Video Stories
ഫലസ്തീന് കൂട്ടക്കുരുതി അപലപിക്കാനാകാതെ യു.എന്‍
ഒരിക്കല്‍കൂടി ഗസ്സയില്‍ ഇസ്രാഈല്‍ സൈന്യത്തിന്റെ ഫലസ്തീന് കൂട്ടക്കുരുതി. ഇത്തവണ ഈ പൈശാചികതയെ അപലപിക്കാന്‍ പോലും യു.എന്‍ രക്ഷാസമിതിക്ക് കഴിഞ്ഞില്ല. അറബ് ലോകം അജണ്ടയൊക്കെ മാറ്റിയെഴുതിയതോടെ ഫലസ്തീനിലെ സംഭവ വികാസം അറിഞ്ഞതായി ഭവിക്കുന്നേയില്ല. ഇസ്രാഈലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ‘ഭീകരവാദി’യായി വിശേഷിപ്പിച്ച് അതിശക്തമായ ഭാഷയില്‍ അപലപിച്ച ഏക രാഷ്ട്രത്തലവന് തുര്‍ക്കി പ്രസിഡണ്ട് റജബ് തയ്യബ് ഉറുദുഗാന് മാത്രമാണ്.
അധിനിവേശത്തിലൂടെ ജൂത രാഷ്ട്രം കയ്യടക്കിയപ്പോള്‍ ആട്ടിയോടിക്കപ്പെട്ട ഫലസ്തീന്‍കാര്‍ സ്വന്തം ഭൂമിയിലേക്ക് തിരിച്ച്പോകാന്‍ നടത്തുന്ന ‘ഈ ദിനം’ പ്രക്ഷോഭത്തിന്റെ 42-ാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു ഇക്കഴിഞ്ഞ വെള്ളിയാഴ്ചത്തെ മാര്‍ച്ച്. ഇത്തരമൊരു മാര്‍ച്ച് നടത്തിയ ഫലസ്തീന്‍കാര്‍ക്ക് നേരെ 1976 മാര്‍ച്ച് 30ന് വെടിയുതിര്‍ത്ത് ഇസ്രാഈലി കാപാലികര്‍ കൊലപ്പെടുത്തിയ ആറ് പേരെയായിരുന്നു. ഈ ദുഃഖ സംഭവത്തിന്റെ സ്മരണ പുതുക്കുന്നതിന് വേണ്ടിയായിരുന്നു ‘ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍’ പ്രക്ഷോഭം. അതിര്‍ത്തിയിലേക്ക് നടത്തിയ നിരായുധരുടെ മാര്‍ച്ചിന് നേരെ നടന്ന വെടിവെപ്പില്‍ 18 പേര് കൊല്ലപ്പെട്ടു. 1500 പേര്‍ക്ക് പരിക്കേറ്റു. 30,000 വരുന്ന ഫലസ്തീന്‍കാര്‍ക്ക് നേരെയുള്ള അതിക്രമം കേട്ടുകേള്‍വിയില്ലാത്തതാണ്. ഗസ്സയിലെ ജനങ്ങളില്‍ 70 ശതമാനത്തോളം അധിനിവേശ ഭൂമിയില്‍ നിന്ന് ഇറക്കിവിട്ടവരാണ്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന മാര്‍ച്ച് തീര്‍ത്തും ‘ഗാന്ധിയന്‍ മുറ’യിലായിരുന്നു. മെയ് 15 വരെ പ്രക്ഷോഭം തുടരും. പക്ഷെ തീര്‍ത്തും ഇസ്രാഈലി ധാര്‍ഷ്ട്യത്തിന് എന്ത് ഗാന്ധിയന്‍ മുറ. അവരിപ്പോള്‍ കാണുന്ന ഏക ഇന്ത്യന്‍ നേതാവ് നരേന്ദ്ര മോദിയാണല്ലോ.
ഇസ്രാഈലിന്റെ പൈശാചികതയും ധിക്കാരവും അഹങ്കാരവും ഇനിയും തുടരുമെന്നതില്‍ സംശയമില്ല, കൂട്ടിന് അമേരിക്കയുണ്ടാകുന്ന കാലത്തോളം. യു.എന്‍ രക്ഷാസമിതി ഇത് സംബന്ധിച്ച് യോഗം വിളിച്ച്ചേര്‍ത്തത് അറബ് രാജ്യമായ കുവൈത്തിന്റെ ആവശ്യ പ്രകാരമാണ്. കരട് പ്രമേയവും അവര്‍ എല്ലാ അംഗങ്ങള്‍ക്കും അയച്ച്കൊടുത്തു. അമേരിക്കയുടെ എതിര്‍പ്പിനെ തുടര്‍ന്ന് അപലപിക്കല്‍ പ്രമേയം അംഗീകരിക്കാന്‍ കഴിയാതെ രക്ഷാസമിതി എന്ന കടലാസ് പുലി ഗര്‍ജ്ജിച്ചില്ല. പകരം സെക്രട്ടറി ജനറല്‍ ആന്റേണിയോ ഗുട്ടറസ് പ്രസ്താവനയിറക്കി. സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്നായിരുന്നു പ്രസ്താവന. ഇസ്രാഈല്‍ ആ നിമിഷം യു.എന്‍ ആവശ്യം തള്ളിയതോടെ എല്ലാം തീര്‍ന്നു. ഇനി അടുത്ത തവണ നോക്കാം.
യു.എന്നില്‍ നടക്കുന്നതെല്ലാം നാടകവും പ്രഹസനവുമാണ്. 1948-ല്‍ ഫലസ്തീന്റെ നെഞ്ചകം പിളര്‍ത്ത് ഇസ്രാഈല്‍ എന്ന രാഷ്ട്രത്തെ അടിച്ചേല്‍പ്പിച്ച ശേഷം 86 പ്രമേയം ഇസ്രാഈലിന് എതിരെ യു.എന്‍ അംഗീകരിച്ചിട്ടുണ്ട്. പക്ഷെ, നിര്‍ഭാഗ്യവശാല്‍ ഒന്നുപോലും നടപ്പാക്കാന്‍ കഴിഞ്ഞില്ല; അനുവദിച്ചില്ല, അമേരിക്കയും പാശ്ചാത്യ ശക്തികളും. വീറ്റോ അധികാരം ഉപയോഗിച്ച് ഇസ്രാഈലിന്റെ എല്ലാവിധ ദ്രോഹങ്ങള്‍ക്കും കൂട്ടുനില്ക്കുക, അമേരിക്കന്‍ ഭരണകൂടങ്ങള്‍ ‘കടമ’യായി കാണുന്നു. ഇതില്‍ റിപ്പബ്ലിക്കന്മാര്ക്കും ഡമോക്രാറ്റുകള്‍ക്കും ഒരേ നയമാണ്. ആര് ഭരിച്ചാലും വിദേശ നയം രൂപപ്പെടുത്തുന്ന സയണിസ്റ്റ് ലോബി അത്രമാത്രം ശക്തമാണത്രെ. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ യു.എന്‍ സമ്മേളനത്തില്‍ ഫലസ്തീന് (അതോറിട്ടി) പ്രസിഡണ്ട് മഹ്മൂദ് അബ്ബാസ് കാര്യങ്ങള്‍ തുറന്നടിച്ചു. അമേരിക്കയെ മധ്യസ്ഥരായി ഭാവിയില്‍ സ്വീകരിക്കില്ല. യു.എന്‍ നേതൃത്വത്തില്‍ അന്താരാഷ്ട്ര സമാധാന സമ്മേളനം മാറ്റാം എന്നാണ് അബ്ബാസിന്റെ അഭ്യര്‍ത്ഥന. യു.എന്നില്‍ നിരീക്ഷക പദവിയില്‍ നിന്ന് പൂര്‍ണ അംഗത്വം അനുവദിക്കണമെന്നും അബ്ബാസ് അഭ്യര്‍ത്ഥിച്ചു.
അറബ് ലോകത്തിന്റെ ഗതിയോര്‍ത്ത് സങ്കടപ്പെടുകയേ നിര്‍വാഹമുള്ളൂ. 22 അംഗ അറബ് ലീഗ് മൗനവ്രതത്തിലാണ്. അപലപിക്കാന്‍ മുഹൂര്‍ത്തം ആലോചിക്കുകയാണത്രെ. അറബ് ലോകത്തിന്റെ അജണ്ട കീഴ്മേല്‍ മറിക്കാന്‍ അമേരിക്കക്കും ഇസ്രാഈലിനും കഴിഞ്ഞിരിക്കുകയാണ്. അവര്‍ക്കിടയിലെ മുഖ്യ അജണ്ട ഇപ്പോള്‍ ഫലസ്തീന് ആണെന്ന് പറയാനാവില്ല. ഇറാഖും ഇറാനും ലബനാനും ലിബിയയും ഈജിപ്തും യമനുമൊക്കെ കലുഷിതമാകുമ്പോള്‍ ഫലസ്തീന് പ്രശ്നത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സമയമില്ല. പാശ്ചാത്യ ശക്തികള്‍ സൃഷ്ടിച്ച ഭിന്നതയില്‍ അവര്‍ക്കിടയിലെ അകല്‍ച്ച വര്‍ധിപ്പിച്ചു. തുടക്കത്തില്‍ സുന്നി-ശിയാ സംഘര്‍ഷമായിരുന്നുവെങ്കില്‍ ഇപ്പോള്‍ സുന്നി രാഷ്ട്രങ്ങള്‍ക്കിടയിലും തര്‍ക്കമാണ്. സയണിസ്റ്റ് തന്ത്രങ്ങള്‍ അറബ് ലോകത്തെ മുറിവേല്‍പ്പിച്ചു എന്നാണ് ലോക സമൂഹത്തിന്റെ വിശ്വാസം. അത് തിരുത്തേണ്ടത് ഉയിര്‍ത്തെഴുന്നേറ്റ് അറബ് ലോകം തന്നെയാണ്.
1993-ലെ ഓസ്ലോ കരാറിന് ശേഷം അറബ്-ഇസ്രാഈല്‍ സമാധാന ചര്‍ച്ച കാര്യക്ഷമമല്ല. 1967-ലെ യുദ്ധത്തിന് മുമ്പുള്ള അതിര്‍ത്തിയിലേക്ക് ഇരുപക്ഷവും തിരിച്ച് പോകണമെന്നായിരുന്നു കരാറിലെ സുപ്രധാന തീരുമാനം. കരാറ് പാലിച്ചില്ലെന്ന് മാത്രമല്ല, അനുനിമിഷം ലംഘിക്കപ്പെട്ടു. പതിനായിരക്കണക്കിന് കുടിയേറ്റ ഭവനങ്ങള്‍ ഫലസ്തീന് ഭൂമിയില്‍ നിര്‍മ്മിച്ച് ലോകത്തെ വെല്ലുവിളിക്കുന്നു. ഈ വര്‍ഷം ജനുവരി ഒന്നിന് ഇസ്രാഈലി ഭരണകക്ഷിയായ ലിക്കുഡ് പാര്‍ട്ടി സമ്മേളന തീരുമാന പ്രകാരം അധിനിവിഷ്ട ഭൂമിയില്‍ (വെസ്റ്റ് ബാങ്ക്) ആയിരം കുടിയേറ്റ ഭവനങ്ങളും തൊട്ടടുത്ത സാമരിയ, ജൂദിയ എന്നിവിടങ്ങളില്‍ 1285 ഭവനങ്ങളും നിര്‍മ്മിക്കുകയാണ്. ഈ ഭൂമിയും ജറൂസലവും ഇസ്രാഈലിനോട് ഔദ്യോഗികമായി കൂട്ടിച്ചേര്‍ക്കുന്നതിന് പാര്‍ലമെന്റില്‍ നിയമ നിര്‍മ്മാണവും നടക്കുന്നു. സമാധാനത്തിനുള്ള നേര്‍ത്ത പ്രതീക്ഷയും തകര്‍ക്കുന്ന നെതന്യാഹു സര്‍ക്കാറിന്റെ ‘തീക്കളി’യുടെ പുതിയ വെല്ലുവിളിയാണ് ഗസ്സയിലെ വെടിവെപ്പും.
പതിറ്റാണ്ടുകളായി അമേരിക്കയും പാശ്ചാത്യ ശക്തികളും സ്വീകരിച്ച ദ്വിരാഷ്ട്ര ഫോര്‍മുലയെ തള്ളിപ്പറഞ്ഞും ജറൂസലമിനെ ഇസ്രാഈലി തലസ്ഥാനമായി അംഗീകരിച്ചും ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രഖ്യാപനം ഇസ്രാഈലിന്റെ ധാര്‍ഷ്ട്യവും അഹങ്കാരവും ഇരട്ടിച്ചു. ആരെയും വെല്ലുവിളിക്കാന്‍ അവര്‍ക്ക് ഭയമില്ല. (ജറൂസലമില്‍ നിലവില്‍ തന്നെ ആറ് ലക്ഷം കുടിയേറ്റക്കാരുണ്ട്.) അഴിമതി ആരോപണത്തെ നേരിടുന്ന നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറില്‍ നിന്ന് ജനശ്രദ്ധ തിരിച്ച്വിടാന്‍ ഇതിലേറെ പ്രതീക്ഷിക്കാം. സംഘര്‍ഷം വളര്‍ത്തേണ്ടത് നെതന്യാഹുവിന്റെ ആവശ്യമാണ്. ഇതിനാവശ്യമായ തന്ത്രങ്ങള്‍ അദ്ദേഹം മെനയും. ജറൂസലം വിഷയത്തില്‍ യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ഒറ്റപ്പെട്ട അമേരിക്കയുടെ ഈര്‍ഷ്യത അവസാനിച്ചിട്ടില്ല. സഹായം നല്‍കിയിട്ടും ഫലസ്തീന്‍കാര്‍ ബഹുമാനിക്കുന്നില്ലെന്നാണ് ട്രംപിന്റെ പരാതി. ഫലസ്തീന് അഭയാര്‍ത്ഥികള്‍ക്കുള്ള യു.എന്‍ ഫണ്ട് നിര്‍ത്തലാക്കാനും ട്രംപ് മടിച്ചില്ല. ട്രംപിന്റെ ഇത്തരം ‘തറവേല’ ലോകം തിരിച്ചറിഞ്ഞു. ‘ബില്യണ്‍ ഡോളറുകള്‍ക്ക് വില്‍ക്കാനുള്ളതല്ല ജറൂസലം’ എന്ന പ്രതികരണം മഹ്മൂദ് അബ്ബാസിന്റെ എല്ലാവിധ വീഴ്ചയും നികത്തുന്നതായി. (ഇസ്രാഈലിന് 1.3 ബില്യണ്‍ നല്കുമ്പോള് ഫലസ്തീന് നല്‍കിയിരുന്നത് കേവലം 300 മില്യന്‍ മാത്രമായിരുന്നു.)
ഗസ്സയും വെസ്റ്റ് ബാങ്കും ജറൂസലവും തിളച്ചുമറിയും. മരണത്തെ ഭയമില്ലാത്ത ജനതയാണ്. പാശ്ചാത്യ ഗൂഢാലോചനയില്‍ ജനിച്ച മണ്ണില്‍ പുറത്താക്കപ്പെട്ട് ഫലസ്തീന് ജനതയുടെ രോദനത്തിന് ശാശ്വത പരിഹാരം വൈകിക്കൂട. ജനകീയ പ്രക്ഷോഭത്തിലൂടെ (ഇന്‍തിഫാദ) അവര്‍ നേടിയെടുത്ത ഫലസ്തീന് അതോറിട്ടി സ്വതന്ത്ര രാജ്യമായിട്ടില്ല. അധിനിവേശകര്‍ക്ക് എതിരായ പോരാട്ടത്തില്‍ ‘ഇന്‍തിഫാദ’ അനിവാര്യമാകുകയാണ്. ഗാന്ധിയന്‍ സമരമുറയും അല്ലാത്ത സമര മുറകളും ശക്തമാവുമ്പോള്‍ ഇസ്രാഈലിന് സമാധാനത്തിന് വഴങ്ങേണ്ടിവരും. ട്രംപ് എക്കാലവും അമേരിക്കയുടെ നേതൃത്വത്തിലുണ്ടാകില്ല. ലോകം സമാധാനം ആഗ്രഹിക്കുന്നു. അത് കൊറിയയില്‍ മാത്രമല്ല, പശ്ചിമേഷ്യയിലും സാധ്യമാകണം.
Film
‘ജയിലര്‍2’ന്റെ സെറ്റിലേക്ക് ‘പറന്ന്’ മോഹന്‍ലാല്‍
‘ജയിലര്‍ 2’ സിനിമയിലും ലാലേട്ടന്റെ കോസ്റ്റ്യൂം ‘കത്തണം’ എന്നാണ്..
ജയിലര്‍2 ന്റെ ഷൂട്ടിങ് ലോക്കെഷനിലേക്ക് ‘പറന്ന്’ മോഹന്‍ലാല്‍. ‘ദൃശ്യം 3’യുടെ ഷൂട്ട് കഴിഞ്ഞയുടനാണ് താരം ‘ജയിലര്‍2’ന്റെ സെറ്റിലേക്ക് പോയത്. മോഹന്‍ലാലിന്റെ പേഴ്സനല്‍ കോസ്റ്റ്യൂം ഡിസൈനറായ ജിഷാദ് ഷംസുദ്ദീനാണ് ഫ്ലൈറ്റില്‍ നിന്നുള്ള ചിത്രം പങ്കുവച്ചു. മോഹന്‍ലാലിനൊപ്പം ഫ്ലൈറ്റില്‍ സഞ്ചരിക്കുന്ന ചിത്രം ‘ഓഫ് ടു ജെ2’ എന്ന അടിക്കുറിപ്പോടെയാണ് ജിഷാദ് പങ്കുവച്ചത്.
ഇന്നലെയാണ് ‘ദൃശ്യം 3’ സിനിമയുടെ മോഹന്‍ലാലിന്റെ ഷെഡ്യൂള്‍ പാക്കപ്പ് ആയ വിവരം പങ്കുവച്ചുകൊണ്ടുള്ള വിഡിയോ അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചത്. ഇതിന് ശേഷമാണ് ജിഷാദ് ഫ്ലൈറ്റില്‍ നിന്നുള്ള ചിത്രം പങ്കുവയ്ക്കുന്നത്.
‘ജയിലര്‍’ സിനിമയില്‍ ശ്രദ്ധേയമായ മോഹന്‍ലാലിന്റെ കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തത് ജിഷാദ് ഷംസുദ്ദീന് ആണ്. ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ആരാധകരും ആവേശത്തിലാണ്. ‘ജയിലര്‍ 2’ സിനിമയിലും ലാലേട്ടന്റെ കോസ്റ്റ്യൂം ‘കത്തണം’ എന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. മാത്യുവിന്റെ രണ്ടാമത്തെ വരവിനായി കാത്തിരിക്കുന്നു എന്നും ആരാധകര്‍ കുറക്കുന്നു.
Film
ദി റൈഡിന്റെ’ ട്രെയിലര്‍ പുറത്തിറക്കി; വെള്ളിയാഴ്ച തിയറ്ററുകളില്‍
ത്രില്ലര്‍ ജോണറില്‍ കഥപറയുന്ന ‘ദി റൈഡ്’ എന്ന ചിത്രത്തിന്റെ ആകാംഷ ഉണര്‍ത്തുന്ന ട്രെയിലര്‍..
ഒരു കാര്‍യാത്രക്കിടയില്‍ എടുക്കുന്ന ഒരു കുറുക്കുവഴി ഒരു കൂട്ടം ആളുകളുടെ ജീവിതം മാറ്റിമറിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ത്രില്ലര്‍ ജോണറില്‍ കഥപറയുന്ന ‘ദി റൈഡ്’ എന്ന ചിത്രത്തിന്റെ ആകാംഷ ഉണര്‍ത്തുന്ന ട്രെയിലര്‍ പുറത്തിറങ്ങി. നിവിന്‍ പോളിയാണ് ട്രെയിലര്‍ റിലീസ് ചെയ്തത്. നേരത്തെ പുറത്തിറങ്ങിയ ടീസറിനും മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്.
ചിത്രം വെള്ളിയാഴ്ച്ച തീയേറ്ററുകളിലെത്താനിരിക്കേയാണ് അണിയറ പ്രവര്‍ത്തകര്‍ ട്രെയിലര്‍ പുറത്തുവിട്ടത്. തങ്ങള്‍ ചെയ്ത ചില തെറ്റുകള്‍ ഏറ്റുപറയുന്ന ഒരു കാറിലെ യാത്രക്കാരാണ് ട്രെയിലറിന്റെ കേന്ദ്രബിന്ദു. തങ്ങളുടെ പ്രിയപ്പെട്ടവരെപ്പോലും ചതിച്ചതിനെക്കുറിച്ച് അവര്‍ അജ്ഞാതനായ ഒരാളോട് തുറന്നു പറയുന്ന രംഗങ്ങളാണ് ട്രെയിലറില്‍ നിറയുന്നത്.
എന്നാല്‍ ഇതിലേറെയും പറയാനുണ്ടെന്നും ബാക്കി ആര്് പറയുമെന്നുമുള്ള അയാളുടെ ചോദ്യം പ്രേക്ഷകര്‍ക്ക് കൂടുതല്‍ ആകാംഷ സമ്മാനിക്കുന്ന നിമിഷങ്ങളാണ് സമ്മാനിക്കുന്നത്.
ഡയസ്പോര്‍ എന്റര്ടെയ്ന്മെന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദര്‍പണ്‍ ത്രിസാല്‍ നിര്‍മ്മിച്ച് റിതേഷ് മേനോന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുധി കോപ്പ, ആന്‍ ശീതള്‍, മാലാ പാര്‍വതി, ശ്രീകാന്ത് മുരളി, പ്രശാന്ത് മുരളി, ഗോപിക മഞ്ജുഷ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചിത്രത്തിന്റെ കഥ സുഹാസ് ഷെട്ടിയുടേതാണ്. റിതേഷ് മേനോന്, സുഹാസ് ഷെട്ടി എന്നിവരാണ് നിര്‍മ്മാതാക്കളും. ഇവര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത്. വിജേന്ദര്‍ സിംഗ്, ഹരീഷ് ലഖാനി, ജിതേന്ദ്രയാദവ്, വി.കെ ഫിലിംസ് ആന്റ് എന്റര്ടെയ്ന്മെന്റ് എന്നിവരാണ് ചിത്രത്തിലെ സഹ നിര്‍മ്മാതാക്കള്‍.
ക്രിയേറ്റീവ് പ്രൊഡ്യൂസറായി റീന ഒബ്റോയ്, ഹെഡ് ഓഫ് പ്രൊഡക്ഷനായി ശശി ദുബൈ എന്നിവരും പ്രവര്‍ത്തിക്കുന്നു. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ബാബ തസാദുഖ് ഹുസൈന് ആണ്. ഈ വര്‍ഷത്തെ മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന പുരസ്കാരം കിഷ്കിന്ദകാണ്ഡത്തിലൂടെ നേടിയ സൂരജ് ഇഎസ് ആണ് ചിത്രത്തിന്റെ എഡിറ്റര്‍.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വികാശ് ആര്യ, ലൈന്‍ പ്രൊഡക്ഷന്‍ ഒക്ടോബര്‍ സ്കൈ പിക്ചേഴ്സ്, കലാസംവിധാനം കിഷോര്‍ കുമാര്‍, സംഗീതം നിതീഷ് രാംഭദ്രന്‍, കോസ്റ്റിയും മേബിള്‍ മൈക്കിള്‍, മലയാളം അഡാപ്റ്റേഷന് രഞ്ജിത മേനോന്, സൗണ്ട് ഡിസൈന്‍ അരുണ്‍ വര്‍മ്മ, സൗണ്ട് മിക്സിംഗ് ഡാന്‍ ജോസ്, കളറിസ്റ്റ് ലിജു പ്രഭാകര്‍, ആക്ഷന്‍ ജാവേദ് കരീം, മേക്കപ്പ് അര്‍ഷാദ് വര്‍ക്കല, സൂപ്പര്‍വൈസിംഗ് പ്രൊഡ്യൂസര്‍ അവൈസ് ഖാന്, ലൈന്‍ പ്രൊഡ്യൂസര്‍ എ.കെ ശിവന്, അഭിലാഷ് ശങ്കരനാരായണന് എന്നിവര്‍ വിവിധ ചുമതലകള്‍ വഹിക്കുന്നു.
പ്രൊഡക്ഷന്‍ കണ്ട്രോളര് ജാവേദ് ചെമ്പ്, പ്രൊഡക്ഷന്‍ മാനേജര്‍ റഫീഖ് ഖാന്, കാസ്റ്റിംഗ് നിതിന്‍ സികെ ചന്ദ്രന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വിഷ്ണു രഘുനന്ദന്, ചീഫ് അസോസിയേറ്റ് ക്യാമറാമാന് ജിയോ സെബി മലമേല്‍, അസോസിയേറ്റ് ഡയറക്ടര്‍ ശരത്കുമാര് കെ.ജി, അഡീഷണല്‍ ഡയലോഗ് ലോപസ് ജോര്‍ജ്, സ്റ്റില്‍സ് അജിത് മേനോന്, വിഎഫ്എക്സ് തിങ്ക് വിഎഫ്എക്സ്, അഡീഷണല്‍ പ്രമോ മനീഷ് ജയ്സ്വാള്‍, പബ്ലിസിറ്റി ഡിസൈന്‍ ആര്‍ഡി സഗ്ഗു, ടൈറ്റില്‍ ഡിസൈന്‍ ഹസ്തക്യാര, മാര്‍ക്കറ്റിംഗ് ഏജന്‍സി മെയിന്‍ലൈന്‍ മീഡിയ, ഫോര്‍വേഡ് സ്ലാഷ് മീഡിയ, പിആര്‍ഒ സതീഷ് എരിയാളത്ത്, മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് വര്‍ഗീസ് ആന്റണി, വിതരണം ഫിയോക്ക് എന്നിവരാണ് ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തകര്‍.
Video Stories
പുതിയ മാറ്റത്തിനായി മെറ്റ; ഇന്‍സ്റ്റഗ്രാമില്‍ ഇനി ഒരു പോസ്റ്റിന് മൂന്ന് ടാഗുകള്‍ മാത്രം
ഒരു പോസ്റ്റില്‍ മൂന്നില്‍ കൂടുതല്‍ ഹാഷ്ടാഗുകള്‍ ചേര്‍ക്കുമ്പോള്‍…
കാലിഫോര്‍ണിയ: ഇന്‍സ്റ്റഗ്രാം പ്ലാറ്റ്ഫോമില്‍ പുതിയ മാറ്റം പരീക്ഷിക്കാന്‍ ഒരുങ്ങി മെറ്റ. ഒരു പോസ്റ്റിന് മൂന്ന് ഹാഷ്ടാഗുകള്‍ മാത്രം എന്ന പരിധി അവതരിപ്പിനാണ്് മെറ്റ ഉടമസ്ഥതയിലുള്ള കമ്പനി എന്നാണ് റിപ്പോര്‍ട്ടുകള്‍. 2011 മുതല്‍ ഇന്‍സ്റ്റഗ്രാം തുടര്‍ന്നുവന്നിരുന്ന നിയമത്തില്‍ നിന്നുള്ള മാറ്റമാണിത്. 2011 മുതല്‍ ഇന്‍സ്റ്റഗ്രാമില്‍ ഉപയോക്കാള്‍ കണ്ടന്റ് കണ്ടെത്തുന്നതിന്റെ ഒരു പ്രധാന രീതിയാണ് ഹാഷ്ടാഗുകള്‍. ഒരു പോസ്റ്റില്‍ 30 ഹാഷ്ടാഗുകള്‍ വരെ ചേര്‍ത്തുകൊണ്ട് കണ്ടന്റ് ക്രിയേറ്റേഴ്സിന് അവരുടെ പോസ്റ്റുകളുടെ റീച്ച് വര്‍ധിപ്പിക്കാമായിരുന്നു.
എന്നാല്‍ ഇപ്പോള്‍ ഒരു പോസ്റ്റില്‍ മൂന്നില്‍ കൂടുതല്‍ ഹാഷ്ടാഗുകള്‍ ചേര്‍ക്കുമ്പോള്‍ ഒരു എറര്‍ സന്ദേശം കാണുന്നതായി ചില റെഡ്ഡിറ്റ് ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എങ്കിലും ഈ ഫീച്ചര്‍ നിലവില്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമല്ല. ഇത് സൂചിപ്പിക്കുന്നത് മെറ്റ പരിമിതമായ എണ്ണം ഉപയോക്താക്കളില്‍ ഹാഷ്ടാഗ് നിയന്ത്രണ ഫീച്ചര്‍ ഇത് പരീക്ഷിക്കുന്നുണ്ടെന്നും പിന്നീട് പ്ലാറ്റ്ഫോമില്‍ ഉടനീളം ഇത് നടപ്പിലാക്കും എന്നുമാണ്.
ഈ പരീക്ഷണത്തെക്കുറിച്ച് ഇന്‍സ്റ്റഗ്രാം ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടില്ല. മുമ്പ് ഘട്ടം ഘട്ടമായി പുറത്തിറക്കിയ നിരവധി ഫീച്ചറുകളെപ്പോലെ, ഈ മാറ്റവും ഒരേ പ്രക്രിയയുടെ ഭാഗമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ കാലക്രമേണ, ഇന്‍സ്റ്റഗ്രാമിന്റെ റെക്കമന്‍ഡേഷന്‍ സംവിധാനം മാറി. ഇപ്പോള്‍, എക്സ്പ്ലോര്‍ വിഭാഗം ഉള്ളടക്കം, അടിക്കുറിപ്പുകള്‍, ഉപയോക്തൃ പെരുമാറ്റം എന്നിവയ്ക്ക് മുന്‍ഗണന നല്കുന്നു. റീച്ച് വര്‍ധിപ്പിക്കുന്നതില്‍ ഹാഷ്ടാഗുകള്‍ ഇനി അത്ര ഫലപ്രദമല്ലെന്ന് ഇന്‍സ്റ്റഗ്രാം മേധാവി ആദം മൊസേരി ആവര്‍ത്തിച്ച് പ്രസ്താവിച്ചിട്ടുണ്ട്. ഹാഷ്ടാഗുകള്‍ ഇപ്പോള്‍ ഉള്ളടക്കത്തെ തരംതിരിക്കുന്നതിനുള്ള ഒരു മാര്‍ഗമായി മാത്രം മാറിയിരിക്കുന്നു എന്നാണ് അദേഹം പറയുന്നത്.
-
kerala1 day agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala2 days agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india2 days agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala3 days agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
india3 days ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala2 days agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍
-
kerala2 days agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
News1 day ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍

