തൃശൂര്‍: ഷോളയാര്‍ അണക്കെട്ടില്‍ കുടുങ്ങിയ മൂന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്തി. ഹെലികോപ്റ്റര്‍ മാര്‍ഗ്ഗമാണ് ഇവരെ രക്ഷപ്പെടുത്തിയത്. അതേസമയം, അഞ്ച് ഉദ്യോഗസ്ഥര്‍ ഇനിയും സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.

കഴിഞ്ഞ ദിവസം ഇവരെ രക്ഷിക്കാന്‍ നാവികസേന ശ്രമിച്ചെങ്കിലും മോശം കാലാവസ്ഥ തടസ്സമായി. കഴിഞ്ഞ ബുധനാഴ്ച്ചയാണ് ഉദ്യോഗസ്ഥര്‍ അണക്കെട്ടില്‍ കുടുങ്ങിയത്.