Connect with us

More

കര്‍ണാടക തെരഞ്ഞെടുപ്പ്; വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് കണ്ടെത്തി, തിങ്കളാഴ്ച റീപോളിങ്

Published

on

ബംഗളുരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹെബ്ബല്‍ നിയോജക മണ്ഡലത്തില്‍ വോട്ടിങ് മെഷീനില്‍ ക്രമക്കേട് കണ്ടെത്തിയതിനെ ബൂത്തില്‍ റീ ഇലക്ഷന്‍ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഹെബ്ബലിലെ ലോട്ടഗൊള്ളഹള്ളയിലെ ബൂത്ത് നമ്പര്‍ രണ്ടിലാണ് വീണ്ടും വോട്ടെടുപ്പ് നടക്കുക. ഇവിടെ വോട്ടിങ് യന്ത്രത്തില്‍ ഗുരുതരമായ ക്രമക്കേട് നടത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് ബ്രിജേഷ് കലപ്പ് കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.

തിങ്കളാഴ്ച രാവിലെ ഏഴുമുതല്‍ വൈകുന്നേരം ആറുവരെയാണ് റീ പോളിങ് നടക്കുകയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ശനിയാഴ്ച രാവിലെ വോട്ടെടുപ്പ് ആരംഭിച്ച ഇവിടെ 49 ഓളം പേര്‍ വോട്ടു രേഖപ്പെടുത്തിയിരുന്നു. ശേഷം വിവിപാറ്റ് പരിശോധിച്ചപ്പോളാണ്് തങ്ങള്‍ വോട്ടു ചെയ്ത സ്ഥാനാര്‍ത്ഥിക്കല്ല വോട്ടു ലഭിക്കുന്നത് എന്ന് മനസ്സിലായത്. തുടര്‍ന്ന് ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതിയുമായി നിരവധി പേര്‍ രംഗത്തുവരികയായിരുന്നു.വോട്ടര്‍മാര്‍ ഇക്കാര്യം പൊളിങ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരോടും പരാതിപ്പെട്ടു. തുടര്‍ന്ന് ജീവനക്കാര്‍ മറ്റുള്ളവരോട് വോട്ടിങ് തുടരാനാവശ്യപ്പെട്ടു. അതിനുശേഷം ആദ്യം വോട്ടു ചെയ്തയാളുടെ വോട്ട് ശരിയായാണ് രേഖപ്പെടുത്തിയത്. എന്നാല്‍ പിന്നീട് ചെയ്ത മൂന്നാലുപേരുടെ വോട്ട് അവര്‍ ചെയ്ത സ്ഥാനാര്‍ത്ഥിയ്ക്കല്ല വോട്ടിങ് മെഷീനില്‍ രേഖപ്പെടുത്തിയത്. ഇത് ഇടയ്ക്കിടെ തുടര്‍ന്നു. 49 പേര് വോട്ടുരേഖപ്പെടുത്തിയപ്പോള്‍ ഇ.വി.എമ്മിന് ചില പ്രശ്നങ്ങളുണ്ടെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ഇതോടെ വോട്ടിങ് നടപടികള്‍ നിര്‍ത്തിവെക്കുകയായിരുന്നു. 1444 വോട്ടുകളാണ് ബൂത്തിലുള്ളത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

വെന്തുരുകി കേരളം;6 വരെ വിദ്യാഭ്യസ സ്ഥാപനങ്ങള്‍ അടച്ചിടും

സംസ്ഥാനത്ത് വെന്തുരുകുന്ന ചൂടില്‍ പാലക്കാട് ജില്ലയില്‍ ഏര്‍പ്പെടുത്തിയ ഉഷ്ണതരംഗ നിയന്ത്രണങ്ങള്‍ ഈ മാസം ആറു വരെ നീട്ടി.

Published

on

സംസ്ഥാനത്ത് വെന്തുരുകുന്ന ചൂടില്‍ പാലക്കാട് ജില്ലയില്‍ ഏര്‍പ്പെടുത്തിയ ഉഷ്ണതരംഗ നിയന്ത്രണങ്ങള്‍ ഈ മാസം ആറു വരെ നീട്ടി.പാലക്കാട് താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചത്.അതേസമയം മുന്‍കരുതല്‍ ശക്തമാക്കാനും തീരുമാനിച്ചു.

നിര്‍ജലീകണവും സൂര്യാതപവും ഉണ്ടാകാതെ ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലത്തും തൃശൂരും 39,കണ്ണൂരും കോഴിക്കോടും 38 ഡിഗ്രി സെല്‍ഷ്യസ് വരെയും പകല്‍ താപനില ഉയരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

 

 

 

 

 

Continue Reading

kerala

മലപ്പുറത്ത് സൂര്യാതാപമേറ്റ് 63കാരന് ദാരുണാന്ത്യം

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരണം

Published

on

മലപ്പുറം: സംസ്ഥാനത്ത് പലയിടങ്ങളിലും ഉഷ്ണതരംഗം നിലനില്‍ക്കെ വീണ്ടും സൂര്യ താപമേറ്റ് ഒരാള്‍ മരിച്ചു. മലപ്പുറം പടിഞ്ഞാറ്റുംമുറി സ്വദേശി മുഹമ്മദ് ഹനീഫ (63)യാണ് ഇന്ന് പുലര്‍ച്ചയോടെ മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരണം. ഇന്നലെ ഉച്ചയ്ക്ക് കുഴഞ്ഞ് വീണ ഹനീഫയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും.

അതേസമയം പാലക്കാട്,തൃശ്ശൂര്‍,കോഴിക്കോട് ജില്ലകളില്‍ ചില പ്രദേങ്ങളില്‍ ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് ഈ ജില്ലകളില്‍ നാളെ വെരെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. താപനില ഉയരുന്ന പശ്ചാത്തലത്തില്‍ ഇടുക്കി,വയനാട് ഒഴികെഴുള്ള ജില്ലകളില്‍ താപനില മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. പാലക്കാട് 40 ഉം തൃശൂരില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാന്‍ സാധ്യതയുണ്ട്.

Continue Reading

crime

തൃശൂരില്‍ കണ്ടക്ടറുടെ മര്‍ദനമേറ്റ് യാത്രക്കാരന്‍ മരിച്ചു

ചില്ലറയെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ കണ്ടക്ടറുടെ മര്‍ദനമേറ്റ് യാത്രക്കാരന്‍ മരിച്ചു.കരുവന്നൂര്‍ സ്വദേശി പവിത്രനാണ് മരിച്ചത്

Published

on

തൃശൂര്‍:ചില്ലറയെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ കണ്ടക്ടറുടെ മര്‍ദനമേറ്റ് യാത്രക്കാരന്‍ മരിച്ചു.കരുവന്നൂര്‍ സ്വദേശി പവിത്രന്‍(68) ആണ് മരിച്ചത്.ഏപ്രില്‍ 2ന് ഉച്ചക്ക് 12ഓടെയാണ് സംഭവം ഉണ്ടായത്.ഗുരുതരമായ പരുക്കേറ്റ പവിത്രന്‍ ചികിത്സയിലായിരുന്നു.തൃശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടിലോടുന്ന ശാസ്ത എന്ന സ്വകാര്യ ബസി ലെ കണ്ടക്ടര്‍ രതീശ്ണ് പവിത്രനെ തളളി പുറത്താക്കിയത്.

വധശ്രമം ഉള്‍പ്പെടെയുളള വകുപ്പുകള്‍ ചുമത്തി പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.തര്‍ക്കത്തിനിടെ കണ്ടക്ടര്‍ പവിത്രനെ പുറത്തെക്ക് തളളിയിടുകയും വീഴ്ചയില്‍ തല കല്ലിലിടിച്ചതുമാണ് മരണ കാരണം.പവിത്രനെ ആദ്യം മാപ്രാണത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും,പരിക്ക് ഗുരുതരമായതിനാല്‍ തൃശൂര്‍ എലൈറ്റ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സംഭവം കണ്ട നാട്ടുകാര്‍ കണ്ടക്ടറെ തടഞ്ഞുവെച്ചിരുന്നു എന്ന് പൊലീസ് അറിയിച്ചു.പവിത്രന്‍ മരിച്ചതോടെ കണ്ടക്ടര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു.

Continue Reading

Trending