Connect with us

More

രാഹുല്‍ ഗാന്ധി സഞ്ചരിച്ച വിമാനം ആകാശത്ത് വെച്ച് തകരാറാലിയ സംഭവം; അപായപ്പെടുത്താനുള്ള ശ്രമമെന്ന് കോണ്‍ഗ്രസ്

Published

on

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സഞ്ചരിച്ച വിമാനം ആകാശത്ത് വെച്ച് തകരാറിലായ സംഭവം അപായപ്പെടുത്താനുള്ള ശ്രമമാണെന്ന് കോണ്‍ഗ്രസ്. സംഭവത്തില്‍ മനപ്പൂര്‍വ്വമായ കൃത്രിമം നടന്നെന്നും അന്വേഷണം നടത്തണമെന്നും രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആവശ്യപ്പെട്ടു.

കര്‍ണാടക ഡി.ജിക്കും ഐ.ജിക്കും രാഹുല്‍ ഗാന്ധിയുടെ സഹായി കൈലാശ് വിദ്യാര്‍ഥി നല്‍കിയ പരാതിയിലാണ് ഇക്കാര്യം പറയുന്നത്. ന്യൂഡല്‍ഹി ഹൂബ്ലി പ്രത്യേക വിമാനം പറക്കുന്നതിനിടെ ‘തെളിയാത്ത സാങ്കേതിക തകരാര്‍’ ഉണ്ടായെന്നാണ് പരാതി. രാഹുല്‍ ഗാന്ധി അടക്കം നാലുപേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

വ്യാഴാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം നടന്നത്. ഡല്‍ഹിയില്‍ നിന്ന് കര്‍ണാടകയിലേക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്നതാണ് രാഹുല്‍ ഗാന്ധി. ഹൂബ്ലിയില്‍ വിമാനം എത്തുന്നതിനു മുന്‍പ് പെട്ടെന്ന് ഇടതുവശത്തേക്ക് ശക്തമായി ചരിഞ്ഞുവെന്ന് പരാതിയില്‍ പറയുന്നു. വലിയ കുലുക്കത്തോടെ ഉന്നതി നഷ്ടപ്പെട്ടെന്നും പരാതിയിലുണ്ട്. ഈ സമയത്ത് അന്തരീക്ഷത്തില്‍ പ്രശ്‌നമൊന്നും ഉണ്ടായിട്ടില്ലെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. സംഭവം വിമാന ജീവനക്കാരും സ്ഥിരീകരിച്ചിട്ടുണ്ട്.

സംഭവത്തില്‍ ഡി.ജി.പി തല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനത്തിന്റെ കേടുപാടു പരിഹരിക്കുന്ന എന്‍ജിനിയര്‍മാരെ അടക്കം ചോദ്യംചെയ്യണമെന്നും പരാതിയിലുണ്ട്. സംഭവത്തില്‍ പൈലറ്റുമാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി രാഹുല്‍ ഗാന്ധിയെ വിളിച്ച് സംസാരിച്ചു. എന്താണ് സംഭവിച്ചതെന്ന് മോദി അന്വേഷിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ജസ്‌ന തിരോധാന കേസ് ; ഹൈക്കോടതിയുടെ നിര്‍ണായക വിധി ഇന്ന്

ജസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം വേണമെന്ന പിതാവിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും

Published

on

തിരുവനന്തപുരം: ജസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം വേണമെന്ന പിതാവിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.സിബിഐയുടെ അന്വേഷണത്തില്‍ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ചാണ് ജസ്‌നയുടെ പിതാവ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.തുടരന്വേഷണത്തിന്‍ കൂടുതല്‍ തെളിവുകള്‍ നല്‍കാന്‍ സിബിഐ പിതാവ് ജയിംസ് ജോസഫിനോട് ആവിശ്യപ്പെട്ടിരുന്നു.

സിബിഐക്ക് കണ്ടത്താനാവാത്ത പല തെളിവുകളും തനിക്ക് കണ്ടത്താനായി എന്ന് പിതാവ് കോടതിയെ അറിയിച്ചു.ഈ തെളിവുകള്‍ സീല്‍ ചെയ്തു സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കി. ആവിശ്യങ്ങള്‍ എഴുതി നല്‍കിയാല്‍ തുടരന്വേഷണത്തിന് തയ്യാറെന്നായിരുന്നു സിബിഐയുടെ നിലപാട്.പിതാവ് കൂടുതല്‍ തെളിവുകള്‍ ഇന്ന് സമര്‍പ്പിച്ചാല്‍ കോടതി തുടരന്വേഷണത്തിന്‍ ഉത്തരവിട്ടേക്കാം.

Continue Reading

kerala

‘മെമ്മറി കാര്‍ഡ് കാണാതായതില്‍ സച്ചിന്‍ദേവിന് പങ്കുണ്ടെന്ന ആരോപണം തള്ളാനാകില്ല’; കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു

മെമ്മറി കാര്‍ഡ് ഉണ്ടായിരുന്നെങ്കില്‍ തനിക്ക് നേട്ടമായേനെയെന്ന് യദു മാധ്യമങ്ങളോട് പ്രതികരിച്ചു

Published

on

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനുമായുണ്ടായ തര്‍ക്കത്തില്‍ മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലില്‍ നന്ദിയുണ്ടെന്ന് ഡ്രൈവര്‍ യദു. മെമ്മറി കാര്‍ഡ് കാണാനായതില്‍ സച്ചിന്‍ദേവ് എംഎല്‍എയ്ക്ക് പങ്കുണ്ടെന്ന ആരോപണം തള്ളാനാകില്ലെന്ന് ഡ്രൈവര്‍ യദു പറഞ്ഞു. തന്റെ ദൃശ്യം ലഭിക്കാത്ത ക്യാമറയുടെ മെമ്മറി കാര്‍ഡാണ് നഷ്ടമായതെന്ന് യദു പറഞ്ഞു. മെമ്മറി കാര്‍ഡ് ഉണ്ടായിരുന്നെങ്കില്‍ തനിക്ക് നേട്ടമായേനെയെന്ന് യദു മാധ്യമങ്ങളോട് പ്രതികരിച്ചു.

മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതിയെ കുറിച്ച് അന്വേഷണിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. കെഎസ്ആര്‍ടിസി ബസ് നടുറോഡില്‍ തടഞ്ഞിട്ട് ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി അപമാനിച്ചവര്‍ക്കെതിരെയും ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടും കേസെടുക്കാത്ത കന്റോണ്‍മെന്റ് എസ്.എച്ച്.ഒക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്നാണ് പരാതി.

Continue Reading

kerala

കടുത്ത വയറുവേദന; മലപ്പുറം സ്വദേശിനിയുടെ വയറ്റില്‍ നിന്ന് നീക്കം ചെയ്തത് 10 കിലോ ഗ്രാം ഭാരമുള്ള മുഴ

നിലവില്‍ യുവതി തീവ്ര പരിചരണ വിഭാഗത്തിന്റെ പരിചരണത്തിലാണെന്നും അപകടനില തരണം ചെയ്തതായും ഡോക്ടർമാർ പറഞ്ഞു

Published

on

കോഴിക്കോട്: വയറുവേദയുമായി എത്തിയ മലപ്പുറം സ്വദേശിനിയുടെ വയറ്റില്‍ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 10 കിലോഗ്രാം തൂക്കം വരുന്ന മുഴ.43 വയസുകാരിയായ മൂന്നിയൂർ സ്വദേശിനിയുടെ വയറ്റില്‍ നിന്നാണ് ഗർഭാശയമുഴ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടർമാർ നീക്കം ചെയ്തത്.

ഗൈനക്കോളജി വിഭാഗം കാൻസർ സ്‌പെഷ്യലിസ്റ്റ് ഡോ. സന്തോഷ് കുര്യാക്കോസും സംഘവും നടത്തിയ മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവിലാണ് മുഴ നീക്കം ചെയ്തത്. 33 സെന്റിമീറ്റർ നീളവും 33 സെന്റീമീറ്റർ വീതിയും ഈ മുഴയ്‌ക്കുണ്ട്. നിലവില്‍ യുവതി തീവ്ര പരിചരണ വിഭാഗത്തിന്റെ പരിചരണത്തിലാണെന്നും അപകടനില തരണം ചെയ്തതായും ഡോക്ടർമാർ പറഞ്ഞു.

ഒരാഴ്ച മുമ്പാണ്‌ കടുത്ത വയറുവേദനയുമായി യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയത്. പ്രാഥമിക പരിശോധനയില്‍ മറ്റ് രോഗങ്ങളൊന്നും കണ്ടെത്താൻ ഡോക്ടർമാർക്ക് സാധിച്ചിരുന്നില്ല. തുടർന്ന് നടത്തിയ വിശദമായ പരിശോധനയില്‍ വയറ്റില്‍ മുഴയുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

ശസ്ത്രക്രിയ ചെയ്യുമ്പോള്‍ അമിത രക്തസ്രാവം ഉണ്ടാവാൻ ഇടയുള്ളതിനാല്‍ അതീവ ജാഗ്രതയോടെ വേണ്ട നടപടികളെല്ലാം സ്വീകരിച്ചാണ് ശസ്ത്രക്രിയ നടത്തിയതെന്നും യുവതിയുടെ വയറ്റില്‍ നിന്ന് മുഴ പൂർണമായി നീക്കം ചെയ്തതായും ഡോക്ടർമാർ പറഞ്ഞു.

Continue Reading

Trending