Connect with us

More

കേരള സര്‍വകക്ഷി സംഘത്തെ കാണാന്‍ മോദി അനുമതി നിഷേധിച്ചു

Published

on

തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘത്തിന് പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാതെ പ്രധാനമന്ത്രിയുടെ ഓഫീസ്. ഇതെ തുടര്‍ന്ന് സര്‍വകക്ഷിസംഘത്തിന്റെ ഇന്നത്തെ ഡല്‍ഹി യാത്ര ഉപേക്ഷിച്ചു. സഹകരണ മേഖലയിലെ പ്രതിസന്ധി പ്രധാനമന്ത്രിയെയും കേന്ദ്രസര്‍ക്കാരിനെയും ബോധ്യപ്പെടുത്താനാണ് സര്‍വകക്ഷിസംഘം ഡല്‍ഹിയിലേക്ക് പോകാന്‍ തീരുമാനിച്ചിരുന്നത്. തിങ്കളാഴ്ച ചേര്‍ന്ന സര്‍വകക്ഷി യോഗമാണ് സര്‍വകക്ഷി സംഘത്തെ ഡല്‍ഹിക്ക് അയക്കുവാന്‍ തീരുമാനിച്ചത്.

 

ഇതുമായി ബന്ധപ്പെട്ട് നിയമസഭ പാസാക്കിയ പ്രമേയവുമായി പ്രധാനമന്ത്രിയെ കാണുന്നതിന് സംസ്ഥാന സര്‍ക്കാര്‍, പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് അനുമതി തേടുകയും സമയം നിശ്ചയിക്കാന്‍ ശ്രമം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍, ധനകാര്യമന്ത്രിയെ കാണാനായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള മറുപടി.

 
സഹകരണ വിഷയവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ മുഖ്യമന്ത്രിയും സംസ്ഥാന ധനകാര്യമന്ത്രിയും കേന്ദ്ര ധനകാര്യമന്ത്രിയെ കണ്ടിരുന്നു. കേരളത്തില്‍നിന്നുള്ള എം.പിമാര്‍ ഒന്നിച്ചും അദ്ദേഹത്തെ കണ്ടിരുന്നു. അതെ വിഷയത്തിനായി വീണ്ടും ധനകാര്യമന്ത്രിയെ കാണേണ്ടതില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ഈ സാഹചര്യത്തിലാണ് ഡല്‍ഹി യാത്ര റദ്ദാക്കിയത്. പകരം ഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി റസിഡന്റ് കമ്മീഷണര്‍ മുഖേന നിയമസഭ പാസാക്കിയ പ്രമേയം കേന്ദ്ര ഗവണ്‍മെന്റിന് കൈമാറും. ഇക്കാര്യത്തില്‍ കേരളത്തിന്റെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തികൊണ്ടുള്ള കത്തും കേന്ദ്രത്തിന് അയക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

 
സര്‍വകക്ഷി സംഘത്തെ കാണാന്‍ വിമുഖത കാണിച്ച പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നടപടിക്കെതിരെ ഭരണ-പ്രതിപക്ഷഭേദമന്യ കടുത്ത പ്രതിഷേധമുയര്‍ന്നു. സര്‍വകക്ഷി സംഘത്തിന് സമയം അനുവദിക്കാത്തത് സംസ്ഥാനത്തോടുള്ള അങ്ങേയറ്റത്തെ അനാദരവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രധാനമന്ത്രിയെ കാണാന്‍ നിയമസഭ ഒറ്റക്കെട്ടായാണു തീരുമാനിച്ചത്. രാഷ്ട്രീയമായ എതിര്‍പ്പു പ്രകടിപ്പിച്ചെങ്കിലും പ്രധാനമന്ത്രിയെ കണ്ടു വിഷയം ധരിപ്പിക്കണമെന്നായിരുന്നു ബി.ജെ.പി അംഗമായി ഒ. രാജഗോപാല്‍ പോലും നിയമസഭയില്‍ ആവശ്യപ്പെട്ടത്.

 

കേരള നിയമസഭയുടെ വികാരം ഉള്‍ക്കൊള്ളാന്‍ പ്രധാനമന്ത്രി തയാറല്ല എന്നാണ് നടപടിയില്‍ നിന്ന് മനസിലാകുന്നത്. സംസ്ഥാനത്തെയും നിയമസഭയെയും അംഗീകരിക്കുകയെന്ന മര്യാദ കേന്ദ്ര സര്‍ക്കാരുകള്‍ കാണിക്കാറുള്ളതാണ്. എന്നാല്‍, തനിക്ക് ഇതൊന്നും ബാധകമല്ല എന്ന നിലപാടാണ് പ്രധാനമന്ത്രിയുടേത്. ഹിറ്റ്‌ലറില്‍ നിന്നും മുസോളിനിയില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ട് നാസിസ്റ്റ്, ഫാഷിസ്റ്റ് നയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘടന നയിക്കുന്ന സര്‍ക്കാരില്‍ നിന്നു വലിയ ജനാധിപത്യ മര്യാദയൊന്നും പ്രതീക്ഷിക്കേണ്ടെന്നു വ്യക്തമായി.

 

കേരളത്തില്‍ നിന്നു പോയ ബി.ജെ.പി സംഘത്തിന്റെ നിര്‍ദേശമനുസരിച്ചാകാം സര്‍വകക്ഷി സംഘത്തെ കാണേണ്ടതില്ലെന്നു പ്രധാനമന്ത്രി തീരുമാനിച്ചതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
ജനപങ്കാളിത്തത്തോടെ ഉയര്‍ന്നു വന്ന സഹകരണ മേഖലയെ തകര്‍ക്കാന്‍ ആരു വിചാരിച്ചാലും കഴിയില്ല. സഹകരണ മേഖലയില്‍ അക്കൗണ്ടുള്ളവര്‍ക്കു വ്യാപാര സ്ഥാപനങ്ങളില്‍ നിന്നു സാധനം വാങ്ങാന്‍ ചെക്കു നല്‍കും. സഹകരണ ബാങ്കുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ രാജ്യം മുഴുവന്‍ പ്രതിഷേധം ഉയരുകയാണ്. അതിനാല്‍ കേന്ദ്ര സര്‍ക്കാരിന് തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍വ്വകക്ഷി നിവേദക സംഘത്തെ കാണാന്‍ വിസമ്മതിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തെ അവഹേളിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

news

ഐഫോണ്‍ ഉപയോക്താക്കള്‍ ക്രോം ഒഴിവാക്കണമെന്ന് ആപ്പിള്‍; ഫിംഗര്‍പ്രിന്റിംഗ് ഭീഷണി ശക്തമാകുന്നു

ഐഫോണ്‍ ഉപയോക്താക്കള്‍ ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ആപ്പിള്‍ ഔദ്യോഗിക മുന്നറിയിപ്പ് നല്‍കി.

Published

on

കാലിഫോര്‍ണിയ: ഐഫോണ്‍ ഉപയോക്താക്കള്‍ ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ആപ്പിള്‍ ഔദ്യോഗിക മുന്നറിയിപ്പ് നല്‍കി. ഗൂഗിളിന്റെ ക്രോം ബ്രൗസറിനെ അപേക്ഷിച്ച് ആപ്പിളിന്റെ സ്വന്തം ബ്രൗസറായ സഫാരി ഉപയോക്താക്കളെ കൂടുതല്‍ സുരക്ഷിതരാക്കുന്നുവെന്ന് കമ്പനി വ്യക്തമാക്കുന്നു.

ആപ്പിളിന്റെ മുന്നറിയിപ്പിന്റെ പ്രധാന ഭാഗം ‘ഫിംഗര്‍പ്രിന്റിംഗ്’ എന്ന പുതിയ ട്രാക്കിംഗ് സാങ്കേതികവിദ്യയെ കുറിച്ചാണ്. കഴിഞ്ഞ വര്‍ഷം മുതല്‍ വ്യാപകമായ ഈ രഹസ്യ ട്രാക്കിംഗ് രീതിയില്‍ ഉപകരണത്തിന്റെ നിരവധി സാങ്കേതിക വിവരങ്ങള്‍ ശേഖരിച്ച് ഒരു പ്രത്യേക ഉപയോക്തൃ പ്രൊഫൈല്‍ ഒരുക്കുന്നു അത് ഉപയോഗിച്ച് പരസ്യദാതാക്കള്‍ക്ക് വെബില്‍ എവിടെയും ഉപയോക്താക്കളെ പിന്തുടര്‍ന്ന് ടാര്‍ഗെറ്റഡ് പരസ്യങ്ങള്‍ കാണിക്കാന്‍ കഴിയും.

ഫിംഗര്‍പ്രിന്റിംഗിന് ഓപ്റ്റ് ഔട്ട് ഓപ്ഷനും ഇല്ല, പ്രവര്‍ത്തനം നേരിട്ട് തടയാനും സാധിക്കില്ല. ഗൂഗിള്‍ ഈ സാങ്കേതികവിദ്യയിലുള്ള നിയന്ത്രണങ്ങള്‍ നീക്കം ചെയ്തതോടെ ഇത് കൂടുതല്‍ അപകടകരമായതായി ആപ്പിള്‍ വിലയിരുത്തുന്നു.

ഫിംഗര്‍പ്രിന്റിംഗ് ചെറുക്കാന്‍ സഫാരിയില്‍ ആപ്പിള്‍ നടപ്പിലാക്കിയിരിക്കുന്നതില്‍ ഉപയോക്താവിനെ തിരിച്ചറിയുന്നത് കൂടുതല്‍ ബുദ്ധിമുട്ടാക്കുന്ന അജ്ഞാത സിഗ്‌നല്‍ നിയന്ത്രണങ്ങള്‍ അക അധിഷ്ഠിത ട്രാക്കിംഗ് പ്രതിരോധ സംവിധാനങ്ങള്‍ കൂടുതല്‍ സുരക്ഷയുള്ള പ്രൈവറ്റ് ബ്രൗസിംഗ് മോഡ് മോസില്ല ഫയര്‍ഫോക്‌സ് കൂടി സമാനമായ സുരക്ഷാ അപ്ഡേറ്റുകള്‍ അവതരിപ്പിച്ചിട്ടുണ്ട്.

ഉപയോക്താക്കള്‍ക്ക് പരിശോധിക്കാവുന്ന കാര്യങ്ങള്‍ നിങ്ങളുടെ ഉപകരണത്തില്‍ ഫിംഗര്‍പ്രിന്റിംഗ് നടക്കുമോ, അല്ലെങ്കില്‍ നിങ്ങളുടെ ഐഡന്റിറ്റി മറച്ചുവെയ്ക്കുന്നുണ്ടോ എന്നത് ചില പരിശോധനകള്‍ വഴി ഉപയോക്താക്കള്‍ക്ക് വിലയിരുത്താനാകുമെന്ന് ആപ്പിള്‍ പറയുന്നു.

 

 

Continue Reading

kerala

ഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു

Published

on

തിരുവനന്തപുരം അഗസ്ത്യ വനത്തിനുള്ളിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു. നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലെ ഷാഡോ പൊലീസായ അനീഷിനാണ് പാമ്പുകടിയേറ്റത്. പൊടിയം ഉന്നതിയിൽ വെച്ചായിരുന്നു സംഭവം. കുറ്റിച്ചൽ പഞ്ചായത്തിൽ വനത്തിലുള്ള ഏക പോളിഗ് സ്റ്റേഷൻ ആണ് പൊടിയം ഉന്നതി.

Continue Reading

india

‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി

Published

on

ന്യൂ ഡൽഹി: നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടിയാണന്ന് പ്രിയങ്ക ഗാന്ധി. വന്ദേമാതരം ഇന്ത്യയെ ഒന്നിപ്പിച്ചുവെന്നും വന്ദേമാതരം ആദ്യം പാടിയത് കോൺഗ്രസ് പരിപാടിയിലാണെന്നും പ്രിയങ്ക ഗാന്ധി പാ‍ർലമെൻ്റിൽ പറഞ്ഞു.

പ്രധാനമന്ത്രി തെറ്റായ സന്ദേശങ്ങളാണ് പറഞ്ഞത്. കേന്ദ്രത്തിന്റെ പദ്ധതികൾ രാജ്യത്തെ ദുർബലമാക്കുന്നു. ജനങ്ങളുടെ വിഷയങ്ങൾ അല്ല പാർലമെൻ്റിൽ ചർച്ച ചെയ്യുന്നത്. രാജ്യം ഈ രീതിയിൽ വികസിച്ചതിന് പിന്നിൽ നെഹ്റുവാണെന്നും പ്രിയങ്ക. പ്രധാനമന്ത്രിയായി 12 വർഷം ചെലവഴിച്ചു. ജവഹർലാൽ നെഹ്‌റു ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ഏതാണ്ട് അതേ കാലയളവ് ജയിലിൽ ചെലവഴിച്ചു. തുടർന്ന് അദ്ദേഹം 17 വർഷം പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. അദ്ദേഹം ഐഎസ്ആർഒ ആരംഭിച്ചില്ലായിരുന്നുവെങ്കിൽ മംഗൾയാൻ ഉണ്ടാകുമായിരുന്നില്ല. അദ്ദേഹം ഡിആർഡിഒ ആരംഭിച്ചില്ലെങ്കിൽ തേജസ് ഉണ്ടാകുമായിരുന്നില്ല. ഐഐടികളും ഐഐഎമ്മുകളും ആരംഭിച്ചില്ലായിരുന്നുവെങ്കിൽ നമ്മൾ ഐടിയിൽ മുന്നിലാകുമായിരുന്നില്ലെന്നും പ്രിയങ്ക പ്രതികരിച്ചു.

അതേസമയം വന്ദേമാതരത്തിന്റെ 150ാം വാർഷിക ചർച്ചയിലും ഏറ്റുമുട്ടി ഭരണപ്രതിപക്ഷ അംഗങ്ങൾ. നെഹ്റു വന്ദേമാതരത്തെ തകർക്കാൻ ശ്രമിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജനകീയ വിഷയങ്ങൾ ചർച്ച ചെയ്യാതെ പാർലമെന്റിൽ നടക്കുന്നത് ചരിത്രത്തെ വളച്ചൊടിക്കലെന്ന് കോൺഗ്രസും തിരിച്ചടിച്ചു.

Continue Reading

Trending