Video Stories
ഫാസിസത്തെ എതിര്‍ക്കണം: കെ.പി.എ മജീദ്
മനാമ : ഫാസിസത്തെ എതിര്‍ക്കാന്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ മതേതര കൂട്ടായ്മക്കേ കഴിയൂവെന്നു മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ് അഭിപ്രായപ്പെട്ടു. എഴുപതു വര്‍ഷം പിന്നിടുന്ന ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ സ്ഥാപക ദിനാത്തോടനുബന്ധിച്ചു കെ എം സി സി ബഹ്റൈന്‍ സംഘടിപ്പിച്ച ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഴുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് മുസ്ലിം ലീഗ് സ്ഥാപക നേതാവ് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ് പറഞ്ഞകാര്യങ്ങളാണ് ഇന്ന് സംഭവിച്ചു കൊണ്ടിരിക്കുന്നത്.മുസ്ലിം ലീഗെന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രാധാന്യം ഇന്ന് വര്‍ധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് പാര്‍ട്ടി രൂപീകരിച്ചതിനു ശേഷം എഴുപതു വര്‍ഷങ്ങളായി . രാജ്യത്തിന്റെ സ്വാതന്ത്ര്യ സമ്പാദന രംഗത്ത് നാഷണല്‍ കോണ്‍ഗ്രസ്സിനോടൊപ്പം നിന്ന് പ്രവര്‍ത്തനം നടത്തുകയും രാജ്യത്തിന്റെ വിമോചനത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ സജീവമായി പങ്കെടുക്കുകയും ചെയ്തതു സര്‍വെന്‍ഡ്യാ ലീഗായിരുന്നു. രാജ്യത്തിന് പൂര്‍ണ സ്വരാജ് വേണമെന്ന് പ്രമേയം പാസ്സാക്കിയതും സര്‍വെന്‍ഡ്യാ മുസ്ലിം ലീഗായിരുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയില്‍ ‘ഭരണ കര്‍ത്താക്കള്‍ക്കുപോലും ഒന്നും ചെയ്യാന്‍ കഴിയാത്ത രീതിയില്‍ വ്യാപകമായി സാമുദായിക സംഘര്‍ഷങ്ങള്‍ ഉണ്ടായി.ആയിരക്കണക്കിനാളുകള്‍ സ്വന്തം മണ്ണില്‍ നിന്നും കുഞ്ഞുങ്ങളോടൊപ്പം എല്ലാം നഷ്ടപ്പെട്ടു രാജ്യം വിട്ടുപോകേണ്ട സാഹചര്യമുണ്ടായി.അങ്ങനെ വളരെ പ്രയാസകരമായിട്ടുള്ള സാഹചര്യത്തിലാണ് മുസ്ലിം ലീഗ് പാര്‍ട്ടിയുടെ യോഗം കല്‍ക്കത്തയില്‍ വച്ച് വിളിക്കുവാന്‍ തീരുമാനിച്ചത്.കല്‍ക്കത്തയില്‍ യോഗം വിളിക്കുമ്പോള്‍ ഇന്ത്യയില്‍ മുസ്ലിം പാര്‍ട്ടി പിരിച്ചുവിടണമെന്ന ഉദ്ദേശത്തോടു കൂടിയായിരുന്നു യോഗം വിളിച്ചു ചേര്‍ത്തത്.ആ യോഗത്തില്‍ പങ്കെടുത്തിട്ടുള്ള നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളില്‍ മദ്രാസ് പ്രവിശ്യയില്‍ നിന്ന് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബും ,കെ.എം സീതി സാഹിബുമാണ് പങ്കെടുത്തിരുന്നത്
ന്യൂനപക്ഷങ്ങള്‍ക്കെതിരായി ദളിതുകള്‍ക്കെതിരായി മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കെതിരായി വ്യാപകമായി അക്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു. ഇന്ത്യയെന്ന രാജ്യത്തിന്റെ പൈതൃകത്തിനെതിരായി,അതിന്റെ സ്വഭാവത്തിനെതിരായിട്ടുള്ള നിലപാട് ഇന്ത്യാ ഗവണ്മെന്റ് സ്വീകരിക്കുകയും അധികാരത്തില്‍ തുടരാന്‍ വേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്യുകയാണ്.രാജ്യത്ത് ഒരൊറ്റ മതം മതിയെന്നും,ഒരൊറ്റ സംസ്കാരം മതിയെന്നും,ഒരൊറ്റ ‘ഭാഷ മതിയെന്നും പറയാനുള്ള കാര്യത്തിലേക്കു കാര്യങ്ങള്‍ കൊണ്ടെത്തിക്കുന്നു വെന്നാണ് ഇതുവരെയുള്ള സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. അതിനെതിരെ എല്ലാവരും ഒരുമിച്ചു മുന്നോട്ടു പോവണം. രാജ്യത്ത് ദേശീയതക്ക് ഏറ്റവും പ്രധാനപാര്‍ട്ടി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ്.കോണ്‍ഗ്രസ്സിനുമാത്രമേ എല്ലാ സംസ്ഥാനത്തും വേരോട്ടമുള്ളൂ.മറ്റെല്ലാം പ്രാദേശിക പാര്‍ട്ടികളാണ്.അതാത് പ്രദേശത്തുള്ള പാര്‍ട്ടികളും ഒന്നായി നിന്ന് കൊണ്ട് നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ഐക്യത്തോട് കൂടി മുന്നോട്ട് പോകണമെന്നാണ് ഇന്ത്യന്‍ യുണിയന്‍ മുസ്ലിം ലീഗിന് പറയാനുള്ളത്-അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കെ എം സി സി സംസ്ഥാന പ്രസിഡന്റ് അധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ് പാലക്കാട് ജില്ലാ ജനറല്‍ സെക്രട്ടറി മരക്കാര്‍ മാരായ മംഗലം മുഖ്യ പ്രഭാഷണം നടത്തി.രാജ്യത്തെവിടെയെങ്കിലും മുസ്ലിം സമുദായം തലയുയര്‍ത്തി അഭിമാനപൂര്‍വ്വം ജീവിക്കുന്നുവെങ്കില്‍ അത് ഖായിദെ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ നേതൃത്വം നല്കിയ ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ ഹരിത പതാക പിടിച്ചവരാണെന്ന് അദ്ദേഹം പറഞ്ഞു. സമസ്ത ബഹ്റൈന്‍ പ്രസിഡന്റ് സയ്യിദ് ഫക്രുദീന്‍ കോയ തങ്ങള്‍ ,ഓ ഐ സി സി ഗ്ലോബല്‍ കമ്മിറ്റി പ്രസിഡന്റ് രാജു കല്ലുംപുറം, ദുബായ് കെ എം സി സി ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
Video Stories
കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്കി പച്ചക്കറി കച്ചവടക്കാരന്
ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.
ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന് കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്കി അമിത് സെഹ്റ മനുഷ്യസ്നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്മക്കള്ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
-
GULF11 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News2 days agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
Video Stories23 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

