Connect with us

Culture

രക്ഷാ പ്രവര്‍ത്തന ദൗത്യം സൈന്യത്തിന് കൈമാറാന്‍ സര്‍ക്കാറിന് വൈമനസ്യം; മരണം വര്‍ധിപ്പിച്ചു

Published

on

 

സമീപ കാലത്തൊന്നും സംസ്ഥാനം കണ്ടിട്ടില്ലാത്ത പ്രളയം വന്ന് മൂടിയിട്ടും ഒട്ടേറെ മഴക്കെടുതികളെ കൈകാര്യം ചെയ്ത് പരിചയമുള്ള സൈന്യത്തിന് രക്ഷാപ്രവര്‍ത്തന ചുമതല കൈമാറാന്‍ സംസ്ഥാന സര്‍ക്കാറിന് വൈമനസ്യം. രക്ഷാപ്രവര്‍ത്തനം നീട്ടികൊണ്ടു പോയതോടെ പലയിടത്തും മരണം വര്‍ധിച്ചു. മൂന്ന് സൈനിക വിഭാഗങ്ങളെയും ഏകോപിപ്പിച്ച് ദ്രുതഗതിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് കഴിയുമെന്നിരിക്കെയാണ് ഈ പിടിവാശി വില്ലനായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൈന്യം നടത്തിയ രക്ഷാദൗത്യങ്ങള്‍ അഭിനന്ദനാര്‍ഹമാണ്.
ചെങ്ങന്നൂരിനെ രക്ഷിക്കാന്‍ സൈന്യത്തെ വിളിക്കൂ എന്ന് ഭരണകക്ഷി എം.എല്‍.എ ദൃശ്യമാധ്യമങ്ങള്‍ വഴി കരഞ്ഞു പറഞ്ഞിട്ടും അഴകൊഴമ്പന്‍ സമീപനമാണ് സ്വീകരിച്ചത്. പൊലീസിനും ഉദ്യോഗസ്ഥര്‍ക്കും നാട്ടുകാര്‍ക്കുമൊപ്പം സൈനികര്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളികളാവുന്നുണ്ട്. കൈവിട്ട് പോകുമെന്ന് ഭയന്ന പലയിടങ്ങളിലും വലിയ ആശ്വാസവും ആത്മവിശ്വാസവുമാണ് സൈനികര്‍ നല്‍കിയത്.
മൂന്ന് സൈനിക സംവിധാനത്തിലും തീരദേശ സംരക്ഷണ സേനയിലും നിന്നായി വലിയ സംവിധാനമാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ദേശീയ ദുരന്ത നിയന്ത്രണ സേനയുടെ 57 സംഘത്തിലെ 1300 പേര്‍ സംസ്ഥാനത്തുണ്ട്. 435 ബോട്ടുകളും ഇവര്‍ സജ്ജമാക്കിയിട്ടുണ്ട്. എഞ്ചിനീയറിങ് ടാസ്‌ക് ഫോഴ്‌സിന്റെ 10 ടീമിലായി 790 പരിശീലനം നേടിയ സൈനികര്‍ രക്ഷാ പ്രവര്‍ത്തനത്തിലുണ്ട്. നാവിക സേനയുടെ 82 ടീമുകളിലായി ആയിരത്തോളം പേരുണ്ട്. കോസ്റ്റ് ഗാര്‍ഡിന്റെ 42 ടീമുകളും രണ്ട് ഹെലി കോപ്റ്ററുകളും രണ്ട് ചെറുകപ്പലുകളും രക്ഷാ പ്രവര്‍ത്തനത്തിലുണ്ട്. 38 ഹെലികോപ്റ്റര്‍ ഉള്‍പ്പെടെ നാവിക സേനയുടെ 58 വാഹന സംവിധാനങ്ങള്‍ സംസ്ഥാനത്ത് പല സ്ഥലങ്ങളിലായി പ്രവര്‍ത്തിക്കുന്നു.
വ്യോമ സേനയുടെ 90 ചെറു വിമാനങ്ങള്‍, 500 മോട്ടോള്‍ ബോട്ട് എന്നിവ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ വിനിയോഗിക്കുന്നുണ്ട്. വെള്ളപ്പൊക്ക രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സൈനികര്‍ക്ക് സ്വയം തീരുമാനമെടുത്ത് പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യമില്ലാത്തത് മൂലം രക്ഷിക്കാമായിരുന്ന ഒട്ടേറെ മനുഷ്യ ജീവനുകളാണ് നഷ്ടപ്പെട്ടത്. കുട്ടികള്‍, രോഗികള്‍, പ്രായം ചെന്നവര്‍ തുടങ്ങി 3627 പേരെ ശനിയാഴ്ച വരെ രക്ഷിച്ചു. ഇവരില്‍ 22 വിദേശികളുണ്ട്. പത്തടി ഉയരത്തില്‍ വെള്ളം പൊങ്ങിയ പ്രദേശങ്ങളില്‍ സുബേദാര്‍ മന്‍ബര്‍ സിങിന്റെ നേതൃത്വത്തില്‍ 13 ഗഡ്‌വാള്‍ റൈഫിള്‍സ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തി രക്ഷിച്ചത് 536 പേരെയാണ്.
പാലക്കാട് ജില്ലയില്‍ ദേശീയപാത 544ല്‍ ഒലിച്ചുപോയ ആറ്റപ്പാലം അസാധാരണ വേഗത്തില്‍ എഞ്ചിനീയര്‍ ടാസ്‌ക് ഫോഴ്‌സ് താല്‍ക്കാലിക പാലം നിര്‍മിച്ച് ഗതാഗതം പുനസ്ഥാപിച്ചു. കരസേന സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ 13 താല്‍ക്കാലിക പാലങ്ങളാണ് നിര്‍മ്മിച്ചത്. പതിനായിരങ്ങള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്ന ചെങ്ങന്നൂരില്‍ മത്സ്യത്തൊഴിലാളികള്‍ രംഗത്തെത്തിയതിന് ശേഷമാണ് കൂടുതല്‍പേരെ രക്ഷപ്പെടുത്താന്‍ സാധിച്ചത്. ഇവിടെ രക്ഷാപ്രവര്‍ത്തനത്തിനിടെ കാണാതായ മത്സ്യബന്ധന ബോട്ടിനായി തെരച്ചില്‍ നടത്തുന്നതിന് അധികൃതര്‍ സഹകരിക്കുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. ഡാം ഷട്ടറുകള്‍ തുറക്കും മുന്‍പ് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുക എന്ന അടിസ്ഥാന കാര്യം പോലും ചെയ്യാത്തതിന് പുറമെ സൈന്യത്തെ വിശ്വാസത്തിലെടുക്കാത്തതുമാണ് മരണ സംഖ്യ ഉയര്‍ത്തിയത്. വയനാട്ടിലും മുന്നറിയിപ്പ് നല്‍കാതെ ഡാം തുറന്ന് വൈദ്യുതി വകുപ്പും ജനങ്ങളുടെ ജീവന്‍ കൊണ്ട് പന്താടുകയായിരുന്നു. വലിയ പ്രളയ ദുരന്തം തിരിച്ചറിയുന്നതിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും ഓഖി ദുരന്തത്തില്‍ നിന്നും പാഠം പഠിക്കാത്ത സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് ഗുരുതര വീഴ്ചയാണ് സംഭവിച്ചത്. അന്ന് അതോറിറ്റി പുനസംഘടിപ്പിക്കുമെന്ന് പ്രഖ്യാപനവും നടന്നു. ദുരന്തസാധ്യത സാധ്യത മുന്‍കൂട്ടി അറിയുക, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക, ദുരന്തമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സകല സന്നാഹങ്ങളും അണിനിരത്തുക ഇവയാണ് മുഖ്യമന്ത്രി അധ്യക്ഷനായ ദുരന്ത നിവാരണ അതോറിറ്റിയുടെ ചുമതല.
ഓഖിയില്‍ ഇതില്‍ പലതും പാളിയതോടെ കേരള തീരങ്ങളില്‍ ദുരന്തം വീശിയടിച്ചിരുന്നു. അഡീഷണല്‍ ചീഫ് സെക്രട്ടറി പിഎച്ച് കുര്യന്റെ നേതൃത്വത്തിലുളള ദുരന്ത നിവാരണ അതോറിറ്റിയില്‍ ഇപ്പോഴുമുളളത് റവന്യൂ വകുപ്പിലെ ഏതാനും ഉദ്യോഗസ്ഥര്‍ മാത്രമാണ്. ഇവിടെ നിന്ന് വേണം സേനാ വിന്യാസമടക്കം സകല പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കാന്‍. രക്ഷാപ്രവര്‍ത്തനത്തനത്തിന് മല്‍സ്യത്തൊഴിലാളികളും ഭക്ഷണ വിതരണത്തിന് സന്നദ്ധ സംഘടനകളും മുന്‍കൈയെടുത്തതാണ് ദുരിതത്തിന്റെ തോത് കുറച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

‘കളങ്കാവല്‍’ റിലീസിന് മുന്നോടിയായി മമ്മൂട്ടിയുടെ വെളിപ്പെടുത്തല്‍; സിനിമയിലെ തന്റെ കഥാപാത്രം ‘പ്രതിനായകന്‍’

പ്രീ റിലീസ് പരിപാടിയില്‍ സംസാരിച്ച മമ്മൂട്ടി, ചിത്രത്തില്‍ താന്‍ ‘പ്രതിനായകനായി’ എത്തുന്നതായി ഉറപ്പിച്ചു.

Published

on

പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം കളങ്കാവല്‍ റിലീസിനെ മുന്നോടിയായി നടന്‍ സിനിമയിലെ തന്റെ കഥാപാത്രത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടു. പ്രീ റിലീസ് പരിപാടിയില്‍ സംസാരിച്ച മമ്മൂട്ടി, ചിത്രത്തില്‍ താന്‍ ‘പ്രതിനായകനായി’ എത്തുന്നതായി ഉറപ്പിച്ചു.

ചിത്രത്തിന്റെ ടീസറും പോസ്റ്ററുകളും പുറത്ത് വന്നതോടെയാണ് മമ്മൂട്ടിയുടെ കഥാപാത്രം വില്ലന്‍ ലുക്കിലാണെന്ന വാര്‍ത്തകള്‍ ശ്രദ്ധിക്കപ്പെട്ടത്.

ഇതിന് വ്യക്തത വരുത്തിക്കൊണ്ട് മമ്മൂട്ടി അഭിപ്രായം വ്യക്തമാക്കി”എന്റെ കഥാപാത്രം നിങ്ങള്‍ക്ക് സ്‌നേഹിക്കാനോ ഇഷ്ടപ്പെടാനോ ബുദ്ധിമുട്ടായിരിക്കും. പക്ഷേ സിനിമ കണ്ടാല്‍ തിയറ്ററില്‍ ഉപേക്ഷിച്ചിട്ട് പോകാന്‍ പറ്റാത്ത കഥാപാത്രമാണിത്,”

ആദ്യമായി ചലച്ചിത്രത്തില്‍ പോലീസ് ഓഫീസര്‍ വേഷമായിരുന്നു, ആ കഥാപാത്രം വിനായകന്‍ ചെയ്യുന്നതാണ് ഏറ്റവും മികച്ചതെന്ന് കണ്ടു. ഈ സിനിമയിലെ നായകന്‍ വിനായകനാണ്. പോസ്റ്ററില്‍ കണ്ടതുപോലെ. ഞാന്‍ നായകനാണ്, പക്ഷേ പ്രതിനായകനാണ്,” മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

”സംസാരിക്കാന്‍ അറിയില്ലെങ്കിലും അഭിനയത്തില്‍ അത്ഭുതം കാണിക്കുന്ന ആളാണ് വിനായകന്‍. കുസൃതിക്കാരന്‍ പോലെ തോന്നിച്ചാലും അദ്ദേഹത്തെക്കുറിച്ച് പ്രേക്ഷകര്‍ക്ക് ഒരു വാത്സല്യം എപ്പോഴും ഉണ്ടാകും വിനായകന്റെ അഭിനയത്തെ പ്രശംസിച്ച മമ്മൂട്ടി പറഞ്ഞു.

ദീര്‍ഘകാല പ്രതിസന്ധി കഴിഞ്ഞ് ‘കളങ്കാവല്‍’ തീയേറ്ററുകളിലെത്താന്‍ ഒരുങ്ങുന്നു. സിനിമ തന്റെ കരിയറില്‍ വലിയൊരു പരീക്ഷണമാണ് എന്ന നിലയിലാണ് മമ്മൂട്ടിയുടെ പ്രതികരണങ്ങള്‍.

 

Continue Reading

entertainment

ഇനി ജോര്‍ജുകുട്ടിയുടെ കാലം;’ദൃശ്യം 3′ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി മോഹന്‍ലാല്‍

ജിത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പിറന്ന
ദൃശ്യം മലയാളത്തിലെ ആദ്യത്തെ 50 കോടി ചിത്രമാണ്.

Published

on

മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ദ്യശ്യം 3 ഷൂട്ടിംഗ് പൂര്‍ത്തിയാക്കി മോഹന്‍ലാല്‍. ജിത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പിറന്ന
ദൃശ്യം മലയാളത്തിലെ ആദ്യത്തെ 50 കോടി ചിത്രമാണ്.

ആദ്യ രണ്ട് ഭാഗങ്ങള്‍ വലിയ വാണിജ്യ വിജയമായിരുന്നത് കൊണ്ട് തന്നെ ദൃശ്യം മൂന്നാം ഭാഗം ഭാഗം വരുമ്പോള്‍ എന്തൊക്കെ സസ്‌പെന്‍സ് ആണ് ചിത്രത്തിലുള്ളത് എന്നാണ് പ്രേക്ഷകര്‍ ഉറ്റുനോക്കികൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ റീമേക്കുകള്‍ അന്യഭാഷകളിലും പുറത്തിറങ്ങിയിരുന്നു. അജയ് ദേവ്ഗണ്‍ ആയിരുന്നു ഹിന്ദി ചിത്രത്തില്‍ നായകനായി എത്തിയിരുന്നത്. ശ്രിയ ശരണും തബുവും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെയും അവതരിപ്പിച്ചിരുന്നു. മലയാളത്തില്‍ ദൃശ്യം 3 വരുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ ദൃശ്യം 3 ഹിന്ദി പതിപ്പ് ആദ്യം എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതില്‍ വ്യക്തത വരുത്തിയിരുന്നു സംവിധായകന്‍ ജീത്തു ജോസഫ്.

മലയാളത്തിന്റെ സ്‌ക്രിപ്റ്റിന് വേണ്ടി അവര്‍ കാത്തിരിക്കുകയാണെന്നാണ് ജീത്തു ജോസഫ് പറയുന്നത്. മോഹന്‍ലാല്‍ വീണ്ടും ജോര്‍ജുകുട്ടിയായി വരുമ്പോള്‍ കുടുംബ കഥയ്ക്കാണ് പ്രാധാന്യം എന്നും ജീത്തു ജോസഫ് നേരത്തെ പ്രതികരിച്ചിരുന്നു. മോഹന്‍ലാലിന് പുറമേ മീന, അന്‍സിബ ഹസന്‍, എസ്തര്‍ അനില്‍, ആശാ ശരത്, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, ഇര്‍ഷാദ് തുടങ്ങിയവരാണ് ദൃശ്യത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. സുജിത് വാസുദേവാണ് ദൃശ്യത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. വിനു തോമസും അനില്‍ ജോണ്‍സണുമാണ് സംഗീത വിഭാഗം കൈകാര്യം ചെയ്തത്.

Continue Reading

Film

‘തുടരും’ ശേഷം മോഹന്‍ലാലും തരുണ്‍ മൂര്‍ത്തിയും വീണ്ടും ഒന്നിക്കുന്നു

ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുക്കുന്ന ചിത്രത്തിന്റെ വിവരം നിര്‍മാതാവ് ആഷിഖ് ഉസ്മാന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

Published

on

തിരുവനന്തപുരം: വന്‍ വിജയമായി മാറിയ തുടരും എന്ന ചിത്രത്തിന് ശേഷം സൂപ്പര്‍താരം മോഹന്‍ലാലും സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയും വീണ്ടും ഒന്നിക്കുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുക്കുന്ന ചിത്രത്തിന്റെ വിവരം നിര്‍മാതാവ് ആഷിഖ് ഉസ്മാന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. മോഹന്‍ലാലിനൊപ്പമുള്ള ഒരു ചിത്രവും പോസ്റ്റിനോടൊപ്പം പങ്കിട്ടിട്ടുണ്ട്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിനായി മോഹന്‍ലാല്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിന് ഉണ്ട്.

”ഒരു കഥാകാരനും ഒരു ഇതിഹാസവും വീണ്ടും കണ്ടുമുട്ടുമ്പോള്‍ ഒരു പ്രപഞ്ചം ഇളകിമറിയുന്നു… തുടരും ശേഷം തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും ഞങ്ങളോടൊപ്പം മറ്റൊരു യാത്രയ്ക്ക്. നിങ്ങളുടെ അനുഗ്രഹത്തോടെ മറ്റൊരു അധ്യായം നെയ്യുന്നു,” എന്നായിരുന്നു ആഷിഖ് ഉസ്മാന്റെ കുറിപ്പ്.

പുളിക്കാരന്‍ സ്റ്റാറാ, ഇഷ്‌ക്, ആദി എന്നീ ചിത്രങ്ങളുടെ രചയിതാവായ രതീഷ് രവിയാണ് പുതിയ സിനിമയുടെ തിരക്കഥയും സംഭാഷണവും എഴുതുന്നത്. നരന്‍, പുലിമുരുകന്‍, തുടരും എന്നിവയില്‍ മോഹന്‍ലാലിനൊപ്പം പ്രവര്‍ത്തിച്ച ഷാജി കുമാര്‍ ഛായാഗ്രഹണം കൈകാര്യം ചെയ്യും. ചിത്രത്തിന്റെ മറ്റ് വിവരങ്ങള്‍ ഇപ്പോഴും പുറത്തുവിട്ടിട്ടില്ല.

അതേസമയം, മലയാളത്തിലെ ഈ വര്‍ഷത്തെ വമ്പന്‍ വിജയങ്ങളില്‍ ഒന്നായിരുന്നു തുടരും. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ മോഹന്‍ലാലിനും ശോഭനക്കും പുറമേ പ്രകാശ് വര്‍മ, ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു, തോമസ് മാത്യു, ഇര്‍ഷാദ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. കെ.ആര്‍ സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയത്.

ഇതിനിടെ, ഫഹദ് ഫാസില്‍, നസ്ലെന്‍, അര്‍ജുന്‍ ദാസ്, ഗണപതി എന്നിവരെ ഒരുമിപ്പിക്കുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രം ടോര്‍പിഡോയും തരുണ്‍ മൂര്‍ത്തിയുടെ വരാനിരിക്കുന്ന പ്രോജക്ടുകളിലൊന്നാണ്.

 

Continue Reading

Trending