Connect with us

kerala

കുഴലില്‍ കുരുങ്ങിയ ഡീല്‍

Published

on

ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷനായ കുന്നുമ്മല്‍ സുരേന്ദ്രന്‍ എന്ന കെ സുരേന്ദ്രന്‍ നാളിതുവരെ ഏതൊക്കെ വിവാദത്തില്‍ കുരുങ്ങിയോ അവിടേയൊക്കെ രക്ഷകരായത് കേരള സര്‍ക്കാറും പൊലീസുമായിരുന്നു. മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴ മുതല്‍ കൊടകര കുഴല്‍പ്പണം വരെ ഇതില്‍ പെടും. പക്ഷേ എല്ലാ കാലത്തും എല്ലാവരേയും പറ്റിച്ചു കൊണ്ട് ഈ സി.പി.എം-ബി.ജെപി കൂട്ടുകെട്ട് മുന്നോട്ടു പോകില്ലല്ലോ. അതാണിപ്പോള്‍ കൊടകര കുഴല്‍പ്പണ കേസില്‍ സംഭവിക്കുന്നത്. ബിജെപിയുടെ മുന്‍ തൃശൂര്‍ ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തലില്‍ വെട്ടിലായത് ബി.ജെ.പിയാണെങ്കിലും പ്രതിരോധത്തിലായത് പിണറായി സര്‍ക്കാറാണ്. അല്ലേലും കാക്കി കളസത്തിന് തീപിടിച്ചാല്‍ മൂട്ടില്‍ പൊള്ളുന്നത് ചുവപ്പന്‍മാര്‍ക്ക് തന്നെയാണല്ലോ. കേരളത്തിലെത്തിച്ചത് കള്ളപ്പണമാണെന്ന് സ്ഥിരീകരിക്കുന്ന ബി.ജെ.പി ഓഫീസ് സെക്രട്ടറിയുടെ തുറന്ന് പറച്ചിലോടെ കേരളത്തിലെ പിണറായി പൊലീസ് നടത്തിയ അന്വേഷണത്തിലെ പാളിച്ചകള്‍ ഒരിക്കല്‍ കൂടി മറനീക്കി പുറത്ത് വരികയാണ്. ഉപതിരഞ്ഞെടുപ്പിനെ അഭിമുഖികരിക്കവെ ഓര്‍ക്കാപുറത്ത് അടികിട്ടിയ ബേജാറിലാണ് സര്‍ക്കാറും ബി.ജെപിയും.

ലാവലിന്‍ കേസിലും മുഖ്യമന്ത്രിയുടെ മകള്‍ ആരോപണം നേരിടുന്ന പണമിടപാട് കേസിലും കേന്ദ്രം കൈയ്യയച്ച് സഹായിച്ചുവെന്ന ആരോപണം ഒരു വശത്ത് നില്‍ക്കുമ്പോഴാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷനു വേണ്ടി ഇത്രമേല്‍ സഹായം കേരള സര്‍ക്കാര്‍ ഭാഗത്തു നിന്നും ഉണ്ടാവുന്നത്. ഇതോടെ ഇരു പാര്‍ട്ടികളും തമ്മിലുള്ള കൊടുക്കല്‍ വാങ്ങല്‍ പൊതുജനമധ്യേ തുറന്നു കാട്ടപ്പെട്ടതിന്റെ ജാള്യ തയിലാണ് സര്‍ക്കാറും സി.പി.എമ്മും. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തായിരുന്നു കൊടകര കുഴല്‍പ്പ ണ കേസ്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും പണം എറിഞ്ഞ് അംഗങ്ങളെ ഉണ്ടാക്കുന്ന ബി.ജെപി തിരഞ്ഞെടുപ്പിന് ചിലവഴിക്കാനായി എത്തിച്ച പണമാണിതെന്ന് അന്നു തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ വ്യാജ അപകടം സൃഷ്ടിച്ച് കാര്‍ തട്ടിക്കൊണ്ടു പോയി മൂന്നരക്കോടി കവര്‍ന്നെന്ന നിസാര കേസ് മാത്രമാക്കി ഇതിന്റെ അന്വേഷണം അന്നേ പരിമിതപ്പെടുത്തി സര്‍ക്കാര്‍ സഹായം ചൊരിഞ്ഞു. ജനാധിപത്യത്തെ പണാധിപത്യം കൊണ്ട് അട്ടിമറിക്കാനായി ബി.ജെ.പി കൊണ്ടുവന്ന പണം എവിടെ നിന്നു വന്നു?. എവിടേക്കാണ് കൊണ്ടു പോയത്?. ആരാണ് ഇതിന്റെ സ്രോതസ്സ് തുടങ്ങിയ കാര്യങ്ങളിലേക്ക് അന്വേഷം പോയില്ലെന്ന് മാത്രമല്ല, ബി.ജെപി നേതാക്കളെ സുരക്ഷിതമാക്കുന്നതില്‍ പൊലീസ് അതീവ ജാഗ്രത കാണിക്കുകയും ചെയ്തു.

ഇപ്പോള്‍ സുരേന്ദ്രനും കൂട്ടാളികള്‍ക്കും ഇടപാടില്‍ വ്യക്തമായ പങ്കുണ്ടെന്ന ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തലോടെ ഗത്യന്തരമില്ലാതായ സര്‍ക്കാര്‍ ഒടുവില്‍ മറ്റൊരു നാടകത്തിന് കൂടി തിരികൊളുത്തിയിരിക്കുകയാണ്. അന്വേഷണമെന്ന പ്രഹസനം ഒരിക്കല്‍ നടത്തിയ കേസില്‍ ഇനി പുനരന്വേഷണം നടത്തുകയാണ് പോലും. സി.പി.എം സംസ്ഥാന സെക്രട്ടറി പുനരന്വേഷണം ആവശ്യപ്പെടുകയും പിന്നാലെ സര്‍ക്കാര്‍ അത് പ്രഖ്യാപിക്കുകയും ചെയ്തത് സര്‍ക്കാര്‍ പ്രതിരോധത്തിലായെന്ന വ്യക്തമായ ബോധ്യത്തിന്റെ വെളിച്ചത്തിലാണ്. കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പുനരന്വേഷണത്തിന് കോടതിയുടെ അനുമതി വേണമെന്ന് മുഖ്യനും ഉപദേശകര്‍ക്കും നന്നായി അറിയാം. ഈ അനുമതിയൊക്കെ കിട്ടി പുനരന്വേഷണം ആരംഭിക്കുമ്പോഴേക്കും ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞു കിട്ടും നൈസായി സര്‍ക്കാറിനു ഊരുകയും ചെയ്യാം.

പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യം ഇഡിയെ അറിയിച്ചിട്ട് അവര്‍ അതില്‍ താല്‍പര്യം കാണിച്ചില്ലെന്ന് കോടതിയില്‍ ചൂണ്ടിക്കാട്ടാനാണ് സര്‍ക്കാര്‍ നീക്കം. എന്തിനോ വേണ്ടി തിളക്കുന്ന ഇ.ഡിക്ക് ബി.ജെ.പിക്കാര്‍ പ്രതിയായ കേസില്‍ താല്‍പര്യമുണ്ടാവില്ലെന്ന് സാക്ഷാല്‍ പിണറായി വിജയന് ഇപ്പോഴാണോ മനസ്സിലാവുന്നത്. ബി.ജെ.പിയുടെ ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തലിനേക്കാളും പ്രധാനപ്പെട്ട സംഭവങ്ങള്‍ പൊലീസ് തന്നെ കണ്ടെത്തിയിട്ടുണ്ട്. കര്‍ണാടക യിലെ മുന്‍ എം.എല്‍.സിയും നാക്കെടുത്താല്‍ കോണ്‍ഗ്രസ് വിമര്‍ശകനുമായ നിലവിലെ രാജ്യസഭാ എം.പിയാണ് കുഴല്‍പ്പണത്തിന്റെ സ്രോതസ്സെന്നാണ് പൊലീസ് കണ്ടെത്തിയത്. പക്ഷേ അതി ഭംഗിയായി അതങ്ങ് മുക്കി. ഇ ഡി വരുന്നത് ഇവിടെ മറ്റു ചിലരുടെ മൂട്ടിലും തിയിടുമെന്നതായിരുന്നു അതിന് കാരണം.

കര്‍ണാടകയില്‍നിന്നു കുഴല്‍പ്പണം എത്തിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ അറിവോടെയാണെന്ന് പൊലീസ് അന്നേ കണ്ടെത്തിയതാണു പോലും. കൊടകര കുഴല്‍പ്പണക്കേസിന്റെ കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീഷ് ഗിരീഷ് നായര്‍. കോഡിനേറ്റിങ് ് സെക്രട്ടറി എം ഗണേഷ് എന്നിവര്‍ പണം എത്തിക്കാന്‍ നിര്‍ദേശം നല്‍കിയതായും കണ്ടെത്തിയിട്ടുണ്ട്. എന്നിട്ടും വേണ്ട വിധം അന്വേഷണം നടത്താതെ അതിന്‍മേല്‍ അടയിരുന്ന സര്‍ക്കാറിന്റെ ബി.ജെ.പിയോടുള്ള കരുതലാണ് കരുതല്‍. ലഘുലേഖയും പുസ്തകവും കൈവശം വെച്ചതിന് രണ്ട് വിദ്യാര്‍ത്ഥികള്‍ക്കു മേല്‍ യു.എ.പി.എ ചുമത്തിയ സര്‍ക്കാറാണ് കള്ളപ്പണ ഇടപാട് നടത്തിയ വന്‍തോക്കുകളെ സുഖവാസത്തിന് വിട്ടത്. കേസിന്റെ ആദ്യഘട്ടത്തില്‍ തകൃതിയായി നടത്തിയ അന്വേഷണം പിന്നീട് മന്ദഗതിയിലായി വൈകാതെ അന്വേഷണ ഉദ്യോഗസ്ഥനെയും മാറ്റി. പിന്നാലെ പ്രതികളെല്ലാം ജാമ്യത്തില്‍ ഇറങ്ങി. സിപിഎം- ബിജെപി ഡിലിന്റെ ഭാഗമായി ഇനിയും എന്തൊക്കെ കാണാനിരിക്കുന്നു. സുരേന്ദ്രന് പരവതാനി വിരിക്കുന്ന സി.പി.എമ്മുകാര്‍ പാലക്കാട് വെറുതെ അല്ല പാര്‍ട്ടി ചിഹ്നം മരവിച്ചപ്പിച്ച് സ്റ്റെതസ്‌കോപ്പുമായി എക്സ് കോണ്‍ഗ്രസുകാരനെ ഗോദയിലിറക്കിയത്. ഡീല്‍ എപ്പോഴും ഡീല്‍ ആവണമെല്ലോ.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മലപ്പുറം കാളികാവില്‍ യുവാവിനെ കൊലപ്പെടുത്തിയ കടുവയെ കണ്ടെത്തി; മയക്കുവെടി വെക്കും

കേരള എസ്റ്റേറ്റിനു സമീപം മദാരി എസ്റ്റേറ്റിലെ എസ് വളവിലാണ് കടുവയെ കണ്ടത്.

Published

on

മലപ്പുറം കാളികാവ് അടയ്ക്കാകുണ്ടില്‍ യുവാവിനെ കടിച്ചു കൊന്ന കടുവയെ കണ്ടെത്തി. കടുവയെ മയക്കുവെടി വയ്ക്കാനായി ദൗത്യസംഘം പുറപ്പെട്ടു. നാല് സംഘങ്ങളായി തിരിഞ്ഞാണ് കടുവയെ മയക്കുവെടി വയ്ക്കാനുള്ള ശ്രമം. കേരള എസ്റ്റേറ്റിനു സമീപം മദാരി എസ്റ്റേറ്റിലെ എസ് വളവിലാണ് കടുവയെ കണ്ടത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കാളികാവില്‍ ടാപ്പിങ്ങ് തൊഴിലാളിയായ അബ്ദുല്‍ ഗഫൂറിനെ കടുവാ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. കടുവയെക്കണ്ടപ്പോള്‍ കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് ഗഫൂറിന്റെ മൃതദേഹം കണ്ടെത്തിയത്. കഴുത്തിന്റെ പിറകിലും കശേരുക്കളിലും കടുവയുടെ കോമ്പല്ല് കൊണ്ടു ആഴത്തില്‍ കടിയേറ്റു. ശരീരമാസകലം പല്ലിന്റെയും നഖത്തിന്റെയും പാടുകളെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. അമിതമായ രക്തസ്രാവവും മരണത്തിനിടയാക്കിയെന്നും റിപ്പോര്‍ട്ട് പറയുന്നു.

Continue Reading

kerala

കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ഥി ആറ്റില്‍ വീണ് മരിച്ചു

അര്‍ക്കന്നൂരില്‍ സുഹൃത്തിന്റെ വീട്ടില്‍ എത്തിയ സംഘം ആറ് കാണാനായി പോകുമ്പോള്‍ നിഹാല്‍ കാല്‍ വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു.

Published

on

കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ഥി ആറ്റില്‍ വീണ് മരിച്ചു. അഞ്ചല്‍ പുത്തയം സ്വദേശി നിഹാലാണ് മരിച്ചത്. അര്‍ക്കന്നൂരില്‍ സുഹൃത്തിന്റെ വീട്ടില്‍ എത്തിയ സംഘം ആറ് കാണാനായി പോകുമ്പോള്‍ നിഹാല്‍ കാല്‍ വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു. നാട്ടുകാര്‍ നിഹാലിനെ കരയ്ക്കടുപ്പിച്ച് ആയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

kerala

സംസ്ഥാനത്ത് മഴ ശക്തമാകും; ഇടിമിന്നലിനും സാധ്യത

ഞായറാഴ്ച വരെ മഴക്കൊപ്പം മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

Published

on

സംസ്ഥാനത്ത് ഇന്ന് മുതല്‍ ഞായറാഴ്ച വരെയുള്ള ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത. ഞായറാഴ്ച വരെ മഴക്കൊപ്പം മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത. ഇടിമിന്നല്‍ വ്യാപകമാകാനുള്ള സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. പൊതുജനങ്ങള്‍ താഴെപ്പറയുന്ന കാര്‍മേഘം കണ്ടുതുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍നിന്നും വിട്ടുനില്‍ക്കരുത്.

Continue Reading

Trending