Video Stories
കിങ് ഖാന് 4000 കോടി, സല്‍മാന് 2300 കോടി; താരങ്ങളുടെ ബാങ്ക് ബാലന്‍സ് ഇതാ

ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയതോടെ രാജ്യത്തെ ജനങ്ങളുടെ ബാങ്ക് അക്കൗണ്ടുകളും നിരീക്ഷണത്തിലാണ്. പ്രമുഖ സിനിമാ താരങ്ങളും ഇതില്‍ ഉള്‍പ്പെടും. അഞ്ച് പ്രമുഖ ബോളിവുഡ് താരങ്ങളുടെ ബാങ്ക് ബാലന്‍സ് ഇതാണ്: ഷാരൂഖ് ഖാന്‍ 600 ദശലക്ഷം ഡോളറാണ് ഇന്ത്യന്‍ സിനിമാലോകത്തെ കിങ് ഖാനായ ഷാരൂഖ് ഖാന്റെ മൊത്തം ബാങ്ക് ബാലന്‍സ്. അതായത് 40692270000 (4000 കോടി) രൂപ. ബോക്‌സോഫീസില്‍ റെക്കോര്‍ഡ് ഭേദിച്ച കുച്ച് കുച്ച് ഹോത്താഹെ, ഓം ശാന്തി ഓം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് കിങ് ഖാന് കോടികള്‍ പ്രതിഫലമായി ലഭിച്ചിരുന്നു. ഡ്രീംസ് അണ്‍ലിമിറ്റഡ്, റെഡ് ചില്ലീസ് എന്റര്‍റ്റൈന്‍മെന്റ് തുടങ്ങിയ രണ്ടു പ്രൊഡക്ഷന്‍ കമ്പനികളിലൂടെയുള്ള വരുമാനവും ഷാരൂഖിന്റെ ബാങ്ക് ബാലന്‍സിന്റെ കനം കൂട്ടി. ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന ലോക താരങ്ങളുടെ നിരയില്‍ ഷാരൂഖിന് അഞ്ചാം സ്ഥാനമാണുള്ളത്.
സല്‍മാന്‍ ഖാന്‍ ബോളിവുഡിന്റെ മസില്‍മാന്‍ സല്‍മാന്‍ ഖാന്റെ ബാങ്ക് ബാലന്‍സ് 230 ദശലക്ഷം ഡോളറാണെന്ന് റിപ്പോര്‍ട്ട്. അതായത് 15598703500 രൂപ (1500 കോടി). 80 ഹിന്ദി ചിത്രങ്ങളിലൂടെയാണ് സല്‍മാന്‍ ഇത്രയും തുക സ്വന്തമാക്കിയത്. കണക്കില്‍പ്പെട്ട തുക ഇതാണെങ്കിലും വാഹനാപകട കേസിലും മാന്‍വേട്ട കേസിലും പ്രതിയാക്കപ്പെട്ട സല്‍മാന് കണക്കില്‍പ്പെടാത്ത ഒട്ടേറെ സ്വത്തുക്കളുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഹോളിവുഡ് നടന്‍ ജാക്കിചാനും സല്‍മാന്റെ അതേ തുക തന്നെയാണ് ബാങ്ക് അക്കൗണ്ടിലുള്ളത്.
അമിതാഭ് ബച്ചന്‍ ബിഗ് ബി അമിതാഭ് ബച്ചനാകട്ടെ 196 ദശലക്ഷം ഡോളറാണ് (1300 കോടി) ബാങ്ക് അക്കൗണ്ടിലുള്ളതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സിനിമകള്‍ക്കു പുറമെ കോന്‍ ബനേഗാ ക്രോര്‍പതിയാണ് ബിഗ്ബിയുടെ പ്രധാന വരുമാന സ്രോതസ്സായി ചൂണ്ടിക്കാട്ടുന്നത്. ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടന്മാരിലൊരാളാണ് ബച്ചന്‍.
അക്ഷയ് കുമാര്‍ ആക്ഷന്‍ ഹീറോയായി അറിയപ്പെടുന്ന അക്ഷയ് കുമാറിന്റെ ബാങ്ക് അക്കൗണ്ടില്‍ 170 ദശലക്ഷം ഡോളറുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതായത് ഏകദേശം 11522600000 രൂപ (1150 കോടി). രാജീവ് ഹരി ഓം ഭാട്ട്യ എന്ന അക്ഷയ് കുമാര്‍ അഭിനയത്തിലൂടെ മാത്രമല്ല, സംവിധാനം, മാര്‍ഷ്യല്‍ ആര്‍ട്‌സ് എന്നീ മേഖലകളിലും പ്രവീണ്യം തെളിയിച്ചിട്ടുണ്ട്. ലോക കബഡി ലീഗില്‍ ഖാല്‍സ വാരിയേഴ്‌സ് അക്ഷയ് കുമാര്‍ ഉടമസ്ഥതയിലുള്ളതാണ്.
ആമിര്‍ ഖാന്‍ അക്ഷയ് കുമാറിനേക്കാള്‍ അല്‍പം കൂടുതലാണ് നടന്‍ ആമിര്‍ ഖാന്റെ ബാങ്ക് ബാലന്‍സ്. 180 ദശലക്ഷം ഡോളറാണ് അദ്ദേഹത്തിന്റെ അക്കൗണ്ടിലുള്ളതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതായത് 12200400000 രൂപ (1200 കോടി). രാജഹിന്ദുസ്ഥാനി, ലഗാന്‍, പി.കെ, ത്രീ ഇഡിയറ്റ്‌സ് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ജനശ്രദ്ധ നേടിയ ആമിര്‍ ഖാന്‍ സംവിധായകന്‍, നിര്‍മാതാവ്, അവതാരകന്‍ എന്നീ നിലകളിലും പ്രശസ്തനാണ്.
film
മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ തിരിച്ചടി; ഹൈക്കോടതി കേസ് റദ്ദാക്കണമെന്ന ആവശ്യം തളളി
മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി.

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ധാക്കണമെന്ന ആവിശ്യം ഹൈക്കോടതി തളളി. ഷോണ്‍ ആന്റണി, ബാബു ഷാഹിന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തളളിയത്.
ആലപ്പുഴ സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ കോടതിയെ ബന്ധപ്പെടുകയായിരുന്നു.
200 കോടിയോളം രൂപ നേടി ഹിറ്റായി മാറിയ ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.
Video Stories
ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സമദാനി

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാത വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ അന്വേഷിക്കാനെത്തിയ നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരെ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്.
News
രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.
അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.
-
kerala2 days ago
ഹോട്ടലില്‍ മോഷ്ടിക്കാന്‍ എത്തി; കളളന് ഓംലറ്റ് ഉണ്ടാക്കി കഴിച്ചു
-
Health2 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: 7 ദിവസത്തിനിടെ തിരുവനന്തപുരത്ത് 2 പേര് മരിച്ചു
-
kerala3 days ago
മരിക്കുന്നതിന്റെ തലേന്നും നാലുവയസുകാരി പീഡിപ്പിക്കപ്പെട്ടു; സ്വകാര്യ ഭാഗത്ത് മുറിവുകള്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
-
kerala2 days ago
രാവിലെ വരെ സിപിഎമ്മായിരുന്നു, മരണം വരെ ബിജെപിയായിരിക്കും; എസ്എഫ്ഐ മുന്‍ നേതാവ് ബിജെപിയിലേക്ക്
-
kerala3 days ago
ആലുവയിലെ നാലുവയസ്സുകാരിയുടെ കൊലപാതകം; അമ്മയെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും
-
News3 days ago
യുഎസില്‍ ജൂത മ്യൂസിയത്തിന് സമീപം വെടിവെപ്പ്; രണ്ട് ഇസ്രാഈല്‍ എംബസി ജീവനക്കാര്‍ കൊല്ലപ്പെട്ടു
-
kerala3 days ago
ഫുട്ബോള്‍ മത്സരത്തിനിടെ തര്‍ക്കം; യുവാവിന് നേരെ ക്രൂരമര്‍ദനം
-
kerala2 days ago
ഓപ്പറേഷന് സിന്ദൂര്‍; രാജ്യത്തിന്റെ നയം വിശദീകരിക്കാന്‍ ഇന്ത്യന്‍ സംഘത്തോടൊപ്പം ഇടി മുഹമ്മദ് ബഷീര്‍ എംപിയും