Connect with us

Sports

2022 ഖത്തര്‍ ലോകകപ്പ് വലിയ വിജയമാകും: സ്‌കോട്ടിഷ് ഇതിഹാസതാരം

Published

on

 

ദോഹ: 2022ല്‍ ഖത്തര്‍ ആതിഥ്യം വഹിക്കുന്ന ഫിഫ ലോകകപ്പ് വലിയ വിജയമാകുമെന്ന് സ്‌കോട്ടിഷ് ഫുട്‌ബോളിലെ ഇതിഹാസതാരം ഗ്രീം സൗനെസ്സ്. മൂന്നു ഫിഫ ലോകകപ്പ് ടൂര്‍ണമെന്റുകളില്‍ കളിച്ചിട്ടുള്ള ഈ സ്‌കോട്ടിഷ് മിഡ്ഫീല്‍ഡര്‍ ബിഇന്‍സ്‌പോര്‍ട്‌സിനെ കായികവിദഗ്ദ്ധന്‍ എന്നനിലയില്‍ ഖത്തറില്‍ സ്ഥിരംസന്ദര്‍ശകനാണ്.
2022 ലോകകപ്പ് മികച്ച രീതിയില്‍ സംഘടിപ്പിക്കാന്‍ ഖത്തറിന് സാധിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഈ വര്‍ഷത്തെ റഷ്യന്‍ ലോകകപ്പിനെക്കുറിച്ച് ആശങ്കകള്‍ പലരും പങ്കുവച്ചിരുന്നു. എന്നാല്‍ അവയെല്ലാം മറികടന്ന് ഏറ്റവും മികച്ച ലോകകപ്പാണ് റഷ്യയില്‍ നടന്നത്. 2022ല്‍ ഖത്തറിലും അതുതന്നെ ആവര്‍ത്തിക്കും- സൗനെസ്സ് പറഞ്ഞു. ഖത്തര്‍ ലോകകപ്പ് സംഘാടകരായ സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയുടെ പവലിയന്‍ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ലിവര്‍പൂളിന്റെ മുന്‍നിര താരമായിരുന്ന ഗ്രീം സൗനെസ്സ് മൂന്ന് യൂറോപ്യന്‍ കപ്പുകള്‍ സ്വന്തമാക്കുകയും ചെയ്തു. ഖത്തര്‍ 2022 ഫുട്‌ബോളിനെ സംബന്ധിച്ചിടത്തോളം വലിയ വാര്‍ത്തയാണ്.
ഏഷ്യ ആതിഥ്യം വഹിക്കുന്ന രണ്ടാമത്തെ ലോകകപ്പാണിത്. ഖത്തറില്‍ ലോകകപ്പ് സംഘടിപ്പിക്കപ്പെടുന്നതിനായി ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് താനെന്നും സൗനെസ്സ് പറഞ്ഞു. അനിതരസാധാരണമായ ഒന്നായിരിക്കും 2022ല്‍ ലോകം കാണാന്‍ പോകുന്നത്. ഫുട്‌ബോള്‍ ആസ്വാദകര്‍ക്ക് ഒരേ ഹോട്ടലില്‍ താമസിച്ചുകൊണ്ട് വിവിധ സ്‌റ്റേഡിയങ്ങളിലെ മത്സരങ്ങള്‍ ആസ്വദിക്കാനാകും. ഒരു ദിവസം രണ്ടു മത്സരങ്ങള്‍ നേരിട്ടുകാണാനാകുമെന്നത് കായികപ്രേമികളെ സംബന്ധിച്ചിടത്തോളം മികച്ച അനുഭവമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകകപ്പ് വലിയ രാജ്യങ്ങളില്‍ നടക്കുമ്പോള്‍ ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് എത്താന്‍ ദീര്‍ഘനേരം യാത്ര ചെയ്യേണ്ടതായി വരും. 1978ല്‍ അര്‍ജന്റീനയിലും 1982ല്‍ സ്‌പെയിനിലും 1986ല്‍ മെക്‌സിക്കോയിലും നടന്ന ലോകകപ്പുകളില്‍ ബൂട്ടണിഞ്ഞിട്ടുള്ള സൗനെസ്സ് തന്റെ ലോകകപ്പ് അനുഭവങ്ങളും പങ്കുവച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ഇസ്രാഈല്‍ യോഗ്യത നേടിയാല്‍ ലോകകപ്പില്‍നിന്ന് പിന്‍മാറുമെന്ന് സ്പെയിന്‍

ഗസ്സയില്‍ നടക്കുന്ന വംശഹത്യയ്ക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് സ്പാനിഷ് സര്‍ക്കാരിന്റെ നിലപാട്.

Published

on

മഡ്രിഡ്: 2026 ഫുട്ബാള്‍ ലോകകപ്പില്‍ ഇസ്രാഈല്‍ യോഗ്യത നേടുന്ന പക്ഷം സ്‌പെയിന്‍ ടീമിനെ അയക്കുന്നതിനെക്കുറിച്ച് പുനരാലോചിക്കുമെന്ന സൂചന നല്‍കി സ്പാനിഷ് ഭരണകൂടം. അമേരിക്ക, കാനഡ, മെക്സിക്കോ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് ടൂര്‍ണമെന്റ് അടുത്ത വര്‍ഷം ജൂണിലാണ് നടക്കുന്നത്.

ഗസ്സയില്‍ നടക്കുന്ന വംശഹത്യയ്ക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് സ്പാനിഷ് സര്‍ക്കാരിന്റെ നിലപാട്. ”ഇസ്രാഈലിനെ അന്താരാഷ്ട്ര കായികവേദികളില്‍നിന്ന് വിലക്കണം” എന്ന ആവശ്യവുമായി സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് നേരത്തെ തന്നെ മുന്നോട്ടുവന്നിരുന്നു. തുടര്‍ന്ന്, ലോകകപ്പില്‍ ടീമിനെ പങ്കെടുപ്പിക്കണമോയെന്ന് വീണ്ടും ആലോചിക്കുമെന്ന് സൂചന പുറത്തുവന്നു.

നിലവില്‍ ഗ്രൂപ്പ് മത്സരങ്ങളില്‍ മികച്ച നിലയില്‍ തുടരുന്ന സ്‌പെയിന്‍ കിരീട ഫേവറേറ്റുകളിലൊന്നാണ്. ഇസ്രാഈല്‍ ഇപ്പോള്‍ തന്റെ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്താണെങ്കിലും പ്ലേ ഓഫ് വഴി യോഗ്യത നേടാനുള്ള സാധ്യത മുന്നിലുണ്ട്. ഇത്തരത്തില്‍ യോഗ്യത ലഭിച്ചാല്‍ ലോകകപ്പില്‍നിന്ന് പിന്‍മാറാന്‍ സര്‍ക്കാര്‍ വോട്ട് ചെയ്യണമെന്ന് കോണ്‍ഗ്രസിലെ സോഷ്യലിസ്റ്റ് വക്താവ് പാറ്റ്ക്സി ലോപ്പസ് ആവശ്യപ്പെട്ടു.

ഇസ്രാഈലിനെതിരെ ലോക കായിക വേദികളില്‍ പ്രതിഷേധം ശക്തമാകുകയാണ്. ഫിഫയും യുവേഫയും ഇതുവരെ പ്രതികരിച്ചിട്ടില്ല. ഗസ്സയില്‍ നടക്കുന്ന സംഭവങ്ങള്‍ വംശഹത്യ തന്നെയാണെന്ന് ഐക്യരാഷ്ട്രസഭയുടെ സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇസ്രാഈല്‍ ഭരണകൂടം നേരിട്ട് ഉത്തരവാദികളാണെന്നും അവരുടെ പ്രസ്താവനകള്‍ തന്നെ തെളിവാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Continue Reading

News

അഫ്ഗാനെ 8 റണ്‍സിന് തോല്‍പ്പിച്ച് ബംഗ്ലാദേശ്; ടോപ് ഫോര്‍ പ്രതീക്ഷ നിലനിര്‍ത്തി

ഓപ്പണര്‍ തന്‍സിദ് ഹസന്‍ അര്‍ധ സെഞ്ച്വറി (50) നേടി. സൈഫ് ഹസന്‍ 30 റണ്‍സും, തൗഹീദ് ഹൃദോയ് 26 റണ്‍സും നേടി. റാഷിദ് ഖാനും നൂര്‍ അഹമ്മദും രണ്ട് വിക്കറ്റ് വീതം നേടി ബംഗ്ലാദേശിന്റെ സ്‌കോര്‍ നിയന്ത്രിച്ചു.

Published

on

ഏഷ്യ കപ്പ് ഗ്രൂപ്പ് ബി മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ 8 റണ്‍സിന് പരാജയപ്പെടുത്തി ബംഗ്ലാദേശ് ടോപ് ഫോര്‍ പ്രതീക്ഷ ജീവിപ്പിച്ചു.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശ് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സ് നേടി. ഓപ്പണര്‍ തന്‍സിദ് ഹസന്‍ അര്‍ധ സെഞ്ച്വറി (50) നേടി. സൈഫ് ഹസന്‍ 30 റണ്‍സും, തൗഹീദ് ഹൃദോയ് 26 റണ്‍സും നേടി. റാഷിദ് ഖാനും നൂര്‍ അഹമ്മദും രണ്ട് വിക്കറ്റ് വീതം നേടി ബംഗ്ലാദേശിന്റെ സ്‌കോര്‍ നിയന്ത്രിച്ചു.

മറുപടിയായി ഇറങ്ങിയ അഫ്ഗാനിസ്ഥാന്‍ 146 റണ്‍സില്‍ പുറത്തായി. റഹ്മാനുള്ള ഗര്‍ബാസ് (35), അസ്മത്തുള്ള ഒമാര്‍സായ് (30), റാഷിദ് ഖാന്‍ (20) എന്നിവരാണ് പ്രതിരോധിച്ചത്. ബംഗ്ലാദേശിന് വേണ്ടി മുസ്തഫിസുര്‍ റഹ്മാന്‍ മൂന്ന് വിക്കറ്റ് നേടി. റിഷാദ് ഹൊസൈന്‍, തസ്‌കിന്‍ അഹമ്മദ്, നസും അഹമ്മദ് എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതം വീണു.

Continue Reading

News

ഏഷ്യാകപ്പില്‍നിന്ന് പിന്മാറില്ല; യു.എ.ഇയെ നേരിടാന്‍ പാകിസ്താന്‍ ഇന്നിറങ്ങും

ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ ഇന്ന് യു.എ.ഇക്കെതിരെ പാകിസ്താന്‍ കളിക്കും

Published

on

കൈകൊടുക്കല്‍ വിവാദത്തെ തുടര്‍ന്ന് ഏഷ്യാകപ്പില്‍നിന്ന് പിന്മാറുമെന്ന ഭീഷണി ഉയര്‍ത്തിയിരുന്ന പാകിസ്താന്‍ തീരുമാനം മാറ്റി. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ ഇന്ന് യു.എ.ഇക്കെതിരെ പാകിസ്താന്‍ കളിക്കും. മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ മാറ്റണമെന്ന ആവശ്യം ഐ.സി.സി തള്ളിയതിനെത്തുടര്‍ന്നാണ് പാകിസ്താന്‍ പിന്മാറ്റ ഭീഷണി മുഴക്കിയത്. എന്നാല്‍ തുടര്‍ന്നുള്ള ചര്‍ച്ചകള്‍ക്കൊടുവില്‍ ടൂര്‍ണമെന്റില്‍ തുടര്‍ന്നു കളിക്കാനാണ് തീരുമാനം. ഇന്നത്തെ മത്സരത്തില്‍ റിച്ചി റിച്ചാഡ്സണ്‍ മാച്ച് റഫറിയായിരിക്കും.

ഇന്ത്യക്കെതിരെ തോറ്റ പാകിസ്താന് ഇന്ന് ജയിച്ചാല്‍ സൂപ്പര്‍ ഫോറിലേക്ക് പ്രവേശിക്കാം. നേരത്തെ ഒമാനെതിരെ 93 റണ്‍സിന്റെ ജയം അവര്‍ നേടിയിരുന്നു. ഇതിനകം ഇന്ത്യ സൂപ്പര്‍ ഫോറിലെത്തിയിട്ടുണ്ട്. പാകിസ്താന്‍ മുന്നേറിയാല്‍ വീണ്ടും ഇന്ത്യ-പാക് ഏറ്റുമുട്ടല്‍ അരങ്ങേറും.

ഇന്ത്യ-പാക് മത്സരത്തില്‍ ടോസിനും മത്സരശേഷവും പതിവായി നടക്കുന്ന കൈകൊടുക്കല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് നിരസിച്ചിരുന്നു. പാക് ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഘയെയും അവഗണിച്ചു. ‘സ്‌പോര്‍ട്സ്മാന്‍ സ്പിരിറ്റിന് പുറത്തുള്ള കാര്യങ്ങള്‍ ഉണ്ടായിരുന്നു’ എന്നായിരുന്നു സൂര്യയുടെ വിശദീകരണം. ഇതില്‍ പ്രതിഷേധിച്ച് പാക് ക്യാപ്റ്റന്‍ പോസ്റ്റ്-മാച്ച് പ്രസന്റേഷന്‍ സെറിമണി ബഹിഷ്‌കരിക്കുകയും പരിശീലകന്‍ മൈക്ക് ഹെസന്‍ നിരാശ രേഖപ്പെടുത്തുകയും ചെയ്തു. ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയം നേടിയത്.

Continue Reading

Trending