Culture
കേരളത്തിലേത് മനുഷ്യ നിര്‍മിത ദുരന്തമെന്ന് ഗാഡ്ഗില്‍

പൂനെ: കേരളത്തിലെ വെള്ളപ്പൊക്കം മനുഷ്യ നിര്‍മിത ദുരന്തമെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ മാധവ് ഗാഡ്ഗില്‍. പതിറ്റാണ്ടുകളായി തുടരുന്ന അനധികൃത പാറ ഖനനത്തിന്റെ പരിണിത ഫലമാണ് ഇപ്പോള്‍ കേരളം അനുഭവിക്കുന്നതെന്ന് ബംഗളൂരു ഐ. ഐ.എസിലെ സെ ന്റര്‍ ഫോര്‍ ഇക്കോളജിക്കല്‍ സയന്‍സ് സ്ഥാപകന്‍ കൂടിയായ ഗാഡ്ഗില്‍ പറഞ്ഞു.
ഉത്തരവാദിത്തമില്ലാത്ത പരിസ്ഥിതി നയമാണ് കേരളത്തില്‍ ഇപ്പോള്‍ കാണുന്ന ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനും കാരണം. അനധികൃത ഖനനത്തിന് പുറമെ ടൂറിസത്തിന്റെ പേരില്‍ വനഭൂമി കൈയ്യേറി കൂണു പോലെ ടൂറിസം ഹബ്ബുകള്‍ സ്ഥാപിക്കുന്നത്, സ്വകാര്യ വ്യക്തികളുടെ കൈയ്യേറ്റം എന്നിവയൊക്കെ ഇപ്പോഴത്തെ ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചിട്ടുണ്ട്.
കാലവര്‍ഷക്കെടുതി അനുഭവിക്കുന്ന മിക്ക ഭാഗങ്ങളും പരിസ്ഥിതി വിദഗ്ധര്‍ പാരിസ്ഥിതിക ദുര്‍ബല പ്രദേശങ്ങളാണെന്ന് കണ്ടെത്തിയവയാണെന്നും ഗാഡ്ഗില്‍ കമ്മിറ്റിക്ക് നേതൃത്വം നല്‍കിയ അദ്ദേഹം പറഞ്ഞു. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് 2011ല്‍ സമര്‍പ്പിച്ചപ്പോള്‍ തങ്ങളെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ബഹിഷ്‌കരിക്കുകയാണ് ചെയ്തത്. മാറി മാറി വന്ന സര്‍ക്കാറുകള്‍ ശിപാര്‍ശകള്‍ തള്ളിക്കളഞ്ഞതായും അദ്ദേഹം കുറ്റപ്പെടുത്തി.
കല്ല് ഖനനം നിര്‍ത്തിയില്ലെങ്കില്‍ കേരളത്തില്‍ പ്രകൃതി ദുരന്തമുണ്ടാകുമെന്ന് തങ്ങളുടെ റിപ്പോര്‍ട്ടില്‍ വ്യക്തമായി ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോള്‍ ഇതാണ് കേരളത്തില്‍ കാണുന്നതെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഗാഡ്ഗില്‍ പറഞ്ഞു. കേരളത്തില്‍ 1650 പ്രദേശങ്ങളില്‍ കല്ല്, പാറ ഖനനം നടക്കുന്നതായി തങ്ങള്‍ കണ്ടെത്തിയിരുന്നു.
ഇതില്‍ 150 എണ്ണം മാത്രമാണ് അനുമതി ലഭിച്ചവ എന്നാല്‍ ഗാഡ്ഗില്‍ കമ്മിറ്റി ശിപാര്‍ശകള്‍ക്ക് ചെവികൊടുക്കാന്‍ സര്‍ക്കാറുകള്‍ തയാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിലെ നിലവിലെ സാഹചര്യത്തില്‍ അതീവ ദുഖമുണ്ടെന്ന് പറഞ്ഞ ഗാഡ്ഗില്‍ സര്‍ക്കാര്‍ നിലവിലെ സാഹചര്യത്തില്‍ ക്വാറികളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ശ്രമിക്കണമെന്നും ആവശ്യപ്പെട്ടു. ഏറെ വൈകിയെങ്കിലും ഇനിയെങ്കിലും ഇക്കാര്യത്തില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Film
മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

GULF
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു
2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു
ദുബൈ വിമണ്‍സ് അസോസിയേഷന്‍ ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്‌മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്
ഡോ. പുത്തൂര്‍ റഹ്‌മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്‍, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു
പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.
-
kerala3 days ago
കനത്ത മഴ; കോട്ടയം, കോഴിക്കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
-
india1 day ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
kerala3 days ago
മഴ ശക്തം; മൂന്ന് ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട്
-
kerala3 days ago
കനത്ത മഴ; മൂന്ന് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
-
kerala2 days ago
കൊച്ചിയില്‍ പരിപാടിക്കിടെ കമ്മ്യൂണിറ്റി ഹാളിലെ സീലിങ് തകര്‍ന്നുവീണു; നാല് കുട്ടികള്‍ക്ക് പരിക്ക്
-
kerala2 days ago
വയനാട്ടില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവം; പ്രതിക്കെതിരെ പോക്സോ കേസ്
-
News2 days ago
ലിവര്‍പൂള്‍ എഫസി വിജയാഘോഷ പരിപാടിക്കിടെ ആള്‍ക്കൂട്ടത്തിന് നേരെ കാര്‍ പാഞ്ഞുകയറി; അന്‍പതോളം പേര്‍ക്ക് പരിക്ക്
-
kerala2 days ago
കാസര്‍കോട് ദേശീയപാതയില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു