News

കല്ലടിമുഖത്ത് വൃദ്ധസദനത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; രണ്ട് ജീവനക്കാര്‍ക്ക് പരിക്ക്

By webdesk17

January 02, 2026

തിരുവനന്തപുരം: തിരുവനന്തപുരം കല്ലടിമുഖത്തെ വൃദ്ധസദനത്തില്‍ കല്ലടിമുഖത്ത് വൃദ്ധസദനത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. രണ്ട് ജീവനക്കാര്‍ക്ക് പരിക്ക്ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. സിലിണ്ടര്‍ മാറ്റിവെക്കുന്നതിനിടെയാണ് ഗ്യാസ് ചോര്‍ച്ച ഉണ്ടായതെന്നും തുടര്‍ന്ന് തീ പടര്‍ന്ന് സിലിണ്ടര്‍ പൊട്ടിത്തെറിയുണ്ടായതെന്നും അധികൃതര്‍ അറിയിച്ചു.

വൃദ്ധസദനത്തിലെ ജീവനക്കാരായ മായ, രാജീവ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. സംഭവസമയത്ത് വൃദ്ധസദനത്തില്‍ 41 അന്തേവാസികള്‍ ഉണ്ടായിരുന്നുവെങ്കിലും ജീവനക്കാരുടെ സമയോചിത ഇടപെടലിലൂടെ എല്ലാവരെയും സുരക്ഷിതമായി പുറത്തിറക്കാനായതിനാല്‍ അന്തേവാസികള്‍ക്ക് ആര്‍ക്കും പരിക്കേറ്റില്ല.

അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഗ്യാസ് ചോര്‍ച്ചയാണ് അപകടത്തിനിടയാക്കിയതെന്നാണു പ്രാഥമിക നിഗമനം.