന്നു. യാത്രാവിലക്ക് ഏര്‍പ്പെടുത്തപ്പെട്ട ബിനോയിക്ക് പത്ത് ലക്ഷം ദിര്‍ഹം കെട്ടിവെക്കാതെ നാട്ടിലേക്ക് മടങ്ങാനാവില്ല. മകന്റെ ഇടപാടുകള്‍ മൂടിവെക്കാന്‍ ശ്രമിച്ച കോടിയേരിക്ക് പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന്റെ പിന്തുണ ആദ്യഘട്ടത്തില്‍ ലഭിച്ചെങ്കിലും സംഭവം സി.പി.എമ്മിന്റെ പ്രതിച്ഛായ മോശമാക്കിയെന്ന് നേതൃത്വത്തിന് അഭിപ്രായമുണ്ട്.
എന്നാല്‍ തുടര്‍ന്നുവന്ന ആരോപണങ്ങള്‍ കോടിയേരിയെയും പാര്‍ട്ടിയെയും മാത്രമല്ല, പൊതുസമൂഹത്തെയാകെ ബാധിക്കുന്നതാണ്. ബാറുകള്‍ തുറന്നുകൊടുക്കാമെന്ന് തെരഞ്ഞെടുപ്പിന് മുന്‍പുതന്നെ ഒരു പാര്‍ട്ടിയുടെ പ്രമുഖ നേതാവ്, ബാറുടമകളുമായി ധാരണയിലെത്തുക അസാധാരണ സംഭവമാണ്. ഇതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പില്‍ ബോധിപ്പിക്കേണ്ട സത്യവാങ്മൂലത്തിലും കോടിയേരി ക്രമക്കേട് കാട്ടിയെന്ന ആരോപണം.
കോണ്‍ഗ്രസ് ബന്ധം ഉള്‍പെടെയുള്ള ദേശീയ വിഷയങ്ങളില്‍ പാര്‍ട്ടി രണ്ടുതട്ടിലായിരിക്കെ, കോടിയേരിക്ക് നേരെയുള്ള ആരോപണങ്ങള്‍ സംസ്ഥാന സമ്മേളനത്തെ വിവാദങ്ങളില്‍ കുരുക്കിയിടാനാണ് സാധ്യത.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഹിജാബ് വിലക്കുമായി മുംബൈയിലെ കോളജ്; വിദ്യാർഥി പ്രതിഷേധത്തിന് പിന്നാലെ തീരുമാനം പിൻ‌വലിച്ച് അധികൃതർ

​ഗേറ്റിന് പുറത്തുവച്ച് ഹിജാബും നിഖാബും അഴിച്ച ശേഷമേ അകത്തേക്ക് കയറാവൂ എന്നും സർക്കുലറിൽ നിർദേശിച്ചിരുന്നു

Published

on

മുംബൈ: മുംബൈയിലെ കോളജിൽ ഹിജാബ് വിലക്കുമായി അധികൃതർ. വിദ്യാർഥിനികൾ പ്രതിഷേധവുമായി രം​ഗത്തെത്തിയതോടെ വിവാദ നടപടി കോളജ് അധികൃതർ പിൻവലിച്ചു. ഗോർ​ഗാവിലെ വിവേക് വിദ്യാലയ ആൻഡ് ജൂനിയർ കോളജിലാണ് ക്യാംപസിലും ക്ലാസ് മുറികളിലും ഹിജാബിനും നിഖാബിനും വിലക്ക് ഏർപ്പെടുത്തിയത്. ​കഴിഞ്ഞയാഴ്ചയായിരുന്നു ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.

​ഗേറ്റിന് പുറത്തുവച്ച് ഹിജാബും നിഖാബും അഴിച്ച ശേഷമേ അകത്തേക്ക് കയറാവൂ എന്നും സർക്കുലറിൽ നിർദേശിച്ചിരുന്നു. മാനേജ്മെന്റിന്റെ പെട്ടെന്നുള്ള നീക്കത്തിൽ നിരവധി വിദ്യാർഥികൾ പ്രതിസന്ധിയിലാവുകയും എതിർപ്പറിയിക്കുകയും തീരുമാനം പിൻവലിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ വിദ്യാർഥിനികളുടെ ആവശ്യം മുഖവിലയ്ക്കെടുക്കാൻ മാനേജ്മെന്റ് തയാറായില്ല.

ഇതോടെ, ഏതാനും വിദ്യാർഥിനികൾ ക്യാംപസിന് പുറത്ത് നിരാഹാര സമരം ആരംഭിക്കുകയായിരുന്നു. എഐഎംഐഎം വനിതാ വിഭാഗം വൈസ് പ്രസിഡന്റ് അഡ്വ. ജഹനാര ഷെയ്ഖ് വിദ്യാർഥികളെ കണ്ട് പിന്തുണയറിയിക്കുകയും കോളജിലെ അന്യായ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വർഷങ്ങളായി കാമ്പസിൽ അനുവദനീയമായിരുന്ന ബുർഖ ധരിക്കാനുള്ള അവകാശം മാത്രമാണ് വിദ്യാർഥികൾ ആവശ്യപ്പെടുന്നതെന്നും അവർ പറഞ്ഞു.

പ്രതിഷേധം ശക്തിയാർജിച്ചതോടെ, മാനേജ്‌മെന്റിന് തീരുമാനം പുനഃപരിശോധിക്കാൻ രണ്ട് ദിവസത്തെ സമയം നൽകണമെന്ന് പൊലീസ് വിദ്യാർഥികളോട് ആവശ്യപ്പെട്ടു. എന്നാൽ, രണ്ട് ദിവസത്തിന് ശേഷവും കോളജ് തീരുമാനം പുനഃപരിശോധിക്കാൻ തയാറാകാതിരുന്നതോടെ വിദ്യാർഥികൾ വ്യാഴാഴ്ചയും പ്രതിഷേധം തുടർന്നു.

ഇതോടെ, കോളജ് മാനേജ്മെന്റ് വഴങ്ങുകയും വിലക്ക് മാറ്റാൻ തയാറാണെന്ന് വൈകീട്ടോടെ അറിയിക്കുകയുമായിരുന്നു. വിദ്യാർഥിനികൾക്ക് ഹിജാബ് ധരിച്ച് കോളജിൽ വരാമെന്നും എന്നാൽ മുഖം മറയുന്നതിനാൽ നിഖാബ് ധരിക്കാൻ പാടില്ലെന്നും മാനേജ്മെന്റ് അറിയിച്ചു.

വൈകീട്ടോടെ, ഒരു കത്തുമായി പൊലീസ് സ്റ്റേഷനിലെത്തിയ പ്രിൻ‌സിപ്പലും വൈസ് പ്രിൻസിപ്പലും ട്രസ്റ്റിയുമടക്കമുള്ളവർ കോളജിൽ ഹിജാബ് അനുവദിനീയമാണെന്നും നിഖാബിന് മാത്രമാണ് വിലക്കുള്ളതെന്നും അറിയിച്ചു. ഇതിൽ പ്രതിഷേധക്കാർ സംതൃപ്തരാണെന്നും പ്രശ്നം സമാധാനപരമായി അവസാനിച്ചെന്നും പൊലീസ് പറഞ്ഞു.

അതേസമയം, കോളജിന് ക്യാംപസിന് പുറത്ത് പ്രതിഷേധിച്ച വിദ്യാർഥിനികൾക്കെതിരെ പൊലീസ് കേസെടുത്തു. അനുമതിയില്ലാതെ പ്രതിഷേധിച്ചെന്നാരോപിച്ചാണ് നടപടി. സമരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുമായി വിദ്യാർഥിനികൾ തർക്കിച്ചെന്നും ആറ് വിദ്യാർഥിനികൾക്കെതിരെ നിയമവിരുദ്ധമായി സംഘം ചേർന്നതിന് കേസെടുത്തിട്ടുണ്ടെന്നും ഉദ്യോ​ഗസ്ഥർ അറിയിച്ചു.

Continue Reading

india

പുതുച്ചേരിയിൽ പൊതുയോഗത്തിന് അനുമതി തേടി ടിവികെ; വിജയ്​യുടെ റോഡ് ഷോ ഒഴിവാക്കും

Published

on

ചെന്നൈ: ഡിസംബർ 9ന് പുതുച്ചേരിയിൽ പൊതുയോഗം സംഘടിപ്പിക്കാൻ പൊലീസിന്റെ അനുമതി തേടി വിജയ്​യുടെ തമിഴക വെട്രി കഴകം (ടിവികെ). പുതുച്ചേരിയിലെ ഉപ്പളം ഗ്രൗണ്ടിൽ പൊതുയോഗം നടത്താൻ അനുവാദത്തിനായി ടിവികെ പ്രതിനിധി സംഘം സീനിയർ പൊലീസ് സൂപ്രണ്ട് ആർ.കലൈവാനനെ കണ്ടു. കൂടിയാലോചനയ്ക്കു ശേഷമാകും ഇതിൽ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.

ഡിസംബർ 5ന് പുതുച്ചേരിയിൽ വിജയ്​യുടെ റോഡ് ഷോ നടത്താൻ നേരത്തെ ടിവികെ പദ്ധതിയിട്ടിരുന്നു. എന്നാൽ, ഇതിനെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധമുയർന്നു. തുടർന്ന്, റോഡ് ഷോയ്ക്ക് അനുമതി തരാനാകില്ലെന്ന് പൊലീസ് പാർട്ടിയെ അറിയിച്ചിരുന്നു. പിന്നാലെയാണ് പൊതുയോഗം നടത്താൻ അനുമതി തേടിയിരിക്കുന്നത്.

സെപ്റ്റംബർ 27ന് കരൂരിൽ ടിവികെ സംഘടിപ്പിച്ച റാലിയിലുണ്ടായ തിക്കിലും തിരക്കിലും നിരവധി പേര്‍
കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെ രണ്ടുമാസത്തെ ഇടവേളയ്ക്കു ശേഷം വിജയ് പൊതുപരിപാടികളിൽ സജീവമാകുന്നതിന്റെ ഭാഗമായാണ് പുതുച്ചേരിയിൽ പൊതുയോഗം നടത്തുന്നത്.

Continue Reading

kerala

പിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്‍

Published

on

തൃശൂർ: പിഎം ശ്രീയില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കിടയില്‍ ജോണ്‍ ബ്രിട്ടാസ് പാലമായെന്ന പ്രസ്താവനയില്‍ ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഫെഡറല്‍ സംവിധാനത്തിന്റെ ഭാഗമായി ചെയ്യേണ്ട കാര്യങ്ങള്‍ കേന്ദ്രം ചെയ്യുന്നില്ല. തൃശൂരില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ ഒന്നാകെ ഇളക്കിമറിച്ച പിഎം ശ്രീ വിവാദത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇടയില്‍ പാലമായി പ്രവര്‍ത്തിച്ചത് ജോണ്‍ ബ്രിട്ടാസ് എംപിയാണെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടിയോടൊപ്പം പലതവണ താന്‍ കേന്ദ്രമന്ത്രിയെ കാണാന്‍ പോയിട്ടുണ്ടെന്ന് ബ്രിട്ടാസ് സമ്മതിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സര്‍ക്കാരിനും ബ്രിട്ടാസിനുമെതിരെ കനത്ത പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

ശബരിമല സ്വര്‍ണക്കൊള്ളയിലെ അന്വേഷണത്തെ കുറിച്ചുള്ള ചോദ്യത്തിന് അന്വേഷണറിപ്പോര്‍ട്ട് പുറത്തുവന്നാല്‍ തങ്ങള്‍ കടുത്ത നിലപാട് എടുക്കുമെന്നായിരുന്നു ഗോവിന്ദന്റെ മറുപടി. ഒ. രാജഗോപാലും സുരേഷ്‌ഗോപിയും ജയിച്ചത് കോണ്‍ഗ്രസിന്റെ വോട്ട് കിട്ടിയിട്ടാണെന്നും നേമത്ത് മത്സരിച്ചാല്‍ രാജീവ് ചന്ദ്രശേഖര്‍ തോറ്റുതുന്നംപാടുമെന്നും എം.വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending