Connect with us

Career

കേരള കേന്ദ്ര സര്‍വകലാശാലക്ക് എ ഗ്രേഡ്

കഴിഞ്ഞ തവണ ബി പ്ലസ് പ്ലസ് ഗ്രേഡിലായിരുന്ന സര്‍വകലാശാല ഇത്തവണ എ ഗ്രേഡിലേക്ക് കുതിച്ചു. 2.76 പോയിന്റ് 3.14 ആയി ഉയര്‍ത്തിയാണ് ഈനേട്ടം.

Published

on

കാസര്‍കോട്: നാഷണല്‍ അസസ്മെന്റ് ആന്റ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ (നാക്) ഗ്രേഡിങ്ങില്‍ കേരള കേന്ദ്ര സര്‍വകലാശാലക്ക് ചരിത്ര നേട്ടം. കഴിഞ്ഞ തവണ ബി പ്ലസ് പ്ലസ് ഗ്രേഡിലായിരുന്ന സര്‍വകലാശാല ഇത്തവണ എ ഗ്രേഡിലേക്ക് കുതിച്ചു. 2.76 പോയിന്റ് 3.14 ആയി ഉയര്‍ത്തിയാണ് ഈനേട്ടം.

കരിക്കുലര്‍ ആസ്പെക്ട്സ്, റിസര്‍ച്ച്-ഇന്നവേഷന്‍സ് ആന്റ് എക്സ്റ്റന്‍ഷന്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ലേണിംഗ് റിസോഴ്സസ്, ഗവേണന്‍സ്-ലീഡര്‍ഷിപ്പ് ആന്റ് മാനേജ്മെന്റ്, ഇന്‍സ്റ്റിറ്റിയൂഷണല്‍ വാല്യൂസ് ആന്റ് ബെസ്റ്റ് പ്രാക്ടീസസ് എന്നീ മേഖലകളില്‍ പോയിന്റ് വര്‍ധിച്ചു.

മിസോറാം യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ.കെ.ആര്‍.എസ്. സാംബശിവ റാവു ചെയര്‍മാനായ ആറംഗ സംഘമാണ് ഗ്രേഡ് നിര്‍ണയത്തിനെത്തിയത്. 2009ല്‍ സ്ഥാപിതമായ കേരള കേന്ദ്ര സര്‍വകലാശാലക്ക് ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളിലാണ് എ ഗ്രേഡ് നേടാന്‍ സാധിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Career

ഫാഷന്‍ പഠിച്ചുയരാന്‍ ‘നിഫ്റ്റ്’; ഡിസംബര്‍ 31 വരെ അപേക്ഷിക്കാം

റെഗുലര്‍, സ്റ്റുഡിയോ പരിശീലനം, സംയോജിത പ്രവര്‍ത്തനം, സ്വയംപഠനം എന്നിവ സമന്വയിപ്പിച്ച് ഇന്റര്‍ഡിസിപ്ലിനറി സ്വഭാവത്തോടെയുള്ള പഠനരീതിയാണുള്ളത്

Published

on

എന്‍.ഐ.എഫ്.ടി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി ഫാഷന്‍ പഠന രംഗത്ത് മികവ് പുലര്‍ത്തുന്ന പ്രധാന സ്ഥാപങ്ങളിലൊന്നാണ്. രൂപകല്‍പ്പന, ഫാഷന്‍ ടെക്‌നോളജിയുടെ അനുബന്ധ മേഖലകള്‍ എന്നിവയില്‍ അഭിരുചിയുള്ളവര്‍ക്ക് കഴിവും വൈഭവവും പരിപോഷിപ്പിക്കാനുള്ള സവിശേഷമായ സാഹചര്യമാണ് ഇവിടെ ഒരുക്കിയിട്ടുളളത്. മൂന്ന് പതിറ്റാണ്ടിന്റെ പാരമ്പര്യം അവകാശപ്പെടാനാവുന്ന ഈ സ്ഥാപനം ആഗോള തലത്തില്‍ തന്നെ ഫാഷന്‍ സ്ഥാപനങ്ങളുടെ കൂട്ടത്തില്‍ ഒമ്പതാം സ്ഥാനം അലങ്കരിക്കുന്നുണ്ട്. ഫാഷന്‍ രംഗത്ത് ആഗോള തലത്തില്‍ തന്നെ പ്രശസ്തരായ പലരും എന്‍.ഐ.എഫ്.ടിയിലെ പൂര്‍വ വിദ്യാര്‍ഥികളാണെന്നത് ശ്രദ്ധേയ വസ്തുതയാണ്

കണ്ണൂരിലടക്കം രാജ്യത്തൊട്ടാകെയുള്ള 18 ക്യാമ്പസുകളില്‍ പഠിപ്പിക്കപ്പെടുന്ന വിവിധ കോഴ്‌സുകള്‍ അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഫാഷന്‍ സങ്കല്‍പങ്ങള്‍ക്കനുസൃതയുള്ളതാണ്. ഫാഷന്‍ അനുബന്ധ വിഷയങ്ങള്‍ക്ക് പുറമെ ആശയവിനിമയം, ക്രിയാത്മക ചിന്ത, തൊഴില്‍ നൈതികത എന്നിവക്കൊപ്പം പുതുതായി പ്രസക്തമായിക്കൊണ്ടിരിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഫാഷന്‍ തിങ്കിംഗ്, ഓഗ്മെന്റഡ് റിയാലിറ്റി, സ്മാര്‍ട്ട് ജ്വല്ലറി, ത്രീ ഡി പ്രിന്റിങ് തുടങ്ങിയവയും കരിക്കുലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റെഗുലര്‍, സ്റ്റുഡിയോ പരിശീലനം, സംയോജിത പ്രവര്‍ത്തനം, സ്വയംപഠനം എന്നിവ സമന്വയിപ്പിച്ച് ഇന്റര്‍ഡിസിപ്ലിനറി സ്വഭാവത്തോടെയുള്ള പഠനരീതിയാണുള്ളത്.

നാലു വര്‍ഷം ദൈര്‍ഘ്യമുള്ള ബാച്ചിലര്‍ ഓഫ് ഡിസൈന്‍ (ബി.ഡിസ്), ബാച്ചിലര്‍ ഓഫ് ഫാഷന്‍ ടെക്‌നോളജി (ബി.എഫ്.ടെക്) എന്നിങ്ങനെ രണ്ട് കോഴ്‌സുകളാണ് ബിരുദതലത്തില്‍ പഠിപ്പിക്കപ്പെടുന്നത്. ബി.ഡിസ് കോഴ്‌സില്‍ ഫാഷന്‍, ആക്‌സസറി, ഫാഷന്‍ കമ്മ്യൂണിക്കേഷന്‍, നിറ്റ്‌വെയര്‍, ലെതര്‍, ടെക്‌സ്‌റ്റൈല്‍ എന്നിങ്ങനെയുള്ള സ്‌പെഷ്യലൈസേഷനാണുള്ളത്. കണ്ണൂരില്‍ ഫാഷന്‍, ടെക്‌സ്‌റ്റൈല്‍, നിറ്റ്‌വെയര്‍ ഡിസൈന്‍, ഫാഷന്‍ കമ്മ്യൂണിക്കേഷന്‍ എന്നീ ബി.ഡിസ് പ്രോഗ്രാമുകളും അപ്പാരല്‍ പ്രൊഡക്ഷനിലെ ബി.എഫ്.ടെക് പ്രോഗ്രാമുമാണുള്ളത്. കേരളത്തില്‍ പ്ലസ്ടു പഠിച്ചവര്‍ക്ക് കണ്ണൂരില്‍ 7 സീറ്റ് വീതം കൂടുതലായുണ്ടാവും.

ബി.ഡിസ് പ്രവേശനത്തിന് ഏതെങ്കിലും വിഷയത്തില്‍ പ്ലസ്ടു വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. എന്നാല്‍ ബി.എഫ്.ടെക് പ്രോഗ്രാമിന് അപേക്ഷിക്കുവാന്‍ ഫിസിക്‌സ്, ഗണിതം എന്നിവ ഉള്‍ക്കൊള്ളുന്ന പ്ലസ്ടു വിജയിച്ചിരിക്കണം. 2023 ല്‍ പ്ലസ്ടു പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. മാര്‍ക്ക് നിബന്ധനയില്ല. പിഴയില്ലാതെ ഡിസംബര്‍ 31 വരെയും 5,000 രൂപ പിഴയോടെ ജനുവരി ആദ്യവാരം വരെയും അപേക്ഷിക്കാം.

കേന്ദ്ര മാനദണ്ഡപ്രകാരം വിവിധ വിഭാഗങ്ങള്‍ക്ക് സംവരണമുണ്ട്. പൊതു, ഒ.ബി.സി, സാമ്പത്തിക സംവരണ വിഭാഗങ്ങള്‍ക്ക് 3000 രൂപ, പട്ടികജാതി/വര്‍ഗ, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് 1500 രൂപയുമാണ് അപേക്ഷാ ഫീസ്. 2023 ഫെബ്രുവരി അഞ്ചിന് നടക്കുന്ന പ്രവേശന പരീക്ഷക്ക് കൊച്ചി, കണ്ണൂര്‍ അടക്കം രാജ്യത്തെമ്പാടുമായി 37 പരീക്ഷാകേന്ദ്രങ്ങളുണ്ട്. ബി.ഡിസ് പ്രവേശനത്തിന് ക്രിയേറ്റീവ് അഭിരുചി പരീക്ഷ (ഇഅഠ) പൊതു അഭിരുചി പരീക്ഷ (ഏഅഠ) എന്നിവയില്‍ യോഗ്യത നേടുന്നവര്‍ സിറ്റുവേഷന്‍ ടെസ്റ്റ് കൂടി വിജയിക്കണം. ഫാഷന്‍ ടെക്‌നോളജി കോഴ്‌സിന് പൊതു അഭിരുചി പരീക്ഷ മാത്രമാണുള്ളത്.

ഫാഷന്‍ അനുബന്ധ മേഖലയില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയവര്‍ക്ക് ലാറ്ററല്‍ എന്‍ട്രി വഴി ബി.ഡിസ് പ്രോഗ്രാമിന്റെ മൂന്നാം സെമസ്റ്ററിലേക്ക് പ്രവേശനം നേടാന്‍ അവസരമുണ്ട്. ബിരുദ കോഴ്‌സുകള്‍ക്ക് പഠനം പൂര്‍ത്തിയാക്കാന്‍ ഫീസായി 13 ലക്ഷം രൂപയോളം ചെലവുണ്ടെങ്കിലും സമര്‍ത്ഥരും നിര്‍ദ്ധനരുമായ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കാന്‍ അര്‍ഹതയുണ്ട്.

അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദം, എന്‍.ഐ.ഡി, എന്‍.ഐ.എഫ്.ടി എന്നിവയില്‍ നിന്ന് ഡിപ്ലോമ എന്നിവ നേടിയവര്‍ക്ക് അപേക്ഷിക്കാവുന്ന മാസ്റ്റര്‍ ഓഫ് ഡിസൈന്‍ (എം.ഡിസ്), മാസ്റ്റര്‍ ഓഫ് ഫാഷന്‍ മാനേജ്‌മെന്റ് (എം.എഫ്.എം), എന്‍.ഐ.എഫ്.ടി യില്‍ നിന്ന് ബി.എഫ്.ടെക്, ഏതെങ്കിലും വിഷയത്തില്‍ എഞ്ചിനീയറിംഗ് ബിരുദം എന്നിവയിലേതെങ്കിലും നേടിയവര്‍ക്ക് അപേക്ഷിക്കാവുന്ന മാസ്റ്റര്‍ ഓഫ് ഫാഷന്‍ ടെക്‌നോളജി (എം.എഫ്.ടെക്) പ്രോഗ്രാമുകളിലേക്കും ഇപ്പോള്‍ അപേക്ഷിക്കാം.

ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ക്കായി മൊത്തത്തില്‍എല്ലാ കോഴ്‌സുകള്‍ക്കുമായി 4700 ലധികം സീറ്റുകളുണ്ട്. അപേക്ഷ സമര്‍പ്പിക്കുവാനും മറ്റു വിശദവിവരങ്ങള്‍ക്കും http://niftadmissions.in എന്ന വെബ്‌സൈറ്റ് പരിശോധിക്കാം.

Continue Reading

Career

CAREER CHANDRIKA: നൂതന സാധ്യതകളൊരുക്കി സ്റ്റാറ്റിസ്റ്റിക്സ്

രാജ്യങ്ങളുടെയും സ്ഥാപനങ്ങളുടെയും പുരോഗതിക്ക് അടിസ്ഥാനമായ ആസൂത്രണത്തിന്റെ ഏറ്റവും പ്രധാന അടിത്തറയാണ് സ്റ്റാറ്റിസ്റ്റിക്സ്.

Published

on

പുതുകാലത്ത് ഏറ്റവുമധികം സാധ്യതകള്‍ കണ്ടെത്താവുന്ന കരിയര്‍ മേഖലകളിലൊന്നാണ് സ്റ്റാറ്റിസ്റ്റിക്സ്. ഡാറ്റയുടെ ശേഖരണം, വിന്യാസം, വിശകലനം, വ്യാഖ്യാനം, അവതരണം എന്നിവ സ്റ്റാറ്റിസ്റ്റിക്സിന്റെ അടിസ്ഥാനത്തിലാണ് നടക്കുന്നത്. രാജ്യങ്ങളുടെയും സ്ഥാപനങ്ങളുടെയും പുരോഗതിക്ക് അടിസ്ഥാനമായ ആസൂത്രണത്തിന്റെ ഏറ്റവും പ്രധാന അടിത്തറയാണ് സ്റ്റാറ്റിസ്റ്റിക്സ്. ലോകത്തിന്റെ ഗതി മുന്നേറ്റത്തിന് ചാലകമായി വര്‍ത്തിച്ച് ആധുനിക ഓയില്‍ എന്ന് പോലും വിശേഷിപ്പിക്കപ്പെടുന്ന ഡാറ്റാ സയന്സുമായുള്ള സ്റ്റാറ്റിസ്റ്റിക്സിന്റെ ബന്ധം മൂലം വിഷയത്തിന് ഇക്കാലത്ത് കൂടുതല്‍ പ്രാധാന്യം ലഭിച്ചിട്ടുണ്ട്.

സാമ്പത്തികം, വിദ്യാഭ്യാസം, കാലാവസ്ഥ പ്രവചനം, ഇന്‍ഷുറന്‍സ്, ആരോഗ്യ പരിപാലനം, സ്പോര്‍ട്സ്, ജനസംഖ്യാപഠനം, ദേശസുരക്ഷ, പരിസ്ഥിതി, പകര്‍ച്ചവ്യാധി നിര്‍മ്മാര്‍ജ്ജനം, ക്വാളിറ്റി കണ്‍ട്രോള്‍, ഓഹരി വിപണി ബയോ ഇന്‍ഫോര്‍മാറ്റിക്സ് തുടങ്ങിയ ഏറെക്കുറെ മേഖലകളിലും സ്റ്റാറ്റിസ്റ്റിക്സിന്റെ സാന്നിധ്യം അവഗണിക്കാനാവാത്തതാണ്. ആക്ച്വറി മേഖലയിലെ അവസരങ്ങളും ഉപയോഗപ്പെടുത്താം.

സ്റ്റാറ്റിസ്റ്റിക്സ്/മാത്തമാറ്റിക്കല്‍ സ്റ്റാറ്റിസ്റ്റിക്സ്/അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് എന്നിവയില്‍ ഏതെങ്കിലും ഒരു വിഷയത്തില്‍ ബിരുദ യോഗ്യതയുള്ളവര്‍ക്ക് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. സ്റ്റാഫ് സെലക്ഷന്‍ കംബൈന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ പരീക്ഷ വഴി നിയമനം നടത്തുന്ന ജൂനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ തസ്തികയിലെ നിയമനത്തിന് ബിരുദ തലത്തില്‍ സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി പഠിച്ചവര്‍ക്കപേക്ഷിക്കാം.

കേരളത്തില്‍ ഇക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ ഗ്രേഡ് 2 സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ്, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വസ്റ്റിഗേറ്റര്‍ തസ്തികകള്‍ക്ക് സ്റ്റാറ്റിസ്റ്റിക്സ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. ബി.എസ്സി, എം.എസ്സി എന്നിവയോടൊപ്പം ബി.എഡ് മറ്റു യോഗ്യതകള്‍ എന്നിവ നേടിയതിന് ശേഷം ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി തലങ്ങളില്‍ അധ്യാപകരാവാന്‍ അവസരമുണ്ട്.

കേരളത്തിലെ നിരവധി അഫിലിയേറ്റഡ് കോളേജുകളില്‍ ബിരുദ തലത്തില്‍ സ്റ്റാറ്റിറ്റിക്സ് പഠിക്കാനുള്ള അവസരമുണ്ട്. കൊല്‍ക്കത്തയിലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്സ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന ത്രിവത്സര ബാച്ചിലര്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ബി.സ്റ്റാറ്റ് (ഓണേഴ്സ്) പ്രോഗ്രാം ശ്രദ്ധേയമാണ്. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്), രാജസ്ഥാന്‍, പോണ്ടിച്ചേരി കേന്ദ്ര സര്‍വകലാശാല എന്നിവിടങ്ങളില്‍ അഞ്ചു വര്‍ഷത്തെ ഇന്റഗ്രേറ്റഡ് എം.എസ്സി സ്റ്റാറ്റിസ്റ്റിക്സ് പ്രോഗ്രാമുണ്ട്.

ഡല്‍ഹി സര്‍വകലാശാലക്ക് കീഴിലെ ഹിന്ദു,കിരോരിമാല്‍,ലേഡി ശ്രീറാം, മാതാ സുന്ദ്രി,രാംലാല്‍ ആനന്ദ്,രാമാനുജന്‍, രാംജാസ്, ശഹീദ് രാജ്ഗുരു,ശ്രി വെങ്കടേശ്വര്‍,പിജിഡിഎവി കോളേജുകള്‍,ലയോള കോളേജ്ചെന്നൈ,പ്രെസിഡെന്‍സി കോളേജ് ചെന്നൈ, വിശ്വഭാരതി കൊല്‍ക്കത്ത, സെന്റ് സേവിയേഴ്സ്മുംബൈ, കൊല്‍ക്കത്ത, ക്രിസ്ത്യന്‍ കോളേജ് മദ്രാസ്, ഫെര്‍ഗൂസന്‍ കോളേജ്,പൂനെ, നഴ്സി മോണ്‍ജി ഇന്‍സ്റ്റിറ്റ്യൂട്ട്മുംബൈ, ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിപഞ്ചാബ്, എം.എസ്.യുബറോഡ എന്നിവിടങ്ങളില്‍ ബിരുദതലത്തില്‍ സ്റ്റാറ്റിസ്റ്റിക്സുമായി ബന്ധപ്പെട്ട പഠനാവസരങ്ങളുണ്ട്.

ബി.എസ്സി സ്റ്റാറ്റിസ്റ്റിക്സ് പൂര്‍ത്തിയാക്കിയാല്‍ എം.എസ്സി സ്റ്റാറ്റിസ്റ്റിക്സിനു പുറമെ ഇക്കണോമിക്സ്, ബിസിനസ് ഇക്കണോമിക്സ്, ഇക്കണോമെട്രിക്സ്, ആക്ച്വറിയല്‍ സയന്‍സ്, ബയോ ഇന്‍ഫോര്മാറ്റിക്സ്, ബയോ സ്റ്റാറ്റിസ്റ്റിക്സ്, ജിയോഗ്രഫി, അപ്ലൈഡ് ജിയോളജി, പബ്ളിക് ഹെല്‍ത്ത് തുടങ്ങിയ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദ പഠനവും നടത്താം.ഏതു ബിരുദം കഴിഞ്ഞാലും പ്രവേശനം നേടാവുന്ന കോഴ്സുകളുമുണ്ട്.

ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മാസ്റ്റര്‍ ഓഫ് സ്റ്റാറ്റിസ്റ്റിക്സ്(എം.സ്റ്റാറ്റ്)പ്രോഗ്രാം വളരെ സവിശേഷ സ്വഭാവമുളളതാണ്.കേരളത്തിലെ വിവിധ കോളേജുകളിലെ പഠനാവസരത്തിന് പുറമെ കാണ്‍പൂര്‍, ബോംബെ ഐ.ഐ.ടികള്‍, കല്‍ക്കത്ത സര്‍വകലാശാല,സാവിത്രിബായ് ഫൂലെ യൂണിവേഴ്സിറ്റിപൂനെ,ഡല്‍ഹി സര്‍വകലാശാല, മദാസ് സര്‍വകലാശാല,ഹൈദ്രബാദ്,ബനാറസ് ഹിന്ദു,അലിഗഡ് മുസ്ലിം പോണ്ടിച്ചേരി,ഇന്ദിരാഗാന്ധി നാഷണല്‍ ്രൈടബല്‍ ഹരിയാന,ജാര്‍ഖണ്ഡ്, പഞ്ചാബ്, രാജസ്ഥാന്‍, സൗത്ത് ബിഹാര്‍, ഒഡീഷ, ത്രിപുര, തമിഴ്നാട്, ബാബ സാഹേബ് ഭീം റാവു അംബേദ്ക്കര്‍ കേന്ദ്ര സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ ബിരുദാനന്തര ബിരുദ പഠനാവസരങ്ങളുണ്ട്. കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ്, വാണിജ്യ മന്ത്രാലയം, നീതി ആയോഗ്, ദേശീയ സാമ്പിള്‍ സര്‍വേ ഓഫീസ്, സെന്‍സസ് ഓര്‍ഗനൈസേഷന്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ തൊഴില്‍ സാധ്യതകളുണ്ട്. അനുയോജ്യമായ സ്‌കില്‍ ഡെവലപ്മന്റ് കോഴ്സുകള്‍ പൂര്‍ത്തിയാക്കി ആവശ്യമായ ശേഷിയും വൈഭവവും യോഗ്യതയും നേടാനാവുന്ന പക്ഷം വിവിധ ധനകാര്യ, വാണിജ്യ സ്ഥാപനങ്ങളില്‍ സ്റ്റാറ്റിസ്റ്റീഷ്യന്‍, ബിസിനസ് അനലിസ്റ്റ്, റിസ്‌ക് അനലിസ്റ്റ്, ഡാറ്റാ അനലിസ്റ്റ്, കണ്ടന്റ് അനലിസ്റ്റ് തുടങ്ങിയ തസ്തികകളില്‍ തൊഴില്‍ സാധ്യതകളുണ്ട്.

 

 

 

Continue Reading

Career

ഇഗ്‌നോ യൂണിവേഴ്‌സിറ്റിയില്‍ എംഎ അറബിക് ഓണ്‍ലൈന്‍ വിദൂരപഠനം ആരംഭിച്ചു

ഇഗ്‌നോയുടെ സ്‌കൂള്‍ ഓഫ് ഫോറിന്‍ ലാംഗ്വേജസാണ് MA ARB ഫാക്കല്‍റ്റി ആരംഭിച്ചത്

Published

on

ഡല്‍ഹി: ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ)യില്‍ പുതിയ മാസ്റ്റര്‍ ഓഫ് ആര്‍ട്‌സ് പ്രോഗ്രാം എംഎ അറബിക് (MA ARB) ഓണ്‍ലൈന്‍ വിദൂര പഠന രീതി ആരംഭിച്ചു. ഇഗ്‌നോയുടെ സ്‌കൂള്‍ ഓഫ് ഫോറിന്‍ ലാംഗ്വേജസാണ് MA ARB ഫാക്കല്‍റ്റി ആരംഭിച്ചത്. യോഗ്യത നേടുന്നതിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അറബിയില്‍ ബിരുദാനന്തര ബിരുദമോ അറബിയില്‍ അഡ്വാന്‍സ്ഡ് ഡിപ്ലോമ, ഡിപ്ലോമയോ അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ യുജി സര്‍ട്ടിഫിക്കറ്റോ ഉണ്ടായിരിക്കണം.

ഇഗ്‌നോയില്‍ നടന്ന പരിപാടിയില്‍ വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ നാഗേശ്വര്‍ റാവു, വിദേശകാര്യ മന്ത്രാലയ സെക്രട്ടറി ഡോ. ഔസാഫ് സയീദ്, രാജ്യത്തെ മറ്റ് സര്‍വകലാശാല ഫാക്കല്‍റ്റി ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

Continue Reading

Trending